Just In
Don't Miss
- Movies
അശ്വിനോട് ചേര്ന്നുനിന്ന് മിയ, പുതിയ സന്തോഷത്തിന് കാരണം ഇതാണ്, മമ്മി പകര്ത്തിയ ചിത്രങ്ങള് വൈറല്
- Travel
അറിഞ്ഞിരിക്കണം കര്ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്
- News
കോണ്ഗ്രസിനെ വിറപ്പിച്ച് യൂത്ത് ലീഗിന്റെ നീക്കം; 31 മണ്ഡലങ്ങളില് പ്രവര്ത്തനം തുടങ്ങുന്നു, ലീഗിന്റെ പിന്തുണ
- Finance
സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം
- Sports
'ഓസീസ് പരീക്ഷ' ജയിച്ചു; ഇനി പോരാട്ടം ഇംഗ്ലണ്ടുമായി — മത്സരക്രമം അറിയാം
- Automobiles
പേരില് മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില് എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രതിസന്ധികള് തരണം ചെയ്യേണ്ട രാശിക്കാര് ഇവര്
എല്ലാ ഗ്രഹങ്ങളിലും ഏറ്റവും ശക്തിയുള്ളവനാണ് സൂര്യന്. സൂര്യനെ സ്തുതിക്കുന്നതിലൂടെ സൂര്യദേവന്റെ അനുഗ്രഹങ്ങള് നേടാന് ഒരാള്ക്ക് സാധിക്കുന്നു. ഞായറാഴ്ച ദിനം ഇതിന് ഉത്തമമാണ്. സൂര്യദേവനെ പ്രീതിപ്പെടുത്തുന്നതിനായി പലരും ഞായറാഴ്ച വ്രതം നോല്ക്കുന്നു. ഞായറാഴ്ച ഉപവസിച്ചുകൊണ്ട് സൂര്യനെ സ്തുതിക്കുന്നു. എല്ലാ പാപങ്ങളില് നിന്നും സ്വയം മോചിതരാകാന് ഞായറാഴ്ച വ്രതം നിങ്ങളെ സഹായിക്കുന്നുവെന്ന് പുരാണങ്ങള് പറയുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്ക്കും എങ്ങനെയെന്ന് അറിയാന് രാശിഫലം വായിക്കൂ.
Most read: 12 രാശിക്കും 2021ല് ഭാഗ്യം നല്കും മാസങ്ങള്

മേടം
പണത്തിന്റെ കാര്യത്തില് ഇന്ന് നിങ്ങള്ക്ക് അല്പം ആശ്വാസമായിരിക്കും. ജോലി ചെയ്യുന്നവര്ക്ക് തിരക്കുള്ള ദിവസമാകും. ജോലിഭാരം കൂടുതലായിരിക്കും. മറുവശത്ത്, ബിസിനസ്സുകാര്ക്ക് ഇന്ന് വളരെ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. എന്നിരുന്നാലും, വരും ദിവസങ്ങളില് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലങ്ങള് നിങ്ങള്ക്ക് ലഭിച്ചേക്കാം. കുടുംബ ജീവിതത്തില് സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധത്തില് മാധുര്യം വര്ദ്ധിക്കും. ജീവിതപങ്കാളിയുടെ ആരോഗ്യം ശരിയായില്ലെങ്കില് ഇന്നതില് ഒരു പുരോഗതി കാണാന് കഴിയും.

