For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശിഫലം: പ്രശംസയും ആംഗീകാരവും നേടുന്നവര്‍ ഇവര്‍

|

ഹിന്ദു പുരാണപ്രകാരം, ആഴ്ചയിലെ ഓരോ ദിവസവും ഒരോ ആരാധനാ മൂര്‍ത്തിക്കായി സമര്‍പ്പിക്കുന്നു. അത്തരത്തില്‍, വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വ്യാഴം. ഭഗവാന്‍ വിഷ്ണുവിന്റെയും അദ്ദേഹത്തിന്റ അവതാരങ്ങളുടെയും പ്രീതിക്കായി ആളുകള്‍ ഈ ദിനത്തില്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നു. വ്യാഴാഴ്ച വ്രതത്തിലൂടെ ഒരാള്‍ക്ക് സര്‍വ്വദേവതാ പ്രീതിയും ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: കൃഷ്ണവിഗ്രഹം വീട്ടിലുണ്ടെങ്കില്‍ ശ്രദ്ധിക്കണം ഇവMost read: കൃഷ്ണവിഗ്രഹം വീട്ടിലുണ്ടെങ്കില്‍ ശ്രദ്ധിക്കണം ഇവ

മേടം

മേടം

ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും. ജോലിയില്‍ ചില പിരിമുറുക്കങ്ങള്‍ സാധ്യമാണ്. എന്നിരുന്നാലും, നിങ്ങളുടെ കഴിവുകളെ നിങ്ങള്‍ വിശ്വസിക്കുകയും നിങ്ങളുടെ പരമാവധി നല്‍കാന്‍ ശ്രമിക്കുകയും ചെയ്യും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്തരാകും. മറുവശത്ത്, നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഇന്ന് നിരാശരായേക്കാം. കുടുംബ ജീവിതത്തില്‍ സ്ഥിതി സാധാരണമായിരിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം യോജിപ്പില്‍ തുടരും. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, സമ്മര്‍ദ്ദം കാരണം നിങ്ങള്‍ മാനസികമായും ശാരീരികമായും ക്ഷീണിതരാകും.

ഇടവം

ഇടവം

ഇന്ന് നിങ്ങള്‍ക്ക് ജോലിയില്‍ വളരെ തിരക്കിലായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് പെട്ടെന്ന് യാത്ര ചെയ്യേണ്ടി വന്നേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ദിവസം വളരെ പ്രധാനമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. നിങ്ങള്‍ക്ക് പുരോഗതിയുടെ അടയാളങ്ങളും ലഭിച്ചേക്കാം. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, വീട്ടില്‍ സമാധാനമുണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്‌നേഹവും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. ആരോഗ്യം അനുകൂലമായിരിക്കും.

Most read:ഉദ്ദിഷ്ടകാര്യലബ്ധിക്ക് ദുര്‍ഗാ ആരാധന ഇങ്ങനെMost read:ഉദ്ദിഷ്ടകാര്യലബ്ധിക്ക് ദുര്‍ഗാ ആരാധന ഇങ്ങനെ

മിഥുനം

മിഥുനം

മറ്റുള്ളവരുടെ വാക്കുകളില്‍ നിങ്ങളുടെ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ തീരുമാനങ്ങള്‍ വിവേകത്തോടു കൂടി എടുക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രധാനപ്പെട്ട ജോലികള്‍ ഓഫീസില്‍ ശ്രദ്ധാപൂര്‍വ്വം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ജോലി സ്റ്റേഷനറി, പുസ്തകങ്ങള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തികമായി പ്രയോജനകരമാകും. പ്രതീക്ഷിച്ചപോലെ നിങ്ങള്‍ക്ക് ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തില്‍ ബന്ധം മോശമായേക്കാം. നിങ്ങളുടെ കോപം നിയന്ത്രിക്കുന്നതാണ് നല്ലത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധരാകാതിരിക്കുക.

