ഇന്ന് വെല്ലുവിളികള്‍ ഈ രാശിക്കാര്‍ക്ക് ഫലം

നിങ്ങളുടെ പരാജയം വിജയമാക്കി മാറ്റണമെങ്കില്‍, നിങ്ങളുടെ രാശിഫലം വായിക്കുക. നിങ്ങളുടെ ഇന്നത്തെ ദിവസവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ എല്ലാ വിവരങ്ങളും ഇവിടെ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ഭാവി അറിയുന്നതിലൂടെ, വരാനിരിക്കുന്ന വെല്ലുവിളികളെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ നേരിടാന്‍ കഴിയും, അത് നിങ്ങളുടെ സന്തോഷവും ആത്മശക്തിയും വര്‍ദ്ധിപ്പിക്കും. അതിനാല്‍ ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്താണ് കരുതിവച്ചതെന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം

മേടം

ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇന്ന് നിങ്ങളുടെ സമയം പാഴാക്കരുത്. വലിയ വെല്ലുവിളികളില്‍ നിങ്ങളുടെ ആത്മവിശ്വാസം കുറയാന്‍ അനുവദിക്കരുത്. ബിസിനസ്സ് കാര്യങ്ങളില്‍ കേസ് തര്‍ക്കങ്ങളില്‍ നിന്ന് മുക്തി നേടാനാകും. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍, ജോലിയോടൊപ്പം നിങ്ങളുടെ കുടുംബത്തെയും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഈ സമയം കുട്ടികള്‍ക്ക് ശ്രദ്ധ ആവശ്യമാണ്. ആരോഗ്യം നന്നായിരിക്കും.

ഇടവം

ഇടവം

ജോലിയോടുള്ള നിങ്ങളുടെ സത്യസന്ധതയും അര്‍പ്പണബോധവും കാണിക്കാനുള്ള ശരിയായ സമയമാണിത്. സാമ്പത്തികമായി ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര ദിവസമായിരിക്കും. വീടിന്റെ അന്തരീക്ഷം നന്നായിരിക്കും. ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങള്‍ക്ക് മാതാപിതാക്കളില്‍ നിന്ന് വൈകാരിക പിന്തുണ ലഭിക്കും. ആരോഗ്യം നിങ്ങള്‍ സ്വയം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് ശരിയായിരിക്കില്ല.

മിഥുനം

മിഥുനം

നിങ്ങള്‍ ഇലക്ട്രോണിക് അനുബന്ധ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ലാഭം പ്രതീക്ഷിക്കാം. മറുവശത്ത്, ജോലി ചെയ്യുന്നവര്‍ അശ്രദ്ധ ഒഴിവാക്കുക. വ്യക്തിജീവിതത്തില്‍, ചെറിയ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള പൊരുത്തക്കേട് ഒഴിവാക്കുക. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഹൃദയ സംബന്ധമായ എന്തെങ്കിലും രോഗമുണ്ടെങ്കില്‍ നിങ്ങള്‍ സ്വയം പ്രത്യേകം ശ്രദ്ധിക്കണം. മാനസിക അസ്വസ്ഥതകള്‍ ഒഴിവാക്കുക.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് ജോലിയോ ബിസിനസ്സോ ആകട്ടെ, പ്രതീക്ഷിച്ചപോലെ നിങ്ങള്‍ക്ക് ഫലങ്ങള്‍ ലഭിക്കും. ടെലികമ്മ്യൂണിക്കേഷന്‍ അല്ലെങ്കില്‍ മീഡിയയുമായി ബന്ധപ്പെട്ട ഒരു ജോലി ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. മറുവശത്ത്, മരം, ഇരുമ്പ് സിമന്റ് തുടങ്ങിയവ വ്യാപാരം നടത്തുന്നവര്‍ക്കും ഇന്ന് ലാഭം ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പണത്തിന്റെ കാര്യത്തില്‍, സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുക. ആരോഗ്യം നന്നായിരിക്കും.

ചിങ്ങം

ചിങ്ങം

ഇന്ന് നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, പഴയ ഏതെങ്കിലും വായ്പ തിരിച്ചടയ്ക്കാന്‍ നിങ്ങള്‍ സമ്മര്‍ദ്ദത്തിലാകും. ജോലിയെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതല്ല. മാനസിക സമ്മര്‍ദ്ദം ശാരീരിക ആരോഗ്യത്തെ ബാധിക്കാം.

കന്നി

കന്നി

നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും, മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. പരിചയസമ്പന്നനായ ഒരാളില്‍ നിന്നും നിങ്ങള്‍ക്ക് ചില പ്രധാന ഉപദേശങ്ങള്‍ നേടാനും കഴിയും. മറുവശത്ത്, വ്യാപാരികള്‍ക്ക് ഒരു ബിസിനസ്സ് പ്രശ്‌നത്തില്‍ കുടുങ്ങിയേക്കാം. കുടുംബജീവിതത്തില്‍, കുടുംബാംഗങ്ങള്‍ ഇന്ന് നിങ്ങളോട് അസന്തുഷ്ടരാകും. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ആരോഗ്യം സമ്മിശ്രമായിരിക്കും. ക്ഷീണം അനുഭവപ്പെടും.

