For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ രാശിക്കാര്‍ക്ക് ഇന്ന് പതിവിലും മികച്ചത്

|

സൗരയൂഥത്തിന്റെ നടുവിലാണ് സൂര്യന്‍, അത് എല്ലാ ഗ്രഹങ്ങളിലും ഏറ്റവും ശക്തിയുള്ളതാണ്. അതിന്റെ അനുഗ്രഹങ്ങള്‍ നേടാന്‍ സൂര്യദേവനെ സ്തുതിക്കുന്നത് വളരെ പ്രധാനമാണ്. ഞായറാഴ്ച വ്രതം സൂര്യദേവനെ പ്രീതിപ്പെടുത്തുന്നതിനാണ്. ഞായറാഴ്ച ഉപവസിച്ചുകൊണ്ട് സൂര്യനെ സ്തുതിക്കുന്നു. എല്ലാ പാപങ്ങളില്‍ നിന്നും സ്വയം മോചിതരാകാന്‍ ഞായറാഴ്ച വ്രതം നിങ്ങളെ സഹായിക്കുന്നുവെന്ന് പുരാണങ്ങള്‍ പറയുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെയെന്ന് അറിയാന്‍ രാശിഫലം വായിക്കൂ.

Most read: 2020ല്‍ ഓരോ രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇവMost read: 2020ല്‍ ഓരോ രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇവ

മേടം

മേടം

നിങ്ങള്‍ വ്യാപാരം നടത്തുകയാണെങ്കില്‍ നിങ്ങളുടെ എതിരാളികള്‍ക്ക് കടുത്ത മത്സരം നല്‍കാന്‍ കഴിയും. നിങ്ങളുടെ വലിയ ബന്ധങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം നേടാം. മാനസിക സമ്മര്‍ദ്ദം നിങ്ങളുടെ ജോലിയെ ബാധിച്ചേക്കാം. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. ഇന്ന് സാമ്പത്തികം ഭദ്രമായിരിക്കും.

ഇടവം

ഇടവം

ഇന്ന് നിങ്ങള്‍ക്ക് പതിവിലും മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ജോലി ചെയ്യുകയാണെങ്കില്‍, ജോലിഭാരം കൂടുതലായിരിക്കും. എങ്കിലും എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാകും. വ്യാപാരികള്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചേക്കാം. കുടുംബ ജീവിതത്തില്‍ അഭിപ്രായവ്യത്യാസം സാധ്യമാണ്. മാതാപിതാക്കള്‍ നിങ്ങളോട് അസന്തുഷ്ടരായിരിക്കാം. നിങ്ങളുടെ തീരുമാനങ്ങളെ പിന്തുണച്ചേക്കില്ല.

Most read:നാഗപഞ്ചമി നാളിലെ സര്‍പ്പാരാധന; സര്‍വ്വൈശ്വര്യം ഫലംMost read:നാഗപഞ്ചമി നാളിലെ സര്‍പ്പാരാധന; സര്‍വ്വൈശ്വര്യം ഫലം

മിഥുനം

മിഥുനം

വ്യാപാരികള്‍ക്ക് ഇന്ന് കുറച്ച് നഷ്ടം നേരിടേണ്ടിവരാം. ഇന്ന് വലിയ സാമ്പത്തിക ഇടപാട് നടത്താതിരിക്കുന്നതാണ് നല്ലത്. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം നിറയും. ഇന്ന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി നിങ്ങളുടെ ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തരുത്.

കര്‍ക്കിടകം

കര്‍ക്കിടകം

നിങ്ങള്‍ അടുത്തിടെ ഒരു പുതിയ ബിസിനസ്സ് ആരംഭിച്ചിട്ടുണ്ടെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. കുടുംബജീവിതം സന്തോഷകരമാകും. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും. ഇതുകൂടാതെ, നിങ്ങള്‍ക്ക് മാതാപിതാക്കളുടെ പിന്തുണയും ലഭിക്കും.

ചിങ്ങം

ചിങ്ങം

ഇന്ന് ചിങ്ങം രാശിക്കാര്‍ക്ക് ഒരു വലിയ നേട്ടം ലഭിച്ചേക്കാം. ഇത് നിങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ സഹപ്രവര്‍ത്തകരെ സഹായിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഇന്ന് ചെറുകിട വ്യാപാരികള്‍ക്ക് വളരെ ഗുണം ചെയ്യും. നിങ്ങള്‍ക്ക് സാമ്പത്തികമായി പ്രയോജനം നേടാം. വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും. നിങ്ങളുടെ വീട്ടില്‍ പ്രായമായവരുടെ ആരോഗ്യത്തെക്കുറിച്ച് ഈ സമയം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പണം നന്നായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം തലവേദന അലട്ടിയേക്കാം.

