Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
രാശിഫലം: വാഹന ഉപയോഗം ശ്രദ്ധിക്കണം ഈ രാശിക്കാര്‍
എല്ലാ ഗ്രഹങ്ങളിലും ഏറ്റവും ശക്തിയുള്ളവനാണ് സൂര്യന്. സൂര്യനെ സ്തുതിക്കുന്നതിലൂടെ സൂര്യദേവന്റെ അനുഗ്രഹങ്ങള്‍ നേടാന്‍ ഒരാള്‍ക്ക് സാധിക്കുന്നു. ഞായറാഴ്ച ദിനം ഇതിന് ഉത്തമമാണ്. സൂര്യദേവനെ പ്രീതിപ്പെടുത്തുന്നതിനായി പലരും ഞായറാഴ്ച വ്രതം നോല്ക്കുന്നു. ഞായറാഴ്ച ഉപവസിച്ചുകൊണ്ട് സൂര്യനെ സ്തുതിക്കുന്നു. എല്ലാ പാപങ്ങളില്‍ നിന്നും സ്വയം മോചിതരാകാന്‍ ഞായറാഴ്ച വ്രതം നിങ്ങളെ സഹായിക്കുന്നുവെന്ന് പുരാണങ്ങള്‍ പറയുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെയെന്ന് അറിയാന്‍ രാശിഫലം വായിക്കൂ.

മേടം
ആരോഗ്യം മെച്ചപ്പെടുന്നതോടെ നിങ്ങള്‍ക്ക് ഇന്ന് സുഖം തോന്നും, നിങ്ങള്‍ക്ക് മാനസിക സമാധാനം അനുഭവപ്പെടും. നിങ്ങളുടെ എല്ലാ സമ്മര്‍ദ്ദവും മറന്ന് സ്വയം ശ്രദ്ധ കേന്ദ്രീകരിക്കും. ജോലിയില്‍ നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. നിങ്ങള്‍ മരം ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുകള്‍ ഒഴിവാക്കാന്‍ ഇന്ന് നിങ്ങളെ ഉപദേശിക്കുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമാകും. പങ്കാളിയുമായുള്ള ബന്ധത്തില്‍ ഐക്യം ഉണ്ടാകും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുടെ പിന്തുണയും സ്നേഹവും ലഭിക്കും. പെട്ടെന്ന് ചില അതിഥികള്‍ വീട്ടിലേക്ക് വന്നേക്കാം.

ഇടവം
ഈ ദിവസം നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. റോഡില്‍ നടക്കുമ്പോഴോ വാഹനം ഉപയോഗിക്കുമ്പോഴോ കൂടുതല്‍ ശ്രദ്ധിക്കുക. അപകടസാധ്യതയുള്ള ജോലികളും ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കുടുംബജീവിതത്തില്‍ സ്ഥിതി പ്രതികൂലമായിരിക്കും. വീട്ടിലെ അംഗങ്ങളുടെ പെരുമാറ്റം നിങ്ങള്‍ക്ക് ശരിയായിരിക്കില്ല. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല. ആരോഗ്യം നന്നായിരിക്കും.

മിഥുനം
നിങ്ങള്‍ വളരെ സന്തുലിതമായിരിക്കണം. സഹപ്രവര്‍ത്തകരുമായി തര്‍ക്കങ്ങളോ ഏറ്റുമുട്ടലുകളോ ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ വലിയ കുഴപ്പത്തിലാകാം. കോപം തുടങ്ങിയ നെഗറ്റീവ് വികാരങ്ങളില്‍ നിന്ന് മാറിനില്‍ക്കുക. ഇന്ന് വ്യാപാരികള്‍ക്ക് പെട്ടെന്ന് ഒരു വലിയ വെല്ലുവിളി നേരിടാം. നിങ്ങളുടെ ചില ജോലികള്‍ കുടുങ്ങിയേക്കാം. ദിവസം പണത്തിന്റെ കാര്യത്തില്‍ ഇടകലര്‍ന്നിരിക്കും. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, പ്രതികൂല സാഹചര്യങ്ങളില്‍ നിങ്ങളുടെ ഇണയുടെ സ്നേഹവും പിന്തുണയും ലഭിക്കും. ഭാവി പദ്ധതികള്‍ ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ചര്‍ച്ചചെയ്യാം. നിങ്ങളുടെ ആരോഗ്യം ശരിയല്ലെങ്കില്‍ ഇന്ന് കുറച്ച് പുരോഗതി സാധ്യമാണ്.

