Latest Updates
-
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
യുവാക്കള്‍ക്ക് വിജയം ലഭിക്കുന്ന ദിവസം; രാശിഫലം
വെള്ളിയാഴ്ച ദിവസമായ ഇന്ന് പല രാശിക്കാര്‍ക്കും നല്ല ഫലങ്ങള്‍ ലഭിക്കുന്നു. ഇടവം രാശിക്കാര്‍ക്ക് പുതിയ ജോലികള്‍ ആരംഭിക്കാം. ഇന്ന് നിങ്ങള്‍ക്ക് ബിസിനസ്സുമായി ബന്ധപ്പെട്ട് ചില പുതിയ തീരുമാനമെടുക്കാന്‍ കഴിയും. മുടങ്ങിയ പണം തിരികെ ലഭിക്കാനുള്ള സാധ്യതകളുണ്ട്. സാമൂഹികമായി പ്രശസ്തിയേറും. മറ്റു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം
ഇന്ന് ഒരു വലിയ ഉത്തരവാദിത്തം നിങ്ങളില്‍ വന്നേക്കാം. ആരുമായും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യം നിങ്ങള്‍ ശ്രദ്ധിക്കണം. ഏതെങ്കിലും കുടുംബാംഗത്തിന്റെ പ്രശ്നങ്ങള്‍ മറികടക്കും. ബന്ധുക്കളെ കാണാന്‍ കഴിയും. യുവാക്കള്‍ക്ക് മാര്‍ഗനിര്‍ദേശം ലഭിക്കും. റിയല്‍ എസ്റ്റേറ്റ് കാര്യങ്ങള്‍ വിജയിക്കും.

ഇടവം
പുതിയ ജോലികള്‍ ആരംഭിക്കാം. ഇന്ന് നിങ്ങള്‍ക്ക് ബിസിനസ്സുമായി ബന്ധപ്പെട്ട് ചില പുതിയ തീരുമാനമെടുക്കാന്‍ കഴിയും. ആരോഗ്യം സാധാരണമായിരിക്കും. പങ്കാളിക്കൊപ്പം ദിവസം ചെലവഴിക്കാനാകും. മുടങ്ങിയ പണം തിരികെ ലഭിക്കാനുള്ള സാധ്യതകളുണ്ട്. പുതിയ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. സാമൂഹികമായി പ്രശസ്തിയേറും.

മിഥുനം
ദിവസം നല്ലതായിരിക്കും, ലാഭത്തിന് സാധ്യതയുണ്ട്. നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. ഇന്ന് അനാവശ്യ ചെലവുകള്‍ ഉണ്ടാകാം. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ഓഫീസ് അന്തരീക്ഷം മികച്ചതായിരിക്കും. ഒരു യാത്ര പോകാനാകും. വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കുക. അജ്ഞാത ആളുകളില്‍ നിന്ന് അകലം പാലിക്കുക. അലസത കാണിക്കരുത്.

കര്‍ക്കിടകം
ഇന്ന്, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരാം. നിങ്ങളുടെ ജീവിത പങ്കാളിയുമായി എവിടെയെങ്കിലും യാത്ര പോകാനാകും. അവിവാഹിതരായ ആളുകള്‍ക്ക് നല്ല വാര്‍ത്ത ലഭിക്കും. സ്വത്തുമായി തര്‍ക്കങ്ങള്‍ ഉയര്‍ന്നു വരാം. അതിനാല്‍ ദിവസം മുഴുവന്‍ ചിലര്‍ക്ക് അസ്വസ്ഥതയായിരിക്കും ഫലം. ആരോഗ്യം മോശമാകാന്‍ സാധ്യതയുണ്ട്.

ചിങ്ങം
ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കുക. ചങ്ങാതിമാരെ കാണാനാകും ഇന്ന് ഒരു നല്ല ദിവസമായിരിക്കും. പണം പ്രയോജനപ്പെടുത്താന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. മാനസിക സമാധാനത്തിനായി ദൈവത്തെ ആരാധിക്കുക. ഇന്ന് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. ബന്ധുക്കളുമായി തര്‍ക്കമുണ്ടാകാം.

