Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും? -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം
രാശിഫലം: ഉയര്‍ച്ചയുടെ പടവുകള്‍ ഈ രാശിക്കാര്‍ക്ക്
സൗരയൂഥത്തിന്റെ നടുവിലാണ് സൂര്യന്, അത് എല്ലാ ഗ്രഹങ്ങളിലും ഏറ്റവും ശക്തിയുള്ളതാണ്. അനുഗ്രഹങ്ങള്‍ നേടാന്‍ സൂര്യദേവനെ സ്തുതിക്കുന്നത് വളരെ പ്രധാനമാണ്. ഞായറാഴ്ച വ്രതം സൂര്യദേവനെ പ്രീതിപ്പെടുത്തുന്നതിനാണ്. ഞായറാഴ്ച ഉപവസിച്ചുകൊണ്ട് സൂര്യനെ സ്തുതിക്കുന്നു. എല്ലാ പാപങ്ങളില്‍ നിന്നും സ്വയം മോചിതരാകാന്‍ ഞായറാഴ്ച വ്രതം നിങ്ങളെ സഹായിക്കുന്നുവെന്ന് പുരാണങ്ങള്‍ പറയുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെയെന്ന് അറിയാന്‍ രാശിഫലം വായിക്കൂ.

മേടം
നിങ്ങളുടെ കുടുംബജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പണത്തിന്റെ അവസ്ഥ നന്നായിരിക്കും. ജോലി, ബിസിനസ്സ് എന്നിവയില്‍ ഇന്ന് നിങ്ങള്‍ തിരക്കിലായിരിക്കും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു സുപ്രധാന തീരുമാനമെടുക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍, ദിവസം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ജോലിയോടൊപ്പം നിങ്ങളുടെ ആരോഗ്യവും ഒരുപോലെ പ്രധാനമാണ്.

ഇടവം
ജോലിയില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. പിതാവിന്റെ ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. സാമ്പത്തികമായി ഇന്നത്തെ ദിവസം വളരെ ചെലവേറിയതായിരിക്കും. കുടുംബ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

മിഥുനം
ജോലിഭാരം നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം നല്‍കും. ജോലിയില്‍ ലക്ഷ്യം കൈവരിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. പണത്തിന്റെ സാഹചര്യം മെച്ചപ്പെടും. ദാമ്പത്യജീവിതത്തില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടാവാം. അത്തരമൊരു സാഹചര്യത്തില്‍, സ്വയം ശാന്തത പാലിക്കുക. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഭക്ഷണത്തിലെ അശ്രദ്ധമൂലം ഒഴിവാക്കുക.

കര്‍ക്കിടകം
ആരോഗ്യത്തെക്കുറിച്ച് ഈ സമയം അശ്രദ്ധരാകരുത്, അല്ലാത്തപക്ഷം ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിച്ചേക്കാം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമല്ല. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുക്കുന്നത് ഒഴിവാക്കുക, അല്ലെങ്കില്‍ നഷ്ടം സംഭവിക്കാം. ജോലിയില്‍ ഒരു വലിയ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. മറുവശത്ത്, ചില്ലറ വ്യാപാരികള്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെടും.

ചിങ്ങം
ഇന്ന് സുപ്രധാന തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിച്ച് എടുക്കുക. ജോലിയില്‍ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റാന്‍ ശ്രമിക്കുക. പങ്കാളിത്തത്തില്‍ ബിസിനസ്സ് നടത്തുന്നവര്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാം. ഒരു ബിസിനസ് പ്രശ്നം പരിഹരിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടേക്കാം. നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കേണ്ടതുണ്ട്. പണം സാധാരണയേക്കാള്‍ മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് നിങ്ങള്‍ക്ക് തലവേദന അല്ലെങ്കില്‍ ഉറക്കമില്ലായ്മ അനുഭവപ്പെടാം.

കന്നി
ജോലിയിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് പെട്ടെന്ന് യാത്ര ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ യാത്ര വളരെ പ്രയോജനകരമാണെന്ന് തെളിയും. പണം നല്ല നിലയിലായിരിക്കും. പഴയ കടങ്ങള്‍ തീര്‍ക്കാനാകും. കുടുംബ ജീവിതത്തില്‍ വ്യവസ്ഥകള്‍ അനുകൂലമായിരിക്കും. ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളുമായി വളരെ സന്തോഷകരമായ ദിവസമായിരിക്കും. ആരോഗ്യം നന്നായിരിക്കും.

