Latest Updates
-
41-ാം വയസ്സിലും അർജുൻ കപൂറിന്റെ ഈ കിടിലൻ മാറ്റത്തിന് പിന്നിലെ രഹസ്യം; നാടൻ ഭക്ഷണവും 12 മിനിറ്റ് വ്യായാമവും! -
സൺസ്ക്രീൻ വാങ്ങുന്നവർ ശ്രദ്ധിക്കുക! ജൂൺ 29 മുതൽ മാറുന്ന ബിഐഎസ് നിയമങ്ങൾ നിങ്ങളുടെ ചർമ്മത്തെ എങ്ങനെ സംരക്ഷിക്കും? -
കനത്ത മഴയിൽ വയറിലെ അണുബാധകൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ ഉടൻ സ്വീകരിക്കൂ, ആരോഗ്യത്തോടെയിരിക്കൂ -
ഡൽഹി ജിം വെടിവെപ്പ്: ജിമ്മിൽ പോകുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ലഹരി ഉപയോഗം സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ തകർക്കുന്നുണ്ടോ? അറിയേണ്ട ഞെട്ടിക്കുന്ന വിവരങ്ങൾ -
മഴ നനഞ്ഞാൽ പണി പാളും! ചർമ്മത്തെയും പാദങ്ങളെയും അണുബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂൺ 29: ബുധന്റെ വക്രഗതി; ആശയവിനിമയ തടസ്സങ്ങളും സാങ്കേതിക പ്രശ്നങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
ജൂൺ 28-ന് ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം തേടിയെത്തും! -
സിദ്ധയോഗത്തിന്റെ കരുത്തിൽ ഇന്ന് 5 രാശിക്കാർക്ക് വൻ ഭാഗ്യം: വിശാഖം നക്ഷത്രത്തിന്റെ അനുഗ്രഹം നിങ്ങളെ തേടിയെത്തുമോ? -
2026 ജൂൺ 26 നക്ഷത്രഫലം: കരിയറിലും സമ്പത്തിലും വലിയ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
പണം പറന്നെത്തും ഈ രാശിക്കാര്‍ക്ക്
ഇന്നത്തെ ദിവസം രാശിപരമായി ഏറെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ രാശിചക്രങ്ങളില്‍ വലിയ മാറ്റങ്ങള്‍ കാണാവുന്നതാണ്. ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഇന്ന് നിങ്ങള്‍ക്കുണ്ടായേക്കാം. ചില രാശിക്കാര്‍ക്ക് ഇന്ന് പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങള്‍ വന്നുചേരും. ചില രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്ന ധനാഗമം ഉണ്ടാവുന്നതാണ്. പലര്‍ക്കും ഇന്ന് ബിസിനസ്സില്‍ വളര്‍ച്ച കാണുന്നുണ്ട്. നിങ്ങളുടെ ഇന്നത്തെ രാശിഫലം കൃത്യമായി അറിയാന്‍ വായിക്കൂ.

മേടം രാശി
ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ സമ്മര്ദ്ദങ്ങളുണ്ടാകില്ല. സാമ്പത്തിക പ്രശ്നങ്ങള്‍ ഇന്ന് പരിഹരിക്കപ്പെടും. മറ്റൊരാളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചേക്കാം. ഓഫീസില്‍ നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ മേലുദ്യോഗസ്ഥരുടെ സഹായത്തോടെ പൂര്‍ത്തിയാകും. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് വളരെ ലാഭകരമായിരിക്കും ദിവസം. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ ഒരു പ്രണയ നിര്‍ദ്ദേശം ലഭിക്കാനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തമായി തുടരും. ആരോഗ്യം മികച്ചതായിരിക്കും.

ഇടവം രാശി
വിദ്യാര്‍ത്ഥികള്‍ക്ക് ദിവസം അനുകൂലമായിരിക്കും. പരീക്ഷാ ഫലങ്ങള്‍ കാത്തിരിക്കുന്നവര്‍ക്ക് വിജയം നേടാം. ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ജോലിയിലും ബിസിനസിനും പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കും. തൊഴിലന്വേഷകര്‍ സഹപ്രവര്‍ത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ട്. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കമുണ്ടാകും. പങ്കാളിയുടെ സ്വഭാവത്തില്‍ കോപവും പ്രകോപിപ്പിക്കലും ഉണ്ടാകും. സാമ്പത്തികമായി ദിവസം സമ്മിശ്രമായിരിക്കും. വരുമാനം മികച്ചതായിരിക്കും.

