മേടം രാശി മുതല്‍ മീനം രാശി വരെ; 12 രാശിക്കാര്‍ക്കും നേട്ടങ്ങള്‍ ഇന്ന്

നിങ്ങളുടെ ഇന്നത്തെ ദിവസം എന്തൊക്കെ മാറ്റങ്ങളിലൂടെയാണ് കടന്നു പോവുനന്ത് എന്ന് നമുക്ക്‌നോക്കാവുന്നതാണ്. ഇത്തരം അവസ്ഥകളില്‍ ശ്രദ്ധിക്കേണ്ട ചില രാശിക്കാരുണ്ട്.

Daily Horoscope For 27th June 2021

ഓരോ ദിവസത്തേയും മാറ്റങ്ങള്‍ക്ക് അനുസരിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ഇന്നത്തെ ദിവസത്തില്‍ ജീവിതത്തില്‍ നിങ്ങള്‍ക്കെന്തൊക്കെ മാറ്റങ്ങള്‍ രാശിവശാല്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

 മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

ഇന്ന് ബിസിനസുകാര്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. ബിസനസില്‍ വലിയ ലാഭം നേടുന്നതിന് വേണ്ടി നിങ്ങളുടെ പ്ലാനുകളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. മറുവശത്ത്, അലസത ഒഴിവാക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് പല സുപ്രധാന തീരുമാനങ്ങളും നിങ്ങള്‍ എടുത്തേക്കാം. പങ്കാളിയുടെ മോശം പെരുമാറ്റം നിങ്ങളെ ദു:ഖിപ്പിക്കും. അത്തരമൊരു സാഹചര്യത്തില്‍, സംസാരത്തിലൂടെ നിങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് ഒരു സമ്മിശ്ര ദിവസമായിരിക്കും.

ഭാഗ്യ നിറം: മെറൂണ്‍

ഭാഗ്യ നമ്പര്‍: 24

ഭാഗ്യ സമയം: രാവിലെ 9:30 മുതല്‍ 3:30 വരെ

ഇടവം രാശി (ഏപ്രില്‍ 19-മെയ് 19):

ഇടവം രാശി (ഏപ്രില്‍ 19-മെയ് 19):

ജോലി ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസം വളരെ തിരക്കുള്ളതായിരിക്കും. നിങ്ങളുടെ ദിവസം മുന്‍കൂട്ടി ആസൂത്രണം ചെയ്താല്‍ ധാരാളം ഗുണങ്ങള്‍ ലഭിക്കുന്നു. ഇന്നത്തെ ദിവസം നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ അടുത്തിടെ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുകയും പ്രതീക്ഷിച്ചപോലെ ഫലങ്ങള്‍ നേടുകയും ചെയ്യുന്നില്ലെങ്കില്‍ പോലും നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കണം. താമസിയാതെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. അനാവശ്യമായ സമ്മര്‍ദ്ദം ചെലുത്തുന്നതിലൂടെ, നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. പണത്തിന്റെ കാര്യത്തില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടായിരിക്കും.

ഭാഗ്യ നിറം: കടും ചുവപ്പ്

ഭാഗ്യ നമ്പര്‍: 34

ഭാഗ്യ സമയം: വൈകുന്നേരം 4:05 മുതല്‍ 9 വരെ

മിഥുനം രാശി (മെയ് 20-ജൂണ്‍ 20):

മിഥുനം രാശി (മെയ് 20-ജൂണ്‍ 20):

ഇന്ന് നിങ്ങള്‍ പണത്തെക്കുറിച്ച് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിയില്‍ അല്‍പം ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. വ്യാപാരികള്‍ക്ക് മാന്യമായ ലാഭം നേടാന്‍ കഴിയും. ബിസിനസിന്റെ കാര്യത്തില്‍ ശ്രദ്ധിച്ച് തീരുമാനം എടുക്കുക. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കില്ല. പങ്കാളിയുമായുള്ള ബന്ധത്തില്‍ ഐക്യം ഉണ്ടാകും. ഇന്ന് നിങ്ങളുടെ ആരോഗ്യം അല്‍പ്പം മോശമായിരിക്കും. നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നത് ഒഴിവാക്കണം.

