For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ രാശിഫലം അറിയാം 12 രാശിക്കും ഇന്നത്തെ ദിവസം

|

ഇന്നത്തെ ദിവസത്തില്‍ 12 രാശിക്കാര്‍ക്കും നേട്ടങ്ങളോ കോട്ടങ്ങളോ എന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ, എങ്കില്‍ ഇന്നത്തെ രാശിഫലം വായിക്കൂ.

Daily Horoscope For 25th June 2021

 കര്‍ക്കിടകം രാശിയിലെ ശുക്രന്റെ സഞ്ചാരം; 12 രാശിയില്‍ ഫലങ്ങള്‍ ഇങ്ങനെ കര്‍ക്കിടകം രാശിയിലെ ശുക്രന്റെ സഞ്ചാരം; 12 രാശിയില്‍ ഫലങ്ങള്‍ ഇങ്ങനെ

ഇന്ന് വെള്ളിയാഴ്ച, ഇന്നത്തെ ദിവസം ഓരോ രാശിക്കും ഉണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. ഇതില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതെല്ലാം

മേടം രാശി (മാര്‍ച്ച് 20-ഏപ്രില്‍ 18):

മേടം രാശി (മാര്‍ച്ച് 20-ഏപ്രില്‍ 18):

നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം ഒരുമിച്ച് കൊണ്ട് പോവുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ഇന്ന് ചില വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവരാം. ഓഫീസില്‍ ഒരു പ്രയാസകരമായ ജോലികള്‍ക്കുള്ള സാധ്യതയുണ്ട്. ഓഫീസിലെ ജോലികളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. വ്യാപാരികള്‍ക്ക് ഇന്ന് ലാഭമുണ്ടാവുന്നു. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കം ഉണ്ടായേക്കാം.ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. സമ്മര്‍ദ്ദമില്ലാതെ മുന്നോട്ട് പോവുന്നതിന് ശ്രമിക്കണം.

ഭാഗ്യ നിറം: പച്ച

ഭാഗ്യ നമ്പര്‍: 32

ഭാഗ്യ സമയം: രാവിലെ 6:20 മുതല്‍ 1:25 വരെ

ഇടവം (ഏപ്രില്‍ 19-മെയ് 19):

ഇടവം (ഏപ്രില്‍ 19-മെയ് 19):

ജോലിസ്ഥലത്ത് നല്ല ഫലങ്ങള്‍ ലഭിക്കുന്നു. പ്രത്യേകിച്ചും സര്‍ക്കാര്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കാം. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് മികച്ച അവസരം ലഭിക്കുന്നു. നിങ്ങളുടെ ബിസിനസ്സിലെ വളര്‍ച്ച അത്ഭുതപ്പെടുത്തും. കുടുംബജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ വീടിന്റെ അന്തരീക്ഷം സാധാരണമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നു. ഇന്ന് നിങ്ങള്‍ക്ക് സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് നെഞ്ചുവേദനക്കുള്ള സാധ്യതയുണ്ട്. ഇതിനെ നിസ്സാരവത്കരിക്കരുത്.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ നമ്പര്‍: 8

ഭാഗ്യ സമയം: ഉച്ചക്ക് 1 മുതല്‍ 7 വരെ

മിഥുനം (മെയ് 20-ജൂണ്‍ 20):

മിഥുനം (മെയ് 20-ജൂണ്‍ 20):

ഓഫീസിലെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. നിങ്ങളുടെ ജോലിയില്‍ പൂര്‍ണ്ണമായും ശ്രദ്ധ നല്‍കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ ബിസിനസ്സ് ആരംഭിക്കാന്‍ പോകുകയാണെങ്കില്‍, ഇന്ന് ചില പേപ്പര്‍വര്‍ക്കുകള്‍ കാരണം അതില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തില്‍ നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാവുന്നു. ഇന്ന് സാമ്പത്തിക രംഗത്ത് സമ്മിശ്ര ദിനമായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് മലബന്ധം, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു.

