12 രാശിക്കും ഇന്നത്തെ ഫലം; മികച്ച ജോലിസാധ്യതയുണ്ട് ചില രാശിക്കാര്‍ക്ക്‌

ഇന്നത്തെ ദിവസത്തെ രാശിഫലം എന്താണെന്ന് അറിയുന്നതിന് നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടോ? എന്നാല്‍ ആഴ്ചയുടെ രണ്ടാമത്തെ ദിവസമായ തിങ്കളാഴ്ചയിലെ രാശിഫലത്തെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

Daily Horoscope For 28th June 2021

ഇന്നത്തെ ദിവസത്തില്‍ രാശിഫലപ്രകാരം മാറ്റങ്ങള്‍ വരുന്ന രാശിക്കാരും നേട്ടങ്ങള്‍ ഉണ്ടാക്കുന്ന രാശിക്കാരും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കാം. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി (മാര്‍ച്ച് 20-ഏപ്രില്‍ 18):

മേടം രാശി (മാര്‍ച്ച് 20-ഏപ്രില്‍ 18):

ഇന്നത്തെ ദിവസം ജോലിക്കാര്യത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട് മേടം രാശിക്കാര്‍. നിങ്ങള്‍ തൊഴിലില്ലാത്തവരാണെങ്കില്‍ നിങ്ങള്‍ക്ക് നല്ല ജോലി ലഭിക്കുന്നതിനുള്ള സാധ്യത ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ട്. അതല്ലാതെ നിങ്ങള്‍ക്ക് ജോലിയുണ്ടെങ്കില്‍ അതില്‍ പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്നതിന് ഇന്നത്തെ ദിവസം സാധിക്കുന്നുണ്ട്. ഇത് പല വിധത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്ക് ഉണ്ടാക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങളുണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം.

ഭാഗ്യ നിറം: തവിട്ട്

ഭാഗ്യ നമ്പര്‍: 22

ഭാഗ്യ സമയം: 3 PM മുതല്‍ 10 PM വരെ

ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):

ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):

ജോലിക്കാരായ ഇടവം രാശിക്കാര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ജീവിതത്തില്‍ മികച്ച സുവര്‍ണാവസരം ലഭിക്കുന്നുണ്ട്.അവസരങ്ങള്‍ മുതലെടുത്ത് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് പറ്റുന്ന അവസ്ഥയായിരിക്കും എന്നുള്ളതാണ് സത്യം. കുടുംബത്തിലെ അവസ്ഥ മികച്ചതാണ്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അമ്മയുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കണം.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ നമ്പര്‍: 19

ഭാഗ്യ സമയം: വൈകുന്നേരം 5:20 മുതല്‍ 10 വരെ

മിഥുനം രാശി(മെയ് 20-ജൂണ്‍ 20):

മിഥുനം രാശി(മെയ് 20-ജൂണ്‍ 20):

മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധിക്കണം. കാരണം എന്ത് തീരുമാനം എടുക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മറ്റുള്ളവര്‍ പറയുന്നതില്‍ കൂടുതല്‍ സ്വാധീനം ചെലുത്തരുത്. നിങ്ങള്‍ക്ക് നല്ലതല്ല എന്ന് തോന്നുന്ന കാര്യം ഒരിക്കലും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. ജോലിക്കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ജോലി വളരെയധികം സത്യസന്ധമായി ചെയ്യേണ്ടതാണ്. ദാമ്പത്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണം അച്ഛനും അമ്മക്കും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ട് ആരോഗ്യം ശ്രദ്ധിക്കണം.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ നമ്പര്‍: 36

