For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശിഫലം; ഈ ദിവസത്തെ സമ്പൂര്‍ണഫലവും ഇവിടെ

|

നിങ്ങളുടെ ഇന്ന് എന്തൊക്കെയാണ് രാശിഫലവുമായി അറിയപ്പെടേണ്ടത് എന്ന് നോക്കാവുന്നതാണ്. ഇന്നത്തെ ദിവസത്തെ രാശിഫലത്തില്‍ ചില പ്രത്യേകതകള്‍ ചില രാശിക്കാര്‍ക്കുണ്ട്. അവരെക്കുറിച്ചും അവര്‍ക്ക് ചുറ്റുമുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും നമുക്ക് നോക്കാം

Daily Horoscope For 26th June 2021

 12 രാശിക്കാരുടേയും ഏറ്റവും മോശം സ്വഭാവം അറിഞ്ഞിരിക്കാം 12 രാശിക്കാരുടേയും ഏറ്റവും മോശം സ്വഭാവം അറിഞ്ഞിരിക്കാം

നിങ്ങളുടെ ഇന്നത്തെ രാശിഫലത്തില്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെയാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അത് പോസിറ്റീവാണോ നെഗറ്റീവാണോ എന്ന് മനസ്സിലാക്കേണ്ടതാണ്. ഇന്നത്തെ രാശിഫലം എന്തൊക്കെയെന്ന് നോക്കാം.

മേടംരാശി: 21 മാര്‍ച്ച് - 19 ഏപ്രില്‍

മേടംരാശി: 21 മാര്‍ച്ച് - 19 ഏപ്രില്‍

നിങ്ങള്‍ ഒരു ജോലി ചെയ്യുന്ന വ്യക്തിയാണെങ്കില്‍ ഓഫീസിലെ നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ണ്ണ ഊര്‍ജ്ജത്തോടും ഉത്സാഹത്തോടും കൂടി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. ഇതുകൂടാതെ, നിങ്ങളുടെ ബോസിനോട് നല്ല രീതിയില്‍ പെരുമാറേണ്ടതാണ്. ബിസിനസുകാര്‍ക്ക് പലപ്പോഴും ഇന്നത്തെ അവസ്ഥയില്‍ നല്ല ലാഭമുണ്ടാക്കാം. പലപ്പോഴും നിങ്ങളില്‍ നല്ല അവസ്ഥയില്‍ വന്ന് സംഭവിക്കാവുന്ന പല കാര്യങ്ങളും ഇന്ന് സംഭവിക്കുന്നു. വീടിന്റെ അന്തരീക്ഷം ശാന്തമായി തുടരും. നിങ്ങളുടെ പങ്കാളിയുമായി നല്ല പെരുമാറ്റം നിലനിര്‍ത്തുക. അവരുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, സാമൂഹിക അകലം പാലിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം.

ഭാഗ്യ നിറം: പച്ച

ഭാഗ്യ നമ്പര്‍: 14

ഭാഗ്യ സമയം: വൈകുന്നേരം 5:25 മുതല്‍ 9:00 വരെ

ഇടവം രാശി: 20 ഏപ്രില്‍ - 20 മെയ്

ഇടവം രാശി: 20 ഏപ്രില്‍ - 20 മെയ്

ഈ രാശിചിഹ്നത്തിന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നത്തെ ദിവസം നല്ലതല്ല. നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പലപ്പോഴും ചില പ്രധാന തടസ്സങ്ങള്‍ ഉണ്ടായേക്കാം. പകുതിയില്‍ നിര്‍ത്തിയ പല ജോലികളും പൂര്‍ത്തീകരിക്കുന്നതിന പരിശ്രമിക്കേണ്ടിവരും. ഇതുകൂടാതെ, ചില പുതിയ ഉത്തരവാദിത്തങ്ങളും നിങ്ങള്‍ക്ക് ലഭിക്കാം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ ഇന്ന് വലിയ ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം, ലാഭത്തിന് പകരം നഷ്ടമുണ്ടാകാം. കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, വീട്ടിലെ മുതിര്‍ന്നവരുടെ ഉപദേശം ചോദിക്കാന്‍ മറക്കരുത്. അല്ലാത്തപക്ഷം, നഷ്ടം നിങ്ങളുടേതായിരിക്കും. സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. കാലാവസ്ഥാ പ്രശ്‌നങ്ങൡ നിങ്ങള്‍ ശ്രദ്ധിക്കണം.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ നമ്പര്‍: 16

