Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഈ രാശിക്കാര്‍ ഇന്ന് ബിസിനസ്സില്‍ ശ്രദ്ധ നല്‍കണം
ഇന്നത്തെ രാശിചക്രം ചില നല്ല നേട്ടങ്ങള്‍ പല രാശിക്കാര്‍ക്കും നല്കുന്നു. ഇന്ന് പലരും വിശ്രമത്തിനായി സമയം കണ്ടെത്തും. മാനസിക ഉല്ലാസം നേടും, സമ്മര്‍ദ്ദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും. ചിലര്‍ക്ക് ചില ബുദ്ധിമുട്ടുകളും ഇന്ന് അഭിമുഖീകരിക്കേണ്ടി വരുന്നു. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എന്തൊക്കെ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ നല്കുന്നു എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം
ആവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ സമ്മര്‍ദ്ദവും വര്‍ദ്ധിച്ചേക്കാം. ജോലി ചെയ്യുന്നവര്‍ ശാന്ത മനസ്സോടെ നിങ്ങളുടെ ജോലി ചെയ്യാന്‍ ശ്രമിക്കുക. കുടുംബ ജീവിതത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക. പണത്തിന്റെ കാര്യം ഇന്ന് നല്ലതല്ല. സാമ്പത്തിക അസ്ഥിരത കാരണം നിങ്ങളുടെ പല ജോലികളും കുടുങ്ങിപ്പോയേക്കാം.

ഇടവം
ഇന്ന് മനസ്സ് സന്തോഷിക്കും. നിങ്ങളുടെ ദീര്‍ഘകാല ശ്രമങ്ങള്‍ ഫലം കാണും. ബിസ്സിനസ്സുകാര്‍ക്ക് നല്ല ഫലങ്ങള്‍ കൈവരും. ഒപ്പം നിങ്ങളുടെ ജോലിയും പുരോഗമിക്കും. നിങ്ങളുടെ ഇണയുടെ സ്നേഹം വര്‍ധിക്കും, ദാമ്പത്യം സന്തോഷകരമാകും. സാമ്പത്തികമായി ഇന്ന് വിവേകത്തോടെ പ്രവര്‍ത്തിക്കുക. ആരോഗ്യം നന്നായിരിക്കും.

മിഥുനം
ഇന്ന് നിങ്ങളുടെ ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാകും. നിങ്ങള്‍ക്ക് മാനസിക സമാധാനം അനുഭവപ്പെടും. കുടുംബാംഗങ്ങളുമായി കുറച്ച് സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ഭാഗ്യമുണ്ടാകും. പെട്ടെന്ന് സമ്പത്ത് നേടാന്‍ കഴിയും. എങ്കിലും സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് നിക്ഷേപം നടത്തണമെങ്കില്‍ ശരിയായ ഉപദേശം തേടുക. പ്രണയ ജീവിതം നന്നായിരിക്കും. നല്ല ശാരീരിക ആരോഗ്യവും മാനസികാനുഭവവും ഉണ്ടാവും.

കര്‍ക്കിടകം
വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികൂല സമയമാണ്. വിദേശ പഠനം ആഗ്രഹിക്കുന്നവര്‍ നിരാശപ്പെടും. ഇന്ന് അല്പം ജോലിത്തിരക്കു വരാം. ഇന്ന് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതോടെ പണവുമായി ബന്ധപ്പെട്ട ആശങ്ക നീങ്ങും. പ്രണയ ജീവിതത്തില്‍ മനോഹരമായ ഒരു വഴിത്തിരിവ് ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

ചിങ്ങം
കുടുംബജീവിതത്തില്‍ ചില തര്‍ക്കമുണ്ടാകാം. നിങ്ങളുടെ പങ്കാളിയുമായി ഇന്ന് അഭിപ്രായവ്യത്യാസമുണ്ടാകും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ബിസിനസ്സുകാര്‍ ഇന്ന് സാമ്പത്തിക പ്രവൃത്തികള്‍ വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. പ്രണയ ജീവിതത്തില്‍ നിരാശയുണ്ടാകാം.

കന്നി
ഇന്ന് നിങ്ങളുടെ ജോലിഭാരം കുറയും. ദാമ്പത്യ ജീവിതം സന്തുഷ്ടമാകണമെങ്കില്‍ ഇന്ന് പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും. എങ്കിലും ചെലവ് വര്‍ദ്ധിക്കും. ഇന്ന് ചിന്താപൂര്‍വ്വം ചെലവഴിക്കുന്നത് നല്ലതായിരിക്കും. ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ദിവസമാണ്. ഇന്ന് ആരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണം ശ്രദ്ധിക്കുക.