ഭാഗ്യ നിറം: നീല

ഭാഗ്യ നമ്പര്‍: 28

ഭാഗ്യ സമയം: 3 PM മുതല്‍ 7:55 PM വരെ

കര്‍ക്കിടകം രാശി (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കിടകം രാശി (ജൂണ്‍ 21-ജൂലൈ 21):

സാമ്പത്തിക രംഗത്ത് ശ്രദ്ധാലുവായിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ നിങ്ങള്‍ നിയന്ത്രിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ പലപ്പോഴും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, അതീവ ശ്രദ്ധയോടെ ചെയ്യുന്നതിന് ശ്രമിക്കണം. പല കാര്യങ്ങളിലും വ്യാപാരികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കും. വിവാഹക്കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവും. പഴയ സൗഹൃദം പുതുക്കാനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെക്കുറിച്ച് പറഞ്ഞാല്‍, ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ നമ്പര്‍: 11

ഭാഗ്യ സമയം: പുലര്‍ച്ചെ 4:45 മുതല്‍ 1:25 വരെ

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21):

കഠിനമായ ജോലിഭാരം കാരണം, ഇന്ന് നിങ്ങളുടെ സ്വഭാവത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങള്‍ ക്ഷമയോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് എളുപ്പമാകും. പണത്തിന്റെ കാര്യത്തില്‍ മികച്ച ഫലമായിരിക്കും ഉണ്ടാവുക. ഇന്ന് നിങ്ങള്‍ക്ക് ചില പ്രധാന വില്‍ക്കല്‍ വാങ്ങലുകള്‍ നടത്താവുന്നതാണ്. കുടുംബജീവിതത്തില്‍ സമാധാനമുണ്ടാകും. മാതാപിതാക്കളുടെ സ്‌നേഹവും പിന്തുണയും ലഭിക്കുന്നു. വിവാഹിതനാണെങ്കില്‍ കുടുംബ ജീവിതം ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, അനാവശ്യമായി വീട്ടില്‍ നിന്ന് പുറത്ത് പോവുന്നത് ശ്രദ്ധിക്കണം.

ഭാഗ്യ നിറം: ഇളം മഞ്ഞ

ഭാഗ്യ നമ്പര്‍: 11

ഭാഗ്യ സമയം: വൈകുന്നേരം 4:30 മുതല്‍ 10 വരെ

 കന്നിരാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

കന്നിരാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങളില്‍ അമിതമായി സ്വാധീനം ചെലുത്തരുത്, പക്ഷേ നിങ്ങളുടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ചിന്താപൂര്‍വ്വം മികച്ച ധാരണയോടെ എടുക്കുന്നതിന് ശ്രദ്ധിക്കുക. പല ജോലികളും ഒരുമിച്ച് പൂര്‍ത്തിയാക്കേണ്ടി വരും. വ്യാപാരികള്‍ക്ക് മികച്ച് ഫലങ്ങള്‍ ലഭിച്ചേക്കാം. സ്തംഭിച്ച ജോലി വീണ്ടും ആരംഭിക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കും. സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് ഒരു സമ്മിശ്ര ദിനമായിരിക്കും. വീടിന്റെ അന്തരീക്ഷം ശാന്തമായി തുടരും. കുടുംബാംഗങ്ങളുമായുള്ള ബന്ധം നല്ലതായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ ഇരിക്കുന്നതും തുടര്‍ച്ചയായി ജോലി ചെയ്യുന്നതും ഒഴിവാക്കണം. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും

ഭാഗ്യ നിറം: മെറൂണ്‍

ഭാഗ്യ നമ്പര്‍: 5

ഭാഗ്യ സമയം: രാവിലെ 7:30 മുതല്‍ ഉച്ചയ്ക്ക് 12 വരെ

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

ഇന്ന് തൊഴില്‍ ചെയ്യുന്നവര്‍ക്ക് വളരെ മികച്ച ദിവസമായിരിക്കും. ജീവിതത്തില്‍ വിജയങ്ങള്‍ ഉള്ള ഒരു ദിവസമായിരിക്കും. വ്യാപാരികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നുണ്ട്. ഇന്ന് കുടുംബജീവിതത്തില്‍ വലിയ മാറ്റമുണ്ടാകാം. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ ഏറ്റവും റൊമാന്റിക് ദിവസങ്ങളിലൊന്നായിരിക്കും ഇന്ന്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു സമ്മിശ്ര ദിനമായിരിക്കും. നിങ്ങളുടെ ആരോഗ്യം ശരിയായില്ലെങ്കില്‍, നിങ്ങള്‍ സ്വയം ശ്രദ്ധിക്കണം. ചെറിയ അശ്രദ്ധ പോലും വെല്ലുവിളി ഉയര്‍ത്തും.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ നമ്പര്‍ - 34

ഭാഗ്യ സമയം: രാവിലെ 4 മുതല്‍ 2 വരെ

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20):

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20):

