ഈ രാശിയിലെ വ്യാപാരികള്‍ക്ക് ഇന്ന് ഗുണം

ബുധനാഴ്ച ദിവസം ബുധന്‍ ഗ്രഹം, ശ്രീകൃഷ്ണന്റെ അവതാരമായ വിത്തല്‍ എന്നിവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. ചിലയിടങ്ങളില്‍ വിഷ്ണുവിനെ ആരാധിക്കുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഈ ദിവസം വളരെ ശുഭകരമാണ്. ഇന്ന് വ്രതം അനുഷ്ഠിക്കുന്നവര്‍ ഭാഗ്യങ്ങളാല്‍ അനുഗ്രഹിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. നല്ല ബുദ്ധി, വിദ്യാഭ്യാസം, ബിസിനസ്സ്, വാണിജ്യം എന്നിവയിലെ വിജയത്തിനായും ബുധനെ ആരാധിക്കുന്നു.

ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങള്‍ നല്‍കുന്നു എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം

മേടം

ഇന്ന് ജോലിചെയ്യുന്നവര്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും. ജോലിഭാരം വര്‍ധിക്കും. എന്നിരുന്നാലും, വിഷമിക്കേണ്ടതില്ല, കാരണം നിങ്ങളുടെ കഠിനാധ്വാനം വെറുതെയാകില്ല. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ആത്മവിശ്വാസത്തോടെ ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ക്ക് മികച്ച വിജയം ലഭിക്കും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയിടുകയും ചെയ്യാം. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍ ഇന്ന് കൂടുതല്‍ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഇതുകൂടാതെ, നിങ്ങളുടെ ഭക്ഷണപാനീയങ്ങളും ശ്രദ്ധിക്കണം.

ഇടവം

ഇടവം

നിങ്ങളുടെ സ്വഭാവം മാറ്റേണ്ടതുണ്ട്. നിങ്ങളുടെ ധാര്‍ഷ്ട്യ സ്വഭാവം നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സംസാരിക്കുമ്പോള്‍ നിങ്ങളുടെ വാക്കുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിയില്‍ മേലുദ്യോഗസ്ഥരുടെ വാക്കുകള്‍ അവഗണിക്കാതിരിക്കുക. ബിസിനസ്സുകാര്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനാകും. ഇരുമ്പ് ബിസിനില്‍ പെട്ടവര്‍ക്ക് സാമ്പത്തിക നേട്ടം ലഭിക്കാന്‍ സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തില്‍ പങ്കാളിയുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുക. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതില്‍ നിങ്ങള്‍ ശ്രദ്ധിക്കണം.

മിഥുനം

മിഥുനം

പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഇന്ന് നല്ല ഫലം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക ശ്രമങ്ങള്‍ വിജയിക്കും. പഴയ കടത്തില്‍ നിന്ന് മുക്തി നേടാനാകും. വീടിന്റെ അന്തരീക്ഷത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ ജ്യേഷ്ഠനുമായോ പിതാവുമായോ സൗമ്യതയില്‍ തുടരുക. ജോലിക്കാര്‍ക്ക് വലിയ വിജയം നേടാനാകും. നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇന്ന് ഒരു പുതിയ ബിസിനസ്സ് ബിസിനസ്സ് ഓഫര്‍ ലഭിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

അനാവശ്യമായ അലസത നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും. നിങ്ങള്‍ സ്വയം പുതുമ നിലനിര്‍ത്താന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും. ഈ സമയത്ത് യാത്ര ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, അത് ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. പണത്തിന്റെ സാഹചര്യം ശക്തമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് വലിയ തുക ചിലവഴിക്കാം. ജോലിയില്‍ നിരവധി തടസ്സങ്ങളുണ്ടാകാമെങ്കിലും നിങ്ങള്‍ വിഷമിക്കേണ്ടതില്ല. നിങ്ങള്‍ ക്ഷമയോടെയിരിക്കണം. ഉടന്‍ തന്നെ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.

ചിങ്ങം

ചിങ്ങം

നിങ്ങളുടെ സഹപ്രവര്‍ത്തകരോടുള്ള തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, പരിചയസമ്പന്നനായ ഒരാളുടെ ഉപദേശം നിങ്ങള്‍ക്കിന്ന് ഗുണം ചെയ്യും. പണം സാധാരണയേക്കാള്‍ മികച്ചതായിരിക്കും. വീട്ടുചെലവ് ഒരു പരിധിവരെ വര്‍ദ്ധിക്കുമെങ്കിലും. ജീവിതപങ്കാളിയുടെ വാക്കുകള്‍ അവഗണിക്കരുത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും.

കന്നി

കന്നി

ജോലിഭാരം നിങ്ങളെ അലട്ടും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ മനസ്സ് ശാന്തമായിരിക്കണം. നിങ്ങള്‍ ഒരു ഓണ്‍ലൈന്‍ കോഴ്‌സ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള സമയം ഉചിതമാണ്. ഈ സമയം വ്യാപാരികള്‍ക്ക് വളരെ നല്ലതാണ്. ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തികമായി പ്രയോജനം നേടാം. കുടുംബജീവിതത്തില്‍ സ്ഥിതി അനുകൂലമായിരിക്കും. നിങ്ങളുമായി ബന്ധപ്പെട്ട ഒരു സുപ്രധാന തീരുമാനം നിങ്ങളുടെ മാതാപിതാക്കള്‍ക്ക് എടുക്കാന്‍ കഴിയും. നിങ്ങളുടെ പങ്കാളിയുമായുള്ള അടുപ്പം വര്‍ധിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ഏത് ഉത്കണ്ഠയും മറികടക്കാന്‍ കഴിയും.