തുലാം
പങ്കാളിത്തത്തില്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങള്‍ ഈ സമയം വളരെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഇന്ന് സാധാരണമായിരിക്കും. വ്യക്തിപരമായ ജീവിതത്തില്‍ ചെറിയ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയുമായി പൊരുത്തക്കേടുകള്‍ ഒഴിവാക്കേണ്ടിവരും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ലതല്ല. നിങ്ങള്‍ക്ക് തികച്ചും അലസത അനുഭവപ്പെടും.

വൃശ്ചികം
ഇന്ന് നിങ്ങള്‍ ഊര്‍ജ്ജസ്വലരാകും. എല്ലാ വെല്ലുവിളികളെയും നിങ്ങള്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ നേരിടും. പെട്ടെന്ന് ജോലിഭാരം വര്‍ദ്ധിക്കുമെങ്കിലും എല്ലാം സാധാരണമാകും. ഇന്ന്, ബിസിനസ്സുകാര്‍ക്ക് നല്ല അവസരം കൈവന്നേക്കാം. കുറച്ച് കാലമായി സാമ്പത്തിക തടസ്സങ്ങള്‍ കാരണം നിങ്ങളുടെ ചില ജോലികള്‍ നിര്‍ത്തിവച്ചിട്ടുണ്ടെങ്കില്‍, ഇന്ന് അത് പൂര്‍ത്തിയാകാനുള്ള ശക്തമായ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. മാതാപിതാക്കളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള അടുപ്പം വര്‍ദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്.

ധനു
ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഇന്ന് യാത്ര ചെയ്യേണ്ടിവരാം. ഐടി മേഘലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേട്ടമുണ്ടാക്കാം. എണ്ണയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ന് സാമ്പത്തികമായി പ്രയോജനം ലഭിക്കും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, മറ്റുള്ളവരുടെ വാക്കുകേട്ട് സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. ഇന്ന് കുടുംബജീവിതം സന്തോഷകരമാകും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

മകരം
ഇന്ന് ബിസിനസ്സുകാര്‍ക്ക് പ്രയോജനകരമായ ദിവസമായിരിക്കും. മുമ്പ് നടത്തിയ ഏത് നിക്ഷേപത്തില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. ദാമ്പത്യജീവിതത്തില്‍ ചില തര്‍ക്കങ്ങളുണ്ടാകാം. പണത്തിന്റെ സാഹചര്യം ശക്തമായിരിക്കും. ഇന്ന് നിങ്ങളുടെ വീട്ടുച്ചെലവ് വര്‍ദ്ധിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും.

കുംഭം
ബിസിനസ്സില്‍ മാറ്റം വരുത്താന്‍ സമയം അനുകൂലമല്ല. പങ്കാളിത്തത്തോടെ ഒരു പുതിയ ജോലി ആരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇപ്പോള്‍ വേണ്ട. ഇന്ന് നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ തികച്ചും സംതൃപ്തരാവും. വരുമാനത്തേക്കാള്‍ കൂടുതല്‍ ഇന്ന് ചെലവ് വര്‍ധിക്കും. ചിന്താപൂര്‍വ്വം ചെലവഴിക്കുന്നതാണ് നല്ലത്. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. സഹോദരങ്ങളുടെ പിന്തുണയുണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക.

മീനം
ജോലി ചെയ്യുന്നവര്‍ക്ക് നിങ്ങളുടെ കഴിവുകള്‍ കാണിക്കാനുള്ള അവസരം ഇന്ന് ലഭിക്കും. നിങ്ങള്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ ഇന്ന് സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. വിദ്യാഭ്യാസ രംഗത്തും മികച്ച വിജയം നേടാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ചും നിങ്ങള്‍ വിദേശത്ത് പഠിക്കാന്‍ തയ്യാറാണെങ്കില്‍, നിങ്ങളുടെ സ്വപ്നം ഉടന്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും, അത് നിങ്ങളുടെ ദിവസത്തെ മനോഹരമായിരിക്കും. ആരോഗ്യം മെച്ചപ്പെടും.



Click it and Unblock the Notifications