For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടുംബ ബന്ധത്തില്‍ വിള്ളല്‍ ഈ രാശിക്കാര്‍ക്ക്

|

മികച്ച നേട്ടങ്ങള്‍ ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കായി കരുതി വച്ചിരിക്കുന്നു. ധനു രാശിക്കാര്‍ക്ക് മിക്ക ജോലികളും തടസ്സമില്ലാതെ പൂര്‍ത്തിയാകും. സാമ്പത്തികം അവര്‍ക്കിന്നു മികച്ചതാവുന്നു. പുതിയ ബിസിനസ്സിനുള്ള ശ്രമങ്ങള്‍ ഗുണം ചെയ്യും. അതുപോലെ തന്നെ ഇന്ന് അല്‍പം കരുതല്‍ സ്വീകരിക്കേണ്ട രാശിക്കാരുമുണ്ട്. ഇന്നത്തെ രാശിഫലം കൃത്യമായി അറിയാന്‍ വായിക്കൂ.

Most read: ചിത്രങ്ങളുണ്ടോ വീട്ടില്‍ ? സൂക്ഷിക്കുക!

മേടം രാശി

മേടം രാശി

നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കങ്ങള്‍ നേരിട്ടേക്കാം. നിങ്ങളുടെ മാനസികാവസ്ഥ മോശമാകും. കുടുംബാംഗങ്ങള്‍ക്കിടയില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ എല്ലാ ജോലികളും പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ ചെയ്യുക. അമിതമായ കോപം നിങ്ങളുടെ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തും. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടാകും. വായ്പാ തിരിച്ചടവുകള്‍ വൈകും. ഓഫീസ് ജോലികളില്‍ അശ്രദ്ധ ഒഴിവാക്കി പൂര്‍ണ ഉത്തരവാദിത്തം കാണിക്കുക.

ഇടവം രാശി

ഇടവം രാശി

ഇന്ന് നിങ്ങള്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ വിജയം ലഭിക്കും. ദൈനംദിന ജോലികള്‍ സുഗമമാകും. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അല്‍പ്പം ആശങ്കാകുലരാകും. പ്രതീക്ഷിച്ച പണം ലഭിക്കില്ല. വ്യക്തിബന്ധങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കും. വീട്ടന്തരീക്ഷം നന്നായിരിക്കും. എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. ഓഫീസ് അന്തരീക്ഷവും മികച്ചതായിരിക്കും.

മിഥുനം രാശി

മിഥുനം രാശി

സാമ്പത്തിക രംഗത്ത് ഇന്ന് നല്ല ദിവസമല്ല. ഇന്നത്തെ യാത്ര സമയവും പണവും പാഴാക്കും. വ്യക്തിപരമായ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഒരു അപകടമുണ്ടാകുമെന്നതിനാല്‍ ഇന്ന് അല്‍പം ജാഗ്രത പുലര്‍ത്തണം. ദാമ്പത്യ ജീവിതത്തില്‍ സമാധാനം നിലനിര്‍ത്താന്‍ വ്യക്തിപരവും തൊഴിലും സന്തുലിതമാക്കാന്‍ ശ്രമിക്കുക. ചില ശാരീരിക പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നതിനാല്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

പ്രണയിതാക്കള്‍ക്ക് ഇന്ന് ഒരു മികച്ച ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയോട് വിവാഹാഭ്യര്‍ത്ഥനയ്ക്ക് നിര്‍ദ്ദേശിക്കാനുള്ള ശരിയായ സമയമാണിത്. നിങ്ങളുടെ സ്‌നേഹം ആരോടെങ്കിലും പ്രകടിപ്പിക്കാനുള്ള നല്ല ദിവസവുമാണ്. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ശക്തമാകും. സാമ്പത്തികമായി നല്ല ദിവസമായിരിക്കും. വരുമാനവും ചെലവും സന്തുലിതമായി നിലനിര്‍ത്തും. സാമ്പത്തിക തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുക്കരുത്. ഇന്ന് നിങ്ങള്‍ക്ക് ആരുമായെങ്കിലും തര്‍ക്കമുണ്ടാകാം. പെരുമാറ്റവും സംസാരവും നിയന്ത്രിക്കുക. ജോലിക്കാര്‍ക്ക് സ്ഥിതി വളരെ മികച്ചതായിരിക്കാം.