കര്‍ക്കിടകം

കര്‍ക്കിടകം

കുട്ടികളുടെ ഭാഗത്ത് നിന്ന് ഇന്ന് പ്രശ്‌നങ്ങള്‍ സാധ്യമാണ്. അവരുടെ തെറ്റായ മനോഭാവം നിങ്ങളുടെ ഉത്കണ്ഠ വര്‍ദ്ധിപ്പിക്കും. ജോലിസ്ഥലത്ത്, നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം. ജോലി അല്ലെങ്കില്‍ ബിസിനസ്സ് അനുസരിച്ച് നിങ്ങള്‍ക്ക് ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയും നിങ്ങളുടെ ജോലി ഹാര്‍ഡ്‌വെയറുമായി ബന്ധപ്പെട്ടതാണെങ്കില്‍, നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യം കുറയാനിടയുണ്ട്. നിങ്ങള്‍ അവരെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക രംഗത്ത്, ദിവസം സാധാരണമായിരിക്കും.

ചിങ്ങം

ചിങ്ങം

നിങ്ങള്‍ ഒരു ജോലി ചെയ്യുകയും പ്രധാനപ്പെട്ട ഒരു പദ്ധതിക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നുവെങ്കില്‍ വളരെ സന്തുലിതമായിരിക്കണം. ഈ സമയത്ത് ബിസിനസ്സുകാര്‍ വലിയ അപകടസാധ്യതകള്‍ ഒഴിവാക്കേണ്ടതുണ്ട്. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ ശ്രദ്ധാപൂര്‍വ്വം തീരുമാനമെടുക്കണം. കുടുംബജീവിതത്തിലെ അവസ്ഥകള്‍ ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞതായിരിക്കും. എന്തെങ്കിലും കാര്യത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ കാരണം വീട്ടിലെ ചില അംഗങ്ങളുമായി നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കാം. നിങ്ങളുടെ പങ്കാളിയ്ക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളും നേരിടേണ്ടിവന്നേക്കാം. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, പേശികളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

Most read:പ്രശ്‌നങ്ങള്‍ വിട്ടകലുന്നില്ലേ? ഈ പരിഹാരങ്ങള്‍Most read:പ്രശ്‌നങ്ങള്‍ വിട്ടകലുന്നില്ലേ? ഈ പരിഹാരങ്ങള്‍

കന്നി

കന്നി

നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും, കൂടാതെ മുടങ്ങിയ ഏത് ജോലിയും പൂര്‍ത്തിയാകും. ഓഫീസിലെ ജോലിഭാരം വര്‍ദ്ധിച്ചേക്കാം. എന്നിരുന്നാലും, നിങ്ങള്‍ക്ക് മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങള്‍ ഐടി മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനമാണ്. നിക്ഷേപം നടത്താന്‍ പദ്ധതിയിടുകയാണെങ്കില്‍ ബിസിനസ്സുകാര്‍ക്ക് സമയം ഇതിന് അനുകൂലമാണ്. ഭാവിയില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങള്‍ക്ക് മാതാപിതാക്കളുടെ വാത്സല്യം ലഭിക്കും. സഹോദരങ്ങളുമായുള്ള ബന്ധവും ശക്തമായിരിക്കും. പണം നന്നായിരിക്കും. ആരോഗ്യത്തെക്കുറിച്ച്, ഇന്ന് വയറുവേദ പ്രശ്‌നമായേക്കാം.

തുലാം

തുലാം

തുലാം രാശിക്കാരായ വ്യാപാരികള്‍ക്ക് ഇന്ന് വളരെ ലാഭകരമായ ദിവസമായിരിക്കും, പ്രത്യേകിച്ചും മരുന്നുകളുടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍ സാമ്പത്തിക നേട്ടം ലഭിക്കും. ഓഫീസിലെ തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ വളരെയധികം പരിശ്രമിക്കേണ്ടിവരും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ മനസ്സ് ശാന്തമായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. കുടുംബ ജീവിതത്തിലെ സ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കും. വീട്ടില്‍ പെട്ടെന്ന് അതിഥികള്‍ വരാം. നിങ്ങളുടെ പങ്കാളിയുടെ വൈകാരിക പിന്തുണ ലഭിക്കും, പരസ്പരവിശ്വാസവും ശക്തിപ്പെടും. പണത്തിന്റെ കാര്യത്തില്‍ അശ്രദ്ധരാകരുത്. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

