Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
ഈ രാശിക്കാര്‍ക്ക് വിജയം സുനിശ്ചിതം
ഫെബ്രുവരി മാസത്തിന്റെ തുടക്ക നാളുകളില്‍ തന്നെ രാശിപരമായി മിക്കവര്‍ക്കും നല്ല ഫലങ്ങള്‍ കാണുന്നു. ശനിമാറ്റം മിക്കവരെയും തുണച്ചിട്ടുണ്ട്. ഇന്ന് പല രാശിക്കാര്‍ക്കും മുമ്പെങ്ങുമില്ലാത്തത്ര സമാധാനവും നേട്ടങ്ങളുമുണ്ടാകും. മകരം രാശിക്കാര്‍ക്ക ദാമ്പത്യജീവിതം, ജോലി, സാമ്പത്തികം എന്നിവ ഇന്ന് മികച്ചതായി കാണുന്നു. ഇതുപോലെ മിക്കവരിലും നേട്ടങ്ങളാണിന്ന് വരുന്നത്. നിങ്ങളുടെ ഇന്നത്തെ രാശിഫലം കൃത്യമായി അറിയാന്‍ വായിക്കൂ.

മേടം രാശി
വലിയ വിഷമങ്ങളില്‍ നിന്ന് മുക്തി നേടാനാകും. വളരെക്കാലമായി കുടുങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കും. ബിസിനസ്സുകാര്‍ക്ക് വിദേശ സ്രോതസ്സുകളില്‍ നിന്ന് ലാഭം നേടാം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് സാധാരണമായിരിക്കും. ചിന്താപൂര്‍വ്വം ചെലവഴിക്കുക. ദാമ്പത്യ ജീവിതത്തില്‍ സ്നേഹവും സന്തോഷവും ഉണ്ടാകും. പ്രണയിതാക്കള്‍ക്കും ദിവസം മികച്ചതാണ്. കുടുംബവുമായുള്ള ബന്ധം മികച്ചതായിരിക്കും. എല്ലാവരുടെയും പിന്തുണയും വാത്സല്യവും ലഭിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

ഇടവം രാശി
ഗൃഹാന്തരീക്ഷം വളരെ മികച്ചതായിരിക്കും. കുടുംബത്തില്‍ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും വികാരമുണരും. മാതാപിതാക്കള്‍ നിങ്ങളുമായി വളരെയധികം സന്തുഷ്ടരാകും. പ്രണയ ജീവിതത്തിലെ തടസ്സങ്ങള്‍ ഇല്ലാതാകും. മാതാപിതാക്കള്‍ അനുകൂല നിലപാടെടുക്കും. വിവാഹിതര്‍ ഇന്ന് പങ്കാളിയുമായി സമയം ചെലവിടുക. പണത്തിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധാലുവായിരിക്കുക.

മിഥുനം രാശി
നല്ല മാനസികാവസ്ഥയിലായിരിക്കും. മനസ്സ് സന്തോഷത്തോടെ തുടരും. പ്രണയത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്. അവിവാഹിതര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. വിവാഹിതര്‍ക്കും ദിനം മികച്ചതായിരിക്കും. സമയം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമാണ്. സാമ്പത്തിക രംഗത്ത് സമ്മിശ്ര ഫലമായിരിക്കും. വരുമാനം നല്ലതായിരിക്കും, പക്ഷേ ചെലവുകള്‍ വര്‍ദ്ധിക്കും. ജോലിയുമായി ബന്ധപ്പെട്ട് യാത്ര സാധ്യമാണ്. വിശ്രമത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യം മോശമായേക്കാം.

കര്‍ക്കിടകം രാശി
സ്വഭാവത്തില്‍ ഉഗ്രതയുണ്ടാകും. കോടതി കേസുകള്‍ ഉണ്ടായേക്കാം. സാമ്പത്തിക രംഗത്ത് സൂക്ഷിച്ച് മുന്നേറേണ്ടതുണ്ട്. വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ നിയന്ത്രിക്കുക. ഊര്‍ജ്ജം സൃഷ്ടിപരമായ രീതിയില്‍ ഉപയോഗിക്കുക. ഓഫീസ് ജോലിയെക്കുറിച്ച് ഗൗരവമായിരിക്കുക. മേലുദ്യോഗസ്ഥരുടെ മുന്നില്‍ ശരിയായി പെരുമാറുക. ജോലിയില്‍ തെറ്റു വരുത്താതിരിക്കുക. ആരോഗ്യത്തിന്റെ കാര്യം ഇന്ന് ശ്രദ്ധിക്കുക. സമ്മര്‍ദ്ദം വര്‍ദ്ധിക്കും.

ചിങ്ങം രാശി
നിങ്ങളുടെ മറഞ്ഞിരിക്കുന്ന കഴിവുകള്‍ കാണിക്കാനുള്ള അവസരം ലഭിക്കും. ജോലിപരമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. മുടങ്ങിയ ജോലി പുനരാരംഭിക്കാനാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബാംഗങ്ങളുമായി ധാരാളം സമയം ചെലവഴിക്കും. ആഭ്യന്തര പ്രശ്നങ്ങളില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കും. പ്രധാന തീരുമാനങ്ങള്‍ മാതാപിതാക്കളുടെ ഉപദേശത്തോടെ എടുക്കുക. കുട്ടിയുടെ ഭാഗത്തുനിന്ന് സന്തോഷം വരും. സാമ്പത്തിക ശ്രമങ്ങള്‍ വിജയിക്കും. മാനസിക സമാധാനം അനുഭവപ്പെടും.

