ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ വഴിത്തിരിവ്

ക്രിസ്മസ് ദിനമായ ഇന്ന് ചില രാശിക്കാര്‍ക്ക് മുമ്പെങ്ങുമില്ലാത്തത്ര സമാധാനവും നേട്ടങ്ങളുമുണ്ടാകും. മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടാകാന്‍ സാധ്യതയുണ്ട്. അത്തരമൊരവസരം ആവര്‍ക്കിന്ന് ലഭിക്കും, വിട്ടുകളയരുത്. മറ്റു രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം ചില പ്രത്യേകതകള്‍ കരുതി വച്ചിട്ടുണ്ട്. ഇന്നത്തെ രാശിചക്രം നിങ്ങള്‍ക്ക് മികച്ചതാണോ അല്ലയോ എന്നറിയാന്‍ തുടര്‍ന്നു വായിക്കൂ.

മേടം രാശി

മേടം രാശി

സാമ്പത്തികമായി ഇന്ന് അല്‍പം ബുദ്ധിമുട്ട് നേരിടും. വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ നിങ്ങളുടെ ബജറ്റിനെ താളംതെറ്റിക്കും. നിങ്ങളുടെ പ്രണയ ജീവിതം സന്തോഷകരമാക്കാന്‍ നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങള്‍ മനസ്സിലാക്കുക. അവരുടെ ഹൃദയം അറിയുക. വിവാഹിതര്‍ക്ക് നിങ്ങളുടെ പങ്കാളിയുമായി മികച്ച സമയം ചെലവഴിക്കാനാകും. നിങ്ങളുടെ പെരുമാറ്റം ശ്രദ്ധിക്കുക. ഓഫീസില്‍ ഇന്ന് മേലുദ്യോഗസ്ഥരുടെ സഹായത്തോടെ വലിയ വിജയം നേടാനാകും. ഇന്ന് നിങ്ങളുടെ ആരോഗ്യം സൂക്ഷിക്കുക. അനാരോഗ്യകരമായ ഭക്ഷണക്രമം വയറ്റില്‍ പ്രശ്നങ്ങളുണ്ടാക്കാം.

ഇടവം രാശി

ഇടവം രാശി

ജോലിസ്ഥലത്ത് സ്ഥിതി അനുകൂലമായിരിക്കും. നിങ്ങളുടെ കരിയറില്‍ സഹായകമാകുന്ന ചിലരെ ഇന്ന് കണ്ടുമുട്ടും. ഗൃഹാന്തരീക്ഷം മികച്ചതായിരിക്കും. നിങ്ങളുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതല്‍ സമയം ചെലവഴിച്ചതിനാല്‍ മനസുഖം ലഭിക്കും. സാമ്പത്തികമായി നിങ്ങള്‍ക്ക് അല്‍പ്പം ബുദ്ധിമുട്ട് നേരിട്ടേക്കാം. ചില വലിയ ചിലവുകള്‍ വരും. നിങ്ങളുടെ പ്രണയിനിയുടെ മാനസികാവസ്ഥ മികച്ചതായിരിക്കും. നെഗറ്റീവ് ചിന്തകളില്‍ നിന്ന് മാറിനില്‍ക്കുക.

മിഥുനം രാശി

മിഥുനം രാശി

നിങ്ങളുടെ സന്തോഷത്തിനൊപ്പം മറ്റുള്ളവരുടെ സന്തോഷത്തെക്കുറിച്ചും ചിന്തിക്കുക. ഇന്ന് ഒരു പൊതുപരിപാടിയില്‍ പങ്കുചേരാനുള്ള അവസരമുണ്ടാകും. അത് നിങ്ങളുടെ ജീവിതത്തില്‍ ഒരു വലിയ മാറ്റം ഉണ്ടാക്കും. നിങ്ങളുടെ ജീവിതത്തില്‍ പുതിയ ഒരാളുടെ പ്രവേശനമുണ്ടാകാം. സാമ്പത്തികമായി ഇന്ന് നല്ല ദിവസമായിരിക്കും. ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് ഗുണം ചെയ്യും. ഓഫീസ് അന്തരീക്ഷം മികച്ചതായിരിക്കും. കൃത്യസമയത്ത് ഒരു സുപ്രധാന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റും. ആരോഗ്യം മികച്ചതായിരിക്കും. നല്ല മാനസിക സന്തോഷമുണ്ടാകും.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

