സാമ്പത്തിക മേല്‍ക്കൈ ഈ രാശിക്കാര്‍ക്ക്

ആഴ്ചയുടെ തുടക്കത്തിലെ ദിവസം നിങ്ങളില്‍ ചിലര്‍ക്ക് നല്ല നേട്ടങ്ങള്‍ നല്‍കുന്നു. ഇന്നത്തെ ദിവസം ചില രാശിക്കാര്‍ക്ക് പ്രത്യേകമായി കാണുന്നുണ്ട്. കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന് മിക്ക ജോലികളും തടസ്സമില്ലാതെ പൂര്‍ത്തിയാകും. സാമ്പത്തികമായി വളരെ ഭാഗ്യകരമായ ദിവസമാണ്. അതുപോലെ ചിങ്ങം രാശിക്കാരില്‍ ബിസിനസ്സുകാര്‍ക്ക് ഇന്ന് മികച്ച ദിവസമാണ്. ഇന്ന് ബിസിനസ്സ് ചെയ്യുന്നത് വിജയം കാണും. ഇന്ന് അല്‍പം ശ്രദ്ധിക്കേണ്ട രാശിക്കാരുമുണ്ട്. കൂടുതലറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കാം.

മേടം രാശി

മേടം രാശി

ഓഫീസിലെ സഹപ്രവര്‍ത്തരുമായി അഭിപ്രായവ്യത്യാസം ഉണ്ടായേക്കാം. നിങ്ങളുടെ സ്വഭാവവും വാക്കുകളും നിയന്ത്രിക്കുക. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ പണം ചിലവഴിക്കുന്നത് ഒഴിവാക്കുക. അല്ലെങ്കില്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരും. നിക്ഷേപം നടത്താന്‍ പദ്ധതിയിടുകയാണെങ്കില്‍ സമയം അനുകൂലമല്ല. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയുമായി വ്യത്യാസമുണ്ടാകാം. നെഗറ്റീവ് ചിന്തകളില്‍ നിന്ന് വിട്ടുനില്‍ക്കുക.

ഇടവം രാശി

ഇടവം രാശി

നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെടും. സാമ്പത്തികം ഇന്ന് നല്ലതല്ല. പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക തീരുമാനങ്ങള്‍ തിരക്കിട്ടെടുക്കരുത്. കുട്ടികളുടെ ഭാഗത്ത് നിന്ന് പോലും ചില പ്രശ്നങ്ങള്‍ സാധ്യമാണ്. പഠനകാര്യങ്ങള്‍ അശ്രദ്ധ പാടില്ലെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുക. ഓഫീസില്‍ മേലുദ്യോഗസ്ഥര്‍ നിയോഗിച്ച ജോലികള്‍ ശ്രദ്ധാപൂര്‍വ്വം പൂര്‍ത്തിയാക്കുക. ബിസിനസ്സുകാര്‍ക്ക് പാര്‍ട്ട്‌നറുമായി ചില അഭിപ്രായവ്യത്യാസം ഉണ്ടായേക്കാം.