തുലാം
ബിസിനസ്സുകാര്‍ക്ക് ഇന്ന് ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിക്കാര്‍ അവരുടെ കോപം നിയന്ത്രിക്കേണ്ടതുണ്ട്. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. ഇന്നത്തെ ഒരു നല്ല വാര്‍ത്ത വീടിന്റെ അന്തരീക്ഷം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ആസ്വദിക്കും. ഇന്ന് സാമ്പത്തികമായി ചില വലിയ ചിലവുകള്‍ ഉണ്ടാകാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കുക. ശാരീരിക ക്ഷീണം മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കും.

വൃശ്ചികം
ഇന്ന് നിങ്ങള്‍ സുഹൃത്തുക്കളോടൊപ്പം മികച്ച സമയം ചെലവഴിക്കും. ജോലിയില്‍ ഇന്ന് പരിചയസമ്പന്നരായ ചിലരുടെ സഹായത്തോടെ വലിയ നേട്ടം ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് ലാഭം ലഭിക്കാം. ഇപ്പോള്‍ പുതിയ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. കുട്ടികളില്ലാത്തവര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ഇന്ന് നിങ്ങള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമാണ്.

ധനു
നിങ്ങളുടെ പ്രധാനപ്പെട്ട ജോലികള്‍ മാറ്റിവയ്ക്കാതിരിക്കുക. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. ഇന്ന് നിങ്ങള്‍ പ്രണയ മാനസികാവസ്ഥയിലായിരിക്കും. അവിവാഹിതര്‍ക്ക് ഇന്ന് ഒരു പ്രണയ നിര്‍ദ്ദേശം ലഭിക്കാന്‍ സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ഫലം ലഭിക്കും. സുഹൃത്തില്‍ നിന്നോ ബന്ധുവില്‍ നിന്നോ സാമ്പത്തിക സഹായം നേടാന്‍ കഴിയും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

മകരം
സാമ്പത്തിക രംഗത്ത് നല്ല ദിവസമാണ്. എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ കഴിയും. ജോലിത്തിരക്ക് അനുഭവപ്പെടും. അല്പം സമ്മര്‍ദ്ദം അനുഭവപ്പെടും. ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത നിലനില്ക്കും. നിങ്ങളുടെ ഇണയുടെ സ്നേഹവും പിന്തുണയും കൊണ്ട് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. നിങ്ങളുടെ ബന്ധവും കൂടുതല്‍ ശക്തമാകും. വീട്ടിലെ ഒരു അംഗവുമായ ചെറിയ പ്രശ്നങ്ങള്‍ നേരിടാം. ഇന്ന് സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും.

കുംഭം
ഇന്ന് ആരുമായും വാഗ്വാദങ്ങള്‍ക്ക് മുതിരാതിരിക്കുക. നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക. ജോലിക്കാര്‍ക്ക് അവരുടെ കഴിവുകള്‍ കാണിക്കാന്‍ ഇന്ന് അവസരം ലഭിക്കും. ഈ അവസരം പ്രയോജനപ്പെടുത്തിയാല്‍ അത് നിങ്ങളെ വിജയത്തിന്റെ ഉന്നതിയിലെത്തും. ഇന്ന് നിങ്ങള്‍ വീട്ടുത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടേക്കാം. സാമ്പത്തികം നല്ല നിലയിലായിരിക്കും. ആരോഗ്യം ഇന്ന് ശ്രദ്ധിക്കുക.

മീനം
മാനസിക ഉത്കണ്ഠ നിങ്ങളെ അലട്ടും. നിങ്ങളുടെ കോപം നിയന്ത്രണവിധേയമാക്കുക. ജീവിതപങ്കാളിയുടെ ആരോഗ്യം ഇന്ന് ശ്രദ്ധിക്കണം. കുട്ടികളുടെ ഭാഗത്തുനിന്നും ചില ബുദ്ധിമുട്ടുകള്‍ വരാം. നിങ്ങളുടെ എതിരാളികള്‍ ഇന്ന് നിങ്ങളുടെ ജോലിയെ വിലമതിക്കും. ബിസിനസ്സുകാര്‍ ഇന്ന് എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ നല്ലപോലെ ചിന്തിക്കുക. ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.



Click it and Unblock the Notifications
