For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊഴിലില്‍ മികച്ച അവസരങ്ങള്‍ ഈ രാശിക്കാര്‍ക്ക്

|

ഇന്നത്തെ ദിവസം നിങ്ങളില്‍ പല രാശിക്കാര്‍ക്കും നല്ല നേട്ടങ്ങള്‍ ലഭിക്കുന്നു. മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, മുടങ്ങിക്കിടന്ന ജോലികള്‍ പുനരാരംഭിക്കു, ജോലിക്കാര്‍ക്ക് പ്രമോഷനുകള്‍ക്ക് സാധ്യതയുണ്ട്, ബിസിനസ്സുകാര്‍ക്കും ലാഭം പ്രതീക്ഷിക്കാം. അത്തരത്തില്‍ നിരവധി നല്ല കാര്യങ്ങള്‍ ഇന്ന് നടക്കും. മറ്റു രാശിക്കാര്‍ക്കും ഇന്ന് മികച്ച നേട്ടങ്ങള്‍ കൈവരുന്നുണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. കൂടുതല്‍ അറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കൂ.

Most read: വ്യാഴമാറ്റം: ഗുണം ഈ രാശിക്കാര്‍ക്ക്Most read: വ്യാഴമാറ്റം: ഗുണം ഈ രാശിക്കാര്‍ക്ക്

മേടം

മേടം

ആരോഗ്യത്തെക്കുറിച്ച് ഇന്ന് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. അമിത രക്തസമ്മര്‍ദ്ദമുള്ളവര്‍ ഇന്ന് വിശ്രമത്തില്‍ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത ഉണ്ടാകും. ബുദ്ധിമുട്ടുകളില്‍ ജീവിത പങ്കാളി നിങ്ങളെ പിന്തുണയ്ക്കും. ജോലിപരമായി മികച്ച ഫലങ്ങള്‍ നേടാന്‍ കഴിയും. ബിസിനസ്സുകാര്‍ക്ക് ഇന്ന് പ്രതീക്ഷിച്ചപോലെ ആനുകൂല്യങ്ങള്‍ നേടാനാകും. ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകും. ചെലവുകള്‍ ഇന്ന് വര്‍ദ്ധിക്കും. ഇന്ന് നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള വഴക്കുകള്‍ ഒഴിവാക്കണം, അല്ലാത്തപക്ഷം നിങ്ങളുടെ ദിവസം വളരെ ബുദ്ധിമുട്ടായിരിക്കും.

ഇടവം

ഇടവം

പ്രണയ ജീവിതത്തില്‍ നല്ല ഫലങ്ങളുണ്ടാകും. രണ്ടുപേരും തമ്മിലുള്ള തെറ്റിദ്ധാരണകള്‍ നീങ്ങും. നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പരസ്പരം വിശ്വസിക്കുക. വിവാഹിതര്‍ക്ക് ഇണയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കില്ല. ജോലിയില്‍ തിരക്കിലായിരിക്കാം. സാമ്പത്തികമായി ഇന്ന് ഒരു നല്ല ദിവസമാണ്. പോസിറ്റീവ് ചിന്തകളുള്ള ആളുകളുമായി ഇന്ന് ഇടപഴകുക.

മിഥുനം

മിഥുനം

നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്ന് മികച്ചതായിരിക്കും. പണത്തിന്റെ അപര്യാപ്തതയാല്‍ മുടങ്ങിക്കിടന്ന ജോലികള്‍ പുനരാരംഭിക്കും. ജോലിക്കാര്‍ക്ക് പ്രമോഷനുകള്‍ക്ക് സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്ക് ഇന്ന് വലിയ ലാഭം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സമാധാനവും നിലനിര്‍ത്താന്‍ നിങ്ങളുടെ പെരുമാറ്റവും വാക്കുകള്‍ക്കും ശ്രദ്ധിക്കുക. ഒരു പുതിയ പദ്ധതിയുമായി ഇന്ന് മുന്നോട്ട് പോകാന്‍ കഴിയും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വൈകുന്നേരം നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ആരോഗ്യത്തോടെയിരിക്കാന്‍ നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കേണ്ടതുണ്ട്.