മിഥുനം രാശി
ജോലിഭാരം നിങ്ങളെ തിരക്കിലാക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സന്തുഷ്ടരാകില്ല. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സ്വകാര്യ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാവില്ല. മാനസിക സമാധാനം നിലനിര്‍ത്താന്‍ അമിതമായി വിഷമിക്കുന്നത് ഒഴിവാക്കുക. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പക്ഷേ അനാവശ്യ ചെലവുകള്‍ ബജറ്റ് താറുമാറായേക്കാം. ദാമ്പത്യ ജീവിതം ആനന്ദദായകമായിരിക്കും. നിങ്ങളുടെ പങ്കാളിയുടെ സ്നേഹവും പിന്തുണയും ആശ്വാസം നല്‍കും. ആരോഗ്യകരമായി ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.

കര്‍ക്കിടകം രാശി
തീര്‍പ്പുകല്‍പ്പിക്കാത്ത കോടതി കേസ് ഇന്ന് പരിഹരിക്കപ്പെടും. ഫലം അനുകൂലമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ഒരു വലിയ ആനുകൂല്യം ലഭിച്ചേക്കാം. ജോലിസ്ഥലത്ത് ദിവസം അനുകൂലമായിരിക്കും. നിങ്ങളുടെ ജോലികളില്‍ മേലുദ്യോഗസ്ഥര്‍ തൃപ്തരാകും. ബിസിനസ്സുകാര്‍ക്ക് നല്ല വരുമാനം ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക രംഗത്ത് ദിവസം പതിവിലും മികച്ചതായിരിക്കും. ജീവിത പങ്കാളിയുമായുള്ള നീണ്ട തര്‍ക്കങ്ങള്‍ക്ക് ശേഷം നിങ്ങളുടെ ബന്ധം മെച്ചപ്പെടും.

ചിങ്ങം രാശി
ഇന്ന് നിങ്ങളുടെ മനസ്സ് ശാന്തമായിരിക്കും. പുതിയ എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ക്ക് പ്രചോദനം ലഭിക്കും. കരിയറിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതം അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ഇണയ്ക്ക് ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദം ഒഴിവാക്കേണ്ടിവരും. നിങ്ങളുടെ ബന്ധം ശക്തമായി തുടരും. സാമ്പത്തിക രംഗത്തും നിങ്ങള്‍ വിജയിക്കും. ഇന്ന് ഒരു നല്ല തുക നേടാന്‍ അവസരം ലഭിക്കും. ആരോഗ്യവും മികച്ചതായിരിക്കും.

കന്നി രാശി
സാമ്പത്തികമായി ഇന്ന് തടസങ്ങളുണ്ടാകാം. ദാമ്പത്യജീവിതത്തില്‍ പങ്കാളിയുമായി തര്‍ക്കം ഒഴിവാക്കുക. കുട്ടികളെ അച്ചടക്കത്തോടെ നിലനിര്‍ത്തേണ്ടതുണ്ട്. വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ വിള്ളല്‍ ഉണ്ടെങ്കിലും നിങ്ങളുടെ അമ്മയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ബിസിനസുകാര്‍ക്ക് അല്‍പ്പം യാത്ര ചെയ്യേണ്ടി വന്നേക്കാം. ഇന്ന് പ്രധാനപ്പെട്ട ഒരാളെ കണ്ടുമുട്ടാന്‍ കഴിയും. കോപം ഒഴിവാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ സംഭാഷണത്തില്‍ സംയമനം പാലിക്കുക. വൈകുന്നേരം നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത പ്രതീക്ഷിക്കാം.

തുലാം രാശി
ഇന്നത്തെ യാത്ര നിങ്ങള്‍ക്ക് ഉന്മേഷം പകരും. ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത ഉണ്ടാകും. ഇന്ന് നിങ്ങള്‍ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്ന് പണം ലഭിക്കും. അമിത ചെലവുകള്‍ നിയന്ത്രിക്കുക. പ്രണയ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകും. പങ്കാളിയുടെ വിശ്വാസം നേടാന്‍ ശ്രമിക്കുക.

