Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
കഷ്ടപ്പാടും ദുരിതവും ഈ രാശിക്കാർക്ക് ഇന്ന് ഫലം
ഓരോ ദിവസവും ഓരോ തരത്തിലുള്ള അസ്വസ്ഥതകളാണ് നിങ്ങളിൽ ഉണ്ടാവുന്നത്. എന്നാൽ അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ഗ്രഹങ്ങളുടെ മാറ്റം മൂലമാണ് സംഭവിക്കുന്നത്. എന്തൊക്കെയാണ് നിങ്ങളുടെ ഇന്നത്തെ ദിവസത്തെ രാശിഫലം പറയുന്നത് എന്ന് നോക്കാവുന്നതാണ്.

ഓരോ ദിവസവും നിങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ ചില്ലറയല്ല. ഇതിനെ നല്ല രീതിയിലും മോശം രീതിയിലും നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
നിങ്ങളുടെ മനസ്സ് എന്താണ് പറയുന്നത് അത് കേൾക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ഇന്നത്തെ ദിവസത്തെക്കുറിച്ച് കൃത്യമായി പ്ലാൻ ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ ഒരിക്കലും നിരാശരാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. സാമ്പത്തികം അൽപം ശ്രദ്ധിക്കേണ്ടതാണ്. വരവനുസരിച്ച് ചിലവാക്കാൻ ശ്രദ്ധിക്കണം. നഷ്ടങ്ങൾക്കുള്ള സാധ്യത തള്ളിക്കളയരുത്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കണം. ജോലിയിൽ ഉയർച്ച താഴ്ചകൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. ജോലിക്കാര്യത്തിൽ ശ്രദ്ധിക്കുമ്പോൾ അത് നിങ്ങളുടെ ജീവിതത്തിൽ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഒരിക്കലും നഷ്ടങ്ങളെപ്പറ്റി ചിന്തിക്കരുത്. പരീക്ഷണങ്ങൾ ഒരിക്കലും വെല്ലുവിളികളാക്കി മാറ്റരുത്. കാരണം അത് നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്.

മിഥുനം രാശി
വളരെയധികം നേട്ടങ്ങൾ മാത്രം കാത്തിരിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം മിഥുനം രാശിക്കാർക്ക്. കരിയറിനായിരിക്കും നിങ്ങൾ പ്രാധാന്യം നൽകുന്നത്. കാലങ്ങളായി നടക്കാതിരിക്കുന്ന കാര്യം നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ഒരിക്കലും ജീവിതത്തിൽ പ്രതിസന്ധികളെക്കുറിച്ച് മാത്രം ചിന്തിക്കുന്നവര്‍ക്ക് വിജയിക്കുന്നതിനുള്ള ദിവസമല്ല ഇന്നത്തെ ദിവസം. കുടുംബത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം.

കർക്കിടകം രാശി
കാർ,വീട് ഇവ രണ്ടും വാങ്ങിക്കുന്നതിനുള്ള ഏറ്റവും നല്ല ദിവസമാണ് ഇന്നത്തെ ദിവസം എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് നിങ്ങള്‍ക്ക് നേട്ടങ്ങൾ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പണം ചിലവാക്കുന്നതോടൊപ്പം തന്നെ വന്നു ചേരുന്നതിനും സാധിക്കുന്നുണ്ട്. പുതിയ വീടിന്‍റെ പാല് കാച്ചലിനും മറ്റും നിങ്ങൾക്ക് പങ്കെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. യോഗയും മെഡിറ്റേഷനും ചെയ്യുന്നതിന് എപ്പോഴും ശ്രദ്ധിക്കണം.

ചിങ്ങം രാശി
ചിരിയോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് ഇന്നത്തെ ദിവസം സാധിക്കുന്നുണ്ട്. പലപ്പോഴും ഭാഗ്യം തൊട്ടു മുട്ടി നിങ്ങളെ കാത്തിരിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. അവസരങ്ങൾ പരമാവധി മുതലാക്കുന്നതിന് സാധിക്കുന്നുണ്ട്. ആരോഗ്യ കാര്യത്തിൽ ചെറിയ ചില വെല്ലുവിളികൾ ഉണ്ടാവുമെങ്കിലും അൽപം ശ്രദ്ധിക്കണം. അതിനെയെല്ലാം ധൈര്യമായി നേരിടുന്നതിന് ശ്രദ്ധിക്കണം.

