For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തികം പരുങ്ങലിലാകും ഈ രാശിക്കാര്‍ക്ക്

|

ഇന്നത്തെ ദിവസം രാശിചക്രം മിക്കവരെയും ഒന്നല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ പിന്തുണയ്ക്കുന്നു. സാമ്പത്തിക നേട്ടങ്ങളും ദാമ്പത്യ വിജയവും ഒക്കെ പല രാശിക്കാര്‍ക്കും കൈവരുത്തുന്നു. ചില രാശിക്കാര്‍ അല്‍പം ഒന്ന് ശ്രദ്ധിക്കേണ്ടതായുണ്ട്. ഈ സമയത്ത്, അത്തരം ചില രാശിക്കാര്‍ തീരുമാനങ്ങള്‍ വിവേകപൂര്‍വ്വം എടുക്കണം. ഇല്ലെങ്കില്‍ ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ അകപ്പെട്ടേക്കാം. എന്നിരുന്നാലും ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഈ സാഹചര്യത്തില്‍, എല്ലാ ദിവസവും ഒരുപോലെയല്ല. നിങ്ങള്‍ ക്ഷമയോടെയിരിക്കണം. ഇന്നത്തെ ദിവസം എന്താണ് കരുതി വച്ചതെന്ന് അറിയാന്‍ രാശിഫലം വായിക്കൂ.

Most read: പണം നിങ്ങളെ തേടിയെത്തും ഈ ഫെങ്ഷുയി വിദ്യകളിലൂടെMost read: പണം നിങ്ങളെ തേടിയെത്തും ഈ ഫെങ്ഷുയി വിദ്യകളിലൂടെ

മേടം

മേടം

കുറച്ചു നാളായുള്ള ജോലിഭാരം ഇന്ന് നീങ്ങും. ഇന്ന് നിങ്ങളുടെ ജോലിയില്‍ വേഗം കൈവരിക്കും. ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇന്ന്, ജീവിത പങ്കാളിയുടെ മാനസികാവസ്ഥ ശരിയായിരിക്കില്ല. പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് സാധാരണമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക. ചെലവഴിക്കുന്ന് കുറക്കുക. ഇന്ന് കുടുംബവുമായി സമയം ചെലവഴിക്കും. ഇന്ന് ആരോഗ്യം ശ്രദ്ധിക്കുക.

ഇടവം

ഇടവം

ഇന്ന് നിങ്ങള്‍ മാനസികമായി വളരെ ശക്തരാകും, മനസ്സില്‍ സന്തോഷവും സംതൃപ്തിയും നിറയും. ദാമ്പത്യ ജീവിതത്തില്‍ ദിവസം കൂടുതല്‍ സന്തോഷകരമാക്കും. പ്രണയിതാക്കള്‍ക്കും നല്ല ദിവസമായിരിക്കും. നിങ്ങളുടെ സ്‌നേഹം വര്‍ദ്ധിക്കും. നിങ്ങളുടെ മുടങ്ങിയ ജോലികള്‍ ഇന്ന് പൂര്‍ത്തിയാക്കും. ഇന്ന് കുട്ടികളോടൊപ്പം സമയം ചെലവഴിക്കും. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കുക.

മിഥുനം

മിഥുനം

ഇന്ന് നിങ്ങളുടെ പങ്കാളിയുമായി അവിസ്മരണീയമായ സമയം ചെലവഴിക്കും. സാമ്പത്തിക രംഗത്ത് ഇന്ന് സാധാരണ നിലയിലായിരിക്കും. കുറച്ച് നാളായി നിങ്ങളെ അലട്ടിയിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പ്രധാനപ്പെട്ട ജോലികള്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിയും. ആരോഗ്യത്തില്‍ ഇന്ന് ചെറിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം.

Most read:ചൊവ്വാ മാറ്റം: നേട്ടം കൊയ്യുന്ന രാശിക്കാര്‍Most read:ചൊവ്വാ മാറ്റം: നേട്ടം കൊയ്യുന്ന രാശിക്കാര്‍

കര്‍ക്കിടകം

കര്‍ക്കിടകം

സ്‌നേഹത്തിന്റെ കാര്യത്തില്‍ ഇന്ന് അത്ഭുതകരമായ ദിവസമായിരിക്കും. പണം നല്ല നിലയിലായിരിക്കും. കുടുങ്ങിയ പണം ലഭിക്കും. ബിസിനസ്സുകാര്‍ ഇന്ന് അല്‍പം ശ്രദ്ധിക്കണം. കുടുംബജീവിതം സന്തോഷകരമാകും. കുടുംബവുമായുള്ള ബന്ധം നല്ലതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.

ചിങ്ങം

ചിങ്ങം

പണത്തിന്റെ കാര്യത്തില്‍ ദിവസം ശുഭമാണ്. വളരെക്കാലത്തിനുശേഷം വലിയ സാമ്പത്തിക നേട്ടം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ലതല്ല. അമിതമായ ജോലിഭാരം ഒഴിവാക്കണം. പ്രണയ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം. വൈകുന്നേരം നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും, അത് നിങ്ങളെ സന്തോഷിപ്പിക്കും.