വൃശ്ചികം രാശി
നിങ്ങളുടെ പെരുമാറ്റം മയപ്പെടുത്തുക. ജോലിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ സന്തുഷ്ഠരാകും. വ്യാപാരികള്‍ക്ക് ഇന്ന് പ്രത്യേക ലാഭം നേടാന്‍ കഴിയില്ല. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി തര്‍ക്കമുണ്ടാകും. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിച്ചു മതി. ചെലവുകള്‍ സൂക്ഷിച്ചു വേണം. നിങ്ങള്‍ക്ക് ഇന്ന് വിശ്രമം ആവശ്യമാണ്.

ധനു രാശി
അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ നിങ്ങളുടെ രഹസ്യം മറ്റുള്ളവരുമായി പങ്കിടരുത്. ഇന്ന് ജോലിഭാരം കൂടുതലായിരിക്കാം. എങ്കിലും ആത്മവിശ്വാസത്തോടെ പൂര്‍ത്തിയാക്കും. നിങ്ങളുടെ മനോവീര്യം അല്പം ദുര്‍ബലമായതിനാല്‍ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. നിങ്ങളുടെ മാനസികാവസ്ഥ പങ്കിളിയുമായി തര്‍ക്കത്തിന് കാരണമാകും. സാമ്പത്തിക കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും. അമിതമായി ചെലവഴിക്കരുത്.

മകരം രാശി
ഓഫീസില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ നിങ്ങളില്‍ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കും. നിങ്ങള്‍ക്ക് വിജയിക്കണമെങ്കില്‍ അവരുടെ വിശ്വാസം നേടണം. ബിസിനസുകാര്‍ക്ക് ദിവസം സാധാരണമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത ഉണ്ടാകും. പരസ്പരം മികച്ച സമയം ചെലവഴിക്കാന്‍ കഴിയും. കുട്ടികള്‍ക്ക് കുറച്ചുകൂടി സമയം നല്കാന് ശ്രമിക്കുക. പണത്തിന്റെ കാര്യത്തില്‍ ഇന്ന് അനുകൂലമാണ്. ഒന്നിലധികം ഉറവിടങ്ങളില്‍ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കും. ഗാര്‍ഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടുപ്പക്കാരില്‍ നിന്ന് സഹായം സ്വീകരിക്കാം. ആരോഗ്യകാര്യങ്ങള്‍ ഇന്ന് നല്ലതായിരിക്കും.

കുംഭം രാശി
ജീവിത പങ്കാളിയുടെ സ്നേഹവും പിന്തുണയും ലഭിക്കും. രണ്ടുപേരും സന്തോഷത്തോടെ ദിവസം ചെലവഴിക്കും. ഒരു പ്രധാന ദൗത്യം ഇന്ന് പൂര്‍ത്തിയാക്കും. ജോലിക്കാര്‍ക്ക് നല്ല ദിവസമാണ്. ഇന്ന് ബിസിനസ്സുകാര്‍ക്ക് ചില സാമ്പത്തിക ആനുകൂല്യങ്ങളുണ്ടാകും. ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കില്ല. ഇന്ന് നിങ്ങളുടെ സഹോദരനുമായി അഭിപ്രായ വ്യത്യാസമുണ്ടായേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്ന് സാധാരണമായിരിക്കും. പണം ചെലവഴിക്കുമ്പോള്‍ ശ്രദ്ധിക്കുക.

മീനം രാശി
ഇന്ന് ഒരു നല്ല ലന്തോഷ വാര്‍ത്ത ലഭിക്കും. നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ ബന്ധവും ശക്തമായി തുടരും. ജോലി മാറ്റം തേടുന്നവര്‍ക്ക് ഒരു നല്ല അവസരം ലഭിച്ചേക്കാം. ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിന് ചില നല്ല ആശയങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദിവസം ചെലവഴിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് സമ്മാനങ്ങള്‍ ലഭിക്കാം. സാമ്പത്തിക സ്ഥിതി ഇന്ന് മികച്ചതായിരിക്കും. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക.



Click it and Unblock the Notifications