Latest Updates
-
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം
ഇന്നത്തെ രാശിഫലം ഓരോ രാശിക്കും ഇതാണ്
ഗണപതി, ദുര്‍ഗ, കാളി, ഹനുമാന് എന്നിവരെ ആരാധിക്കുന്ന നല്ല ദിവസമായി ചൊവ്വാഴ്ച ദിവസം കണക്കാക്കുന്നു. ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് ഭക്തര്‍ ഉപവസിക്കുന്നു. ഇന്നത്തെ ഉപവാസം ചൊവ്വയുടെ ദോഷകരമായ ഫലങ്ങള്‍ ഒഴിവാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
മകന് ജനിക്കാനും, കുടുംബത്തില്‍ സന്തോഷം കൈവരാനും ഇന്നത്തെ ആരാധനകള്‍ സഹായിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങള്‍ ലഭിക്കുന്നുവെന്നറിയാന് രാശിഫലം വായിക്കൂ.

മേടം
ജോലി മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നവര്‍ക്ക് നല്ല വാര്‍ത്ത ലഭിക്കും. മറുവശത്ത്, വ്യാപാരികളുടെ മുടങ്ങിയ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുന്നവര്‍ക്ക് നേട്ടമുണ്ടാകും. വീടിന്റെ അന്തരീക്ഷം സന്തോഷകരമായി തുടരും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും നല്കിയ വായ്പ തിരികെ നേടാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നന്നായിരിക്കും.

ഇടവം
ഇന്ന് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാം. അമിത ജോലി കാരണം ഇന്ന് നിങ്ങളുടെ കുടുംബത്തിന് വേണ്ടത്ര സമയം നല്കാന് കഴിയില്ല. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം പൂര്‍ണ്ണമായി ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ ബിസിനസ്സ് നടത്തുകയും ഒരു പുതിയ ജോലി ആരംഭിക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്നുവെങ്കില്‍, ഇന്ന് നിങ്ങളുടെ പദ്ധതിക്ക് മുന്നോട്ട് പോകാന്‍ കഴിയും. പണത്തിന്റെ സാഹചര്യം മെച്ചപ്പെടും. ഇന്ന് പങ്കാളിയുമായി ചില വിയോജിപ്പുകള്‍ ഉണ്ടാകാം.

മിഥുനം
ഗ്രഹങ്ങളുടെ ഗുണപരമായ ഫലങ്ങള്‍ കാരണം, ഇന്ന് നിങ്ങള്‍ക്ക് മിക്ക പ്രവര്‍ത്തികളിലും വിജയം നേടാനാകും. സാമൂഹിക പ്രവര്‍ത്തനങ്ങളോടുള്ള നിങ്ങളുടെ താല്പര്യം വര്‍ദ്ധിക്കും. ആരെയെങ്കിലും സഹായിക്കാനാകും. നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കുമ്പോള്‍ നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും ഉപയോഗിച്ച് ജോലിയിലെ പ്രശ്നങ്ങള്‍ മറികടക്കാനാകും. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. ഇന്ന് നിങ്ങളുടെ മാനസികാവസ്ഥ വളരെ മികച്ചതായിരിക്കും, ശാരീരികമായും മാനസികമായും ശക്തരാകും.

കര്‍ക്കിടകം
ജോലിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. വ്യാപാരികള്‍ക്കും സാമ്പത്തികമായി നേട്ടമുണ്ടാക്കാം. സാമ്പത്തികമായി ദിവസം സമ്മിശ്രമായിരിക്കും. കുടുംബജീവിതത്തിലെ അവസ്ഥകള്‍ ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞതായിരിക്കും. വീടിന്റെ സമാധാനം നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ കോപം നിയന്ത്രിക്കുക. ആരോഗ്യം സാധാരണമായിരിക്കും.

ചിങ്ങം
വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ക്ക് കുടുംബവുമായി ചേരാനുള്ള അവസരമുണ്ടാകും. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ ഒരുപക്ഷേ ജോലിഭാരം ഇന്ന് കൂടുതലായിരിക്കാം. അതേസമയം, ഏതെങ്കിലും പ്രധാന ബിസിനസ്സ് തീരുമാനമെടുക്കുന്നതിന് മുമ്പ് വ്യാപാരികള്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കണം. വലിയ പണം ചെലവഴിക്കാന്‍ ഇന്ന് അനുകൂലമായ ദിവസമല്ല. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ ഉയര്‍ന്ന ബിപി രോഗിയാണെങ്കില്‍, ഇന്ന് അല്പം ശ്രദ്ധിക്കുക.

