For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ രാശിക്കാര്‍ക്ക് ദാമ്പത്യത്തില്‍ കരുതല്‍ വേണം

|

ഇന്നത്തെ ദിവസം പല രാശിക്കാരിലും നല്ല നേട്ടങ്ങള്‍ വന്നുചേരുന്നു. ഇടവം രാശിക്കാര്‍ക്ക് പ്രത്യേകിച്ച്, ഇന്ന് ജോലിയായാലും ബിസിനസ്സായാലും നല്ല ഫലങ്ങള്‍ ലഭിക്കും. ഇവരുടെ കുടുംബജീവിതം സന്തോഷകരമാകും. ദമ്പതികളുടെ ബന്ധം കൂടുതല്‍ ശക്തമാവുകയും ചെയ്യും. ഇത്തരത്തില്‍ നിരവധി നേട്ടങ്ങള്‍ പല രാശിക്കാരിലും ഇന്നു കാണുന്നു. എങ്കിലും ചില കഷ്ടതകള്‍ പലരും അനുഭവിക്കേണ്ടിയുമിരിക്കുന്നു. കൂടുതലറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കാം.

Most read: കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)

ബിസിനസ്സുകാര്‍ക്ക് പണവുമായി ബന്ധപ്പെട്ട ആശങ്കകളില്‍ നിന്ന് ആശ്വാസം ലഭിക്കും. നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്ന് സാമ്പത്തികമായി സഹായം ലഭിച്ചേക്കാം. ഇന്ന് ജോലിക്കാര്‍ക്ക് ദിവസം സാധാരണമായിരിക്കും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാകും. ദിവസത്തിന്റെ രണ്ടാം പകുതി നിങ്ങള്‍ക്ക് ആസ്വദിക്കാനാകും. നിങ്ങള്‍ ഈ ദിവസം കുടുംബത്തോടൊപ്പം ആസ്വദിക്കും. ആരോഗ്യം ഇന്ന് നന്നായിരിക്കും.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ)

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ)

ഇന്ന് ജോലിയായാലും ബിസിനസ്സായാലും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. വ്യാപാരികള്‍ക്ക് ഇന്ന് പുതിയതെന്തെങ്കിലും കണ്ടെത്താനാവും. കുടുംബജീവിതം സന്തോഷകരമാകും. മാതാപിതാക്കളുമായുള്ള ബന്ധം നല്ലതായിരിക്കും. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, നിങ്ങളുടെ സ്‌നേഹം വര്‍ദ്ധിപ്പിക്കുകയും ബന്ധം കൂടുതല്‍ ശക്തമാവുകയും ചെയ്യും. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍, നിങ്ങള്‍ ഒരു ആസ്ത്മ രോഗിയാണെങ്കില്‍ ഇന്ന് സ്വയം കൂടുതല്‍ ശ്രദ്ധിക്കുക.

Most read: ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ട

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ)

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ)

ജോലിക്കാര്‍ ഇന്ന് ഒരു തരത്തിലുള്ള അശ്രദ്ധയും പാടില്ല. ജോലികള്‍ അപൂര്‍ണ്ണമായി വിടാതിരിക്കുന്നതാണ് നല്ലത്. ബിസിനസ്സുകാര്‍ക്ക് ഇന്ന് യാത്രകള്‍ നീട്ടിവയ്ക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിച്ചേക്കാം. ഇന്ന് പലതരം ചിന്തകളും ഓര്‍മ്മയില്‍ വരാം. കുടുംബജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുടെ കാര്യങ്ങള്‍ അവഗണിക്കാതിരിക്കുക. സാമ്പത്തിക രംഗത്ത്, ഈ ദിവസം സമ്മിശ്രമാകുമെന്ന് പ്രതീക്ഷിക്കുന്നു.