തുലാം

തുലാം

നിങ്ങള്‍ക്ക് ഇന്ന് വൈകാരികമായി വളരെ ദുര്‍ബലമായിരിക്കും. ചെറിയ കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയത്തെ വേദനിപ്പിക്കും. നിങ്ങള്‍ സമഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. നിങ്ങളുടെ നിലവിലെ ജോലിയില്‍ സംതൃപ്തരല്ലെങ്കില്‍ ഒരു പുതിയ ജോലിക്കായുള്ള തിരച്ചില്‍ ആരംഭിക്കാവുന്നതാണ്. വ്യാപാരികള്‍ക്ക് ഇന്ന് ആശ്വാസം ലഭിക്കും. നിങ്ങളുടെ കുടുങ്ങിയ പണം തിരികെ ലഭിക്കും. ഇന്ന് ആരോഗ്യം സമ്മിശ്രമായിരിക്കും.

വൃശ്ചികം

വൃശ്ചികം

നിങ്ങള്‍ക്ക് ഇന്ന് ഓഫീസില്‍ പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവരാം. ജോലിഭാരം വര്‍ദ്ധിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദം അനുഭവപ്പെടും. വ്യാപാരികള്‍ തിടുക്കത്തില്‍ വലിയ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. നിങ്ങള്‍ വസ്ത്രങ്ങളുടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഇന്ന് നേട്ടമുണ്ടാക്കാം. സാമ്പത്തിക രംഗത്ത് ഇന്ന് വളരെ ചെലവേറിയതായിരിക്കും. പെട്ടെന്ന് ചില വലിയ ചിലവുകള്‍ ഉണ്ടാകാം. വീടിന്റെ അന്തരീക്ഷം ശാന്തമായി തുടരും. കുടുംബത്തില്‍ സ്‌നേഹവും ഐക്യവും നിലനില്‍ക്കും. ആരോഗ്യത്തെക്കുറിച്ച്, നിങ്ങളുടെ ശാരീരിക ക്ഷീണം ഇന്ന് വര്‍ദ്ധിക്കും.

ധനു

ധനു

ബിസിനസ്സ് കാര്യങ്ങളില്‍ എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിച്ചാല്‍ നേട്ടം ലഭിക്കും. ജോലി ചെയ്യുകയാണെങ്കില്‍, മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. കഠിനമായ ജോലികള്‍ പോലും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങള്‍ ജോലി അന്വേഷിക്കുന്നവരാണെങ്കില്‍, നിങ്ങള്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. ഇന്ന് കുടുംബവുമൊത്തുള്ള ഒരു രസകരമായ ദിവസമായിരിക്കും. വൈകുന്നേരം, ചില അതിഥികള്‍ പെട്ടെന്ന് വീട്ടിലെത്തിയേക്കാം. ആരോഗ്യം നല്ലതായിരിക്കും

മകരം

മകരം

വിദ്യാര്‍ത്ഥികളുടെ തടസങ്ങള്‍ മാറിക്കിട്ടും. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. മേലുദ്യോഗസ്ഥര്‍ വളരെ സന്തുഷ്ടനാകും. ഒരു ബിസിനസ്സ് ആരംഭിക്കണമെങ്കില്‍, ഇന്ന് നിങ്ങളുടെ പദ്ധതിക്ക് മുന്നോട്ട് പോകാന്‍ കഴിയും. നിങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കാന്‍ സാധ്യതയുണ്ട്. വീടിന്റെ അന്തരീക്ഷം സന്തോഷപൂര്‍വ്വം തുടരും. മാതാപിതാക്കളുടെ അനുഗ്രഹമുണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്.

കുംഭം

കുംഭം

ജോലിയില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. മേലുദ്യോഗസ്ഥരുമായും സഹപ്രവര്‍ത്തകരുമായും വിള്ളല്‍ ഉണ്ടായേക്കാം. വ്യാപാരികള്‍ ഒരു വലിയ നിക്ഷേപം നടത്താന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല അവസരം ലഭിക്കും. വീട്ടിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതുണ്ട്. സാമ്പത്തിക രംഗത്ത് ഇന്ന് സാധാരണ നിലയിലായിരിക്കും. ആരോഗ്യത്തെക്കുറിച്ച് പറഞ്ഞാല്‍, ഇന്ന് തലവേദന, ഉറക്കമില്ലായ്മ എന്നിവ നിങ്ങളെ അലട്ടാം.

മീനം

മീനം

കുറച്ച് നാളായി പണത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, ഇന്ന് കുറച്ച് ആശ്വാസം ലഭിക്കും. വ്യാപാരികള്‍ക്ക് നല്ല ഫലങ്ങള്‍ നേടാനാകും. നിങ്ങളുടെ എതിരാളികള്‍ക്ക് കടുത്ത മത്സരം നല്‍കാം. വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. മുതിര്‍ന്നവരുടെ അനുഗ്രഹം ലഭിക്കും. നിങ്ങള്‍ വിവാഹിതനാണെങ്കില്‍ ഇന്ന് നിങ്ങളുടെ പങ്കാളിയുമായി പ്രത്യേക ദിവസമായിരിക്കും. പങ്കാളി ഇന്ന് വളരെ റൊമാന്റിക് മാനസികാവസ്ഥയിലായിരിക്കും. ഈ സമയം നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. നിങ്ങള്‍ സ്വയം പരിപാലിക്കുന്നതാണ് നല്ലത്.

Story first published: Wednesday, August 26, 2020, 6:00 [IST]
X
Desktop Bottom Promotion