Just In
Don't Miss
- Movies
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല് ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- News
കൊവിഡ് വാക്സിൻ കുത്തിവെയ്പ്പ്: കേരളത്തിൽ രണ്ടാം ദിനം വാക്സിൻ സ്വീകരിച്ചത് 7891 ആരോഗ്യ പ്രവര്ത്തകര്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Finance
1,250 കോടി രൂപ സമാഹരിച്ച് ടാറ്റ ക്യാപിറ്റല്; നഗരവത്കരണത്തിലും ഉത്പാദനത്തിലും നിക്ഷേപിക്കും
- Sports
IND vs AUS: ടെസ്റ്റ് പരമ്പരയിലെ മികച്ച ടീം ഇന്ത്യ! പെയ്നിന്റെ ക്യാപ്റ്റന്സിക്കെതിരേ വോണ്
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സാഹചര്യങ്ങളെ അതിജീവിക്കുന്ന രാശിക്കാര് ഇവര്
ബുധനാഴ്ച ദിവസം ബുധന് ഗ്രഹം, ശ്രീകൃഷ്ണന്റെ അവതാരമായ വിത്തല് എന്നിവര്ക്കായി സമര്പ്പിച്ചിരിക്കുന്നു. ചിലയിടങ്ങളില് വിഷ്ണുവിനെ ആരാധിക്കുന്നു. പുതിയ സംരംഭങ്ങള് ആരംഭിക്കുന്നതിന് ഈ ദിവസം വളരെ ശുഭകരമാണ്. ഇന്ന് വ്രതം അനുഷ്ഠിക്കുന്നവര് ഭാഗ്യങ്ങളാല് അനുഗ്രഹിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. നല്ല ബുദ്ധി, വിദ്യാഭ്യാസം, ബിസിനസ്സ്, വാണിജ്യം എന്നിവയിലെ വിജയത്തിനായും ബുധനെ ആരാധിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്ക്കും എന്തൊക്കെ നേട്ടങ്ങള് നല്കുന്നു എന്നറിയാന് രാശിഫലം വായിക്കൂ.
Most read: ബുധന്റെ രാശിമാറ്റം: 12 രാശിക്കും നേട്ടവും കോട്ടവും

മേടം
പണത്തിന്റെ കാര്യത്തില് ഇന്ന് നിങ്ങള്ക്ക് ഭാഗ്യമുണ്ടാകും. മുന്കാലങ്ങളില് എടുത്ത ചില സാമ്പത്തിക തീരുമാനങ്ങളുടെ നല്ല ഫലം ഇന്ന് നിങ്ങള്ക്ക് ലഭിക്കും. ജോലിയുടെ കാര്യത്തില്, അശ്രദ്ധരാകരുതെന്ന് നിര്ദ്ദേശിക്കുന്നു. ബിസിനസ്സുകാര്ക്ക് ലാഭം നേടാന് കഴിയും. നിങ്ങള് ഒരു വിദ്യാര്ത്ഥിയാണെങ്കില് പഠനത്തില് കൂടുതല് ശ്രദ്ധ ആവശ്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തില് ദിവസം മികച്ചതായിരിക്കും.

ഇടവം
ആരോഗ്യത്തിന്റെ കാര്യത്തില് നിങ്ങള് വളരെ ജാഗ്രത പാലിക്കാന് നിര്ദ്ദേശിക്കുന്നു. പണത്തിന്റെ കാര്യത്തില് ഇന്ന് ചെലവേറിയ ദിവസമായിരിക്കും. നിങ്ങളുടെ ജോലിയില് ശ്രദ്ധ കേന്ദ്രീകരിക്കുക. അനാവശ്യമായി ഒരു സംവാദത്തില് ഏര്പ്പെടുന്നതിലൂടെ നിങ്ങളുടെ പ്രശസ്തിക്ക് കളങ്കമുണ്ടാക്കരുത്. ഇരുമ്പ് കച്ചവടം ചെയ്യുന്നവര്ക്ക് സാമ്പത്തികമായി പ്രയോജനപ്പെടും. കുടുംബ ജീവിതത്തില് സ്ഥിതി സാധാരണമായിരിക്കും. നിങ്ങള്ക്ക് മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായി ചില അഭിപ്രായവ്യത്യാസങ്ങള് ഉണ്ടായേക്കാം.
Most read: ആരോഗ്യവും കരുത്തും ഈ രാശിക്കാരുടെ കൂടപ്പിറപ്പ്