കന്നി രാശി
കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത്പാദന ക്ഷമത വളരെയധികം വർദ്ധിക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. സാമ്പത്തിക നേട്ടങ്ങൾ ധാരാളം ഉണ്ടാവുന്നുണ്ട്. എങ്കിലും അൽപം ശ്രദ്ധയോടെ മുന്നോട്ട് പോയാൽ ഏത് പ്രതിസന്ധിയേയും നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. ജോലിക്കാര്യത്തിൽ പ്രമോഷനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് തടസ്സങ്ങൾ ഇല്ലാതെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നുണ്ട്.

തുലാം രാശി
തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധ വേണം. അപകടങ്ങൾ തൊട്ടു പുറകേ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതൽ പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഒരു വിധത്തിലും കാര്യങ്ങൾ പൂർത്തീകരിക്കുന്നതിന് വേണ്ടി താമസം കാണിക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിക്കേണ്ടതാണ്.

വൃശ്ചികം രാശി
നെഗറ്റീവ് ചിന്തകൾ നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഇന്നത്തെ ദിവസം ഇവർക്ക് ഒറ്റക്കാണെന്ന് തോന്നുകയും ഏകാന്തത അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും പലപ്പോഴും പ്രശ്നങ്ങളിൽ നിന്ന് വളരെയധികം സൂത്രത്തോടെ മുന്നോട്ട് കുതിക്കുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്.

ധനു രാശി
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധ വേണം. അല്ലെങ്കിൽ ചെയ്യുന്ന കാര്യങ്ങളെല്ലാം പലപ്പോഴും അബദ്ധങ്ങൾ ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്. ഷോപ്പിംങ് നടത്തുമ്പോൾ ഒരു നിയന്ത്രണം ഉണ്ടാവുന്നത് നല്ലതാണ്. അല്ലെങ്കിൽ അത് നിങ്ങൾക്ക് പ്രത്യേക പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് സാമ്പത്തിക പ്രതിസന്ധിക്ക്. പങ്കാളിയുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധ വേണം.

മകരം രാശി
നേരെ വാ നേരെ പോ എന്ന ചിന്ത ഇന്ന് ഈ രാശിക്കാരെ അൽപം കൂടുതൽ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. അതുകൊണ്ട് മകരം രാശിക്കാരുടെ ആരോഗ്യത്തിന് വേണ്ടി കൂടുതൽ ശ്രദ്ധ നൽകേണ്ടതാണ്. സാമ്പത്തികം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ വേണം. ഓരോ ദിവസത്തേയും നേട്ടങ്ങൾ നിങ്ങളെ സന്തോഷിപ്പിക്കുന്നതോടൊപ്പം തന്നെ അത് നിങ്ങളുടെ ജീവിതത്തിൽ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.

കുംഭം രാശി
കുടുംബത്തോടൊപ്പം തന്നെ അൽപം കൂടുതൽ സമയം ചിലവഴിക്കാന്‍ ശ്രമിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. വളരെ കണക്ക് കൂട്ടലുകളുമായി മുന്നോട്ട് പോവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ മുന്നോട്ട് പോവുന്ന ഓരോ സമയവും വളരെയധികം വിലപ്പെട്ടതായിരിക്കും. കൂടുതൽ സന്തോഷത്തിന് വേണ്ടിയായിരിക്കണം ശ്രമിക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധികൾ വളരെയധികം വർദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്ന്.

മീനം രാശി
മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദം വളരെയധികം കൂടുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പല നഷ്ടങ്ങളെക്കുറിച്ചും ചിന്തിച്ച് വേവലാതിപ്പെടുന്ന ഒരു ദിവസമാണ് ഇന്ന്. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ഇന്ന് വെല്ലുവിളികൾ ധാരാളം ഉണ്ടാവുന്നുണ്ട്. എങ്കിലും അൽപം ശ്രദ്ധിച്ചാൽ ഇവയെ എല്ലാം തരണം ചെയ്ത് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്.



Click it and Unblock the Notifications