ചിങ്ങം രാശി

ചിങ്ങം രാശി

കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെടും. ജോലിയിലെ തിരക്ക് കാരണം പങ്കാളിയുമായി ചെലവഴിക്കാന്‍ വേണ്ടത്ര സമയം ലഭിക്കില്ല. സാമ്പത്തിക രംഗത്ത് ദിവസം ലാഭകരമല്ല. ചെലവുകളില്‍ ശ്രദ്ധ പുലര്‍ത്തുക. ജോലിക്കാര്‍ക്ക് ഇന്ന് ഓഫീസില്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. ചില പ്രധാനപ്പെട്ട ജോലികള്‍ വന്നുചേരും. ചില പിരിമുറുക്കങ്ങള്‍ ഉണ്ടാകും. ദിവസം ബിസിനസുകാര്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. ബന്ധങ്ങള്‍ നന്നായി വിനിയോഗിക്കുക.

കന്നി രാശി

കന്നി രാശി

നിങ്ങളുടെ പെരുമാറ്റം സന്തുലിതമായി നിലനിര്‍ത്തണം. ജോലിസ്ഥലത്ത് ഇന്ന് അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. ഓഫീസ് ജോലിയില്‍ അശ്രദ്ധ പാടില്ല. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വീട്ടില്‍ ആവശ്യമായ ചില മാറ്റങ്ങള്‍ വരുത്താന്‍ ഇന്ന് നിങ്ങള്‍ക്ക് പണം ചെലവഴിക്കാം. നിങ്ങളുടെ അമ്മയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. തെറ്റായ വാക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

തുലാം രാശി

തുലാം രാശി

ഇന്ന് നിങ്ങള്‍ കുറച്ച് കഠിനാധ്വാനം ചെയ്യേണ്ടിവരും. പങ്കാളിയുമായി വളരെ സന്തോഷകരമായ ദിവസമായിരിക്കും. മനസ്സ് ശാന്തമായിരിക്കുകയും മാനസിക സന്തോഷം അനുഭവിക്കുകയും ചെയ്യും. കുടുംബാംഗങ്ങളുടെ സ്‌നേഹവും പിന്തുണയും ലഭിക്കും. സഹോദരങ്ങളുമൊത്ത് സമയം ചെലവഴിക്കും. ഇന്ന് ചിലരെ കണ്ടുമുട്ടും. അവര്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരും. പണവുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ ലഭിക്കും. പ്രതീക്ഷിക്കാത്ത ചില വലിയ സാമ്പത്തിക ലാഭം ഇന്നുണ്ടായേക്കാം. ഇന്ന് നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

വൃശ്ചികം രാശി

വൃശ്ചികം രാശി

ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ദിവസമായിരിക്കും. പഠനവുമായി ബന്ധപ്പെട്ട ഏത് ശ്രമത്തിലും വിജയം നേടാനാകും. ഉന്നത വിദ്യാഭ്യാസം തേടുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് സാധാരണമായിരിക്കും. വരുമാനത്തിനനുസരിച്ച് ചെലവഴിക്കും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നമുണ്ടാകാം. പങ്കാളിയുമായുള്ള പ്രശ്‌നം നിങ്ങളുടെ ദിവസത്തെ അസ്വസ്ഥമാക്കും. നിങ്ങള്‍ ജോലിയില്‍ വളരെ തിരക്കിലായിരിക്കും. ബിസിനസുകാര്‍ക്ക് നല്ല ദിവസമാണ്. ജോലിക്കാര്‍ അവരുടെ മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. ജോലിയില്‍ അശ്രദ്ധ പാടില്ല. നിങ്ങള്‍ക്ക് മാനസികമായും ശാരീരികമായും ഇന്ന് തളര്‍ച്ച അനുഭവപ്പെടും.

