For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശിഫലം: ഇന്നത്തെ ദിവസം ഈ രാശിക്കാര്‍ക്ക് ശുഭം

|

ഇന്ന് മിക്ക രാശിക്കാര്‍ക്കും സമ്മിശ്ര ഫലങ്ങളാണ് ലഭിക്കുന്നത്. ഇടവം രാശിക്കാര്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെ, നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ജോലി ചെയ്യുന്നവര്‍ക്ക് കരിയറിന് ഒരു ദിശ കണ്ടെത്താന്‍ കഴിയും. ഇലക്ട്രോണിക് ഇനങ്ങള്‍ വ്യാപാരം ചെയ്യുന്നവര്‍ക്ക് പ്രയോജനം ലഭിച്ചേക്കാം.

Most read: ആരാധനയില്‍ ഒരിക്കലും ഈ തെറ്റുകള്‍ പാടില്ലMost read: ആരാധനയില്‍ ഒരിക്കലും ഈ തെറ്റുകള്‍ പാടില്ല

നിങ്ങളുടെ സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. മറ്റു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എന്തൊക്കെ നേട്ടങ്ങള്‍ ലഭിക്കുന്നു എന്നറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കൂ.

മേടം

മേടം

ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ ആനുകൂല്യം ലഭിച്ചേക്കില്ല. ചെയ്യുന്ന ജോലിയില്‍ പെട്ടെന്ന് ചില തെറ്റുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്, അത്തരമൊരു സാഹചര്യത്തില്‍, നിരാശപ്പെടുന്നതിനുപകരം, നിങ്ങള്‍ ക്ഷമയോടെയിരിക്കണം. ഉടന്‍ തന്നെ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും നീക്കംചെയ്യപ്പെടും. ഇന്ന് ഏതെങ്കിലും തരത്തിലുള്ള റിസ്‌ക് എടുക്കുന്നത് ഒഴിവാക്കുക, പ്രത്യേകിച്ച് പണത്തിന്റെ കാര്യത്തില്‍. കണ്ണടച്ച് ആരെയും വിശ്വസിക്കരുത്. കുടുംബജീവിതവുമായി ബന്ധപ്പെട്ട ചില വിഷമകരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിങ്ങളുടെ പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ചില അസ്വസ്ഥതകള്‍ അനുഭവപ്പെടാം.

ഇടവം

ഇടവം

വിദ്യാര്‍ത്ഥികള്‍ക്ക് ശുഭദിനമായിരിക്കും. വിദ്യാഭ്യാസ രംഗത്ത് നിങ്ങള്‍ക്ക് മികച്ച വിജയം നേടാന്‍ കഴിയും. സ്വയം വിശ്വസിച്ച് പ്രവര്‍ത്തിക്കുക. മാനസികമായി നിങ്ങള്‍ക്ക് നല്ല സുഖം തോന്നും. സമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെ, നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ജോലി ചെയ്യുന്നവര്‍ക്ക് കരിയറിന് ഒരു ദിശ കണ്ടെത്താന്‍ കഴിയും. ഇലക്ട്രോണിക് ഇനങ്ങള്‍ വ്യാപാരം ചെയ്യുന്നവര്‍ക്ക് പ്രയോജനം ലഭിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ ഇന്ന് അസ്വസ്ഥതയുണ്ടാകും. നിങ്ങളുടെ ഇണയെ അനാവശ്യമായി സംശയിക്കുന്നത് ഒഴിവാക്കുക. ആരോഗ്യം ഇന്ന് നന്നായിരിക്കും.

മിഥുനം

മിഥുനം

ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിന് സമയം അനുകൂലമാണ്. നിങ്ങളുടെ ജോലി നിശ്ചയദാര്‍ ഢ്യത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം പ്രയോജനകരമാകും. വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ഭക്ഷണപാനീയങ്ങള്‍ വ്യാപാരം ചെയ്യുന്ന ആളുകള്‍ക്ക് സാമ്പത്തികമായി പ്രയോജനം ലഭിക്കും. കുടുംബവുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നവും ഇന്ന് പരിഹരിക്കാനാകും, അത് വീടിന്റെ അന്തരീക്ഷം മെച്ചപ്പെടുത്തും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ ആരോഗ്യവും നന്നായിരിക്കും.