കര്‍ക്കിടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ)

കര്‍ക്കിടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ)

ദാമ്പത്യജീവിതത്തില്‍ ഇന്ന് നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തണമെങ്കില്‍, നിങ്ങളുടെ സ്വഭാവത്തില്‍ സൗമ്യത പുലര്‍ത്തണം. ബിസിനസുകാര്‍ ഇന്ന് അവരുടെ ജോലിയില്‍ അല്‍പം ശ്രദ്ധ ചെലുത്തന്നത് നന്നായിരിക്കും. ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പ്രശ്‌നമുണ്ടാക്കാം. നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍, ഇത് ഒഴിവാക്കാനാകും. ഇന്ന് സാമ്പത്തിക രംഗത്ത് ചെലവേറിയതായിരിക്കും. ഇന്ന് ദൈനംദിന കാര്യങ്ങള്‍ക്കിടെ ശ്രദ്ധിക്കുക, ചിലപ്പോള്‍ അപകടം പിണഞ്ഞേക്കാം.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ)

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ)

ഇന്ന് സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ശുഭമായിരിക്കും. നിങ്ങളുടെ മികച്ച പ്രകടനം വിലമതിക്കപ്പെടും. ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ നിങ്ങളുടെ പുരോഗതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കുടുംബജീവിതത്തെക്കുറിച്ച് പറയുമ്പോള്‍, ഇന്ന് വീട്ടിലെ സ്ഥിതി അല്‍പ്പം പിരിമുറുക്കമായിരിക്കും. വൈകുന്നേരത്തോടെ എല്ലാം സാധാരണമാകുമെങ്കിലും, പ്രകോപിതരാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ആരോഗ്യകാര്യങ്ങള്‍ ഇന്ന് നല്ലതായിരിക്കും.

Most read: ചെരിപ്പിന്റെ സ്ഥാനം ഇതെങ്കില്‍ ഫലം ദാരിദ്ര്യം

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ)

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ)

നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ചില പുതിയ രീതികള്‍ സ്വീകരിക്കാം. ഒരുപക്ഷേ ഇന്ന് നിങ്ങള്‍ക്ക് മികച്ച നിക്ഷേപ അവസരവും ലഭിക്കും. എന്നിരുന്നാലും, പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കുക. തൊഴില്‍ അന്വേഷകര്‍ക്ക് ഇന്ന് ചെറിയ വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലി ചെയ്യുകയാണെങ്കില്‍, ഇന്ന് വളരെ തിരക്കിലായിരിക്കും. കുടുംബജീവിതം സന്തോഷകരമാകും. വീട്ടില്‍ സമാധാനത്തിന്റെ അന്തരീക്ഷമുണ്ടാകും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് കണ്ണിന്റെ പ്രശ്‌നം അലട്ടിയേക്കാം.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)

ഇന്ന് നിങ്ങള്‍ പഴയ കടങ്ങളെക്കുറിച്ച് വളരെയധികം ആശങ്കാകുലരാകും. സാമ്പത്തിക പരിമിതികള്‍ കാരണം നിങ്ങളുടെ പല ജോലികളും ഇന്ന് അപൂര്‍ണ്ണമായി തുടരാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്, അല്ലാത്തപക്ഷം നിങ്ങള്‍ കുഴപ്പത്തിലാകാം. ബിസിനസ്സുകാര്‍ക്ക് ബിസിനസില്‍ ചെറിയ പുരോഗതി കാണാം. വ്യക്തിജീവിതത്തില്‍ ചില പിരിമുറുക്കമുണ്ടാകും, അതിനാല്‍ ചെറിയ അശ്രദ്ധപോലും ഒഴിവാക്കുക.

Most read: കടം നീങ്ങി സമൃദ്ധി വരും; വീട്ടിലെ മാറ്റം ഇങ്ങനെ

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)

ഇന്ന് നിങ്ങള്‍ക്ക് ഏകാന്തതയും അസ്വസ്ഥതയും അനുഭവപ്പെടും, പ്രത്യേകിച്ച് ജീവിതപങ്കാളിയുടെ പ്രവര്‍ത്തികള്‍ കാരണം നിങ്ങള്‍ വളരെ വിഷാദത്തിലാകും. നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍, അവരോട് സംസാരിച്ച് തീര്‍ക്കുക. വ്യാപാരികള്‍ക്ക് ഇന്ന് കുറച്ച് നഷ്ടം നേരിടേണ്ടിവരാം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് മാനസിക സമ്മര്‍ദ്ദം നിലനില്‍ക്കും, നിങ്ങളുടെ പ്രവര്‍ത്തികള്‍ വളരെ മന്ദഗതിയിലാകും.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ)