വൃശ്ചികം

വൃശ്ചികം

ജോലിസ്ഥലത്ത്, നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ നിരാശപ്പെടേണ്ടതില്ല. നിങ്ങളുടെ തെറ്റുകളില്‍ നിന്ന് ഒരു പാഠം ഉള്‍ക്കൊള്ളുകയും വീണ്ടും ശ്രമിക്കുക. ധൈര്യത്തോടെയും കഠിനാധ്വാനത്തിലൂടെയും അസാധ്യമായത് സാധ്യമാക്കാം. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഇന്ന് നല്ല വാര്‍ത്ത ലഭിക്കും. പണത്തിന്റെ സ്ഥിതി കുറയാന്‍ സാധ്യതയുണ്ട്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഭക്ഷണരീതി കാരണം വയറുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

Most read:നിഗൂഢ സ്വഭാവം സൂക്ഷിക്കുന്നവര്‍ ഈ രാശിക്കാര്‍Most read:നിഗൂഢ സ്വഭാവം സൂക്ഷിക്കുന്നവര്‍ ഈ രാശിക്കാര്‍

ധനു

ധനു

വ്യക്തിജീവിതത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. വീട്ടിലെ അംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ശരിയായില്ലെങ്കില്‍, അത് മെച്ചപ്പെടുത്തുന്നതിനുള്ള നല്ലൊരു അവസരം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകും. എന്തെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. എല്ലാ ബിസിനസ്സ് തീരുമാനങ്ങളും വളരെ വിവേകത്തോടെ എടുക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. മാതാപിതാക്കളുടെ ആരോഗ്യം നന്നായിരിക്കും. അവരോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരവും ലഭിക്കും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് ശ്രദ്ധാപൂര്‍വ്വം സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ടതുണ്ട്.

മകരം

മകരം

മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി തലയിടുന്നത് ഒഴിവാക്കുക. ജോലിയില്‍ മേലുദ്യോഗസ്ഥരോട് സമാധാനപരമായും വിവേകത്തോടെയും പ്രവര്‍ത്തിക്കേണ്ടതുണ്ട്. ദിവസം ബിസിനസ്സുകാര്‍ക്ക് ആശ്വാസമാകും. നിങ്ങളുടെ ജോലി മരം, ഇരുമ്പ്, വസ്ത്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണെങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. വീട്ടിലെ അംഗങ്ങളുമായുള്ള ബന്ധം വര്‍ദ്ധിക്കും. പങ്കാളിയുടെ സഹായത്തോടെ, ഗാര്‍ഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

കുംഭം

കുംഭം

ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാകും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ നിരാശരാകും. നിങ്ങളുടെ സാമ്പത്തിക ശ്രമങ്ങള്‍ പരാജയപ്പെട്ടേക്കാം. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സഹായത്തോടെ, പ്രയാസകരമായ സമയങ്ങളില്‍ പോലും നിങ്ങള്‍ ധൈര്യത്തോടെ തുടരും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കും.

Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍

മീനം

മീനം

ഇന്ന് നിങ്ങളുടെ വീട്ടില്‍ എന്തെങ്കിലും ആത്മീയ പരിപാടി നടത്താവുന്നതാണ്. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും നിങ്ങള്‍ ഒരു മികച്ച സമയം ചെലവഴിക്കും. ജോലിയില്‍ പുതിയതും വലുതുമായ ഏതെങ്കിലും പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ കഠിനാധ്വാനത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്. ശാരീരികമായും മാനസികമായും നിങ്ങള്‍ക്ക് സുഖം തോന്നും.

English summary

Daily Horoscope For 29th October 2020

Read your daily horoscope for 29th October 2020 in Malayalam.
Story first published: Wednesday, October 28, 2020, 16:03 [IST]
X
Desktop Bottom Promotion