കന്നി
നിങ്ങളുടെ ഏതെങ്കിലും ജോലികള്‍ക്കായി മറ്റുള്ളവരെ ആശ്രയിക്കരുത്, അല്ലാത്തപക്ഷം ഇന്ന് നിങ്ങള്‍ക്ക് നിരാശ തോന്നും. നിങ്ങളുടെ വിലയേറിയ സമയം അനാവശ്യമായി പാഴാക്കരുത്. ബിസിനസ്സ് പങ്കാളിയുമായി എന്തെങ്കിലും വൈരുദ്ധ്യമുണ്ടെങ്കില്‍ ഇന്ന് പ്രശ്നം വിവേകപൂര്‍വ്വം പരിഹരിക്കാന്‍ ശ്രമിക്കുക. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍, ഇന്ന് വളരെയധികം സമ്മര്‍ദ്ദം ചെലുത്തരുന്നത് ഒഴിവാക്കുക.

തുലാം
നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, തീര്‍പ്പുകല്‍പ്പിക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. വ്യാപാരികളും ഇന്ന് വളരെ ക്ഷമയോടെ കാത്തിരിക്കണം. ഇന്ന് നിങ്ങളുടെ ജോലിയില്‍ നിരവധി തടസ്സങ്ങള്‍ ഉണ്ടായേക്കാം. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, സഹോദരങ്ങളുമായുള്ള പ്രശ്നങ്ങള്‍ നീക്കാനാകും. മറുവശത്ത്, ജീവിത പങ്കാളിയുടെ പെരുമാറ്റം ഇന്ന് നിങ്ങള്‍ക്ക് മടുപ്പുളവാക്കും. ആരോഗ്യം സാധാരണമായിരിക്കും.

വൃശ്ചികം
ജോലിസ്ഥലത്ത് ഇന്ന് നിങ്ങള്‍ക്ക് വളരെ ശുഭകരമായിരിക്കും, പ്രത്യേകിച്ചും നിങ്ങള്‍ ബിസിനസ്സ് ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ബിസിനസ്സ് വളരുകയാണെന്ന് നിങ്ങള്‍ക്ക് തോന്നും. കുടുംബജീവിതം സന്തോഷകരമാകും. കുടുംബത്തില്‍ സ്നേഹവും ഐക്യവും നിലനില്ക്കും. വിവാഹിതര്‍ക്ക് പങ്കാളിയുമായുള്ള ബന്ധത്തില്‍ പുതിയ ഊര്‍ജ്ജവും ഊഷ്മളതയും അനുഭവപ്പെടും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ചെലവേറിയ ദിവസമായിരിക്കും. ആരോഗ്യപ്രശ്നങ്ങള്‍ കരുതിയിരിക്കുക.

ധനു
ഇന്ന് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കാന് നിര്‍ദ്ദേശിക്കുന്നു. ജോലിയില്‍ നിങ്ങള്‍ മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്നത് തുടരുകയാണെങ്കില്‍, പല ജോലികളും ഇന്ന് അപൂര്‍ണ്ണമായിരിക്കും. ബിസിനസ്സുകാര്‍ക്ക് നിക്ഷേപ തീരുമാനങ്ങളില്‍ പരിചയസമ്പന്നരായ ചില ആളുകളില്‍ നിന്ന് ഉപദേശം സ്വീകരിക്കാം. പണത്തിന്റെ കാര്യത്തില്‍ തിടുക്കപ്പെടാതിരിക്കുക.

മകരം
ജോലിയില്‍ നിങ്ങള്‍ക്ക് ആവശ്യമായ മാറ്റം അല്ലെങ്കില്‍ പ്രമോഷന് ലഭിക്കാനുള്ള സാധ്യതയുണ്ട്. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് പ്രയോജനകരമാകും. സാമ്പത്തിക നേട്ടമുണ്ടാക്കാം. കുടുംബജീവിതത്തെക്കുറിച്ച് പറഞ്ഞാല്‍, വീട്ടില്‍ സ്വത്ത് സംബന്ധിച്ച് ദീര്‍ഘകാലമായി തര്‍ക്കമുണ്ടെങ്കില്‍, പ്രശ്നം പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമായിരിക്കും.

കുംഭം
നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ മറ്റുള്ളവരെ ഇടപെടാന്‍ അനുവദിക്കരുത്. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് പ്രതികൂലമായിരിക്കും. പണനഷ്ടം സാധ്യമാണ്. ജോലിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടെങ്കില്‍, നിങ്ങള്‍ ധ്യാനം, യോഗ പോലുള്ളവയില്‍ ശ്രദ്ധ നല്‍കുക.

മീനം
നിങ്ങളുടെ ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്, അതുവഴി നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ തുല്യ ശ്രദ്ധ ചെലുത്താനാകും. ഇന്ന് വ്യാപാരികള്‍ക്ക് വളരെ ഗുണം ചെയ്യും. കൂടാതെ, ഒരു പുതിയ പ്രവൃത്തി ആരംഭിക്കുന്നതിനു ദിവസം നല്ലതാണ്. നിങ്ങള്‍ തൊഴിലില്ലാത്തവരും ദീര്‍ഘകാലമായി തൊഴില്‍ നേടാന്‍ കഠിനമായി കഷ്ടപ്പെടുന്നവരുമാണെങ്കില് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങള്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് സാമ്പത്തിക സഹായം നേടാനാകും. കുടുംബ ജീവിതത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.



Click it and Unblock the Notifications