Just In
Don't Miss
- News
ഒരിഞ്ച് പോലും തല കുനിക്കില്ല, ചരിത്രം ഒരു ദിവസം കൊണ്ട് അവസാനിക്കില്ല, പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സ്പീക്കർ
- Movies
അജഗജാന്തരവുമായി ആന്റണി വര്‍ഗീസും അര്ജുന് അശോകനും, ആക്ഷന്‍ ചിത്രം തിയ്യേറ്ററുകളിലേക്ക്
- Automobiles
സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയിലേക്കും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്
- Sports
IND vs ENG: ടീം ഇന്ത്യക്കു വന്‍ തിരിച്ചടി, ജഡേജയുടെ മടങ്ങിവരവ് ഉടനില്ല
- Finance
കേന്ദ്ര ബജറ്റ് 2021: വ്യക്തിഗത ആദായനികുതി മാറ്റത്തിന് സാധ്യതയില്ല
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക്
ഇന്ന് രാശിപരമായി പലര്‍ക്കും നല്ല നേട്ടങ്ങള്‍ കൈവരുന്നു. കന്നി രാശിക്കാര്‍ക്ക് പ്രത്യേകമായി ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. കന്നി രാശിക്കാരായ കച്ചവടക്കാര്‍ക്ക് ദിവസം ആശ്വാസമായിരിക്കും. ഇന്ന് അവരുടെ ഏതൊരു ശ്രമവും വിജയിക്കും. കുടുംബജീവിതത്തില്‍ സന്തോഷം കൈവരും. മാതാപിതാക്കളുമായി യോജിപ്പുണ്ടാകും. പണത്തിന്റെ കാര്യത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂലമാണ്. മറ്റു ചിലര്‍ക്ക് ഇത്രയും ആനുകൂല്യങ്ങള്‍ ഇല്ലെങ്കിലും പല നേട്ടങ്ങളും ലഭിക്കുന്നു. ഇന്നത്തെ രാശിഫലം കൃത്യമായി അറിയാന്‍ വായിക്കൂ.
Most read:പണം നിങ്ങളെ തേടിയെത്തും ഈ ഫെങ്ഷുയി വിദ്യകളിലൂടെ

മേടം
നിക്ഷേപങ്ങളില്‍ നിന്ന് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. സ്നേഹവും ഐക്യവും കുടുംബത്തില്‍ നിലനില്ക്കും. നിങ്ങളുടെ സഹോദരങ്ങളുടെ പിന്തുണയും ലഭിക്കും. ഇന്ന് നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. കുടുംബത്തിനൊപ്പം ആവശ്യമായ സമയം ചെലവഴിക്കും. സാമ്പത്തികമായി നല്ല ദിവസമായിരിക്കും. പണം സമ്പാദിക്കാനുള്ള അവസരം ലഭിച്ചേക്കാം. ആരോഗ്യം സാധാരണയായി തുടരും.

ഇടവം
മനസ്സ് സന്തോഷവും ശാന്തവുമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് പരിചയസമ്പന്നനായ ഒരാളില്‍ നിന്നോ നല്ല സാമ്പത്തിക ഉപദേഷ്ടാവില്‍ നിന്നോ ഉപദേശം സ്വീകരിക്കാം. ജോലിപരമായി നിങ്ങള്‍ക്ക് ഒരു പുതിയ അവസരം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. പങ്കാളിയുമായുള്ള ബന്ധം ശക്തമായി തുടരും. ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാകും.

മിഥുനം
ഇന്ന് നിങ്ങളുടെ സ്വഭാവത്തില്‍ ചില പ്രകോപനങ്ങള്‍ ഉണ്ടാകും. മനസ്സ് അസ്വസ്ഥമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ അല്പം പ്രതിസന്ധിയുണ്ടാകാം. സാമ്പത്തികമായി ഇന്ന് ആവശ്യത്തിലധികം ചെലവഴിക്കാതിരിക്കുക. ജോലിക്കാര്‍ക്ക് ഇന്ന് സാധാരണമായിരിക്കും. ആരോഗ്യപരമായി ഇന്ന് അലസത അനുഭവപ്പെടും.

കര്‍ക്കിടകം
കുടുംബ ജീവിതത്തില്‍ സന്തോഷമുണ്ടാകും. സാമ്പത്തികമായി നല്ല ദിവസമായിരിക്കും. പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസമുണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ സംസാരം നിയന്ത്രിക്കേണ്ടതുണ്ട്. തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും പ്രവൃത്തി ഇന്ന് പൂര്‍ത്തിയാകും. ഇന്നത്തെ യാത്ര നിങ്ങളുടെ പണവും സമയവും നശിപ്പിക്കും. ഇന്ന് ആരോഗ്യത്തിന്റെ കാര്യത്തില്‍ സമ്മിശ്രമാണ്.
Most read: ഈ ജീവികള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും

ചിങ്ങം
ഇന്ന് നിങ്ങള്‍ ഊര്‍ജ്ജസ്വലനായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ജോലിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. ബിസിനസില്‍ വേഗത കാണും. ഇന്ന് നിങ്ങള്‍ കുടുംബത്തോടൊപ്പം ധാരാളം സമയം ചെലവഴിക്കും. കുട്ടികളുമായി ഒരുപാട് ആസ്വദിക്കും. പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യം നിലനില്ക്കും. പ്രണയിതാക്കള്‍ക്ക് ഇന്ന് വിവാഹ നിര്‍ദ്ദേശം നടത്താന്‍ നല്ല ദിവസമാണ്. ആരോഗ്യം ഇന്ന് വളരെ നല്ലതായിരിക്കും. മാനസിക സമാധാനം അനുഭവപ്പെടും.

