Latest Updates
-
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും -
മീനത്തില്‍ ആരംഭമായി ഗ്രഹമാറ്റങ്ങള്‍: ഈ നക്ഷത്രക്കാരില്‍ വെച്ചടി വെച്ചടി കയറ്റം, ധനം കൈനിറയ്ക്കും -
Rashiphalam: ഇന്ന് ശുക്ലയോഗം, അറിയണം 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമെന്ന് -
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം
ഇന്ന് സംസാരം ശ്രദ്ധിക്കേണ്ട രാശിക്കാര്‍ ഇവരാണ്
ഗണപതി, ദുര്‍ഗ, കാളി, ഹനുമാന്‍ എന്നിവരെ ആരാധിക്കുന്ന നല്ല ദിവസമായി ചൊവ്വാഴ്ച ദിവസം കണക്കാക്കുന്നു. ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് ഭക്തര്‍ ഉപവസിക്കുന്നു. ഇന്നത്തെ ഉപവാസം ചൊവ്വയുടെ ദോഷകരമായ ഫലങ്ങള്‍ ഒഴിവാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പുത്രന്‍ ജനിക്കാനും, കുടുംബത്തില്‍ സന്തോഷം കൈവരാനും ഇന്നത്തെ ആരാധനകള്‍ സഹായിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങള്‍ ലഭിക്കുന്നുവെന്നറിയാന്‍ രാശിഫലം വായിക്കൂ.
കൂടുതല്‍ ജ്യോതിഷ ലേഖനങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

മേടം
ഇന്ന് നിങ്ങളില്‍ ആത്മീയതയിലേക്കുള്ള ഒരു ചായ്‌വ് ഉണ്ടാകും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സമയം ചെലവഴിക്കാം. ബന്ധുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. മുടങ്ങിയ ജോലി പുനരാരംഭിക്കാം. ആരോഗ്യം നന്നായിരിക്കും. ഭൂമിയില്‍ നിക്ഷേപിക്കുന്നതിന് നല്ല നിര്‍ദേശങ്ങള്‍ വന്നേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. റിസ്‌ക് എടുക്കരുത്.

ഇടവം
ഇന്ന്, ഉത്തരവാദിത്തം കൂടുതലായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ വിവരങ്ങള്‍ ലഭിക്കും. പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. എതിരാളികള്‍ ഇന്ന് ആധിപത്യം പുലര്‍ത്തിയേക്കാം. എന്തെങ്കിലും പ്രധാനപ്പെട്ട തീരുമാനമെടുക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കുക. യുവാക്കള്‍ ക്ഷമയോടെ കാത്തിരിക്കേണ്ടിവരും.

മിഥുനം
ഇന്ന് മുതല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദിനചര്യ മാറ്റാന്‍ കഴിയും. മറ്റൊരാളുമായി ഇന്ന് തര്‍ക്കമുണ്ടാകാം. ചങ്ങാതിമാരുടെ പിന്തുണ ലഭിക്കും. യാത്ര ഒഴിവാക്കാന്‍ ശ്രമിക്കുക. യുവാക്കള്‍ക്ക് കരിയറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കും. ഇന്ന് നിങ്ങളുടെ മിക്ക ജോലികളും പൂര്‍ത്തിയാക്കാന്‍ കഴിയും. ചില പ്രവൃത്തികളില്‍ ബന്ധുക്കളുടെ പിന്തുണ ലഭിക്കും. പ്രായമായവരുടെ ആരോഗ്യം നല്ലതായിരിക്കും.

കര്‍ക്കിടകം
അടുത്തുള്ള സ്ഥലത്തേക്ക് ഒരു യാത്ര പോകാനായേക്കാം. വളരെക്കാലത്തിനുശേഷം ഒരു സുഹൃത്തിനെ കാണും. നിക്ഷേപത്തിന് സമയം ശരിയല്ല. കുടുംബാംഗങ്ങള്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കും. ജീവിതപങ്കാളിയെക്കുറിച്ച് ആശങ്ക നിലനില്‍ക്കും. സാമ്പത്തികം ഗുണം ചെയ്യും.

ചിങ്ങം
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രായമായവരുടെ അനുഗ്രഹം ലഭിക്കും. നിങ്ങളുടെ പെരുമാറ്റത്തില്‍ എല്ലാവരും സന്തുഷ്ടരാകും. ഇന്ന് ഒരു മികച്ച ദിവസമായിരിക്കും. സര്‍ക്കാര്‍ ജോലികളിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കം. തര്‍ക്കങ്ങള്‍ മറികടക്കാന്‍ കഴിയും. കഠിനാധ്വാനത്തിന്റെ ഫലം യുവാക്കള്‍ക്ക് ലഭിക്കും. സമൂഹത്തില്‍ ബഹുമാനം ലഭിക്കും.