വീട്ടില്‍ ഒരു പ്രത്യേക അതിഥിതിയെ പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ പ്രശ്‌നങ്ങള്‍ ഇന്ന് പരിഹരിക്കപ്പെട്ടേക്കാം. നിങ്ങളുടെ പെരുമാറ്റം ശ്രദ്ധിക്കുക. വൈകാരിക പ്രശ്നങ്ങള്‍ പങ്കാളിയുടെ സഹായത്തോടെ പരിഹരിക്കപ്പെടും. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കുക. നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ ആലോചിച്ച് തീരുമാനമെടുക്കുക. മറ്റുള്ളവരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചാല്‍ നഷ്ടമായിരിക്കും ഫലം. പ്രണയ ജീവിതം മികച്ചതായിരിക്കില്ല. ഇന്ന് സമ്മര്‍ദ്ദകരമായ ഒരു സാഹചര്യം നേരിടേണ്ടിവരാം. രണ്ടുപേരും തമ്മില്‍ തര്‍ക്കമുണ്ടാകാം.

ചിങ്ങം രാശി

ചിങ്ങം രാശി

സാമ്പത്തികമായി ഇന്ന് മികച്ച ദിവസമായിരിക്കും. സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുത്തത് നന്നായിരിക്കും. വ്യാപാരികള്‍ക്ക് വലിയ ബിസിനസ്സ് ഇടപാടുകള്‍ നടത്തുന്നതിന് ദിവസം നല്ലതാണ്. പ്രണയ ജീവിതത്തില്‍ ഇന്ന് വലിയ മാറ്റമുണ്ടാകാം. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം മികച്ചതായിരിക്കും. സഹപ്രവര്‍ത്തകരെ അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കുക. രാത്രി വൈകി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല.

കന്നി രാശി

കന്നി രാശി

കുടുംബപരമായി ഇന്ന് ചില പ്രശ്‌നങ്ങള്‍ നേരിടും. ഉത്തരവാദിത്തങ്ങള്‍ മറന്നു കളിക്കരുത്. നിസ്സാരകാര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയുമായി വഴക്കിടുന്നത് ഒഴിവാക്കുക. സാമ്പത്തികമായി ദിവസം നല്ലതായിരിക്കും. സമ്പത്തില്‍ വര്‍ദ്ധനവുണ്ടാകും. ഇന്നൊരു പ്രധാന സാമ്പത്തിക തീരുമാനമെടുക്കാം. ജോലിപരമായി നിങ്ങള്‍ക്ക് ശരിയായ നേട്ടമുണ്ടാകും. ഇന്ന് നിരവധി ജോലികള്‍ ചെയ്യേണ്ടിവന്നേക്കാം. നിങ്ങളുടെ ജോലികള്‍ സത്യസന്ധതയോടെ പൂര്‍ത്തിയാക്കും. ആരോഗ്യം നല്ലതായിരിക്കും.

തുലാം രാശി

തുലാം രാശി

നേത്രരോഗങ്ങളുള്ളവര്‍ ജാഗ്രത പാലിക്കുക. പൊടി, അഴുക്ക് എന്നിവയില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുക. വളരെക്കാലത്തിനുശേഷം നിങ്ങള്‍ക്ക് മാനസിക സമാധാനം അനുഭവപ്പെടും. നിങ്ങളുടെ പങ്കാളിക്കൊപ്പം പുറത്തുപോകാനാകും. നിങ്ങളുടെ ഇണയ്ക്ക് മനോഹരമായ സമ്മാനം നല്‍കാനാകും. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കപ്പെടും. സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. ജോലിപരമായി നിങ്ങള്‍ മികച്ച കഴിവുകള്‍ പുറത്തെടുക്കും.

വൃശ്ചികം രാശി

വൃശ്ചികം രാശി

ജോലിപരമായി ഇന്ന് സമ്മര്‍ദ്ദം അനുഭവപ്പെടും. ഓഫീസില്‍ ചില ബുദ്ധിമുട്ടുള്ള ജോലികള്‍ ചെയ്യേണ്ടിവരും. എങ്കിലും മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ അമ്മയുടെ ആരോഗ്യം മെച്ചപ്പെടുന്നതോടെ വലിയ പ്രശ്‌നങ്ങള്‍ നീങ്ങും. പങ്കാളിയുമായുള്ള ബന്ധം സൗഹാര്‍ദ്ദപരമായിരിക്കും. നിങ്ങള്‍ ഒരുമിച്ച് വീട്ടുത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കും. സാമ്പത്തികമായി ഇന്ന് ഒരു നല്ല ദിവസമായിരിക്കും. നിക്ഷേപം നടത്താനാഗ്രഹിക്കുന്നുണ്ടെങ്കില്‍ ഉചിതമാണ്. പ്രണയ ജീവിതത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് ശ്രദ്ധിച്ചുമതി.