കര്‍ക്കിടകം

കര്‍ക്കിടകം

നിങ്ങളുടെ ആരോഗ്യം വളരെ മികച്ചതായിരിക്കും, ഇന്ന് നിങ്ങള്‍ സമ്മര്‍ദ്ദരഹിതരാകും. ജോലിക്കാര്‍ക്ക് ചില വലിയ ഉത്തരവാദിത്തം കൈവന്നേക്കാം. വ്യവസായക്കാര്‍ക്ക് ഇന്ന് നല്ല നേട്ടങ്ങള്‍ നേടാന്‍ കഴിയും. കുടുംബജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും. പങ്കാളിയുമായി ഏകോപനം നല്ലതായിരിക്കും. സാമ്പത്തിക രംഗത്ത് ഇന്ന് നല്ല ദിവസമല്ല. പുതിയ നിക്ഷേപ പദ്ധതികള്‍ മാറ്റിവയ്ക്കുന്നതാണ് നല്ലത്. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. ചങ്ങാതിമാരുടെ സഹായത്തോടെ, നിങ്ങളുടെ പൂര്‍ത്തിയാകാത്ത ഏതെങ്കിലും പ്രവൃത്തി ഇന്ന് പൂര്‍ത്തിയാക്കാനാകും.

Most read:മേടം രാശിക്കാരുടെ 2020 എങ്ങനെ?Most read:മേടം രാശിക്കാരുടെ 2020 എങ്ങനെ?

ചിങ്ങം

ചിങ്ങം

ഇന്ന് നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. സുഹൃത്തുക്കളുമായി, അയല്‍ക്കാരുമായി വളരെ ചിന്താപരമായി ഇടപഴകുക. ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് ഒരു വലിയ അവസരം ഉണ്ടായേക്കാം, അത് പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിയാല്‍ നന്നായിരിക്കും. ഇന്ന് ദാമ്പത്യ ജീവിതം പ്രണയഭരിതമാകും. വളരെക്കാലത്തിനുശേഷം, നിങ്ങളുടെ പങ്കാളിയുമായി ശാന്തമായ ഒരു ദിവസം ചെലവഴിക്കും. നിങ്ങളുടെ പരസ്പര ധാരണ മികച്ചതായിരിക്കും. വീട്ടില്‍ സമാധാന അന്തരീക്ഷം ഉണ്ടാകും, ഒപ്പം ഐക്യവും കുടുംബത്തില്‍ ഉണര്‍വുമുണ്ടാകും. സാമ്പത്തിക കാര്യങ്ങള്‍ ഗൗരവമായി കാണേണ്ട സമയമാണിത്. ആരോഗ്യം സാധാരണമായിരിക്കും.

കന്നി

കന്നി

ജോലിക്കാര്‍ക്ക് ഇന്ന് നല്ല ഫലങ്ങള്‍ ലഭിക്കും. ബിസിനസ്സോ ജോലിയോ ആകട്ടെ, പെട്ടെന്ന് ചില ആനുകൂല്യങ്ങള്‍ ലഭിച്ചേക്കാം. പണത്തിന്റെ അവസ്ഥയില്‍ പുരോഗതിയുണ്ടാകും. നിങ്ങളുടെ എല്ലാ ജോലികളും സുഗമമായി പൂര്‍ത്തിയാകും. ബിസിനസ്സുകാര്‍ക്ക് വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ഇന്ന് ശക്തിപ്പെടും. എന്നാല്‍ നിങ്ങളുടെ പങ്കാളിയുമായി ചില വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. ചെറിയ കാര്യങ്ങളില്‍ പോലും അവരുടെ കോപം വര്‍ദ്ധിപ്പിക്കും. പ്രണയിതാക്കളള്‍ക്ക് സാധാരണ ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് മാനസിക സമാധാനം അനുഭവപ്പെടും.

തുലാം

തുലാം

ജോലി ചെയ്യുന്നവര്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള ദിവസമായിരിക്കും. ജോലിഭാരം കൂടും. ഇന്ന് നിങ്ങള്‍ മന്ദതയും അലസതയും ഒഴിവാക്കണം. വ്യക്തിപരമായ ജീവിതത്തിലും, നിങ്ങള്‍ പല ഉത്തരവാദിത്തങ്ങളില്‍ നിന്നും സമ്മര്‍ദ്ദത്തിലാകും. എന്നാല്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സഹായത്തോടെ നിങ്ങളുടെ പ്രശ്‌നങ്ങള്‍ കുറയാനിടയുണ്ട്. സാമ്പത്തിക രംഗത്ത്, ദിവസം നന്നായിരിക്കും. സാമ്പത്തികമായും ആരെയെങ്കിലും സഹായിക്കാന്‍ കഴിയും. ആരോഗ്യത്തെക്കുറിച്ച് ഇന്ന് വളരെയധികം വിഷമിക്കേണ്ട.