കന്നി
കടത്തില്‍ നിന്ന് മുക്തി നേടും. ഇടപാടില്‍ ജാഗ്രത പാലിക്കുക. ഒരു പുതിയ ജോലി ആരംഭിക്കുന്നത് ഇപ്പോള്‍ നല്ലതല്ല. ഒരു യാത്ര പോകാന്‍ കഴിഞ്ഞേക്കാം. ഇന്ന് നിങ്ങള്‍ക്ക് നല്ല മാറ്റം അനുഭവപ്പെടും. നിങ്ങളുടെ മിക്കവാറും എല്ലാ ജോലികളും പൂര്‍ത്തിയാകും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യമുണ്ടാകും.

തുലാം
ഇന്ന് നിങ്ങള്‍ക്ക് ചില ജോലികളില്‍ റിസ്‌ക് എടുക്കാം. ഇന്ന് എല്ലാവിധത്തിലും ഒരു നല്ല ദിവസമാണ്. ബിസിനസ്സിലെ ലാഭം നിങ്ങള്‍ക്ക് സന്തോഷം നല്‍കും. സമൂഹത്തിലും നിങ്ങളുടെ ആദരവ് വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് എന്തും വിജയിക്കാന്‍ കഴിയും. അനാവശ്യമായി പണം ചെലവഴിക്കരുത്.

വൃശ്ചികം
ഇന്ന് ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഒരു സുപ്രധാന തീരുമാനമെടുക്കാം. കുടുംബത്തില്‍ ചില നല്ല കാര്യങ്ങള്‍ സംഭവിക്കാം. യുവാക്കളുടെ കരിയര്‍ പുരോഗമിക്കും. ആരോഗ്യം മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ഒരു മികച്ച ദിവസമായിരിക്കും. കഠിനാധ്വാനം ഫലം ചെയ്യും. നിങ്ങള്‍ക്ക് സ്വര്‍ണ്ണത്തിലോ ഭൂമിയിലോ നിക്ഷേപിക്കാം.

ധനു
ജോലിയില്‍ മാറ്റങ്ങള്‍ കാണാന്‍ കഴിയും. ചിലരുമായി തര്‍ക്കമുണ്ടാകാം. യുവാക്കള്‍ക്ക് ദിവസം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി നന്നായിരിക്കും. ഇന്ന് ചില സങ്കീര്‍ണതകളുള്ള ദിവസമായിരിക്കും. ആരോഗ്യത്തിന് ചാഞ്ചാട്ടമുണ്ടാകും. നിങ്ങളുടെ സംസാരവും നിയന്ത്രിക്കേണ്ടതുണ്ട്. ദാമ്പത്യജീവിതത്തില്‍ പങ്കാളിയുമായുള്ള സ്‌നേഹം നിലനില്‍ക്കും.

മകരം
കുടുംബ ഉത്തരവാദിത്വം കൂടുതല്‍ ആയിരിക്കും. ഇന്ന് യുവാക്കള്‍ക്ക് പുതിയ അവസരം ലഭിക്കും. സാമ്പത്തികമായി പ്രയോജനം ചെയ്യും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ഇന്ന് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരു നല്ല മാറ്റം അനുഭവപ്പെടും. മുടങ്ങിയ ജോലി പുനരാരംഭിക്കും. നിങ്ങളുടെ ആത്മവിശ്വാസം വളരും. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന് സാധ്യതയുണ്ട്.

കുംഭം
പെട്ടെന്നുള്ള ചെലവ് നിങ്ങളുടെ ബജറ്റിനെ താറുമാറാക്കിയേക്കാം. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സഹായത്തിനെത്തും. ഇന്ന് ഒരു ജോലിയും നീട്ടിവെക്കരുത്. ഇന്ന് ഒരു സമ്മിശ്ര ദിവസമായിരിക്കും. ബന്ധുക്കളുമായുള്ള തര്‍ക്കം മറികടക്കാനാകും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക.

മീനം
നിയമപരമായ തര്‍ക്കങ്ങളില്‍പ്പെട്ടേക്കാം. ബിസിനസിന് ആവശ്യമായ നേട്ടമുണ്ടാകും. ഇന്ന് ഒരു യാത്ര പോകാം. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. സംസാരം ശ്രദ്ധിക്കുക. ഇന്ന് നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി നിറയും. പുതിയ ജോലികള്‍ പൂര്‍ത്തിയാക്കും. ബന്ധുക്കളുമായുള്ള അടുപ്പം വളരും.



Click it and Unblock the Notifications