കന്നി
കച്ചവടക്കാര്‍ക്ക് ദിവസം ആശ്വാസമായിരിക്കും. ഇന്ന് നിങ്ങളുടെ ഏതൊരു ശ്രമവും വിജയിക്കും ഒപ്പം നിങ്ങളുടെ ജോലി വേഗത്തിലാക്കുകയും ചെയ്യും. ജീവനക്കാര്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും. കുടുംബജീവിതത്തില്‍ നല്ലത് കാണാന്‍ കഴിയും. മാതാപിതാക്കളുമായി യോജിപ്പുണ്ടാകും. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. ആരോഗ്യവും അനുകൂലമാണ്.

തുലാം
ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ജോലി സമ്മര്‍ദ്ദം ഒഴിവാക്കുക. ഇന്ന് കുട്ടികളില്‍ നിന്ന് ചില പ്രശ്നങ്ങള്‍ നേരിടാം. ബിസിനസ്സുകാര്‍ക്ക് പ്രതീക്ഷിച്ചപോലെ ഫലങ്ങള്‍ ലഭിച്ചേക്കില്ല. ദാമ്പത്യ ജീവിതത്തില്‍ ചില പൊരുത്തക്കേടുകള്‍ സാധ്യമാണ്. സാമ്പത്തികമായി ഇന്നത്തെ ദിവസം ചെലവേറിയതായിരിക്കും.
Most read: കൊറോണയെ മുന്‍കൂട്ടി പ്രവചിച്ചോ ഇവര്‍ ?

വൃശ്ചികം
ജോലിക്കാര്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. പുതിയ ഉത്തരവാദിത്തങ്ങള്‍ വന്നുചേരും. ബിസിനസ്സുകാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായി അനാവശ്യമായി തര്‍ക്കിക്കുന്നത് ഒഴിവാക്കുക. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

ധനു
ഇന്ന് നിങ്ങളുടെ ചില വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യാം. സാമ്പത്തികമായി ദിവസം നല്ലതായിരിക്കും. പണം പ്രതീക്ഷിച്ചപോലെ തുടരും. ചിലരെ സഹായിക്കാനാകും. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായുള്ള ബന്ധം ശക്തമായിരിക്കും. പ്രണയ ജീവിതത്തില്‍ ചില കുഴപ്പങ്ങള്‍ ഉണ്ടാകും. ആരോഗ്യം സാധാരണമായിരിക്കും.

മകരം
ജോലിക്കാരുടെ മികച്ച പ്രകടനം മേലുദ്യോഗസ്ഥര്‍ അഭിനന്ദിക്കും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. ഇന്ന് നിങ്ങള്‍ വളരെ ആവേശഭരിതരും ഊര്‍ജ്ജസ്വലനുമായിരിക്കും. കുടുംബാന്തരീക്ഷം മാനസിക സമാധാനം നല്‍കും. വീട്ടിലെ വഴക്കുകള്‍ പരിഹരിക്കാനാകും. സാമ്പത്തികം ശക്തിപ്പെടുത്താനുള്ള പുതുവഴികള്‍ തേടേണ്ടതായുണ്ട്. ആരോഗ്യം മെച്ചപ്പെടും.
Most read:ചൊവ്വാ മാറ്റം: നേട്ടം കൊയ്യുന്ന രാശിക്കാര്‍

കുംഭം
സാമ്പത്തികമായി ഇന്ന് നിങ്ങള്‍ക്ക് വളരെ ശുഭമായിരിക്കും. വരുമാനം വര്‍ദ്ധിപ്പിക്കാനാകും. സാമ്പത്തിക പ്രശ്നങ്ങള്‍ മറികടക്കും. ജോലിക്കാര്‍ക്ക് ദിവസം വളരെ പ്രധാനമായിരിക്കും. ബിസിനസ്സില്‍ ചെറിയ പ്രശ്നങ്ങള്‍ സാധ്യമാണ്, എങ്കിലും ഉടന്‍ പുരോഗതി കാണും. ഇന്ന് നിങ്ങളുടെ പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

മീനം
ജോലി സമ്മര്‍ദ്ദം അനുഭവപ്പെടും. ഇന്ന് പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അശ്രദ്ധ പാടില്ല. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. ദാമ്പത്യ ജീവിതത്തില്‍ സ്നേഹവും സമാധാനവും ഉണ്ടാകും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കും. കുട്ടികളില്‍ നിന്ന് സന്തോഷം വരും. മാതാപിതാക്കളുടെ ആരോഗ്യം മികച്ചതായിരിക്കും. പ്രണയ ജീവിതത്തില്‍ അല്‍പ്പം പിരിമുറുക്കമുണ്ടാകാം. നിങ്ങളുടെ ബന്ധം അസ്വസ്ഥമാകാന്‍ സാധ്യതയുണ്ട്.