Most read:ചൊവ്വാ മാറ്റം: നേട്ടം കൊയ്യുന്ന രാശിക്കാര്‍Most read:ചൊവ്വാ മാറ്റം: നേട്ടം കൊയ്യുന്ന രാശിക്കാര്‍

വൃശ്ചികം

വൃശ്ചികം

നിങ്ങളുടെ ജോലികള്‍ വിജയകരമാകും. ഇന്ന് ജോലിയില്‍ മികച്ചത് നല്‍കാന്‍ കഠിനമായി പരിശ്രമിക്കും. വ്യക്തിജീവിതത്തില്‍ ഒരു പ്രശ്‌നമുണ്ടാകാം. ഇന്ന് വീട്ടംഗങ്ങളില്‍ ആരുടെയെങ്കിലും ആരോഗ്യം മോശമാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. എങ്കിലും, ഇപ്പോള്‍ പ്രധാന തീരുമാനങ്ങള്‍ ചിന്താപൂര്‍വ്വം എടുക്കുക. ബിസിനസ്സുകാര്‍ക്ക് ഇന്ന് വലിയ മാറ്റങ്ങളുണ്ടാകാം. ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല നേട്ടം കൈവന്നേക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

ധനു

ധനു

ഇന്ന് നിങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. വീടിന്റെ അന്തരീക്ഷം ഇന്ന് നന്നായിരിക്കില്ല. അമ്മയുമായി അഭിപ്രായ വ്യത്യാസമുണ്ടായേക്കാം. നിങ്ങളുടെ വാക്കുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കണം. പണത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും. ഇന്ന് ചിന്താപൂര്‍വ്വം ചെലവഴിക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

മകരം

മകരം

വളരെക്കാലത്തിനുശേഷം, സന്തോഷവും സമാധാനവും നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലേക്ക് മടങ്ങിവരും. മാതാപിതാക്കളില്‍ നിന്ന് അനുഗ്രഹവും വാത്സല്യവും ലഭിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ ഭാഗ്യം ലഭിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ബിസിനസ്സുകാര്‍ക്ക് ഇന്ന് സാധാരണമായിരിക്കും. പ്രണയിതാക്കള്‍ക്ക് ഇന്ന് തമ്മില്‍ കാണാനുള്ള അവസരം ലഭിക്കും. സ്വയം ആരോഗ്യവാനായിരിക്കാന്‍, നിങ്ങളുടെ ഒരു ദിനചര്യ ഉണ്ടാക്കുക.

Most read:2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍Most read:2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍

കുംഭം

കുംഭം

ഇന്ന് നിങ്ങളുടെ ജോലികള്‍ നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസത്തോടെയും ചെയ്യുകയാണെങ്കില്‍ വിജയം ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം പ്രയോജനകരമാകും. വരുമാനം മികച്ചതായിരിക്കും. നിങ്ങളുടെ പ്രകടനത്തില്‍ മേലുദ്യോഗസ്ഥര്‍ സന്തുഷ്ടരാകും. ബിസിനസ്സുകാര്‍ക്ക് ഇന്ന് വളരെ തിരക്കിലായിരിക്കും. ഇന്ന് നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. കുടുംബവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വളരെയധികം ആശ്വാസം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. സമയം വിദ്യാര്‍ത്ഥികള്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

മീനം

മീനം

സാമ്പത്തികാവസ്ഥയിലെ മാറ്റം നിങ്ങളുടെ ആശങ്ക ഉയര്‍ത്തും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ചില ശക്തമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. ഇന്ന് നിങ്ങളുടെ ജോലിയിലെ നിരവധി പോരായ്മകള്‍ നീക്കംചെയ്യാന്‍ കഴിയും. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. കുടുംബാംഗങ്ങളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിസ്സാരകാര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കിക്കുന്നത് ഒഴിവാക്കുക. മനസ്സ് ഇന്ന് അസ്വസ്ഥമായിരിക്കും, നിങ്ങള്‍ക്ക് ശാരീരികമായി സുഖം തോന്നില്ല.

English summary

Daily Horoscope For 2nd April 2020

Read your daily horoscope for 2nd April 2020 in Malayalam.
Story first published: Wednesday, April 1, 2020, 21:26 [IST]
X
Desktop Bottom Promotion