ഇടവം
ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്, ഈ ദിവസം നിങ്ങള്ക്ക് വളരെ പ്രധാനമാണ്. നിലവിലെ ജോലിയില് നിങ്ങള് സംതൃപ്തരല്ലെങ്കില് ജോലി മാറ്റാന് പദ്ധതിയിടുകയാണെങ്കില്, ഇന്ന് നിങ്ങള്ക്ക് ഒരു നല്ല വാര്ത്ത ലഭിച്ചേക്കാം. മറുവശത്ത്, ബിസിനസ്സുകാര്ക്ക് നിക്ഷേപത്തിന്റെ ആനുകൂല്യം ലഭിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക രംഗത്ത് സമ്മിശ്ര ദിനമായിരിക്കും. ചെലവ് വര്ദ്ധിച്ചേക്കാം. കുടുംബജീവിതത്തില് ഉയര്ച്ചതാഴ്ചകള് നിറയും. നിങ്ങളുടെ സംസാരവും പെരുമാറ്റവും ശ്രദ്ധിക്കുന്നതാണ് നല്ലത്. ആരോഗ്യം അനുകൂലമായിരിക്കും.
Most read: ദുരിതമോചനത്തിന് നരസിംഹ ആരാധന

മിഥുനം
ഇന്ന് നിങ്ങള് ചെയ്യുന്നതെന്തും വളരെ വിവേകത്തോടെ ചെയ്യുക. തിടുക്കത്തിലുള്ള തീരുമാനം നിങ്ങളെ വലിയ കുഴപ്പത്തിലാക്കും. സാമ്പത്തിക രംഗത്ത് നിങ്ങള്ക്ക് നല്ല ഫലങ്ങള് ലഭിച്ചേക്കാം. പണം ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. ഇന്ന് ജോലിചെയ്യുന്നവര്ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് പെട്ടെന്ന് യാത്ര ചെയ്യേണ്ടി വന്നേക്കാം. ബിസിനസ്സിലെ മാറ്റത്തിന് സമയം ശരിയല്ല. മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെടും. വീട്ടില് ചില അതിഥികളെ പ്രതീക്ഷിക്കാം.

കര്ക്കിടകം
നിങ്ങള് ഒരു ജോലി ചെയ്യുകയാണെങ്കില്, ചില പുതിയ ഉത്തരവാദിത്തങ്ങള് വന്നേക്കാം. നിങ്ങളുടെ എല്ലാ ജോലികളും പൂര്ണ്ണമായ സത്യസന്ധതയോടും കഠിനാധ്വാനത്തോടും കൂടി ചെയ്യുക. ഉടന് തന്നെ പുരോഗതിയുടെ പുതിയ വഴികള് നിങ്ങള്ക്കായി തുറക്കും. കുടുംബ ജീവിതത്തില് സ്ഥിതി സാധാരണമായിരിക്കും. ഇന്ന് നിങ്ങള്ക്ക് കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. പണത്തിന്റെ കാര്യത്തില് ദിവസം ചെലവേറിയതായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, കണ്ണുകളുമായി ബന്ധപ്പെട്ട പ്രശ്നം ഉണ്ടാകാം.

ചിങ്ങം
ജോലിയില് നിങ്ങളുടെ മികച്ച പ്രകടനത്തിന് ബഹുമതി ലഭിക്കും. നിങ്ങളുടെ ജോലി ഗതാഗതവുമായി ബന്ധപ്പെട്ടതാണെങ്കില്, ഇന്ന് നിങ്ങള്ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പണത്തിന്റെ അവസ്ഥയില് ഒരു വലിയ കുതിപ്പ് ഉണ്ടാകാം. സ്വത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും തര്ക്കങ്ങള് പരിഹരിക്കപ്പെടാം. ഇന്ന് കുടുംബാംഗങ്ങളുമായി സമാധാനത്തിന്റെ ദിവസമായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്, ഇന്ന് നിങ്ങള്ക്ക് ശാരീരികമായും മാനസികമായും സുഖം തോന്നും.
Most read: 21 ചൊവ്വാഴ്ച വ്രതം; ജീവിതസൗഭാഗ്യം കൂടെ

