Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ജോലിയില്‍ ഉയര്‍ച്ച നേടും രാശിക്കാര്‍ ഇവരാണ്
ഇന്നത്തെ ദിവസം രാശിപരമായി ഏറെ പ്രധാനപ്പെട്ടതാണ്. സൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ വലയ സൂര്യഗ്രഹണ ദിവസത്തെ രാശിഫലം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ രാശിചക്രങ്ങളില്‍ വലിയ മാറ്റങ്ങള്‍ കാണാവുന്നതാണ്. ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഇന്ന് നിങ്ങള്‍ക്കുണ്ടായേക്കാം. ചില രാശിക്കാര്‍ക്ക് ഇന്ന് പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങള്‍ വന്നുചേരും. നിങ്ങളുടെ ഇന്നത്തെ രാശിഫലം കൃത്യമായി അറിയാന്‍ വായിക്കൂ.

മേടം രാശി
വഴക്കുകള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ സംസാരം നിയന്ത്രിക്കണം. നെഗറ്റീവ് ചിന്തകളില്‍ നിന്ന് വിട്ടുനില്‍ക്കുക ആസ്തമവിശ്വാസത്തോടെ മുന്നോട്ട് പോവുക. ജോലസ്ഥലത്ത് സ്ഥിതി അനുകൂലമായിരിക്കും. മേലുദ്യോഗസ്ഥരെ തൃപ്തിപ്പെടുത്തും വിധം ഇന്ന് ജോലികള്‍ ചെയ്യും. ധാരാളം തിരക്കുകള്‍ ഉണ്ടാകും. നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം. ഇന്ന് എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ കഴിയും. അപ്രതീക്ഷിതമായി ചില സാമ്പത്തികം വന്നുചേരും. സന്തോഷകരമായ ദാമ്പത്യജീവിതത്തിന് പങ്കാളിയുടെ വാക്കുകള്‍ കേട്ട് പൂര്‍ണ്ണ പിന്തുണ നല്‍കുക. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

ഇടവം രാശി
ഓഫീസില്‍ ഇന്ന് പ്രതികൂല സാഹചര്യങ്ങള്‍ നേരിടാം. വൈകി എത്തുന്ന ശീലം മേലുദ്യോഗസ്ഥരുടെ കോപം വര്‍ദ്ധിപ്പിക്കും. വ്യാപാരികള്‍ക്ക് വളരെ പ്രധാനമായിരിക്കും ഇന്നത്തെ ദിവസം. പുതിയ ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ പരസ്യപ്പെടുത്തരുത്. ബന്ധുക്കളുമായുള്ള ദീര്‍ഘകാല തര്‍ക്കം പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമാകും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി മികച്ച സമയം ലഭിക്കും.

മിഥുനം രാശി
പ്രണയ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ മാറ്റാന്‍ പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ മികച്ചതാക്കണം. അവരോട് കൂടുതല്‍ സൗഹാര്‍ദ്ദപരമായി പെരുമാറണം. ഇന്ന് ആരോഗ്യം മെച്ചപ്പെട്ടതായിരിക്കും. ഓഫീസ് ജോലികള്‍ പൂര്‍ണ്ണ ഉത്സാഹത്തോടെ ചെയ്യും. മികച്ച ഫലം ലഭിക്കും. സാമ്പത്തിക രംഗത്ത് ഇന്ന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക. അനാവശ്യ കാര്യങ്ങളില്‍ പണം പാഴാക്കുന്നത് ഒഴിവാക്കണം. വ്യാപാരികള്‍ക്ക് ഇന്ന് സാധാരണ ദിവസമാണ്.