ഭാഗ്യ സമയം: രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെ

കര്‍ക്കിടകം (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കിടകം (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കിടകം രാശിക്കാരില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തേത്. കഠിനാധ്വാനം ചെയ്യുന്നതിന് മറക്കരുത്. കാരണം അല്ലാത്ത പക്ഷം ഇത് സാമ്പത്തിക അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. തൊഴില്ലില്ലാത്തവര്‍ക്ക് മികച്ച ദിവസമായിരിക്കും. ജോലി ലഭിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. കുടുംബജീവിതത്തെക്കുറിച്ച് പറയുമ്പോള്‍, പലപ്പോഴും ജീവിതത്തില്‍ വെല്ലുവിളികളും ഏറ്റക്കുറച്ചിലുകളും ഉണ്ടാവുന്നു. മറുവശത്ത്, ഏറ്റവും പ്രയാസകരമായ സാഹചര്യത്തിലും നിങ്ങളുടെ പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്ക് മൈഗ്രെയ്ന്‍ ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഭാഗ്യ നിറം: വെള്ള

ഭാഗ്യ നമ്പര്‍: 15

ഭാഗ്യ സമയം: 2:30 PM മുതല്‍ 5 PM വരെ

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം രാശിക്ക് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇന്നത്തെ ദിവസം വളരെയധികം ദോഷഫലങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇന്ന് ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കൃത്യസമയത്ത് നിങ്ങളുടെ മരുന്നുകള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ജോലിയെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ക്ക് ക്ഷീണവും പ്രശ്‌നവും തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ ജോലിയില്‍ നിന്ന് ഇടവേള എടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് പതിവിലും മികച്ച ദിവസമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളില്ലാത്ത ദിവസമായിരിക്കും ഇന്നത്തെ ദിവസം.

ഭാഗ്യ നിറം: ഇളം പച്ച

ഭാഗ്യ നമ്പര്‍: 36

ഭാഗ്യ സമയം: രാവിലെ 8 മുതല്‍ രാത്രി 8 വരെ

 കന്നി രാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

കന്നി രാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ ആവേശത്തോടെ യാതൊരു തീരുമാനവും എടുക്കരുത്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് തെറ്റായ അനുഭവം ആയിരിക്കും ലഭിക്കുക. ചെറുകിട ബിസിനസുകാര്‍ക്ക് ഇന്ന് നല്ല ലാഭമുണ്ടാക്കാന്‍ കഴിയും. നിങ്ങളുടെ സാമ്പത്തിക പ്രശ്നം ഇന്നത്തോടെ പരിഹരിക്കും. തൊഴിലന്വേഷകര്‍ക്ക് അവരുടെ മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ജീവിത പങ്കാളിയുമായി ചേരുമ്പോള്‍ ഇന്നത്തെ ദിവസം മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതല്ല. ക്ഷീണവും സമ്മര്‍ദ്ദവും കാരണം, ഭക്ഷണം ശ്രദ്ധിക്കണം.

ഭാഗ്യ നിറം: കടും നീല

ഭാഗ്യ നമ്പര്‍: 28

ഭാഗ്യ സമയം: 6 PM മുതല്‍ 11 PM വരെ

തുലാം രാശി(സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

തുലാം രാശി(സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

ഇന്ന് നിങ്ങള്‍ക്ക് ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ പകര്‍ച്ചവ്യാധി കണക്കിലെടുത്ത്, ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ജോലിയില്‍ ഇന്ന് ചില വെല്ലുവിളികള്‍ നേരിടേണ്ടിവരാം. എന്നിരുന്നാലും, നിങ്ങളുടെ ജോലി പൂര്‍ണ്ണ ധൈര്യത്തോടും സത്യസന്ധതയോടും കൂടി പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ പോസിറ്റീവിറ്റി നിങ്ങള്‍ക്ക് ഉടന്‍ തന്നെ വലിയ വിജയങ്ങള്‍ നല്‍കുന്നു. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ വളരെ വേവലാതിപ്പെടും. ഇതിനകം നിങ്ങളുടെ ആരോഗ്യം ശരിയായില്ലെങ്കില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്.

