For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ ദിവസം ഓരോ രാശിക്കും നേട്ടങ്ങള്‍ ഇങ്ങനെ

|

സന്തോഷവും ഭൗതിക സമ്പത്തും പ്രദാനം ചെയ്യുന്ന ശുക്രനെ വെള്ളിയാഴ്ച ദിവസം ആരാധിക്കുന്നു. ഒരാളുടെ ജ്യോതിഷ ചാര്‍ട്ടിലെ ശുക്രന്റെ കാലഘട്ടം ഏറ്റവും ഉല്‍പാദനക്ഷമവും ഭാഗ്യപരവുമായ കാലഘട്ടമായി കണക്കാക്കപ്പെടുന്നു. മാതൃദേവതകളായ മഹാലക്ഷ്മി, അന്നപൂര്‍ണേശ്വരി, ദുര്‍ഗ എന്നിവയ്ക്കായും ഈ ദിവസം സമര്‍പ്പിച്ചിരിക്കുന്നു. വെള്ളിയാഴ്ച ഒരു ദിവസം മാത്രം ഭക്ഷണം കഴിച്ച് ഭക്തര്‍ വ്രതം അനുഷ്ഠിക്കുന്നു.

Most read: ഓരോ രാശിയും പണം കൈകാര്യം ചെയ്യുന്നത് ഇങ്ങനെMost read: ഓരോ രാശിയും പണം കൈകാര്യം ചെയ്യുന്നത് ഇങ്ങനെ

ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം

മേടം

ഇന്ന് നിങ്ങളുടെ തിരക്കില്‍ നിന്നു വിട്ടുമാറി നിങ്ങള്‍ക്ക് വിശ്രമിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കും. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍, നിങ്ങളുടെ പങ്കാളിയോട് മനസുതുറന്ന് സംസാരിക്കണം, അതുവഴി നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. നിങ്ങള്‍ക്ക് ഭൂമിയോ സ്വത്തോ വില്‍ക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ ഇന്ന് നിങ്ങളുടെ പദ്ധതിക്ക് മുന്നോട്ട് പോകാന്‍ കഴിയും.

ഇടവം

ഇടവം

ഇന്ന് നിങ്ങള്‍ക്ക് ആശ്വാസമാകുന്ന ദിവസമായിരിക്കും. നിയമപരമായ തടസങ്ങള്‍ ഇന്ന് നീങ്ങിയേക്കാം. ഇത് നിങ്ങളുടെ വലിയ വേവലാതി നീക്കംചെയ്യും. ഓഫീസിലെ ജോലിഭാരം വര്‍ദ്ധിച്ചേക്കാം. ഒരു വലിയ ഉത്തരവാദിത്തം നിങ്ങളെത്തേടി വരാന്‍ സാധ്യതയുണ്ട്. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, നിങ്ങളുടെ അടുപ്പക്കാരില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. ഇന്ന് ജോലിഭാരം കാരണം, നിങ്ങളുടെ ദിനചര്യ താറുമാറായേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്.

Most read:ഐശ്വര്യവും സമ്പത്തും കൂടെനിര്‍ത്താന്‍ ഈ വഴികള്‍Most read:ഐശ്വര്യവും സമ്പത്തും കൂടെനിര്‍ത്താന്‍ ഈ വഴികള്‍

മിഥുനം

മിഥുനം

മാനസിക ഉത്കണ്ഠകളില്‍ നിന്ന് മുക്തി നേടാന്‍ ശ്രമിക്കുക. ജോലിയില്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ചതാണെന്ന് തെളിയിക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സന്തുഷ്ടരാകും. ഇന്ന് വ്യാപാരികള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം. നിങ്ങള്‍ ഒരു പങ്കാളിത്തത്തില്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങളുടെ വിശ്വാസം നഷ്ടപ്പെടാം. ഇന്ന് നിങ്ങളുടെ വീടിന്റെ സമാധാനം നിലനിര്‍ത്തുന്നതിന് നിങ്ങള്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നേക്കാം.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും നിങ്ങള്‍ സൂക്ഷ്മമായി ചെയ്യണം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ പിതാവില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. ഇതിനുപുറമെ, കുടുംബവുമായി ബന്ധപ്പെട്ട ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനാകും. പങ്കാളിയുമായി ചില വേര്‍തിരിവുകള്‍ ഉണ്ടാകാം, പക്ഷേ എല്ലാം സാധാരണമാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും.