കര്‍ക്കിടകം രാശി
ഇന്ന് നിങ്ങള്‍ക്ക് അല്‍പം ബുദ്ധിമുട്ട് അനുഭവപ്പെടാം. അത്തരം സാഹചര്യങ്ങളില്‍ ധൈര്യത്തോടും ആത്മവിശ്വാസത്തോടും കൂടി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യും. ഓഫീസില്‍ മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മോശം സംസാരം ഉണ്ടായേക്കാം. ജോലികള്‍ കൃത്യതയോടെ ചെയ്യുക. സാമ്പത്തികമായി ദിവസം നല്ലതാണ്. ബിസിനസുകാര്‍ക്ക് മികച്ച ദിവസമാണ്. അപ്രതീക്ഷിത ഇടത്തില്‍ നിന്ന് ഇന്ന് നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയും. ശാരീരികമായും മാനസികമായും ആരോഗ്യം മികച്ചതായിരിക്കും.

ചിങ്ങം രാശി
സാമ്പത്തികമായി ഇന്ന് നല്ല ദിവസമല്ല. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് വളരെയധികം പരിശ്രമിക്കേണ്ടിവരാം. ക്ഷമയോടും വിവേകത്തോടും കൂടി തീരുമാനങ്ങള്‍ എടുക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് കഠിനാധ്വാനത്തിന്റെ ശരിയായ ഫലങ്ങള്‍ ഇന്ന് ലഭിക്കും. ഇഷ്ടപ്പെട്ട കോളേജില്‍ പ്രവേശനം നേടാം. വ്യക്തിപരമായ ബന്ധത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വീട്ടുകാരുമായി ഇന്ന് നിങ്ങള്‍ മികച്ച സമയം ചെലവഴിക്കും. മാതാപിതാക്കളെ സന്തോഷിപ്പിക്കും. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുടെ പെരുമാറ്റത്തില്‍ മാറ്റം അനുഭവപ്പെടും.

കന്നി രാശി
ഇന്ന് ഓഫീസില്‍ നിങ്ങള്‍ അലസരായിരിക്കും. ഏല്‍പിച്ച ജോലികള്‍ തീര്‍ത്തില്ലെങ്കില്‍ മേലുദ്യോഗസ്ഥര്‍ കോപപ്പെട്ടേക്കാം. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ന് വ്യാപാരികള്‍ക്ക് നല്ല ദിവസമാണ്. ലാഭം പ്രതീക്ഷിക്കാം. സാമ്പത്തികമായി ഇന്ന് നല്ല ദിവസമായിരിക്കും. പണവുമായി ബന്ധപ്പെട്ട ഏത് പുതിയ ജോലിയും ആരംഭിക്കാം. ദമ്പതികള്‍ പരസ്പര ബഹുമാനത്തോടെ ഇടപഴകുക.

തുലാം രാശി
ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ആത്മവിശ്വാസവും ഉത്സാഹവും നിറഞ്ഞതായിരിക്കും. ഓഫീസില്‍ പ്രതീക്ഷിച്ചപോലെ ഫലങ്ങള്‍ ലഭിക്കുന്നില്ലെങ്കിലും കഠിനാധ്വാനം തുടരുക. പണവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കും. അടുത്ത സുഹൃത്തുക്കളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ഏതെങ്കിലും പുതിയ ജോലി ആരംഭിക്കുന്നതിന് ദിവസം അനുകൂലമല്ല. നിങ്ങളുടെ ഇണയുടെ മാനസികാവസ്ഥ ഇന്ന് ശരിയായിരിക്കില്ല. ആരോഗ്യം ഇന്ന മികച്ചതായിരിക്കും.

വൃശ്ചികം രാശി
ഇന്ന് നിങ്ങളുടെ ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും. വ്യക്തിപരമായ ബന്ധത്തിലും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. അവരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. അവിവാഹിതര്‍ക്ക് ജീവിതത്തില്‍ മാറ്റം വരുത്താന്‍ ഏറ്റവും നല്ല ദിവസമാണ്. നിങ്ങള്‍ ജോലിപരമായി ഇന്ന് വളരെ തിരക്കിലായിരിക്കും. ബിസിനസ്സുകാരും ഓട്ടത്തിലായിരിക്കും. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക. സാമ്പത്തികമായി നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. ആരാലും വഞ്ചിക്കപ്പെടാതിരിക്കുക. ഇന്ന് ഏതെങ്കിലും ബിസിനസില്‍ പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇന്ന് നല്ല ദിവസമല്ല.