മിഥുനം
ഇന്ന് ഒരു പങ്കാളിയുമായി വളരെ റൊമാന്റിക് ദിവസമായിരിക്കും. നിങ്ങള്ക്കിടയില് സ്നേഹം വര്ധിക്കും. നിങ്ങള് അവിവാഹിതനാണെങ്കില് ഇന്ന് നിങ്ങളുടെ ജീവിതത്തിന് ഒരു മാറ്റം കണ്ടേക്കാം. ജോലിയെക്കുറിച്ച് പറയുമ്പോള്, ഓഫീസ് അന്തരീക്ഷം ഇന്ന് വളരെ മികച്ചതായിരിക്കും. നിങ്ങളുടെ ജോലി വേഗത്തില് പൂര്ത്തിയാക്കും, കൂടാതെ മേലുദ്യോഗസ്ഥരുടെ പൂര്ണ്ണ പിന്തുണയും നിങ്ങള്ക്ക് ലഭിക്കും. പണത്തിന്റെ അവസ്ഥ ഇന്ന് സാധാരണമായിരിക്കും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, കണ്ണുകളുമായി ബന്ധപ്പെട്ട പ്രശ്നം ഉണ്ടാകാം.

കര്ക്കിടകം
നിങ്ങള് പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില് ഇന്ന് നിങ്ങള്ക്ക് വളരെ പ്രയോജനകരമാകും. ജോലി ചെയ്യുന്നവര് ശ്രദ്ധിക്കേണ്ടതായുണ്ട്. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്, നിങ്ങളുടെ വര്ദ്ധിച്ചുവരുന്ന ചെലവുകള് നിങ്ങള് നിയന്ത്രിക്കേണ്ടതുണ്ട്. ഈ രീതിയില്, ചിന്തിക്കാതെ ചെലവഴിക്കുന്ന നിങ്ങളുടെ ശീലം നിങ്ങളെ കുഴപ്പത്തിലാക്കും. കുടുംബ ജീവിതത്തില് ചില തര്ക്കങ്ങള് കണ്ടേക്കാം. വീട്ടിലെ ചില അംഗങ്ങളുമായുള്ള നിങ്ങളുടെ ഇടപെടല് മോശമായേക്കാം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്, പേശികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് ഉണ്ടാകാം.

ചിങ്ങം
ഇന്ന് നിങ്ങളുടെ കോപം നിയന്ത്രിക്കാന് നിങ്ങളോട് നിര്ദ്ദേശിക്കുന്നു. നിങ്ങളുടെ അനിയന്ത്രിതമായ കോപം മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തും. നിങ്ങള് സംയമനം പാലിക്കുന്നതാണ് നല്ലത്. ജോലിചെയ്യുന്നവര്ക്ക് ഒരു സാധാരണ ദിവസമായിരിക്കും. ജോലിഭാരം കുറവായിരിക്കും, ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്ത്തിയാകും. വ്യാപാരികള്ക്ക് നല്ല ഫലങ്ങള് നേടാന് കഴിയും, പ്രത്യേകിച്ചും നിങ്ങളുടെ ജോലി സ്റ്റോക്ക് മാര്ക്കറ്റുമായി ബന്ധപ്പെട്ടതാണെങ്കില്, ഇന്ന് നിങ്ങള്ക്ക് പ്രതീക്ഷിച്ചപോലെ ഫലങ്ങള് ലഭിക്കാന് സാധ്യതയുണ്ട്. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് തൊണ്ടയുമായി ബന്ധപ്പെട്ട പ്രശ്നം ഉണ്ടാകാം.

