For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടുംബബന്ധം മികച്ചതാകും ഈ രാശിക്കാര്‍ക്ക്

|

ഇന്നത്തെ ദിവസം രാശിപരമായി സമ്മിശ്രമായി കാണുന്നു എല്ലാവര്‍ക്കും. ദാമ്പത്യവും കുടുംബ ബന്ധവും തളിര്‍ക്കുന്ന നാളുകളാണ് മുന്നോട്ടുള്ളത്. മിക്കവരുടെയും സമയം അവരുടെ കുടുംബവുമായി ചെലവഴിക്കും. ജോലിത്തിരക്കുകളില്‍ നിന്ന് മിക്കവരും മുക്തരാകും. സാമ്പത്തികമായി സമ്പാദ്യശീലം കൂടിവരുന്നതായി കാണുന്നു പല രാശിക്കാരിലും. ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: പണം നിങ്ങളെ തേടിയെത്തും ഈ ഫെങ്ഷുയി വിദ്യകളിലൂടെMost read: പണം നിങ്ങളെ തേടിയെത്തും ഈ ഫെങ്ഷുയി വിദ്യകളിലൂടെ

മേടം

മേടം

ദാമ്പത്യ പ്രശ്‌നങ്ങള്‍ അവസാനിച്ചേക്കാം. നിങ്ങളുടെ ഇണയുമായി എല്ലാ തെറ്റിദ്ധാരണകളും നീങ്ങും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. സാമ്പത്തികമായി, ദിവസം നല്ലതാണ്. എങ്കിലും പുതിയ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. മാതാപിതാക്കളുടെ അനുഗ്രഹം നേടും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ണ്ണ ആവേശത്തോടെയും ഊര്‍ജ്ജത്തോടെയും പൂര്‍ത്തിയാക്കും. പുതിയ ബിസിനസ്സ് കോണ്‍ടാക്റ്റുകള്‍ ഉണ്ടാക്കുന്നതിനുള്ള മികച്ച സമയമാണിത്.

ഇടവം

ഇടവം

ജോലിസ്ഥലത്തെ പെട്ടെന്നുള്ള പുതിയ ഉത്തരവാദിത്തങ്ങള്‍ ഇന്ന് നിങ്ങളെ അലട്ടും. മേലുദ്യോഗസ്ഥരോട് സൗമ്യമായി പെരുമാറുക. ശാരീരികമായി നിങ്ങള്‍ ആരോഗ്യവാനായിരിക്കും. പക്ഷേ വളരെയധികം വിഷമിക്കുന്ന നിങ്ങളുടെ ശീലം ഉപേക്ഷിക്കുക. സാമ്പത്തികമായി, ഇന്ന് ചില മികച്ച അവസരങ്ങള്‍ ലഭിക്കും. പണം ശക്തമാകാന്‍ സാധ്യതയുണ്ട്. പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസം സംസാരിച്ച് തീര്‍ക്കുക.

മിഥുനം

മിഥുനം

ഇന്ന് മേലുദ്യോഗസ്ഥരോട് നല്ല രീതിയില്‍ പെരുമാറുക. ഇന്ന് നിങ്ങള്‍ക്ക് മാനസികമായും ശാരീരികമായും സുഖം തോന്നില്ല. മനസ്സ് അസ്വസ്ഥമാവും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ഇന്ന് പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കും. സാമ്പത്തിക ഇടപാടുകള്‍ക്ക് ദിവസം നല്ലതല്ല.

കര്‍ക്കിടകം

കര്‍ക്കിടകം

സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ഇന്ന് ചില തീരുമാനങ്ങള്‍ എടുക്കാം. മാതാപിതാക്കളുടെയും പങ്കാളിയുടെയും പിന്തുണ ലഭിക്കും. പ്രണയ ജീവിതത്തില്‍ നിങ്ങളുടെ വികാരത്തെ നിയന്ത്രണത്തിലാക്കേണ്ടതുണ്ട്. സമയം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമാണ്. നിങ്ങള്‍ ഉത്സാഹത്തോടെ പഠിക്കുകയാണെങ്കില്‍, നല്ല വിജയം നേടാം. ഇന്ന് യാത്ര ചെയ്യുന്നത് ഒഴിവാക്കുക. ശാരീരിക അസ്വസ്ഥതകള്‍ സാധ്യമാണ്.

Most read:വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍Most read:വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍

ചിങ്ങം

ചിങ്ങം

വളരെക്കാലമായുള്ള പ്രശ്‌നങ്ങള്‍ ഇന്ന് നിങ്ങളുടെ ഇണയുടെ സഹായത്തോടെ പരിഹരിക്കപ്പെടും. ഇന്ന്, ജോലിഭാരം കുറയും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാന്‍ അവസരമുണ്ടാകും. രക്ഷിതാക്കളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. പ്രണയിതാക്കള്‍ക്ക് ഇന്ന് ഗുണകരമായ ഒരു ദിവസമായിരിക്കും. ആരോഗ്യം നന്നായിരിക്കും.