ഭാഗ്യ സമയം: പുലര്‍ച്ചെ 4:00 മുതല്‍ 2:00 വരെ

മിഥുനം രാശി: 21 മെയ് - 20 ജൂണ്‍

മിഥുനം രാശി: 21 മെയ് - 20 ജൂണ്‍

ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നല്ലതായിരിക്കില്ല. നിങ്ങളുടെ സ്വഭാവത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സ്വയം നിയന്ത്രിക്കുന്നതാണ് നല്ലത്, അല്ലാത്തപക്ഷം, നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളുമായി പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയെക്കുറിച്ച് പറയുമ്പോള്‍, ഓഫീസിലെ ജോലിഭാരം കൂടുതലായിരിക്കും. നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദം അനുഭവപ്പെടും. ശാരീരികമായും മാനസികമായും ശക്തമായി തുടരാന്‍ യോഗയും ധ്യാനവും ദിവസവും ചെയ്യുക. ഇതുകൂടാതെ, നിങ്ങളുടെ ഭക്ഷണരീതിയും മാറ്റേണ്ടതുണ്ട്.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ നമ്പര്‍: 36

ഭാഗ്യ സമയം: വൈകുന്നേരം 4:00 മുതല്‍ രാത്രി 8:00 വരെ

 കര്‍ക്കിടകം രാശി: 21 ജൂണ്‍ - 22 ജൂലൈ

കര്‍ക്കിടകം രാശി: 21 ജൂണ്‍ - 22 ജൂലൈ

ജോലിയെക്കുറിച്ച് പറയുമ്പോള്‍, മാധ്യമങ്ങളുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ ദിവസം വളരെ ഭാഗ്യകരമായ ദിവസമായിരിക്കും. ബിസിനസ്സ് നടത്തുന്ന ആളുകള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ചെലവേറിയ ദിവസമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, കരളുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍, നിങ്ങള്‍ അശ്രദ്ധമായിരിക്കരുത്, ഉടനെ ഒരു ഡോക്ടറെ സമീപിക്കുന്നതിന് ശ്രദ്ധിക്കണം.

ഭാഗ്യ നിറം: സ്‌കൈ ബ്ലൂ

ഭാഗ്യ നമ്പര്‍: 44

ഭാഗ്യ സമയം: വൈകുന്നേരം 6:00 മുതല്‍ 9:00 വരെ

ചിങ്ങം രാശി: 23 ജൂലൈ - 22 ഓഗസ്റ്റ്

ചിങ്ങം രാശി: 23 ജൂലൈ - 22 ഓഗസ്റ്റ്

ഇന്ന് ബിസിനസുകാര്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. പങ്കാളിത്തത്തോടെ നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ രണ്ട് വട്ടം ആലോചിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് നഷ്ടത്തിലേക്ക് എത്തുന്നു. കുടുംബജീവിതത്തെക്കുറിച്ച് പറയുമ്പോള്‍, കുടുംബാംഗങ്ങളില്‍ ആരോഗ്യവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എന്നിരുന്നാലും, നിങ്ങള്‍ അനാവശ്യമായി പണം ചെലവഴിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ നമ്പര്‍: 18

ഭാഗ്യ സമയം: രാത്രി 7:00 മുതല്‍ 7:00 വരെ

കന്നി രാശി : 23 ഓഗസ്റ്റ് - 22 സെപ്റ്റംബര്‍

കന്നി രാശി : 23 ഓഗസ്റ്റ് - 22 സെപ്റ്റംബര്‍

ഇന്ന്, നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം. പ്രമോഷനുള്ള സാധ്യതയുണ്ട്. മറുവശത്ത്, ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് പ്രധാനപ്പെട്ടതും വലുതുമായ ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി തൃപ്തികരമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. വായ്പ തിരിച്ചടക്കുന്നതിന് സാധിക്കുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ നമ്പര്‍: 5

ഭാഗ്യ സമയം: വൈകുന്നേരം 6:45 മുതല്‍ 10:00 വരെ

തുലാം രാശി: 23 സെപ്റ്റംബര്‍ - 22 ഒക്ടോബര്‍

തുലാം രാശി: 23 സെപ്റ്റംബര്‍ - 22 ഒക്ടോബര്‍

ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും. ബിസിനസുകാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാം. നിങ്ങളുടെ ജോലിയില്‍ ചില വലിയ തടസ്സങ്ങളുണ്ടാകാം. നിങ്ങളുടെ എല്ലാ ബിസിനസ്സ് തീരുമാനങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കുക. കുടുംബജീവിതത്തിലെ സാഹചര്യങ്ങള്‍ ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാവുന്നു. കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. ആരോഗ്യ പ്രശ്‌നങ്ങളില്‍ ഇന്ന് തലവേദന, ക്ഷീണം തുടങ്ങിയവ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ഭാഗ്യ നിറം: ക്രീം

ഭാഗ്യ നമ്പര്‍: 35

ഭാഗ്യ സമയം: രാവിലെ 7:15 മുതല്‍ 2:00 വരെ

വൃശ്ചികം രാശി: 23 ഒക്ടോബര്‍ - 21 നവംബര്‍

വൃശ്ചികം രാശി: 23 ഒക്ടോബര്‍ - 21 നവംബര്‍

നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ഓഫീസിലെ നിങ്ങളുടെ എല്ലാ ജോലികളും ഇന്ന് കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലി ചെയ്യുകയാണെങ്കില്‍, പലപ്പോഴും പ്രമോഷനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കില്ല. ബിസിനസുകാര്‍ക്ക് പ്രതീക്ഷിച്ചപോലെ ഫലങ്ങള്‍ ലഭിക്കുന്നു. നിങ്ങളുടെ നഷ്ടങ്ങള്‍ നേട്ടങ്ങളാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും.