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ)

ഇന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും, അത് നിങ്ങളെ വളരെയധികം സന്തോഷിപ്പിക്കും. മിക്ക ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാകും. ചങ്ങാതിമാരുടെ സഹകരണത്തോടെ നിങ്ങള്‍ക്ക് കുറച്ച് പ്രയോജനം ലഭിക്കും. ജോലിഭാരം കൂടുമെങ്കിലും നിങ്ങളുടെ എല്ലാ ജോലികളിലും സാവധാനം നിങ്ങള്‍ വിജയിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും. ദാമ്പത്യജീവിതത്തില്‍ സ്‌നേഹം വര്‍ധിക്കും. പണത്തിന്റെ സാഹചര്യം മെച്ചപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ)

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ)

ആരോഗ്യപ്രശ്‌നങ്ങള്‍ ഇന്ന് വരാനിടയുണ്ടെന്ന് ഗ്രഹങ്ങളുടെ ചലനം സൂചിപ്പിക്കുന്നു, അതിനാല്‍ ശാരീരികമായും മാനസികമായും നിങ്ങള്‍ക്ക് ബലഹീനത അനുഭവപ്പെടും. പണം സമ്പാദിക്കാന്‍ ഇന്ന് വളരെയധികം ശ്രമിക്കേണ്ടിവരും. നിങ്ങളുടെ ചെലവുകളും നിയന്ത്രിക്കേണ്ടതുണ്ട്. ഇന്ന് വിദ്യാര്‍ത്ഥികള്‍ക്കും നല്ല ദിവസമല്ല. നിരവധി തടസ്സങ്ങള്‍ നേരിടേണ്ടിവന്നേക്കാം. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പര വ്യത്യാസമുണ്ടാകാം. നിങ്ങള്‍ അനാവശ്യമായി വഴക്കുകളില്‍ ഏര്‍പ്പെടും.

Most read: ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്; കാരണം

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് മികച്ച ദിവസമായിരിക്കും. നിങ്ങള്‍ സ്വയം ഊര്‍ജ്ജസ്വലനായിത്തീരും. പ്രത്യേകിച്ചും നിങ്ങള്‍ ചില വിട്ടുമാറാത്ത രോഗങ്ങളുമായി മല്ലിടുകയാണെങ്കില്‍, ഇന്ന് ആശ്വാസം ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍, നിങ്ങളുടെ തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കാം. വീട്ടിലോ ജോലിസ്ഥലത്തോ ഉള്ള തര്‍ക്കങ്ങളില്‍ നിന്ന് സ്വയം അകന്നുനില്‍ക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ചില അപ്രതീക്ഷിത വാര്‍ത്തകള്‍ ലഭിക്കും.

മീനം (19 ഫെബ്രുവരി മുതല്‍ മാര്‍ച്ച് 19 വരെ)

മീനം (19 ഫെബ്രുവരി മുതല്‍ മാര്‍ച്ച് 19 വരെ)

നിങ്ങളുടെ കഴിവ് തെളിയിക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു വലിയ അവസരം ലഭിക്കും. ഈ അവസരം നിങ്ങള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്നതാണ് നല്ലത്. വ്യക്തിജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ചര്‍ച്ചകളിലെ കാര്യക്ഷമത നിങ്ങളുടെ ശക്തമായ വശമാണെന്ന് തെളിയിക്കും. നിങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കും. ഇന്ന്, ജീവിതപങ്കാളിയുമായി ബന്ധം നന്നായിരിക്കില്ല.

English summary

Daily Horoscope For 26th May 2020

Read your daily horoscope for 26th May 2020 in Malayalam.
Story first published: Tuesday, May 26, 2020, 6:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X