കന്നി

കന്നി

ഇന്ന് പെട്ടെന്നുള്ള സാമ്പത്തിക നേട്ടം നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. കുടുംബ ജീവിതത്തില്‍ ചില സമ്മര്‍ദ്ദങ്ങളുണ്ടാകും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ വര്‍ധിക്കും. ഇത് വീടിന്റെ അന്തരീക്ഷത്തെ ബാധിക്കും. ഇന്ന് നിങ്ങള്‍ ക്ഷമയോടും ശാന്തതയോടും കൂടി പ്രവര്‍ത്തിക്കണം. ഇന്ന് ജോലിയും വ്യക്തിജീവിതവും സന്തുലിതമാക്കുക. ബിസിനസുകാര്‍ വലിയ ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സമാധാനവും നിലനിര്‍ത്താന്‍, നിങ്ങളുടെ പങ്കാളിയെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

തുലാം

തുലാം

ഇന്ന് നിങ്ങള്‍ക്ക് സമ്മര്‍ദ്ദം നിറയും. ചില സാഹചര്യങ്ങളില്‍, പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കാത്തതിനാല്‍ നിങ്ങള്‍ നിരാശരാകും. സാമ്പത്തിക രംഗത്ത് ഇന്ന് നല്ല ദിവസമല്ല. ഇന്ന്, നിങ്ങളുടെ സംസാരവും പെരുമാറ്റവും ശ്രദ്ധിക്കുക. ഒന്നിനെക്കുറിച്ചും നിങ്ങളുടെ കുടുംബത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തരുത് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ലതല്ല. ഇന്നത്തെ കഠിനാധ്വാനം നിങ്ങളെ ശാരീരികമായും മാനസികമായും തളര്‍ത്തും.

Most read:2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍Most read:2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍

വൃശ്ചികം

വൃശ്ചികം

ഇന്ന് ചില ആളുകള്‍ നിങ്ങളെ ശല്യപ്പെടുത്തിയേക്കാം. അത്തരം ആളുകളെ അവഗണിക്കുക. അവര്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചേക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും ഒപ്പം നിങ്ങളുടെ ഇണയുടെ സ്‌നേഹവും പിന്തുണയും ലഭിക്കും. പ്രണയ ജീവിതത്തിലും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. ഇന്ന് സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.

ധനു

ധനു

ഇന്ന് ഒരു ചങ്ങാതിയുമായി തര്‍ക്കത്തിന് കാരണമായേക്കാം. ജോലിഭാരവും കുടുംബ പ്രശ്‌നങ്ങളും ഇന്ന് നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഇന്ന് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ പ്രശ്‌നങ്ങള്‍ ജീവിത പങ്കാളിയുമായി പങ്കിടുക, അവരുടെ ഉപദേശം സമ്മര്‍ദ്ദം കുറക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ചില പുതിയ സാമ്പത്തിക പദ്ധതികള്‍ തയ്യാറാക്കാന്‍ കഴിയും. ഇന്ന് നിങ്ങള്‍ വിശ്രമത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

മകരം

മകരം

ഇന്ന് നിങ്ങള്‍ക്ക് പണത്തിന്റെ കാര്യത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. പ്രതീക്ഷയില്ലാത്ത ഇടത്തുനിന്ന് നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയും. മുടങ്ങിയ ചില ജോലികളും പൂര്‍ത്തിയാകും. ഇന്ന് നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇന്ന് ജോലിത്തിരക്കുണ്ടാകും. കുട്ടികളില്‍ നിന്ന് സന്തോഷം വരും. ബിസിനസ്സുകാര്‍ക്ക് ദിവസം മന്ദഗതിയിലാകും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

Most read:ഈ ജീവികള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവുംMost read:ഈ ജീവികള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും

കുംഭം

കുംഭം

ദാമ്പത്യജീവിതത്തില്‍ അനുയോജ്യത നിലനില്‍ക്കും. ഇന്ന് നിങ്ങള്‍ പരസ്പരം കുറച്ച് റൊമാന്റിക് സമയം ചെലവഴിക്കും. ഇന്ന് വീട്ടിലെ ഏതെങ്കിലും അംഗങ്ങളുമായി വ്യത്യാസങ്ങള്‍ ഉണ്ടാകാം. സ്വയം ശാന്തത പാലിക്കുക. പണവുമായി ബന്ധപ്പെട്ട് ഇന്ന് ചില പ്രയോജനം ലഭിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. നിങ്ങളുടെ പങ്കാളിയെ വിശ്വസിക്കാന്‍ പഠിക്കുക, അവരെ സംശയിക്കരുത്, അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധം തകരാറിലായേക്കാം. ആരോഗ്യകാര്യങ്ങള്‍ ഇന്ന് നന്നായിരിക്കും.

മീനം

മീനം

ഇന്ന് നിങ്ങള്‍ കഠിനാധ്വാനം ചെയ്യും, നിങ്ങളുടെ മികച്ച പ്രകടനം മേലുദ്യോഗസ്ഥരെ ആശ്ചര്യപ്പെടുത്തും. ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത ഉണ്ടാകും. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ നിങ്ങളുടെ ചില ഉറ്റ ചങ്ങാതിമാരുമായോ കുടുംബാംഗങ്ങളുമായോ സമയം ചെലവഴിക്കും. പ്രണയ ജീവിതം സന്തോഷകരമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ്സുകാര്‍ക്ക് ഇന്ന് ലാഭം പ്രതീക്ഷിക്കാം.

English summary

Daily Horoscope For 28th March 2020

Read your daily horoscope for 28th March 2020 in Malayalam.
Story first published: Friday, March 27, 2020, 20:38 [IST]
X
Desktop Bottom Promotion