ഭാഗ്യ നിറം: തവിട്ട്

ഭാഗ്യ നമ്പര്‍: 30

ഭാഗ്യ സമയം: ഉച്ചക്ക് 1:00 മുതല്‍ 7:00 വരെ

ധനു രാശി: 22 നവംബര്‍ - 21 ഡിസംബര്‍

ധനു രാശി: 22 നവംബര്‍ - 21 ഡിസംബര്‍

ഓഫീസിലെ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടായിരിക്കും. നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ അവസരത്തില്‍ നിങ്ങള്‍ ക്ഷമയോടെയിരിക്കണം, അല്ലാത്തപക്ഷം, ഓഫീസിലെ ബന്ധം വഷളായേക്കാം. നിങ്ങള്‍ നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിങ്ങളുടെ മികച്ചത് നല്‍കാന്‍ ശ്രമിക്കുക. പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് പല്ലുകളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ഭാഗ്യ നിറം: സ്‌കൈ ബ്ലൂ

ഭാഗ്യ നമ്പര്‍: 11

ഭാഗ്യ സമയം: രാവിലെ 10:00 മുതല്‍ ഉച്ചക്ക് 1:00 വരെ

മകരം രാശി: 22 ഡിസംബര്‍ - 19 ജനുവരി

മകരം രാശി: 22 ഡിസംബര്‍ - 19 ജനുവരി

കുടുംബ ജീവിതത്തില്‍ ചില പിരിമുറുക്കങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വീട്ടിലെ മുതിര്‍ന്നവരുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുക. ഇവരെ മാനസികമായി വേദനിപ്പിക്കുന്ന ഒന്നിനും നിങ്ങള്‍ തുനിയരുത്. ജോലിക്കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ബിസിനസുകാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അനാവശ്യ ജോലികളില്‍ നിങ്ങളുടെ ദിവസം പാഴായേക്കാം. സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് ഒരു സമ്മിശ്ര ദിവസമായിരിക്കും.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ നമ്പര്‍: 22

ഭാഗ്യ സമയം: വൈകുന്നേരം 5:00 മുതല്‍ 9:00 വരെ

കുംഭം രാശി : 20 ജനുവരി - 18 ഫെബ്രുവരി

കുംഭം രാശി : 20 ജനുവരി - 18 ഫെബ്രുവരി

നിങ്ങള്‍ക്ക് ജീവിതത്തില്‍ മികച്ച ഒരു ദിവസം ആയിരിക്കും ഇന്നത്തെ ദിവസം. ജോലിക്കാര്യത്തിലും മികച്ച ദിവസമായിരിക്കും. ഓഫീസിലെ നിങ്ങളുടെതായ സ്ഥാനം ശക്തിപ്പെടുന്ന ദിവസമാണ്. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ഒരു സമ്മിശ്ര ഫലങ്ങള്‍ ആയിരിക്കും. ഇന്ന് നിങ്ങളുടെ പണമിടപാടുകളില്‍ ചില പിശകുകള്‍ കണ്ടേക്കാം. കുടുംബജീവിതം സന്തോഷകരമാകും. വീട് പണിക്കുള്ള സാധ്യതയയുണ്ട്. അതുകൊണ്ട് പണച്ചിലവ് ഉണ്ടാവുന്നു.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ നമ്പര്‍: 20

ഭാഗ്യ സമയം: രാവിലെ 9:40 മുതല്‍ 12:25 വരെ

മീനം രാശി: 19 ഫെബ്രുവരി - മാര്‍ച്ച് 20

മീനം രാശി: 19 ഫെബ്രുവരി - മാര്‍ച്ച് 20

ഇന്ന് മീനം രാശിക്കാര്‍ക്ക് അലസതയും ക്ഷീണവും അനുഭവപ്പെടാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ വിശ്രമിക്കാന്‍ സമയം കണ്ടെത്തേണ്ടതാണ്. നിങ്ങള്‍ ഓഫീസില്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. ഇത് കൂടാതെ ബിസിനസുകാര്‍ക്ക് ഇന്ന് ലാഭമുണ്ടാക്കാന്‍ കഴിയും. ആരോഗ്യം ശ്രദ്ധിക്കണം. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് മികച്ച ദിവസമായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ വളരെയധികം ഗുണങ്ങള്‍ നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം പ്രദാനം ചെയ്യുന്നു.

ഭാഗ്യ നിറം: വെള്ള

ഭാഗ്യ നമ്പര്‍: 28

ഭാഗ്യ സമയം: രാവിലെ 11:00 മുതല്‍ ഉച്ചക്ക് 1:00 വരെ

English summary

Daily Horoscope For 26th June 2021

Read your daily horoscope for 26th June 2021 in Malayalam.
X
Desktop Bottom Promotion