കര്‍ക്കിടകം
ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. ശ്വാസകോശ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങള്‍ ശ്രദ്ധിക്കുക. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കില്ല. വായ്പകള്‍ തിരിച്ചടക്കേണ്ടതായിവരും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദത്തിലാകും. ബിസിനസ്സുകാര്‍ക്ക് ഇന്ന് സാധാരണ ദിവസമായിരിക്കും.

ചിങ്ങം
നിങ്ങളുടെ പിരിമുറുക്കം കുറയുകയും പോസിറ്റിവിറ്റി വര്‍ധിക്കുകയും ചെയ്യും. ഒരു പുതിയ ഊര്‍ജ്ജം നിങ്ങളില്‍ ഒഴുകും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും ജാഗ്രതയോടെ ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ കഴിവുകള്‍ കാണിക്കാനുള്ള നല്ലൊരു അവസരം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ ബിസിനസ്സ് നടത്തുന്നവരാണെങ്കില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കും. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ പങ്കാളിയുടെ എല്ലാ പരാതികളും നീക്കംചെയ്യാന്‍ നിങ്ങള്‍ പരമാവധി ശ്രമിക്കും. പണത്തിന്റെ അഭാവം കാരണം മുടങ്ങിയ പ്രവര്‍ത്തികള്‍ പുനരാരംഭിക്കാന്‍ കഴിയും.

കന്നി
ഇന്ന് നിങ്ങള്‍ക്ക് പോസിറ്റിവിറ്റി അനുഭവപ്പെടും, ധൈര്യത്തോടെ പ്രതികൂല സാഹചര്യങ്ങളും നേരിടും. നിങ്ങളുടെ എല്ലാ ശ്രദ്ധയും നിങ്ങളുടെ ജോലിയിലായിരിക്കും, ഒപ്പം നിങ്ങളുടെ പരമാവധി നല്കാന് ശ്രമിക്കുകയും ചെയ്യും. കുടുംബജീവിതം സന്തോഷകരമാകും. കുടുംബവുമായുള്ള ഏകോപനം മികച്ചതായിരിക്കും. നിങ്ങളുടെ പിതാവിനൊപ്പം നിങ്ങള്‍ക്ക് പുതിയ എന്തെങ്കിലും പഠിക്കാനാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് സാധാരണമായിരിക്കും.

തുലാം
നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ ഈ സമയം നിങ്ങള്‍ക്ക് വളരെ പ്രധാനമാണ്, അതിനാല്‍ പഠനത്തെക്കുറിച്ച് അശ്രദ്ധരാകരുത്. ജോലിസ്ഥലത്ത്, നിങ്ങള്‍ക്ക് ഇന്ന് കുറച്ച് നിരാശയുണ്ടാകാം. മറുവശത്ത്, ബിസിനസ്സുകാര്‍ അവരുടെ തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കാന്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ വഴിത്തിരിവ് ഉണ്ടായേക്കാം. ഇന്ന് നിങ്ങള്‍ക്ക് ഒരു പ്രത്യേക വ്യക്തിയെ കാണാന്‍ കഴിയും. പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടാന്‍, നിങ്ങള്‍ ശാന്തത പാലിക്കാന്‍ ശ്രമിക്കണം.

വൃശ്ചികം
ഇന്ന് നിങ്ങള്‍ക്ക് കുറച്ച് ഏകാന്തത അനുഭവപ്പെടും. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാം. ശ്വാസകോശ സംബന്ധമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക. അല്പം അശ്രദ്ധ നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കില്ല. വായ്പ എടുത്ത പണം തിരികെ നല്‍കേണ്ടി വന്നേക്കാം. നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദത്തിലാകും. ബിസിനസ്സുകാര്‍ക്ക് ഇന്ന് സാധാരണമായിരിക്കും.