ധനു രാശി

ധനു രാശി

ആവശ്യക്കാര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുക്കുക. ജോലിപരമായി ഇന്ന് തിരക്കിലായിരിക്കും. മേലുദ്യോഗസ്ഥര്‍ക്കൊപ്പം ഒരു പ്രധാന ജോലി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കും. ഇത് ഭാവിയില്‍ ഗുണം ചെയ്യും. ദിവസം വ്യാപാരികള്‍ക്ക് പ്രയോജനകരമാണ്. ബിസിനസ്സില്‍ നിന്നും വലിയ നേട്ടമുണ്ടാകും. സ്വകാര്യ ജീവിതം ആനന്ദദായകമായിരിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മികച്ചതായിരിക്കും. ആരോഗ്യം നല്ലതായിരിക്കും.

മകരം രാശി

മകരം രാശി

പ്രണയജീവിതം സ്‌നേഹസുരഭിലമായിരിക്കും. നിങ്ങളുടെ പങ്കാളിയുടെ വിശ്വസ്തത നിങ്ങള്‍ മനസിലാക്കും. നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാക്കും. ദമ്പതികള്‍ പങ്കാളിയുമായി മനസ്സ് പങ്കിടുക. ഏകാഗ്രതയോടെ ജോലി ചെയ്യുക. ഒരു സഹപ്രവര്‍ത്തകനുമായി നിങ്ങള്‍ക്ക് തര്‍ക്കമുണ്ടാകാം. വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുക. സാമ്പത്തിക കാര്യങ്ങള്‍ തൃപ്തികരമായിരിക്കും. വലുതായി ചെലവഴിക്കാന്‍ കഴിയും. ആരോഗ്യം സൂക്ഷിക്കണം. മതിയായ വിശ്രമം ആവശ്യമാണ്.

കുംഭം രാശി

കുംഭം രാശി

അമിതമായി വികാരാധീനനാകരുത്. സാമ്പത്തികമായി ദിവസം മികച്ചതല്ല. വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ ഒഴിവാക്കുക. നിക്ഷേപം നടത്താനുദ്ദേശിക്കുന്നുണ്ടെങ്കില്‍ മറ്റുള്ളവരുമായി കൂടി ആലോചിക്കുക. പണത്തിന്റെ കാര്യത്തില്‍ ഭാഗ്യം നിങ്ങളെ പിന്തുണച്ചേക്കില്ല. ദാമ്പത്യ ജീവിതത്തില്‍ വിയോജിപ്പ് ഉണ്ടാകും. പങ്കാളിയുമായുള്ള തര്‍ക്കം വീട്ടന്തരീക്ഷത്തെ നശിപ്പിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് സാധാരണ ദിവസമായിരിക്കും.

മീനം രാശി

മീനം രാശി

ബന്ധങ്ങള്‍ മെച്ചപ്പെടാന്‍ വിവേകത്തോടെ പ്രവര്‍ത്തിക്കുക. നിങ്ങളുടെ ക്ഷമാശീലം പ്രിയപ്പെട്ടവരുമായുള്ള പരസ്പര ഐക്യം മികച്ചതാക്കും. അനാവശ്യ സങ്കീര്‍ണതകളില്‍ അകപ്പെട്ട് ഊര്‍ജ്ജവും സമയവും പാഴാക്കരുത്. സാമ്പത്തികമായി ഇന്ന് ഒരു നല്ല ദിവസമായിരിക്കും. നിങ്ങള്‍ വളരെയധികം ചെലവഴിക്കും. ഒരു പുതിയ പ്രോജക്റ്റില്‍ നിക്ഷേപിക്കാന്‍ സമയം അനുകൂലമാണ്. ജോലിപരമായി ഇന്ന് വളരെ തിരക്കിലായിരിക്കും. ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കഠിനമായി പരിശ്രമിക്കും. ദമ്പതികള്‍ക്ക് മികച്ച ദിവസമാണ്. നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെടും.

Story first published: Wednesday, December 25, 2019, 6:00 [IST]
X
Desktop Bottom Promotion