Most read:തുലാഭാരം; ഓരോ ദ്രവ്യത്തിനും ഫലം വെവ്വേറെMost read:തുലാഭാരം; ഓരോ ദ്രവ്യത്തിനും ഫലം വെവ്വേറെ

കന്നി

കന്നി

ഇന്ന് ആരെയെങ്കിലും സഹായിക്കാന്‍ അവസരം ലഭിച്ചാല്‍ അവരെ നിരാശപ്പെടുത്തരുത്. ജോലിയെക്കുറിച്ച് പറയുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. കച്ചവടക്കാര്‍ക്ക് ദിവസം സാധാരണമായിരിക്കും. കുടുംബജീവിതത്തില്‍ സ്ഥിതി അനുകൂലമായിരിക്കും. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. ആരോഗ്യം നന്നായിരിക്കും.

തുലാം

തുലാം

ഇന്ന് നിങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ആശങ്കാകുലരാകും. പങ്കാളിയുമായി വൈരുദ്ധ്യമുണ്ടാകാം. നിങ്ങളുടെ വാക്കുകള്‍ സൂക്ഷിക്കുക. പണത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ജോലിക്കാര്‍ക്ക് ദിവസം തിരക്കിലായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ദീര്‍ഘനേരം ആഹാരം കഴിക്കാത്ത നിങ്ങളുടെ ശീലം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും.

Most read:സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നംMost read:സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നം

വൃശ്ചികം

വൃശ്ചികം

നിങ്ങള്‍ക്ക് ഇന്ന് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിച്ചില്ലെങ്കില്‍, നിങ്ങള്‍ നിരാശപ്പെടേണ്ടതില്ല. എല്ലാ ദിവസവും ഒരുപോലെയല്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങളുടെ താല്‍പ്പര്യാര്‍ത്ഥം ശ്രമിക്കുന്നത് തുടരുക. അനാവശ്യ കാര്യങ്ങളില്‍ സഹപ്രവര്‍ത്തകരുമായി ഏറ്റുമുട്ടുന്നത് ഒഴിവാക്കുക. സ്വര്‍ണ്ണം വെള്ളി കച്ചവടം ചെയ്യുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. കുടുംബജീവിതം സന്തോഷകരമാകും. വീട്ടംഗങ്ങളുമായുള്ള ബന്ധം യോജിപ്പില്‍ തുടരും. ഈ സമയത്ത്, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരായിരിക്കുക.

ധനു

ധനു

നിങ്ങളുടെ സുപ്രധാന തീരുമാനങ്ങളില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ നിങ്ങളുടെ അടുത്ത സുഹൃത്തോടോ മുതിര്‍ന്നവരോടോ ആലോചിച്ചതിനുശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാവൂ. ജോലിചെയ്യുന്നവര്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവരാം. വീടിന്റെ അന്തരീക്ഷം സാധാരണമായിരിക്കും. മാതാപിതാക്കളുടെ ആശങ്കകള്‍ ഒഴിവാകും. പണത്തിന്റെ അവസ്ഥ നന്നായിരിക്കും. വലിയ തുക ചെലവഴിക്കുന്നതിന് ദിവസം അനുകൂലമല്ല.

Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

മകരം

മകരം

ഇന്ന് വ്യാപാരികള്‍ക്ക് മികച്ച ദിവസമായിരിക്കും. ഇന്ന് സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഇന്ന് നിങ്ങളുടെ പങ്കാളി കൂടുതല്‍ റൊമാന്റിക് മാനസികാവസ്ഥയിലായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് നിങ്ങള്‍ക്ക് മാനസികമായും ശാരീരികമായും നല്ലതായി അനുഭവപ്പെടും.

കുംഭം

കുംഭം

നിങ്ങള്‍ വസ്ത്രങ്ങളുടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. കുടുംബജീവിതത്തില്‍, കുറച്ച് കാലമായി വീടിന്റെ അന്തരീക്ഷം ശരിയായില്ലെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് സന്തോഷിക്കാനാകും. കുടുംബവുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കം ചെയ്യും. നിങ്ങളുടെ ബന്ധത്തില്‍ സ്‌നേഹം വീണ്ടും കാണും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും.

Most read:സമ്പത്ത് ഉയര്‍ത്താന്‍ ഫെങ്ഷൂയി നാണയങ്ങള്‍Most read:സമ്പത്ത് ഉയര്‍ത്താന്‍ ഫെങ്ഷൂയി നാണയങ്ങള്‍

മീനം

മീനം

പെട്ടെന്ന് ഒരു വലിയ ചെലവ് നിങ്ങളുടെ ബജറ്റിനെ അസന്തുലിതമാക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുക. ചെറിയ കാര്യങ്ങളില്‍ തര്‍ക്കിക്കുന്നത് നിങ്ങളുടെ ബന്ധങ്ങള്‍ക്ക് നല്ലതല്ല. ജോലിയായാലും ബിസിനസായാലും ഇന്ന് ഒരു പ്രശ്‌നവുമുണ്ടാകില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍, നടുവേദന സംബന്ധമായ പരാതികള്‍ ഉണ്ടാകാം.

English summary

Daily Horoscope For 26th July 2020

Read your daily horoscope for 26th July 2020 in Malayalam.
Story first published: Saturday, July 25, 2020, 17:55 [IST]
X
Desktop Bottom Promotion