മിഥുനം രാശി

മിഥുനം രാശി

ഓഫീസ് അന്തരീക്ഷം മികച്ചതായിരിക്കും. സഹപ്രവര്‍ത്തകരുടെയും മുതിര്‍ന്നവരുടെയും പൂര്‍ണ്ണ പിന്തുണ ലഭിക്കും. ജോലിഭാരം കുറയും. ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും. പിതാവിന്റെ ആരോഗ്യം മെച്ചപ്പെടും. ഇണയുടെ പെരുമാറ്റത്തില്‍ ചില നെഗറ്റീവ് മാറ്റങ്ങള്‍ കാണും. നിങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുക. സാമ്പത്തിക സ്ഥിതി കുറയാനിടയുണ്ട്. ഒരു പഴയ കടം തിരിച്ചടയ്‌ക്കേണ്ടതായി വരും. വൈകുന്നേരം ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ഓഫീസ് അന്തരീക്ഷം നല്ലതായിരിക്കും. വളരെക്കാലമായി കാത്തിരുന്ന ഒരു അവസരം ഇന്ന് ലഭിക്കും. നിങ്ങളുടെ കരിയറിന് ഒരു പുതിയ ദിശ കൈവരും. സാമ്പത്തിക രംഗം മികച്ചതായിരിക്കും. സാമ്പത്തിക പദ്ധതികള്‍ വിജയം കാണും. മികച്ച സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കും. പണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ പിതാവുമായുള്ള അകല്‍ച്ച അവസാനിക്കും. വീട്ടില്‍ സമാധാനാന്തരീക്ഷമുണ്ടാകും. നിങ്ങളുടെ സഹോദരങ്ങളും നിങ്ങളെ പിന്തുണയ്ക്കും. ചങ്ങാതിമാരുമായി സമയം ചെലവഴിക്കും. പ്രണയിതാക്കള്‍ക്ക് പങ്കാളിയുമായി സമയം ചെലവഴിക്കാം. ആരോഗ്യത്തിന്റെ കാര്യത്തിലും ദിവസം നല്ലതാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

ജോലിപരമായി ഇന്ന് നിര്‍ണായകമാണ്. അടുത്തിടെ കഴിഞ്ഞ ഇന്റര്‍വ്യൂവിന്റെ ഫലം ഇന്ന് ലഭിക്കും. ബിസിനസുകാര്‍ക്ക് മികച്ച ദിവസമാണിന്ന്. സാമ്പത്തിക രംഗത്ത് നിര്‍ണായക തീരുമാനം എടുക്കാന്‍ കഴിയും. കുടുംബജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് ഇന്ന് പരിഹരിക്കാനാകും. നിങ്ങളുടെ വീടിന്റെ അന്തരീക്ഷം മാറും. ആരോഗ്യവും ഇന്ന് നന്നായിരിക്കും.

കന്നി രാശി

കന്നി രാശി

നിങ്ങളുടെ ആരോഗ്യം അല്‍പം ദുര്‍ബലമായിരിക്കും. ജോലിക്കാര്യത്തിലെ അശ്രദ്ധ ഒഴിവാക്കണം. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. ചെറിയ സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യം വളരെ മികച്ചതായിരിക്കും. കുടുംബവുമായി ബന്ധപ്പെട്ട ഏത് ആശങ്കകളും നിങ്ങള്‍ക്ക് ഇന്ന് ഒഴിവാക്കാനാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ഓഫീസില്‍ ദിവസം കഠിനമായിരിക്കും. ഇന്ന് അല്‍പ്പം അലസത അനുഭവപ്പെടും.

തുലാം രാശി

തുലാം രാശി

പണത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്. എന്നാല്‍, ഇടപാടുകള്‍ നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഓഹരി വിപണിയില്‍ നിക്ഷേപം നടത്താവുന്നതാണ്. പ്രതീക്ഷിച്ച ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങളോട് ദേഷ്യപ്പെട്ടേക്കാം. നിങ്ങളുടെ പങ്കാളിയോട് നിങ്ങള്‍ കോപപ്പെട്ടേക്കാം. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സമാധാനവും നിലനിര്‍ത്താന്‍ അവരുടെ വികാരങ്ങള്‍ മനസ്സിലാക്കണം. ജോലിക്കാര്‍ക്ക് ദിവസം സാധാരണമായിരിക്കും. നിങ്ങളുടെ മനസ്സ് ഇന്ന് ഒരു പരിധിവരെ അസ്വസ്ഥമാക്കും.

വൃശ്ചികം രാശി

വൃശ്ചികം രാശി

പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് സവിശേഷമായ ദിവസമായിരിക്കും. പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ അടുപ്പം വര്‍ദ്ധിക്കും. ജോലിപരമായി ഇന്ന് ഒരു സമ്മിശ്ര ദിവസമായിരിക്കും. ജോലിക്കാര്‍ക്ക് നിലവിലെ ജോലി മാറ്റം ചിന്തിച്ചേക്കാം. നിങ്ങള്‍ വളരെ വിവേകത്തോടെ പ്രവര്‍ത്തിക്കുക. പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സാധാരണമായിരിക്കും. വളരെയധികം ചെലവഴിക്കുന്നത് ഒഴിവാക്കുക. ആരോഗ്യം കുറച്ച് ദുര്‍ബലമായിരിക്കും.