ധനു
ഇന്ന് ജോലിചെയ്യുന്നവര്‍ക്ക് തിരക്കുള്ള ദിവസമായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് പെട്ടെന്ന് നിങ്ങള്‍ക്ക് ഇന്ന് യാത്ര ചെയ്യേണ്ടി വന്നേക്കാം. മറുവശത്ത്, ബിസിനസ്സ് ആളുകള്‍ക്ക് ഇന്ന് പ്രതീക്ഷിച്ചപോലെ ആനുകൂല്യങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലി ഇറക്കുമതി കയറ്റുമതിക്ക് വേണ്ടിയാണെങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ലഭിക്കും. വ്യക്തിപരമായ ജീവിതത്തില്‍ നിങ്ങള്‍ ഒരു പ്രധാന തീരുമാനം എടുക്കേണ്ടി വന്നേക്കാം. നിങ്ങള്‍ക്ക് ഇന്ന് സാമ്പത്തികമായി കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടും. ഗ്രഹങ്ങളുടെ ശുഭകരമായ സ്ഥാനം ഒരു വലിയ സാമ്പത്തിക നേട്ടത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ദാമ്പത്യജീവിതം സന്തോഷകരമാകും.

മകരം
ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്രമായ ദിനമായിരിക്കും. ആരെയെങ്കിലും സഹായിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. അത് നിങ്ങള്‍ക്ക് വളരെയധികം സന്തോഷം നല്‍കും. നിങ്ങളുടെ മനസ്സ് സന്തോഷിക്കുകയും നിങ്ങളുടെ എല്ലാ ഉത്തരവാദിത്തവും നിറവേറ്റുകയും ചെയ്യും. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് പ്രധാനപ്പെട്ടതായിരിക്കും. ഇന്ന് ചില വലിയ ഉത്തരവാദിത്തങ്ങള്‍ വന്നേക്കാം. മറുവശത്ത്, നിങ്ങള്‍ ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, സമയം ഇതിന് അനുകൂലമാണ്. ദാമ്പത്യജീവിതം സന്തോഷകരമാകും. നിങ്ങളുടെ സ്നേഹം വര്‍ധിക്കും.

കുംഭം
ജോലിസ്ഥലത്ത് ഒരു പ്രശ്നം ഉണ്ടാകാം. നിങ്ങളുടെ എതിരാളികളുമായി നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ നിങ്ങളുടെ പ്രശസ്തിക്ക് കളങ്കമുണ്ടാകാം. ബിസിനസ്സില്‍ ഒരു പുതിയ ജോലി ആരംഭിക്കാന്‍ ചിന്തിക്കുന്നുവെങ്കില്‍, നിങ്ങളുടെ മനസ്സില്‍ ആശയക്കുഴപ്പം ഉണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, പരിചയസമ്പന്നരുടെ അഭിപ്രായം തേടുക. പണത്തിന്റെ അവസ്ഥയില്‍ ഒരു വലിയ കുതിപ്പ് ഉണ്ടാകാം. നിങ്ങള്‍ക്ക് സാമ്പത്തികമായി പ്രയോജനം ചെയ്യും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. ജീവിത പങ്കാളിയുടെ മാനസികാവസ്ഥ ഇന്ന് വളരെ മികച്ചതായിരിക്കും. മാതാപിതാക്കളുമായുള്ള ബന്ധം നല്ലതായിരിക്കും. ആരോഗ്യം നന്നായിരിക്കും.

മീനം
ജോലിയില്‍ നിങ്ങളുടെ ദീര്‍ഘകാല കഠിനാധ്വാനം നിങ്ങള്‍ക്ക് മികച്ച വിജയം നല്‍കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. നിങ്ങള്‍ അടുത്തിടെ എവിടെയെങ്കിലും അഭിമുഖത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് നല്ല വാര്‍ത്ത ലഭിച്ചേക്കാം. മറുവശത്ത്, ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് അവരുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇതിന് സമയം നല്ലതാണ്. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ഇന്ന് പണത്തിന്റെ കാര്യത്തില്‍ ചില നല്ല ഫലങ്ങള്‍ നേടാം. പ്രതീക്ഷിച്ചതിലും മികച്ച നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് അനുകൂലമായിരിക്കും. മാനസികമായി നിങ്ങള്‍ക്ക് നല്ല സുഖം തോന്നും



Click it and Unblock the Notifications