കന്നി

കന്നി

ദാമ്പത്യ ജീവിതത്തിലെ വിള്ളലുകള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നും പറയരുത്. നിങ്ങളുടെ വാക്കുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. നിങ്ങളുടെ കഠിനാധ്വാനം ഇന്ന് ജോലിസ്ഥലത്ത് വിലമതിക്കപ്പെടും, താമസിയാതെ നിങ്ങളുടെ കരിയറിന് ഒരു പുതിയ വഴിത്തിരിവ് ഉണ്ടായേക്കാം. വ്യാപാരികളുടെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാം. ഇന്ന് ഓരോ ചുവടും ആലോചിച്ച് എടുക്കണം. ആരോഗ്യത്തോടെയിരിക്കാന്‍ ശ്രദ്ധിക്കുക.

തുലാം

തുലാം

സംസാരിക്കുമ്പോള്‍ നിങ്ങളുടെ വാക്കുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. പണത്തിന്റെ സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. പെട്ടെന്നുള്ള പണ നേട്ടങ്ങള്‍ വരാം. ഏത് പ്രധാനപ്പെട്ട പദ്ധതിയും ഇന്ന് നടപ്പിലാക്കാന്‍ കഴിയും. കുടുംബജീവിതം സന്തോഷകരമാകും. ബന്ധുക്കളുമായുള്ള ബന്ധം നല്ലതായിരിക്കും. വീട്ടിലെ എല്ലാ അംഗങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും. ദാമ്പത്യം സന്തോഷകരമാകാന്‍ പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക.

വൃശ്ചികം

വൃശ്ചികം

സാമ്പത്തിക രംഗത്ത് ദിവസം വളരെ ലാഭകരമല്ല. ഇന്ന് ചിന്താപൂര്‍വ്വം ചെലവഴിക്കുക. വീടിന്റെ അന്തരീക്ഷം മോശമാകും. കുടുംബാംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യം ഉണ്ടാകും. വിഷമകരമായ സാഹചര്യത്തില്‍ അവര്‍ നിങ്ങളെ പിന്തുണയ്ക്കും. നിങ്ങള്‍ ജോലിയോട് അശ്രദ്ധരാണെങ്കില്‍, നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ മനോഭാവം കഠിനമായിരിക്കും. പ്രണയ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകാം.

Most read:2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍Most read:2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍

ധനു

ധനു

ഇന്ന് ജോലികളില്‍ പുരോഗതിയുണ്ടാകും. ചില പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. ഇന്ന് കുടുംബവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഉത്തരവാദിത്തം പൂര്‍ത്തിയാക്കാനാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. പണത്തിന്റെ കാര്യത്തില്‍ ദിവസം പ്രയോജനകരമാകും. വരുമാനം മികച്ചതായിരിക്കും. പ്രണയത്തിന് ദിവസം നല്ലതാണ്. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

മകരം

മകരം

സാമ്പത്തികമായി ദിവസം നന്നായിരിക്കും. ചെലവ് കുറയും, സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ജോലിയില്‍ പെട്ടെന്ന് നിങ്ങള്‍ക്ക് ഒരു പ്രശ്‌നം ഉണ്ടായേക്കാം. കൃത്യസമയത്ത് പണി പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കുക. വീടിന്റെ പരിസ്ഥിതി ഒരു പരിധിവരെ വഷളായേക്കാം. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെങ്കില്‍ നിങ്ങളുടെ സ്വഭാവം മാറ്റേണ്ടതുണ്ട്. ദാമ്പത്യ ജീവിതം നന്നായിരിക്കും. ആരോഗ്യവും മെച്ചപ്പെടും.

Most read:ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍Most read:ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍

കുംഭം

കുംഭം

നിങ്ങളുടെ പൂര്‍ത്തിയാകാത്ത ജോലികള്‍ തീര്‍ക്കാന്‍ ദിവസം നല്ലതാണ്. ഇന്ന്, നിങ്ങളുടെ മാനസികാവസ്ഥ വളരെ മികച്ചതായിരിക്കും. വ്യാപാരം നടത്തുകയാണെങ്കില്‍ പുതിയ ഓര്‍ഡര്‍ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. ഇന്ന് ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

മീനം

മീനം

ഇന്ന് നിങ്ങളുടെ ഉത്സാഹം വര്‍ദ്ധിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം ഇന്ന് ലഭിക്കും. ഇന്ന് ദാമ്പത്യ ജീവിതത്തില്‍ മികച്ച ദിവസമായിരിക്കും. പങ്കാളിയുമായുള്ള അടുപ്പം വര്‍ദ്ധിക്കും. ജോലിയിലെ തിരക്കുകള്‍ അകലും. സാമ്പത്തികം നന്നായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് വിനോദത്തിനായി ധാരാളം പണം ചെലവഴിക്കാന്‍ കഴിയും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

English summary

Daily Horoscope For 25th March 2020

Read your daily horoscope for 25th March 2020 in Malayalam.
Story first published: Tuesday, March 24, 2020, 21:58 [IST]
X
Desktop Bottom Promotion