Most read:തിങ്കളിലെ ശിവാരാധന; ഫലം ജോലിMost read:തിങ്കളിലെ ശിവാരാധന; ഫലം ജോലി

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാണെന്ന് തോന്നുന്നു. നിങ്ങള്‍ ജോലിയില്ഡ വളരെ സജീവമായിരിക്കും, കൂടാതെ നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ ചെയ്യും. വ്യാപാരികള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാം. വ്യക്തിപരമായ ജീവിതത്തില്‍ ഒരു പ്രശ്‌നമുണ്ടാകാം. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം. ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ഒരു പുതിയ വീടോ വാഹനമോ വാങ്ങാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, സമയം ഇതിന് അനുകൂലമാണ്. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല വിവാഹാലോചന വരാം. നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും.

ചിങ്ങം

ചിങ്ങം

പങ്കാളിത്ത ബിസിനസ് നടത്തുന്നവര്‍ക്ക് പ്രയോജനം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് ദിവസം നല്ലതല്ല. നിങ്ങള്‍ ടാര്‍ഗെറ്റ് അധിഷ്ഠിത ജോലി ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ടാര്‍ഗെറ്റ് നിറവേറ്റുന്നതിന് നിങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കുടുംബജീവിതത്തില്‍ പിരിമുറുക്കം സാധ്യമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സ്ഥിരത ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

കന്നി

കന്നി

ഇന്ന് നിങ്ങളുടെ ക്ഷമ പരിശോധിക്കാന്‍ പല അവസരങ്ങളും മുന്നില്‍ കണ്ടേക്കാം. നിങ്ങളുടെ മനസ്സ് ശാന്തമായിരിക്കണം. ചില രഹസ്യ ശത്രുക്കള്‍ നിങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചേക്കാം. കണ്ണടച്ച് ആരെയും വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്. പണം നല്ല നിലയിലായിരിക്കും. കുടുംബജീവിതത്തില്‍ സമാധാനമുണ്ടാകും. വൈകുന്നേരം, വീട്ടില്‍ അതിഥികളെ പ്രതീക്ഷിക്കാം.

Most read:ചൂലിന്റെ സ്ഥാനം തെറ്റെങ്കില്‍ ദാരിദ്ര്യം ഫലംMost read:ചൂലിന്റെ സ്ഥാനം തെറ്റെങ്കില്‍ ദാരിദ്ര്യം ഫലം

തുലാം

തുലാം

ഓഫീസിലെ നിങ്ങളുടെ പൂര്‍ത്തിയാകാത്ത ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക, അല്ലാത്തപക്ഷം ഇന്ന് നിങ്ങളുടെ അശ്രദ്ധ നിങ്ങളെ കുഴപ്പത്തിലാക്കും. വ്യാപാരികള്‍ക്ക് ഇന്ന് സാധാരണ ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ കുട്ടികളോടൊപ്പം സമയം ചെലവഴിക്കും, അത് നിങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കും. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക മലബന്ധം അല്ലെങ്കില്‍ അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

വൃശ്ചികം

വൃശ്ചികം

നിങ്ങളുടെ ആരോഗ്യം കുറയുകയും നിങ്ങള്‍ അസ്വസ്ഥരാകുകയും ചെയ്യും. മോശം ആരോഗ്യം നിങ്ങളുടെ ജോലിയെയും ബാധിക്കും. ഇന്ന് വിശ്രമിക്കുന്നതാണ് നല്ലത്. വളരെയധികം തിരക്ക് ഒഴിവാക്കുക, അല്ലെങ്കില്‍ നിങ്ങളുടെ പ്രശ്‌നം വര്‍ദ്ധിച്ചേക്കാം. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ ഇന്ന് ഒരു വലിയ മാറ്റത്തിന്റെ അടയാളമുണ്ട്. ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഈ സമയത്ത് നിങ്ങള്‍ ചെറിയ നിക്ഷേപങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ദാമ്പത്യ ജീവിതത്തില്‍ സമാധാനമുണ്ടാകും. നിങ്ങളുടെ ഇണയുടെ സ്‌നേഹവും കൂട്ടുകെട്ടും നേടുന്നതിലൂടെ നിങ്ങളുടെ സമ്മര്‍ദ്ദം കുറയും. വൈകിട്ട് ഒരു പഴയ സുഹൃത്തിനെ കാണാന്‍ കഴിയും.