കന്നി
ഇന്ന് വന്കിട ബിസിനസുകാര്ക്ക് നേട്ടമുണ്ടാക്കാം. സാമ്പത്തിക നേട്ടം ലഭിക്കും. നിങ്ങള്ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കണമെങ്കില്, ഇന്ന് നിങ്ങളുടെ പദ്ധതിക്ക് മുന്നോട്ട് പോകാന് കഴിയും. വലിയ തുക ചെലവഴിക്കാനുള്ള മാനസികാവസ്ഥയിലാണെങ്കില് അത് ഒഴിവാക്കാന് നിര്ദ്ദേശിക്കുന്നു. നിങ്ങള്ക്ക് മാതാപിതാക്കളില് നിന്ന് പൂര്ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ പങ്കാളിക്കൊപ്പം നല് സമയം ചെലവഴിക്കും. ആരോഗ്യം മെച്ചപ്പെടും.

തുലാം
പണത്തിന്റെ കാര്യത്തില്, കൂടുതല് ജാഗ്രത പാലിക്കാന് നിങ്ങളോട് നിര്ദ്ദേശിക്കുന്നു. ഇന്ന് എന്തെങ്കിലും സാമ്പത്തിക ഇടപാട് നടത്താന് പോകുകയാണെങ്കില്, നിങ്ങള് പൂര്ണ്ണ ജാഗ്രത പാലിക്കേണ്ടതുണ്ട്. പണത്തെക്കുറിച്ച് നിങ്ങള്ക്ക് ഇന്ന് ആരുമായും തര്ക്കമുണ്ടാകാം. നിങ്ങളുടെ കോപം നിയന്ത്രിക്കുന്നതാണ് നല്ലത്. ചില വെല്ലുവിളികള്ക്ക് ശേഷം ബിസിനസ്സുകാര്ക്ക് പ്രയോജനം നേടാം. കുടുംബ ജീവിതത്തില് സ്ഥിതി സാധാരണമായിരിക്കും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഭക്ഷണം ശ്രദ്ധിക്കുക.
Most read: ആരോഗ്യവും കരുത്തും ഈ രാശിക്കാരുടെ കൂടപ്പിറപ്പ്

വൃശ്ചികം
ഇന്ന് ആരെയെങ്കിലും സഹായിക്കാന് നിങ്ങള്ക്ക് അവസരം ലഭിക്കുകയാണെങ്കില് അവരെ നിരാശരാക്കാതിരിക്കുക. പണത്തിന്റെ കാര്യത്തില് ഇന്ന് ഒരു നല്ല ദിവസമായിരിക്കും. നിങ്ങളുടെ ദീര്ഘകാല സാമ്പത്തിക ശ്രമങ്ങള് വിജയിക്കാന് സാധ്യതയുണ്ട്. നിങ്ങളുടെ ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്, തീര്പ്പുകല്പ്പിക്കാത്ത ജോലികള് കൃത്യസമയത്ത് പൂര്ത്തിയാക്കാന് ശ്രമിക്കണം. ബിസിനസ്സ് വിപുലീകരിക്കുന്നതിന് സമയം അനുകൂലമാണ്. കുടുംബജീവിതത്തിന്റെ ആനന്ദം വര്ദ്ധിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി വളരെ റൊമാന്റിക് ദിവസമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്, വര്ദ്ധിച്ച ക്ഷീണം കാരണം അല്പ്പം ബുദ്ധിമുട്ട് അനുഭവപ്പെടാം.

ധനു
ഇന്ന് നിങ്ങള് നിങ്ങളുടെ എതിരാളികളെ കരുതിയിയിരിക്കണം. നിങ്ങളുടെ എതിരാളികള് സജീവമാവുകയും നിങ്ങളെ കീഴടക്കാന് ശ്രമിക്കുകയും ചെയ്യാം. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്, വളരെ കഠിനമായ പോരാട്ടത്തിന് ശേഷം നിങ്ങള്ക്ക് പണം ലഭിക്കും. വായ്പയെടുക്കുന്നതും വായ്പ നല്കുന്നതും ഒഴിവാക്കുന്നത് നല്ലതാണ്. ബിസിനസ്സുകാര്ക്ക് നഷ്ടം സംഭവിക്കാം. ബിസിനസ്സ് തീരുമാനങ്ങള് തിടുക്കത്തില് എടുക്കാതിരിക്കുന്നതാണ് നല്ലത്. കുടുംബ ജീവിതത്തില് സ്ഥിതി സാധാരണമായിരിക്കും. ആരോഗ്യം സമ്മിശ്രമാകും.