ധനു രാശി
നിങ്ങളുടെ മനസ്സില്‍ അസംതൃപ്തിയും ഭയവും ഉണ്ടാകും. ഭാവിയെക്കുറിച്ച് വിഷമിക്കും. തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ മനസ്സ് ശാന്തമാക്കുക. ക്ഷമയോടും വിവേകത്തോടും കൂടി പ്രതികൂല സാഹചര്യങ്ങള്‍ നേരിടുക. നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികള്‍ ഇന്ന് തടസ്സപ്പെട്ടേക്കാം. എങ്കിലും നിങ്ങളുടെ പ്രശ്‌നം ഉടന്‍ പരിഹരിക്കും. സ്വകാര്യ ജീവിതം സാധാരണമായിരിക്കും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാനുള്ള അവസരമുണ്ടാകും. ഓഫീസിലെ അശ്രദ്ധ മേലുദ്യോഗസ്ഥരുടെ ദേഷ്യത്തിന് കാരണമാകും. ജോലിക്കാര്യത്തില്‍ ശ്രദ്ധ നല്‍കുക.

മകരം രാശി
മികച്ച ദിവസമായിരിക്കും ഇന്ന്. കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. കഠിനാധ്വാനം ഫലം ചെയ്യും. ബിസിനസ്സുകാര്‍ക്ക് ഇന്ന് എടുക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ നിങ്ങളുടെ ബിസിനസ്സില്‍ വലിയ മാറ്റത്തിന് ഇടയാക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഒരു പുതിയ വീട് അല്ലെങ്കില്‍ വാഹനം വാങ്ങാനുള്ള ശക്തമായ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കുക. ആരോഗ്യം ശ്രദ്ധിക്കുക. അവിവാഹിതര്‍ക്ക് ഇന്ന് ഏതെങ്കിലും വിവാഹാലോചന വന്നേക്കാം. ശ്രദ്ധാപൂര്‍വ്വം തീരുമാനമെടുക്കുക.

കുംഭം രാശി
ജോലിസ്ഥലത്ത് ഇന്ന് നല്ല ഫലങ്ങള്‍ നേടാനാകും. ജോലിയിലെ തടസങ്ങള്‍ മറികടക്കും. സ്വകാര്യ ജീവിതം സന്തോഷകരമാകും. വീട്ടില്‍ ഏതെങ്കിലും ചടങ്ങുകള്‍ സംഘടിപ്പിക്കാനാകും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാകും. സാമ്പത്തികമായി ഇന്ന് നിങ്ങള്‍ക്ക് ലാഭകരമായ ദിവസമായിരിക്കും. അധിക പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്ന വഴികള്‍ ആലോചിക്കുക.

മീനം രാശി
ഇന്ന് ലഭിക്കുന്ന നല്ലൊരു വാര്‍ത്ത നിങ്ങളെ ആവേശഭരിതരാകും. വിദ്യാര്‍ത്ഥികള്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. സാമ്പത്തികമായി ഇന്ന് ചില നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ സാമ്പത്തിക ശ്രമങ്ങള്‍ പലതും വിജയിക്കും. എങ്കിലും ബജറ്റ് അനുസരിച്ച് പ്രവര്‍ത്തിക്കുക. ചെലവുകള്‍ നിയന്ത്രിക്കുക. ജോലിക്കാര്‍ക്ക് ഇന്ന് ഓഫീസില്‍ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ഇണയോടൊപ്പം സമയം ചെലവഴിക്കും. പ്രണയ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഇന്ന് അവസാനിക്കും. നിങ്ങളും പങ്കാളിയും തമ്മിലുള്ള തെറ്റിദ്ധാരണകള്‍ നീങ്ങും.



Click it and Unblock the Notifications