കന്നി രാശി
സാമ്പത്തിക തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുക്കരുത്. വിദ്യാര്‍ത്ഥികള്‍ ഏകാഗ്രതക്കുറവ് കാണിക്കും. ദിവസത്തിന്റെ രണ്ടാം ഭാഗത്ത് നിങ്ങള്‍ക്ക് അല്‍പ്പം അലസത അനുഭവപ്പെടും. നിങ്ങളുടെ പ്രധാനപ്പെട്ട ജോലികള്‍ കൈകാര്യം ചെയ്യാന്‍ പരമാവധി ശ്രമിക്കും. ഇന്നത്തെ ദിവസം പ്രണയം നിറഞ്ഞതായിരിക്കും. അവിസ്മരണീയമായ ചില നിമിഷങ്ങള്‍ പരസ്പരം ചെലവഴിക്കും. പങ്കാളിയുമായുള്ള നിങ്ങളുടെ ധാരണ വര്‍ദ്ധിക്കും. ഓഫീസ് അന്തരീക്ഷം നന്നായിരിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യം മികച്ചതായിരിക്കും.

തുലാം രാശി
ഓഫീസ് അന്തരീക്ഷം മികച്ചതായിരിക്കും. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധത്തിലാകും. വീട്ടില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകും. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാവും. അത്തരം സന്ദര്‍ഭങ്ങളില്‍ ധാരണ കാണിക്കുക. ബിസിനസ്സുകാര്‍ക്ക് ഇന്ന് പങ്കാളിത്തത്തിനുള്ള ശക്തമായ സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും. കടം വാങ്ങലിനു ദിവസം അനുകൂലമല്ല.

വൃശ്ചികം രാശി
ഓഫീസില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. ജോലികള്‍ സത്യസന്ധതയോടും കഠിനാധ്വാനത്തോടും കൂടി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. കോപം നിയന്ത്രിക്കുന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ ലക്ഷ്യം നേടുന്നതിന് ചില നല്ല പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കഴിയും. ഇന്ന് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. സാമ്പത്തിക സ്ഥിതി ഇന്ന് നന്നായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത നിലനില്ക്കും.

ധനു രാശി
സാമ്പത്തിക രംഗത്ത് ദിവസം നന്നായിരിക്കും. ബിസിനസ്സുകാര്‍ക്ക് ഒരു നല്ല ദിവസമാണ്. പെട്ടെന്ന് വലിയ നേട്ടമുണ്ടാകും. കുട്ടികളോട് സ്നേഹം കാണിക്കുക. യാത്രകള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും. ഒരു സുഹൃത്തിന്റെ അസൂയ സ്വഭാവം നിങ്ങള്‍ക്ക് ശല്യമുണ്ടാക്കും. ഇന്ന് ജോലിചെയ്യുന്നവര്‍ മേലുദ്യോഗസ്ഥരെ ശ്രദ്ധിക്കേണ്ടതുണ്ട്. പോസിറ്റീവ് ചിന്താഗതിയില്‍ കഠിനാധ്വാനം ചെയ്യുക.

മകരം രാശി
ദാമ്പത്യജീവിതം സന്തോഷകരമായി തുടരും. പങ്കാളിയുമായുള്ള വഴക്കുകള്‍ പറഞ്ഞു തീര്‍ക്കുക. കുട്ടികളുടെ ഭാഗത്തുനിന്ന് സന്തോഷം വരാം. അവര്‍ നിങ്ങളെ ബഹുമാനിക്കും. ജോലിയില്‍ ഫലങ്ങള്‍ അനുകൂലമായിരിക്കും. ജോലികള്‍ സത്യസന്ധതയോടും അര്‍പ്പണബോധത്തോടും കൂടി തീര്‍ക്കാന്‍ ശ്രമിക്കും. നിങ്ങളുടെ നേതൃപാടവം മേലുദ്യോഗസ്ഥര്‍ വളരെയധികം വിലമതിക്കും. സാമ്പത്തികമായും ഇന്ന് നല്ല ദിവസമാണ്.

കുംഭം രാശി
നിങ്ങളുടെ ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ ഇന്നവസാനിക്കും. സാമ്പത്തിക രംഗത്തും ഇന്ന് കുറച്ച് ആശ്വാസം ലഭിക്കും. സാമ്പത്തികം ശക്തിപ്പെടുത്താന്‍ പദ്ധതികളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഗുരുതരമായ ഗാര്‍ഹിക പ്രശ്നം പരിഹരിക്കുന്നതിനാല്‍ വീട്ടില്‍ സമാധാനാന്തരീക്ഷം ഉണ്ടാകും. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കുക. ദാമ്പത്യ ജീവിതത്തിന് നല്ല ദിവസമായിരിക്കും. പങ്കാളിയുമായുള്ള പരസ്പര ധാരണ മികച്ചതായിരിക്കും.

മീനം രാശി
നിങ്ങളുടെ കരിയറിന് ഒരു പുതിയ ഉയരം കൈവരും. ജോലിക്കാര്‍ക്ക് പ്രമോഷനോടൊപ്പം ശമ്പള വര്‍ദ്ധനവിനും സാധ്യതയുണ്ട്. സാമ്പത്തികം നല്ല നിലയിലായിരിക്കും. ഇന്ന് ധനാഗമം ഉണ്ടാവും. പുതിയ നിക്ഷേപം നടത്തുന്നതിനും ദിവസം ശുഭകരമാണ്. ആരോഗ്യം മികച്ചതായിരിക്കും. ഇന്ന് ജോലികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യും. കുടുംബത്തിനായി കുറച്ച് സമയം ചെലവഴിക്കാന്‍ സാധിക്കും. ജീവിത പങ്കാളിയുമായി ചില പിരിമുറുക്കങ്ങളുണ്ടാകും. കുട്ടികളോട് സ്നേഹത്തോടെ പെരുമാറുക.



Click it and Unblock the Notifications