മകരം
ഇന്ന്, പഴയ കടം നിങ്ങളെ അലട്ടും. വളരെയധികം സമ്മര്ദ്ദം അനുഭവപ്പെടാം. ഈ സമയം നിങ്ങള് ക്ഷമയോടെ കാത്തിരിക്കേണ്ടിവരും. ഇതുകൂടാതെ, നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള് വളരെ ശ്രദ്ധാപൂര്വ്വം എടുക്കണം. വ്യക്തിപരമായ ജീവിതത്തിലെ പ്രശ്നങ്ങള് കാരണം നിങ്ങളുടെ സ്വഭാവത്തില് ദേഷ്യമുണ്ടായേക്കാം. നിങ്ങളുടെ പെരുമാറ്റം ഇന്ന് അല്പം മാറ്റേണ്ടതുണ്ട്. ജോലി ചെയ്യുന്നവര് കഠിനാധ്വാനം ചെയ്യും. നിങ്ങള് നന്നായി പ്രവര്ത്തിക്കുന്നുവെന്ന് തോന്നും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. ഇന്ന് കുടുംബത്തോടൊപ്പം ഒരു നല്ല ദിവസമായിരിക്കും. ആരോഗ്യകാര്യങ്ങള് നന്നായിരിക്കും.
Most read: കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്

കുംഭം
ദാമ്പത്യ ജീവിതത്തില് സ്നേഹവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ഇണയുടെ പെരുമാറ്റം നിങ്ങളെ വളരെ സന്തോഷിക്കും. കുട്ടികളുടെ ഭാഗത്തുനിന്ന് സന്തോഷം ഉണ്ടാകും. കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാര്ത്തകള് നിങ്ങള്ക്ക് ഇന്ന് ലഭിക്കും. പണത്തിന്റെ കാര്യത്തില് ഇന്ന് നിങ്ങള്ക്ക് ഭാഗ്യമുണ്ടാകും. പണം സമ്പാദിക്കാനുള്ള മികച്ച അവസരം ലഭിക്കും. കുടുംബാംഗങ്ങളുടെ പിന്തുണയോടെ നിങ്ങളുടെ സന്തോഷം വര്ധിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

മീനം
ഇന്ന് നിങ്ങള് നിങ്ങളുടെ മനസ്സ് ശാന്തമാക്കിയിരിക്കേണ്ടതുണ്ട്. ദേഷ്യസ്വഭാവം ഒഴിവാക്കുക, അല്ലാത്തപക്ഷം ഉപയോഗശൂന്യമായ കുഴപ്പങ്ങളില് കുടുങ്ങിയേക്കാം. ചില പുതിയ ജോലികള്ക്കായി കഠിനമായി പരിശ്രമിക്കുന്ന ബിസിനസുകാര്ക്ക് ഇന്ന് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ നല്ല ഫലം ലഭിക്കാനുള്ള ശക്തമായ അവസരമുണ്ട്. സാമ്പത്തിക രംഗത്ത്, ദിവസം നല്ലതല്ല. നിങ്ങള് പണത്തെക്കുറിച്ച് വിഷമിക്കുന്നത് തുടരും. കുടുംബ ജീവിതത്തില് സമാധാനമുണ്ടാകും. വീട്ടിലെ അംഗങ്ങളില് നിന്ന് നിങ്ങള്ക്ക് വൈകാരിക പിന്തുണ ലഭിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്, കൂടുതല് സമ്മര്ദ്ദം ഒഴിവാക്കാന് നിര്ദ്ദേശിക്കുന്നു.