ധനു

ധനു

സാമ്പത്തിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതായി തോന്നുന്നു. ഇന്ന് നിങ്ങള്‍ പണത്തെക്കുറിച്ച് കൂടുതല്‍ ആശങ്കാകുലരാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ചാഞ്ചാട്ടത്തോടെ തുടരും. ഉയര്‍ന്ന സമ്മര്‍ദ്ദം കാരണം, നിങ്ങളുടെ ആരോഗ്യം ഇന്ന് പ്രശ്‌നമാകും. ജോലിയില്‍ മേലുദ്യോഗസ്ഥരുമായി ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായേക്കാം. ബിസിനസ്സില്‍ ഒരു സുപ്രധാന തീരുമാനം എടുക്കാന്‍ പോകുകയാണെങ്കില്‍, ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുകയും ഉചിതമായ ഉപദേശം സ്വീകരിക്കുകയും ചെയ്ത ശേഷം നിങ്ങളുടെ ചുവടുവെക്കുക. കുടുംബജീവിതം സാധാരണമായിരിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യും.

Most read:നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണംMost read:നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണം

മകരം

മകരം

നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഇന്ന് ചില വിഷമകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവരും. മാധ്യമം, ഫാഷന്‍ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് പ്രയോജനം ലഭിക്കും. നിങ്ങള്‍ക്ക് മികച്ച പുരോഗതി കൈവരിക്കാന്‍ കഴിയും. പണം നല്ല നിലയിലായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. നിങ്ങളുടെ ഇണയുമായുള്ള വൈകാരിക അടുപ്പം വര്‍ദ്ധിക്കും. പിതാവിന്റെ ആരോഗ്യം കുറയാനിടയുണ്ട്. നിങ്ങള്‍ അവരെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കുംഭം

കുംഭം

നിങ്ങള്‍ക്ക് വൈകാരികമായി തളര്‍ച്ച അനുഭവപ്പെടും. ചെറിയ കാര്യങ്ങള്‍ പോലും നിങ്ങളുടെ ഹൃദയത്തെ വേദനിപ്പിക്കും. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. നിങ്ങളുടെ പാതയിലെ തടസ്സം നീങ്ങുകയും പണം നേടുകയും ചെയ്യും. ഓഫീസിലെ സഹപ്രവര്‍ത്തകരുമായി നിങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. മേലുദ്യോഗസ്ഥരുടെ സഹായത്തോടെ ഉടന്‍ തന്നെ നിങ്ങള്‍ക്ക് മികച്ച വിജയം നേടാനാകും. വ്യാപാരികള്‍ക്ക് അവരുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ പദ്ധതിയിടാം. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ബന്ധത്തിന്റെ മാധുര്യം വര്‍ദ്ധിക്കും.

മീനം

മീനം

ജോലിയുടെ കാര്യത്തില്‍ നല്ല ദിവസമായിരിക്കും. ബിസിനസ്സുകാര്‍ പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഈ സമയത്ത് ഒരു വലിയ വായ്പ എടുക്കുന്നത് ഒഴിവാക്കുക. ദിവസത്തിന്റെ രണ്ടാം ഭാഗത്ത്, നിങ്ങള്‍ക്ക് പെട്ടെന്ന് ഒരാളുമായി തര്‍ക്കമുണ്ടായേക്കാം. വീട്ടില്‍ സമാധാനത്തിന്റെ അന്തരീക്ഷമുണ്ടാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ സുഖം തോന്നും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

English summary

Daily Horoscope For 26th September 2020

Read your daily horoscope for 26th September 2020 in Malayalam.
Story first published: Friday, September 25, 2020, 17:11 [IST]
X
Desktop Bottom Promotion