തുലാം

തുലാം

വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം വളരെ പ്രധാനപ്പെട്ടതാണ്. ജോലി ചെയ്യുന്നവര്‍ മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍, നിങ്ങളുടെ പല ജോലികളും ഇന്ന് അപൂര്‍ണ്ണമായിരിക്കും. ഇന്ന് അടുത്തുള്ള ഒരാളില്‍ നിന്ന് നിങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും. വീടിന്റെ അന്തരീക്ഷം നന്നായിരിക്കും. ആരോഗ്യം നന്നായിരിക്കും.

വൃശ്ചികം

വൃശ്ചികം

സാമ്പത്തികമായി ദിവസം നന്നായിരിക്കും. പണം ചെലവഴിക്കാന്‍ കഴിയും. വീട്ടില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് ഇതിനുള്ള നല്ല ദിവസമാണ്. ഉയര്‍ന്ന ജോലിഭാരം കാരണം ഇന്ന് നിങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലാകും. വ്യാപാരികളുടെ ദിവസവും സമ്മര്‍ദ്ദത്തില്‍ കടന്നുപോകും. കുടുംബജീവിതത്തില്‍, സ്വത്ത് സംബന്ധമായി ചില അംഗങ്ങളുമായി നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടാകാം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഉദര സംബന്ധമായി ഒരു അണുബാധ കരുതിയിരിക്കുക. പുറത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

ധനു

ധനു

ഇന്നത്തെ ദിവസം നിങ്ങളുടെ കുടുംബവുമായി വളരെ നല്ലതായിരിക്കും, പ്രത്യേകിച്ച് നിങ്ങളുടെ പിതാവുമായുള്ള ബന്ധം മെച്ചപ്പെടും. പുതിയ ജോലിക്കായി ശ്രമിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. മറുവശത്ത്, ബിസിനസ്സുകാര്‍ക്ക് ഇന്ന് മികച്ച വിജയം നേടാനുള്ള സാധ്യതയുണ്ട്. വിവാഹിതര്‍ക്ക് ഒരു റൊമാന്റിക് ദിവസമായിരിക്കും. ജീവിതപങ്കാളിയുടെ സ്‌നേഹനിര്‍ഭരമായ പെരുമാറ്റം കാണാനാകും. ആരോഗ്യം മികച്ചതായിരിക്കും.

മകരം

മകരം

ജോലിയില്‍ നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ സത്യസന്ധമായി നിറവേറ്റാന്‍ ശ്രമിക്കണം. ഈ സമയത്ത് നിങ്ങള്‍ കൂടുതല്‍ സജീവമാകേണ്ടതുണ്ട്. ബിസിനസ്സുകാര്‍ക്ക് സാമ്പത്തിക നേട്ടങ്ങുണ്ടാകും. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങളുടെ സഹോദരങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഇന്ന് നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങളുമായി ബന്ധപ്പെട്ട ഒരു സുപ്രധാന തീരുമാനം എടുക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായി ദിവസം പതിവിലും മികച്ചതായിരിക്കും.

കുംഭം

കുംഭം

ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനമാണ്. ഇന്ന് നിങ്ങള്‍ക്ക് ഒരു മികച്ച ഓഫറും ലഭിക്കും. അതേസമയം, ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കുന്നത് നല്ലതാണ്, പ്രത്യേകിച്ച് നിങ്ങളുടെ പെരുമാറ്റം ശരിയായി സൂക്ഷിക്കണം. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. ജോലിയില്‍ തിരക്കായതിനാല്‍, കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കില്ല. ആരോഗ്യത്തെ സംബന്ധിച്ച് ഇന്ന് നിങ്ങളുടെ ഭക്ഷണം ശ്രദ്ധിക്കുക.

മീനം

മീനം

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ലതല്ല. അനാവശ്യമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുക. പണത്തിന്റെ കാര്യത്തില്‍ ഇന്ന് പതിവിലും മികച്ചതായിരിക്കും. ഇന്ന് നിങ്ങളുടെ ഏതെങ്കിലും ചങ്ങാതിമാരെ സാമ്പത്തികമായി സഹായിക്കാന്‍ കഴിയും. ഇന്ന് ജോലിഭാരം കൂടുതലായിരിക്കും. കുടുംബജീവിതം സന്തോഷകരമാകും.

Story first published: Saturday, July 25, 2020, 6:00 [IST]
X
Desktop Bottom Promotion