ധനു രാശി

ധനു രാശി

സാമ്പത്തികമായി ഇന്ന് നല്ല ദിവസമായിരിക്കും. മറ്റുള്ളവരുടെ നിര്‍ദേശപ്രകാരം സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. നിക്ഷേപങ്ങള്‍ നടത്തുന്നത് സൂക്ഷിച്ചു വേണം. നിങ്ങളുടെ പങ്കാളിയുമായി മികച്ച സമയം ചെലവഴിക്കും. പ്രിയപ്പെട്ടവരുമായി മനസുതുറക്കുന്നത് നിങ്ങളെ വൈകാരികമായി കൂടുതല്‍ മികച്ചതാക്കും. മാതാപിതാക്കളുടെ അനുഗ്രഹമുണ്ടാകും. ജോലിസ്ഥലത്ത് സ്ഥിതി അനുകൂലമായിരിക്കും. നിങ്ങള്‍ കഠിനാധ്വാനം ചെയ്യും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

മകരം രാശി

മകരം രാശി

ഇന്ന് ഒരു നല്ല ദിവസമായിരിക്കും. വളരെക്കാലമായി തുടരുന്ന ശ്രമം ഇന്ന് വിജയം കാണും. പ്രതീക്ഷിച്ചവിജയം ലഭിക്കും. യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും. സ്വകാര്യ ജീവിതം ആനന്ദദായകമായിരിക്കും. വീട്ടില്‍ സമാധാനം ഉറപ്പാക്കാന്‍ ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത ഉണ്ടാകും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം സൗഹാര്‍ദ്ദപരമാകും. മാതാപിതാക്കള്‍ സന്തുഷ്ടരാകും. ഇന്ന് പ്രധാനപ്പെട്ട ഏത് കാര്യത്തെക്കുറിച്ചും നിങ്ങളോട് സംസാരിക്കാന്‍ കഴിയും. സാമ്പത്തികമായി ഇന്ന് നേട്ടമുണ്ടാകാം. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കണമെങ്കില്‍ ശരിയായ പദ്ധതികള്‍ തയ്യാറാക്കി മുന്നേറുക.

കുംഭം രാശി

കുംഭം രാശി

നിങ്ങളുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കപ്പെടും. ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കാന്‍ സാധ്യതയുണ്ട്. പിതാവിന്റെ സഹായമുണ്ടാകും. ആരോഗ്യവാനായിരിക്കാന്‍ ദിനചര്യയില്‍ അല്പം മാറ്റം വരുത്തുക. അമിതമായി വിഷമിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. കറങ്ങാനും വിനോദത്തിനും അവസരം ലഭിക്കും. ജോലിപരമായി ദിവസം നന്നായിരിക്കും. പൂര്‍ത്തിയാകാത്ത ജോലികള്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. സഹപ്രവര്‍ത്തകരുടെ സഹകരണം ലഭിച്ചെന്നു വരില്ല.

മീനം രാശി

മീനം രാശി

പണത്തിന്റെ കാര്യത്തില്‍ ഇന്ന് ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരുമായി കൂടുതല്‍ സംസാരിക്കരുത്. പണം നിക്ഷേപിക്കാന്‍ അനുകൂലമായ സമയമാണ്. ജോലിക്കാര്‍ അവരുടെ മേലുദ്യോഗസ്ഥരോട് സംസാരിക്കുമ്പോള്‍ സൂക്ഷിക്കുക. നിങ്ങളുടെ കുടുംബാംഗങ്ങളുടെയും അടുപ്പക്കാരുടെയും സഹകരണത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളിയുടെ പെരുമാറ്റത്തില്‍ മാറ്റങ്ങളുണ്ടാകും. ആരോഗ്യപരമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. സ്വയം ശ്രദ്ധിക്കുക.

English summary

Daily Horoscope For 25th January 2020

Read your daily horoscope for 25th January 2020 in Malayalam.
Story first published: Saturday, January 25, 2020, 6:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X