കന്നി
ഇന്ന് നിങ്ങളുടെ വാക്കുകള് ചിന്താപൂര്വ്വം ഉപയോഗിക്കുക. അല്ലാത്തപക്ഷം അനാവശ്യ പ്രശ്നത്തില് അകപ്പെട്ടേക്കാം. നിങ്ങള് ഒരു സോഫ്റ്റവെയര് കമ്പനിയില് ജോലി ചെയ്യുകയാണെങ്കില്, ഇന്ന് നിങ്ങള്ക്ക് ഇത് വളരെ പ്രധാനമാണ്. ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ടവര്ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലങ്ങള് നേടാനും കഴിയും. നിങ്ങളുടെ ബിസിനസ്സ് പാലുല്പ്പന്നങ്ങളുമായി ബന്ധപ്പെട്ടതാണെങ്കില് ഇന്ന് പ്രയോജനം നേടാം. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില് ദിവസം മികച്ചതായിരിക്കും.
Most red: പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്? പരിഹാരം

തുലാം
ഇന്ന് നിങ്ങള്ക്ക് സമ്മിശ്രമായ ദിവസമായിരിക്കും. ദിവസത്തിന്റെ ആരംഭം നല്ലതായിരിക്കും, പക്ഷേ ദിവസത്തിന്റെ രണ്ടാം ഭാഗത്ത് നിങ്ങളുടെ മാനസിക സമ്മര്ദ്ദം വര്ദ്ധിച്ചേക്കാം. കുടുംബജീവിതത്തില് വിയോജിപ്പിന്റെ ഒരു സാഹചര്യം ഉണ്ടാകാം. വീട്ടിലെ ചില അംഗങ്ങള് നിങ്ങള്ക്ക് എതിരായിരിക്കാം. ജോലിയില് മുഴുവന് ആനുകൂല്യവും നിങ്ങള്ക്ക് ലഭിക്കും. ടാര്ഗെറ്റ് അധിഷ്ഠിത ജോലികള് ചെയ്യുകയാണെങ്കില് നിങ്ങളുടെ എല്ലാ ജോലികളും എളുപ്പത്തില് പൂര്ത്തിയാകും. പണത്തിന്റെ അവസ്ഥ നന്നായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്, മാറുന്ന കാലാവസ്ഥ കാരണം ചില പ്രശ്നങ്ങള് ഉണ്ടാകാം.

വൃശ്ചികം
ജോലിയില് ഇന്ന് നിങ്ങള്ക്ക് വളരെ പ്രധാനമാണ്. മത്സരം ഗണ്യമായി വര്ദ്ധിക്കും. നിങ്ങള്ക്ക് പുരോഗതി നേടണമെങ്കില് കൂടുതല് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ബിസിനസ്സുകാര്ക്ക് ഇന്ന് പ്രതീക്ഷിച്ചപോലെ ഫലങ്ങള് നേടാനാകും. കുറച്ച് കാലമായി നിങ്ങളുടെ ചില ബിസിനസ്സ് കാര്യങ്ങളില് നിങ്ങള് അസ്വസ്ഥരാണെങ്കില്, നിങ്ങളുടെ പ്രശ്നം അവസാനിച്ചേക്കാം. കുടുംബജീവിതം സന്തോഷകരമാകും. ഇന്ന് കുടുംബവുമൊത്തുള്ള ഒരു രസകരമായ ദിവസമായിരിക്കും. സാമ്പത്തിക രംഗത്ത്, ദിവസം സമ്മിശ്ര ഫലങ്ങള് നല്കും. ആരോഗ്യം നല്ലതായിരിക്കും.