ഭാഗ്യ നിറം: തവിട്ട്

ഭാഗ്യ നമ്പര്‍: 26

ഭാഗ്യ സമയം: രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ

 വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20):

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20):

ജോലിക്കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. കൃത്യമായി പ്ലാന്‍ ചെയ്ത് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിലവില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്. ഇത് കൂടാതെ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാവുന്നു. ഇന്ന് നിങ്ങളുടെ ജീവിത പങ്കാളിയില്‍ നിന്ന് ഒരു പ്രത്യേക സമ്മാനം ലഭിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ നമ്പര്‍: 12

ഭാഗ്യ സമയം: രാവിലെ 4 മുതല്‍ 2 വരെ

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20):

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20):

പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും, പ്രത്യേകിച്ചും നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ലാഭമുണ്ടാവുന്നു. കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. എന്നിരുന്നാലും, നിങ്ങള്‍ അശ്രദ്ധമായിരിക്കുന്നത് പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നു.

ഭാഗ്യ നിറം: വെള്ള

ഭാഗ്യ നമ്പര്‍: 19

ഭാഗ്യ സമയം: 6 PM മുതല്‍ 10 PM വരെ

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19):

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19):

നിങ്ങളുടെ ദേഷ്യം കാരണം ഇന്ന് നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. പലരും നിങ്ങളുടെ പെരുമാറ്റത്തെ വളരെയധികം വിമര്‍ശിച്ചേക്കാം. ബിസിനസില്‍ പ്രതീക്ഷിച്ച ഫലം നിങ്ങള്‍ക്ക് ലഭിക്കും. ഓഫീസില്‍, നിരവധി പ്രധാനപ്പെട്ട ജോലികള്‍ ഒരേസമയം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങളുടെ കുഞ്ഞിന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാകും. നിങ്ങളുടെ ആരോഗ്യവും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം ജോലിയോടൊപ്പം നിങ്ങളുടെ ആരോഗ്യവും നിങ്ങള്‍ക്ക് ഒരുപോലെ പ്രധാനമാണ്.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ നമ്പര്‍: 8

ഭാഗ്യ സമയം: 12:55 PM മുതല്‍ 7 PM വരെ

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18):

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18):

ജോലിക്കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലി ചെയ്യുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഉടന്‍ തന്നെ നിങ്ങള്‍ക്ക് ലഭിക്കും. വിവാഹക്കാര്യത്തില്‍ തീരുമാനമാവും. ഒരുപക്ഷേ നിങ്ങള്‍ക്ക് ഇന്ന് നല്ല ഓഫര്‍ ലഭിക്കും. സാമ്പത്തികമായി മികച്ച ദിവസമായിരിക്കും. ആരോഗ്യത്തെക്കുറിച്ച് പറഞ്ഞാല്‍, ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. എന്നിരുന്നാലും, അനാവശ്യമായി വീട്ടില്‍ നിന്ന് പുറത്ത് പോവുന്നത് ശ്രദ്ധിക്കണം.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ നമ്പര്‍: 30

ഭാഗ്യ സമയം: പുലര്‍ച്ചെ 4:10 മുതല്‍ 3:50 വരെ

മീനം രാശി (ഫെബ്രുവരി 19-മാര്‍ച്ച് 19):

മീനം രാശി (ഫെബ്രുവരി 19-മാര്‍ച്ച് 19):

അമിതമായ സമ്മര്‍ദ്ദം ഒഴിവാക്കുക. ഏത് കാര്യത്തിലും വിജയിക്കാന്‍ നിങ്ങള്‍ ശാരീരികമായും മാനസികമായും ആരോഗ്യവാനായിരിക്കുന്നതിന് ശ്രദ്ധിക്കണം. എപ്പോഴും പോസിറ്റീവായി തുടരുക, നിങ്ങളുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവരാം. ബിസിനസുകാര്‍ക്ക് ദീര്‍ഘദൂര യാത്ര ചെയ്യേണ്ടിവരാം. പണത്തിന്റെ കാര്യത്തില്‍ വിവേകത്തോടെ മുന്നോട്ട് പോവണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടായിരിക്കും.

ഭാഗ്യ നിറം: നീല

ഭാഗ്യ നമ്പര്‍: 14

ഭാഗ്യ സമയം: 6:15 PM മുതല്‍ 11 PM വരെ

Story first published: Monday, June 28, 2021, 1:02 [IST]
X
Desktop Bottom Promotion