ഭാഗ്യ നിറം: വെള്ള

ഭാഗ്യ നമ്പര്‍: 40

ഭാഗ്യ സമയം: 2 PM മുതല്‍ 5 PM വരെ

കര്‍ക്കിടകം (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കിടകം (ജൂണ്‍ 21-ജൂലൈ 21):

ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. നിങ്ങള്‍ ഒരു വാടക വീട്ടില്‍ താമസിക്കുകയും നിങ്ങളുടെ സ്വന്തം വീട് എന്നത്ത സ്വപ്‌നമായി മാറുകയും ചെയ്യുന്നവരെങ്കില്‍ താമസിയാതെ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനാകും. അല്പം അശ്രദ്ധ നിങ്ങളുടെ കഠിനാധ്വാനത്തെ ഇല്ലാതാക്കും. വലിയ ലാഭം നേടാന്‍ തെറ്റായ വഴികള്‍ സ്വീകരിക്കരുതെന്നത് ശ്രദ്ധിക്കണം. വീടിന്റെ അന്തരീക്ഷം ശാന്തമായി തുടരും. ഇന്ന് നിങ്ങള്‍ കുടുംബാംഗങ്ങളുമായി സമാധാനപരമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. മാനസികാവസ്ഥ മികച്ചതായിരിക്കും.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ നമ്പര്‍: 20

ഭാഗ്യ സമയം: വൈകുന്നേരം 4:45 മുതല്‍ രാത്രി 8 വരെ

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ജോലിക്കാര്യത്തില്‍ മികച്ചതായിരിക്കും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഓഫീസില്‍ മികച്ച സ്ഥാനം ലഭിക്കുന്നു. ഓഫീസില്‍ മാനസിക സന്തോഷം അനുഭവപ്പെടും. ചില്ലറ വ്യാപാരികള്‍ക്ക് ഇന്ന് മികച്ച സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയും. ബിസിനസ്സിലെ ഒരു മാറ്റം നിങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍, കുറച്ച്ച സമയം കാത്തിരിക്കാന്‍ മനസ്സ് കാണിക്കണം. വായ്പയെടുക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. കണ്ണിന്റെ കാര്യത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ നമ്പര്‍: 16

നല്ല സമയം: വൈകുന്നേരം 6 മുതല്‍ 8:45 വരെ

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

ഇന്ന് ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്കും, പ്രത്യേകിച്ച് മരുന്നുകളുടെ ബിസിനസ് ചെയ്യുന്നവരും മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. വളരെയധികം നേട്ടങ്ങള്‍ ഉണ്ടാകും. ഓഫീസിലെ സഹപ്രവര്‍ത്തകരുമായി തര്‍ക്കം ഒഴിവാക്കുക. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രദ്ധിക്കണം. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. സഹോദരന്റെ സഹായത്തോടെ, നിങ്ങളുടെ ഏത് വലിയ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും. പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. അമിതമായി ദേഷ്യം വരുന്നത് ഒഴിവാക്കേണ്ടതുണ്ട്. ഇത് ആരോഗ്യത്തെ ബാധിച്ചേക്കാം.

ഭാഗ്യ നിറം: നീല

ഭാഗ്യ നമ്പര്‍: 5

ഭാഗ്യ സമയം: ഉച്ചകഴിഞ്ഞ് 3 മുതല്‍ 6:20 വരെ

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ ഏതെങ്കിലും മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെങ്കില്‍, അതിന് സാധാരണയില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യണം.

നിങ്ങളുടെ കഠിനാധ്വാനത്തിന്റെ നല്ല ഫലങ്ങള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ലഭിക്കും. സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്ന ആളുകള്‍ക്ക് ഇന്ന് പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കുന്നു. ചിന്തിക്കാതെ വലിയ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. വീടിന്റെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. പണത്തിന്റെ സ്ഥാനത്ത് ഇടിവുണ്ടാകാന്‍ സാധ്യതയുണ്ട്. അപ്രതീക്ഷിതമായി വലിയ ചെലവ് ഉണ്ടാവുന്നു. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് കയ്യും കാലുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ഭാഗ്യ നിറം: തവിട്ട്