ചില ആളുകള്‍ നിങ്ങളുടെ പുറകേ നടന്ന് ശല്യം ചെയ്‌തേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ വളരെ വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്, അതുപോലെ തന്നെ നിങ്ങളുടെ പെരുമാറ്റം മികച്ചതായി നിര്‍ത്തുകയും വേണം. ഓഫീസിലെ ജോലി നിങ്ങളെ മടുപ്പിക്കും. വ്യാപാരികള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം ശ്രദ്ധിക്കണം. ഈ സമയത്ത് നിങ്ങളുടെ കുടുംബജീവിതത്തിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് കുട്ടികളുണ്ടെങ്കില്‍. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് ശരീരത്തിന്റെ ഏത് ഭാഗത്തും വേദന അനുഭവപ്പെടും.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ നമ്പര്‍: 29

ഭാഗ്യ സമയം: ഉച്ചക്ക് 1 മുതല്‍ 10 വരെ

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20):

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20):

നിങ്ങളുടെ വാക്കുകള്‍ ഇന്ന് വളരെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായിരിക്കാം. ജോലിസ്ഥലത്ത്, ദിവസം സാധാരണമായിരിക്കും. ഓഫീസില്‍, നിങ്ങളുടെ എല്ലാ ജോലികളും അര്‍പ്പണബോധത്തോടെയും കഠിനാധ്വാനത്തിലൂടെയും പൂര്‍ത്തിയാക്കും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം വീട്ടില്‍ ഭിന്നതയുണ്ടാക്കും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വളരെയധികം വര്‍ദ്ധിപ്പിക്കും. ആരോഗ്യം ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധികള്‍ പിടികൂടുന്നതിനുള്ള സാധ്യതയുണ്ട്.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ നമ്പര്‍: 18

ഭാഗ്യ സമയം: 4 PM മുതല്‍ 10 PM വരെ

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19):

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19):

കുടുംബത്തില്‍ ഇന്ന് എന്തെങ്കിലും തര്‍ക്കമുണ്ടാകുന്നതിനുള്ള സാധ്യത കാണുന്നു. അത്തരമൊരു സാഹചര്യത്തില്‍, വീടിന്റെ അന്തരീക്ഷം ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ബിസിനസില്‍ ലാഭമുണ്ടാവുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്നു. ജോലിസ്ഥലത്ത്, ദിവസം സാധാരണമായിരിക്കും. നിങ്ങള്‍ക്ക് സന്തോഷം ലഭിക്കുന്ന വാര്‍ത്തകള്‍ ഇന്ന് അറിയാന്‍ സാധിക്കുന്നു.

ഭാഗ്യ നിറം: പച്ച

ഭാഗ്യ നമ്പര്‍: 10

ഭാഗ്യ സമയം: രാവിലെ 7 മുതല്‍ 2 വരെ

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18):

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18):

ജോലിയോടൊപ്പം നിങ്ങള്‍ വിശ്രമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ന് വര്‍ദ്ധിച്ചേക്കാം. ഇന്ന് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. ഇന്ന് ജോലിഭാരം കുറവായിരിക്കും. ഇന്ന് സാമ്പത്തിക രംഗത്തെ മികച്ച ദിവസമാണെന്ന് തെളിയിക്കും. ആരോഗ്യം ശ്രദ്ധിക്കണം. തലവേദന, ശ്വാസതടസ്സം പോലുള്ള അസ്വസ്ഥതകള്‍ നിങ്ങളെ ബാധിക്കുന്ന ഒരു ദിവസമാണ് ഇന്ന്.

ഭാഗ്യ നിറം: നീല

ഭാഗ്യ നമ്പര്‍: 9

ഭാഗ്യ സമയം: 4 PM മുതല്‍ 8 PM വരെ

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):

ഇന്ന് നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കണം. ദേഷ്യത്തോടെ നിങ്ങള്‍ ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്, പിന്നീട് നിങ്ങള്‍ക്ക് പശ്ചാത്തപിക്കേണ്ടിവരും. ഇന്നത്തെ ദിവസം പരമാവധി പ്രയോജനപ്പെടുത്തി കഠിനാധ്വാനം ചെയ്യുക. സാമ്പത്തിക ആനുകൂല്യങ്ങ്ള്‍ ഉണ്ടാവുന്നു. സാമ്പത്തിക രംഗത്ത്, ഇന്ന് ചില പുരോഗതി സാധ്യമാണ്. നഷ്ടപ്പെട്ട പണം വീണ്ടെടുക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും. എങ്കിലും അശ്രദ്ധ കാണിക്കുന്നത് അപകടം വരുത്തി വെക്കും.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ നമ്പര്‍: 20

ഭാഗ്യ സമയം: രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 വരെ

Story first published: Sunday, June 27, 2021, 6:00 [IST]
X
Desktop Bottom Promotion