കന്നി
ഇന്ന് മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം. ആത്മീയവും മാനസികവുമായ സമാധാനം കണ്ടെത്തും. വളരെക്കാലത്തിനുശേഷം ഒരു ബന്ധുവിനോ സുഹൃത്തിനോ കാണാനാകും. ഭക്ഷണം ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനം ചെയ്യണം. യുവാക്കളുടെ കരിയര്‍ പുരോഗമിക്കും. സഹോദരങ്ങളുടെ സഹായത്തോടെ പുതിയ പദ്ധതികള്‍ രൂപീകരിക്കാന്‍ കഴിയും.

തുലാം
നിങ്ങളുടെ ലളിതമായ പെരുമാറ്റത്തെ എല്ലാവരും വിലമതിക്കും. ആത്മീയ താല്പര്യം വര്‍ധിക്കും. ജീവിത പങ്കാളിയുമായും ബന്ധുക്കളുമായും ഉള്ള ബന്ധം ശക്തമായിരിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. ജോലിയില്‍ ചില പുതിയ വിവരങ്ങള്‍ ലഭിക്കും. സമ്പാദ്യത്തിന്റെ പ്രവണത വര്‍ദ്ധിപ്പിക്കുക.

വൃശ്ചികം
അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക. കുടുംബത്തില്‍ ചില ചടങ്ങുകള്‍ നടത്താം. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ബന്ധുക്കളെ കാണാനാകും. നിങ്ങളുടെ ജോലി മറ്റ് ആളുകളെയും ബാധിക്കും. മുന്‍കാലങ്ങളില്‍ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ക്ക് ആരോടെങ്കിലും തര്‍ക്കമുണ്ടായേക്കാം.

ധനു
കുടുംബത്തിന്റെ അവസ്ഥ അനുകൂലമായിരിക്കും. ഇന്ന് പോസിറ്റീവ് ആയിരിക്കാന്‍ ശ്രമിക്കുക. പെട്ടെന്ന് എന്തിനെക്കുറിച്ചും തര്‍ക്കമുണ്ടാകാം. ഇന്ന് ഒരു സമ്മിശ്ര ദിവസമായിരിക്കും. ഉയര്‍ന്ന ചെലവ് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. പണത്തിന്റെ അവസ്ഥ മുമ്പത്തെപ്പോലെ തന്നെ തുടരും. ജോലികളില്‍ ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. പതിവ് മാറ്റാന്‍ കഴിയും.

മകരം
ഇന്ന് ഭാഗ്യം നിറയും. നിങ്ങളുടെ ബിസിനസ്സ് മെച്ചപ്പെടും. എതിരാളികളെ തോല്‍പ്പിക്കാനാകും. വരും ദിവസങ്ങളില്‍ നിങ്ങള്‍ക്ക് നല്ല വിവരങ്ങള്‍ ലഭിക്കും. ചില ജോലികള്‍ക്കായി സഹായം തേടേണ്ടിവരാം. ബന്ധുക്കളില്‍ നിന്ന് നല്ല വിവരങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും.

കുംഭം
സഹപ്രവര്‍ത്തകരെ സഹായിക്കും. ചങ്ങാതിമാരെ കണ്ടുമുട്ടും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ അലസത കൂടുതലായിരിക്കും ഇന്ന് സംസാരം ശ്രദ്ധിക്കുക. ആരെങ്കിലും നിങ്ങളോട് ദേഷ്യപ്പെട്ടേക്കാം. ഇപ്പോള്‍ ഒരു ജോലിയിലും നിക്ഷേപിക്കരുത്. ഭക്ഷണം ശ്രദ്ധിക്കുക.

മീനം
ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിവസമായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടിവരാം. വിവാഹിതര്‍ക്കിടയില്‍ മാധുര്യം നിലനില്ക്കും. നിക്ഷേപത്തിനുള്ള നിര്‍ദേശങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ ചില പ്രശ്നങ്ങളുണ്ടാകാം. സാമൂഹിക ജീവിതം മികച്ചതായിരിക്കും. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ശ്രദ്ധിക്കുക. ഇന്ന് ചെലവ് കൂടുതലായിരിക്കും. വായ്പ തുക തിരിച്ചടയ്ക്കാനാകും. സംസാരം നിയന്ത്രിക്കുക.



Click it and Unblock the Notifications