ഭാഗ്യ നമ്പര്‍: 3

ഭാഗ്യ സമയം: 3:30 PM മുതല്‍ 7:55 PM വരെ

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

ഇന്ന് നിങ്ങളുടെ വാക്കുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം ആയിരിക്കണം. നിങ്ങളുടെ മോശം വാക്കുകള്‍ പ്രിയപ്പെട്ടവരെ പ്രശ്‌നത്തിലാക്കുന്നു. അതുകൊണ്ട് ശ്രദ്ധിച്ച് സംസാരിക്കണം. ഇലക്ട്രോണിക്‌സ് ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് നല്ല സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പണത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളുണ്ടായിരിക്കില്ല. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ജോലി ക്ഷീണം എന്നിവയെല്ലാം ഉണ്ടായിരിക്കും.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ നമ്പര്‍: 28

ഭാഗ്യ സമയം: രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെ

ധനു (നവംബര്‍ 21-ഡിസംബര്‍ 20):

ധനു (നവംബര്‍ 21-ഡിസംബര്‍ 20):

ജോലിയെക്കുറിച്ച് പറഞ്ഞാല്‍ ഓഫീസ് അന്തരീക്ഷം ഇന്ന് നല്ലതായിരിക്കില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഉത്തരവാദിത്വത്തില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് മാറുന്നു. ബിസിനസുകാര്‍ അവരുടെ ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കും. അച്ഛനുമായി മികച്ച ബന്ധം ആയിരിക്കും. പങ്കാളിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് നിങ്ങള്‍ക്ക് നിര്‍ജ്ജലീകരണത്തിനുള്ള സാധ്യതയുണ്ട്.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ നമ്പര്‍: 28

ഭാഗ്യ സമയം: രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ

മകരം (ഡിസംബര്‍ 21-ജനുവരി 19):

മകരം (ഡിസംബര്‍ 21-ജനുവരി 19):

ബിസിനസുകാര്‍ക്ക് ഇന്ന് ബുദ്ധിമുട്ടുള്ള അവസ്ഥകള്‍ ജീവിതത്തില്‍ ഉണ്ടായിരിക്കും. നിങ്ങളുടെ ജോലികള്‍ പലപ്പോഴും പകുതിക്ക് നില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. ഏത് മത്സരപരീക്ഷയിലും നിങ്ങള്‍ക്ക് മികച്ച വിജയം നേടാന്‍ കഴിയും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ദിവസങ്ങളായിരിക്കണം.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ നമ്പര്‍: 12

ഭാഗ്യ സമയം: ഉച്ചയ്ക്ക് 12 മുതല്‍ 6 വരെ

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18):

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18):

നിങ്ങള്‍ക്ക് ജോലിക്കാര്യത്തില്‍ മികച്ച ഫലങ്ങള്‍ ആണ് ലഭിക്കുന്നത്. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍ അത് എന്തുകൊണ്ടും മികച്ച ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. പലരുടേയും സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. പങ്കാളിയുമായി വഴക്കുണ്ടാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് വേണം ചിലവാക്കുന്നതിന്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അലസത നിങ്ങളില്‍ വര്‍ദ്ധിക്കുന്നുണ്ട്. അതിരാവിലെ എഴുന്നേറ്റ് യോഗയും ധ്യാനവും ചെയ്യുക.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ നമ്പര്‍: 18

ഭാഗ്യ സമയം: ഉച്ചക്ക് 1 മുതല്‍ 5 വരെ

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

മീനം രാശിക്കാര്‍ ബിസിനസ്സ് നടത്തുന്ന വ്യക്തിയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ പ്രതീക്ഷിച്ചപോലെ പല കാര്യങ്ങളിലും ഫലം ലഭിക്കും. മറുവശത്ത്, ജോലിഭാരം പലരിലും കൂടുതലായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും തടസ്സവുമില്ലാതെ കൃത്യസമയത്ത് പൂര്‍ത്തിയാകും. വീട് നന്നാക്കാനോ അലങ്കരിക്കാനോ പണം ചെലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും.

ഭാഗ്യ നിറം: ക്രീം

ഭാഗ്യ നമ്പര്‍: 5

ഭാഗ്യ സമയം: 6:15 PM മുതല്‍ 9 PM വരെ

English summary

Daily Horoscope For 25th June 2021

Read your daily horoscope for 25th June 2021 in Malayalam.
Story first published: Thursday, June 24, 2021, 18:24 [IST]
X
Desktop Bottom Promotion