ധനു രാശി

ധനു രാശി

ഇന്ന് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഒരു വലിയ ദൗത്യം കൈകാര്യം ചെയ്യേണ്ടതിനാല്‍ ഇന്ന് തിരക്കിലായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം ശുഭമായിരിക്കും. പണം വരാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ സ്വകാര്യ ജീവിതം സന്തോഷകരമാകും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കും. ഒരു മതസ്ഥലത്തേക്കോ ബന്ധുവീട്ടിലേക്കോ പോകാം. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. ചങ്ങാതിമാരുടെ സഹായത്തോടെ പ്രധാനപ്പെട്ട ചില ജോലികള്‍ ഇന്ന് പൂര്‍ത്തിയാക്കാനാകും. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മികച്ചതായിരിക്കും.

മകരം രാശി

മകരം രാശി

സാമ്പത്തികമായി ഇന്ന് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. നിങ്ങളുടെ ഏതെങ്കിലും പദ്ധതികളോ ശ്രമങ്ങളോ വിജയം കാണും. പണം കൈവരും. ജോലിസ്ഥലത്ത് കാര്യങ്ങള്‍ അനുകൂലമായിരിക്കും. നിങ്ങളുടെ കഴിവ് കൊണ്ട് മേലുദ്യോഗസ്ഥര്‍ ഒരു മികച്ച അവസരം നല്‍കും. കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ പുരോഗതി കൈവരും. ബിസിനസുകാര്‍ക്ക് ഇന്ന് ചെറിയ നിക്ഷേപം നടത്താന്‍ കഴിയും. നിങ്ങളുടെ സ്വകാര്യ ജീവിതം ആനന്ദദായകമായിരിക്കും. ബന്ധുക്കളുമായി നല്ല ബന്ധത്തിലായിരിക്കും.

കുംഭം രാശി

കുംഭം രാശി

വീട്ടന്തരീക്ഷം വഷളാകാന്‍ സാധ്യതയുണ്ട്. സഹോദരങ്ങളുമായി നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടാകാം. സാമ്പത്തികമായി ഇന്ന് ചില ബുദ്ധിമുട്ടുകള്‍ നേരിടാം. പെട്ടെന്ന് ഒരു പഴയ കടം തിരിച്ചടക്കേണ്ടി വരും. സമ്പാദ്യത്തില്‍ കുറച്ചുകൂടി ശ്രദ്ധ ചെലുത്തുക. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ചില പുരോഗതി ഉണ്ടാകും. പങ്കാളിയുടെ നല്ല പെരുമാറ്റം നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ തിരക്കുള്ള ദിനചര്യയില്‍ നിന്ന് കുറച്ച് സമയം കുടുംബത്തിനായി ചെലവഴിക്കുക.

മീനം രാശി

മീനം രാശി

എല്ലാ ജോലികളും തടസ്സമില്ലാതെ പൂര്‍ത്തിയാകും. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ദാമ്പത്യ ജീവിതം നന്നായിരിക്കും. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. ജോലിയെക്കുറിച്ച് പരിചയസമ്പന്നനായ ഒരാളില്‍ നിന്ന് പ്രധാന ഉപദേശങ്ങള്‍ ലഭിക്കും. സാമ്പത്തികം ശക്തിപ്പെടുത്താന്‍ വളരെ കഠിനാധ്വാനം ചെയ്യും. ഇന്ന് എവിടെയും പണം നിക്ഷേപിക്കുന്നത് ഒഴിവാക്കുക. പ്രണയിതാക്കള്‍ക്ക് നല്ല സമയം ചെലവഴിക്കാം. വൈകുന്നേരം ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടിയേക്കാം.

X
Desktop Bottom Promotion