ധനു
ഇന്ന് നിങ്ങള്ക്ക് മികച്ച ദിവസമായിരിക്കും. നിങ്ങളുടെ സമ്മര്ദ്ദകരമായ ദിനചര്യയില് നിന്ന് നിങ്ങള്ക്ക് കുറച്ച് ആശ്വാസം ലഭിക്കും. ജോലിയില് നേട്ടത്തിനായി മുന്നോട്ട് പോകാന് നിങ്ങള്ക്ക് നല്ല അവസരം ലഭിച്ചേക്കാം. ഈ അവസരം നിങ്ങള് പൂര്ണ്ണമായി പ്രയോജനപ്പെടുത്തണം. നിങ്ങള് ഒരു ചെറുകിട ബിസിനസുകാരനാണെങ്കില് ഇന്ന് നിങ്ങള്ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാം. കുടുംബ ജീവിതത്തില് സന്തോഷവും സമാധാനവും ഉണ്ടാകും. മാതാപിതാക്കളുടെ വാത്സല്യവും അനുഗ്രഹവും ലഭിക്കും. സഹോദരങ്ങളില് നിന്ന് സഹായം പ്രതീക്ഷിക്കാം. ഈ സമയം ജോലിയോടൊപ്പം നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്.
Most read: ദാരിദ്ര്യം ഫലം; സന്ധ്യാനേരം ചെയ്യരുത് ഇവ

മകരം
മാനസികമായി ഇന്ന് നിങ്ങള് സ്വയം ശക്തരാകും. ഇന്ന് നിങ്ങളുടെ മിക്കവാറും എല്ലാ ജോലികളും ഒരു തടസ്സവുമില്ലാതെ പൂര്ത്തിയാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. എന്നിരുന്നാലും, പണത്തിന്റെ കാര്യത്തില് ഈ സമയത്ത്, നിങ്ങള് എല്ലാ തീരുമാനങ്ങളും ശ്രദ്ധാപൂര്വ്വം എടുക്കേണ്ടതുണ്ട്. കുടുംബ ജീവിതത്തില് വ്യവസ്ഥകള് അനുകൂലമായിരിക്കും. വ്യാപാരികള്ക്ക് സാമ്പത്തികമായി പ്രയോജനം നേടാം. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

കുംഭം
ഒരു പ്രധാന ദൗത്യം പൂര്ത്തിയാക്കുന്നതിന് നിങ്ങള് കഠിനാധ്വാനം ചെയ്യുകയാണെങ്കില്, നിങ്ങള് ഇന്ന് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഒരു ചെറിയ തെറ്റ് പോലും നിങ്ങളുടെ കഠിനാധ്വാനത്തെ ഇല്ലാതാക്കും. നിങ്ങള് ഒരു വിദ്യാര്ത്ഥിയാണെങ്കില്, അലസത ഒഴിവാക്കുകയും പഠനങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് പറയുമ്പോള്, ഇന്ന് ഇണയില് നിന്ന് പ്രയോജനം നേടാന് കഴിയും.
Most read: മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്? ദോഷം ഫലം

മീനം
ഗ്രഹങ്ങളുടെ സ്വാധീനം കാരണം ഇന്ന് നിങ്ങള്ക്ക് മാനസികമായി സമ്മര്ദ്ദം അനുഭവപ്പെടും. സ്വയം നിയന്ത്രിക്കുന്നത് നിങ്ങള്ക്ക് നല്ലതാണ്. ഇന്ന് വലിയ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. പിതാവുമായുള്ള ബന്ധം വഷളായിയേക്കാം. നിങ്ങളുടെ ജോലി വില്പ്പനയുമായി ബന്ധപ്പെട്ടതാണെങ്കില്, ഇന്ന് നിങ്ങള്ക്ക് നല്ല ലാഭം പ്രതീക്ഷിക്കാം. മറുവശത്ത്, ഇന്ന് നിങ്ങള് വളരെ തിരക്കിലായിരിക്കും. നിങ്ങള്ക്ക് വളരെ സമ്മര്ദ്ദവും ക്ഷീണവും അനുഭവപ്പെടാം.