ചിങ്ങം

ചിങ്ങം

ജോലിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. ഇല്ലെങ്കില്‍ വരും നാളുകളില്‍ നിങ്ങള്‍ക്ക് പ്രശ്‌നം നേരിടേണ്ടിവന്നേക്കാം. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് വീട്ടിലേക്കായി വിലയേറിയ എന്തെങ്കിലും വാങ്ങാനാകും. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. പങ്കാളിയുമായുള്ള വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, കാലാവസ്ഥാ വ്യതിയാനം കാരണം ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

Most read:വിഘ്‌നേശ്വരനെ പ്രീതിപ്പെടുത്താന്‍ ചെയ്യേണ്ടത്Most read:വിഘ്‌നേശ്വരനെ പ്രീതിപ്പെടുത്താന്‍ ചെയ്യേണ്ടത്

കന്നി

കന്നി

സാമ്പത്തിക സ്ഥിതിയിലെ തകര്‍ച്ച ഇന്ന് നിങ്ങളുടെ ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചേക്കാം. പണത്തിന്റെ അഭാവം കാരണം നിങ്ങളുടെ പദ്ധതികളില്‍ തടസ്സങ്ങള്‍ ഉണ്ടാകാം. തീര്‍പ്പുകല്‍പ്പിക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു പുതിയ പ്ലാനില്‍ ജോലി ആരംഭിക്കാന്‍ കഴിയും. കുടുംബത്തില്‍ നിങ്ങളുടെ പിതാവിന്റെ ആരോഗ്യം വഷളായേക്കാം.

തുലാം

തുലാം

ആരോഗ്യത്തിന്റെ കാര്യത്തില്‍, ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കില്ല. ഇന്ന് ഭക്ഷണം ശ്രദ്ധിക്കുക. ജോലിക്കാര്‍ക്ക് ദിവസം സാധാരണമായിരിക്കും. ഓരോ ജോലിയും കഠിനാധ്വാനത്തിലൂടെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. ഇന്ന് വ്യാപാരികള്‍ക്ക് പ്രയോജനം ലഭിക്കും. സാമ്പത്തിക നേട്ടമുണ്ടാകാം. ദാമ്പത്യജീവിതത്തില്‍ ജീവിതപങ്കാളിയുമായുള്ള വ്യത്യാസങ്ങള്‍ ആഴമുള്ളതാകാം. നിങ്ങളുടെ കോപം ഉപേക്ഷിച്ച് സമാധാനത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. സാമ്പത്തിക രംഗത്ത്, ദിവസം നന്നായിരിക്കും.

വൃശ്ചികം

വൃശ്ചികം

ഇന്ന് നിങ്ങളുടെ ദിവസം ഗ്രഹങ്ങളുടെ സ്വാധീനം കാരണം അല്‍പ്പം മന്ദഗതിയിലാകും. ജോലിയിലെ അലസത ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകാം. ഈ സമയം നിങ്ങള്‍ക്ക് വളരെ പ്രധാനമാണ്. ഒരു ബിസിനസ്സിലും നിക്ഷേപം നടത്താതിരിക്കാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കുക. കുടുംബജീവിതം ചാഞ്ചാട്ടത്തോടെ തുടരും. വീട്ടില്‍ പെട്ടെന്ന് ഒരു തര്‍ക്കമുണ്ടാകാം, പക്ഷേ ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് നടുവേദന പ്രശ്‌നം സൃഷ്ടടിക്കും. ആരെയെങ്കിലും സാമ്പത്തികമായി സഹായിക്കാന്‍ നിങ്ങള്‍ക്ക് ഇന്ന് അവസരം ലഭിക്കും.

Most read:ഐശ്വര്യത്തിനായി ഗണേശ വിഗ്രഹം വയ്‌ക്കേണ്ടതിങ്ങനെMost read:ഐശ്വര്യത്തിനായി ഗണേശ വിഗ്രഹം വയ്‌ക്കേണ്ടതിങ്ങനെ

ധനു

ധനു

ജോലിഭാരം നിങ്ങളെ അലട്ടും. വ്യാപാരികള്‍ക്ക് സങ്കീര്‍ണ്ണമായ ബിസിനസ്സ് കാര്യങ്ങള്‍ പരിഹരിക്കാനാകും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യമേറും. ജീവിത പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഇന്ന് നിങ്ങളെ വേട്ടയാടിയേക്കാം. ഈ സമയം നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പരിപാലിക്കേണ്ടതുണ്ട്. ഭക്ഷണം ശ്രദ്ധിക്കുക.

മകരം

മകരം

നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ സഹപ്രവര്‍ത്തകരുമായുള്ള മത്സരം വര്‍ദ്ധിക്കും. വ്യാപാരികള്‍ ദിവസം പുരോഗമിക്കുമ്പോള്‍ നേട്ടങ്ങള്‍ സാധ്യമാണ്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ നിന്ന് വ്യതിചലിക്കാന്‍ സാധ്യതയുണ്ട്. ഈ കാര്യങ്ങള്‍ ഉപേക്ഷിച്ച് പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്ന് മികച്ചതായിരിക്കും. കുടുംബവുമായി ബന്ധപ്പെട്ട ഏത് ആശങ്കകളും നീങ്ങും. മാതാപിതാക്കളുടെ ആരോഗ്യം നല്ലതായിരിക്കും. നിങ്ങളുടെ ഇണയുമായുള്ള വൈകാരിക അടുപ്പം വര്‍ദ്ധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമായിരിക്കും.

കുംഭം

കുംഭം

ജോലിയില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തരുതെന്ന് നിര്‍ദ്ദേശിക്കുന്നു. ഇന്ന് ദാമ്പത്യ ജീവിതത്തിലെ മനോഹരമായ ദിവസമായിരിക്കും. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്ന് സാധാരണമായിരിക്കും. മാതാപിതാക്കളുമായി ഇന്ന് ചില തര്‍ക്കങ്ങള്‍ സാധ്യമാണ്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് തലവേദന നിങ്ങളെ അലട്ടിയേക്കാം.

Most read:ലക്ഷ്മീ വിഗ്രഹം ഇങ്ങനെ വയ്ക്കൂ; ഐശ്വര്യം കൂടെMost read:ലക്ഷ്മീ വിഗ്രഹം ഇങ്ങനെ വയ്ക്കൂ; ഐശ്വര്യം കൂടെ

മീനം

മീനം

ഇന്ന് നിങ്ങള്‍ മാനസികമായി ശക്തമായി തുടരുകയും പോസിറ്റീവായി തുടരുകയും ചെയ്യും. ജോലിയില്‍ നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. വ്യാപാരികള്‍ക്കും ഇന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും, പ്രത്യേകിച്ചും ഭക്ഷ്യവസ്തുക്കള്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിലെ തടസ്സം നീങ്ങും. സാമ്പത്തികമായി ഇ്‌ന് ചില പരിഷ്‌കാരങ്ങള്‍ സാധ്യമാണ്. നിങ്ങളുടെ ശ്രമങ്ങള്‍ ഫലപ്രദമാകും. നിങ്ങളുടെ ആരോഗ്യം വളരെ മികച്ചതായിരിക്കും.

English summary

Daily Horoscope For 28th August 2020

Read your daily horoscope for 28th August 2020 in Malayalam.
Story first published: Thursday, August 27, 2020, 16:05 [IST]
X
Desktop Bottom Promotion