For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ നല്ല നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്

|

ഹിന്ദു പുരാണപ്രകാരം, ആഴ്ചയിലെ ഓരോ ദിവസവും ഒരോ ആരാധനാ മൂര്‍ത്തിക്കായി സമര്‍പ്പിക്കുന്നു. അത്തരത്തില്‍, വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വ്യാഴം. ഭഗവാന്‍ വിഷ്ണുവിന്റെയും അദ്ദേഹത്തിന്റ അവതാരങ്ങളുടെയും പ്രീതിക്കായി ആളുകള്‍ ഈ ദിനത്തില്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നു. വ്യാഴാഴ്ച വ്രതത്തിലൂടെ ഒരാള്‍ക്ക് സര്‍വ്വദേവതാ പ്രീതിയും ലഭിക്കുമെന്ന് വിശ്വസിക്കുന്നു.

Most read: ഓരോ നിമിഷവും ജീവിതം ആസ്വദിക്കും ഈ രാശിക്കാര്‍Most read: ഓരോ നിമിഷവും ജീവിതം ആസ്വദിക്കും ഈ രാശിക്കാര്‍

ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം

മേടം

ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കുകയും ശത്രുക്കളില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. മറുവശത്ത്, ദാമ്പത്യ ജീവിതത്തില്‍ ചില കുഴപ്പങ്ങള്‍ ഉണ്ടാകും. തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത ജോലിഭാരം ഇന്ന് നിങ്ങള്‍ക്ക് വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ചെറുകിട വ്യാപാരികള്‍ക്ക് ഇന്ന് പ്രയോജനം ലഭിക്കും. പണത്തിന്റെ അവസ്ഥ മെച്ചപ്പെടും. ഇന്ന് നിങ്ങളുടെ തീര്‍പ്പാക്കാത്ത ചില കടങ്ങള്‍ അടയ്ക്കാം. ഒരു ബന്ധുവുമായോ സുഹൃത്തുമായോ ഇന്ന് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം.

ഇടവം

ഇടവം

ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും. നിങ്ങളുടെ പങ്കാളി നല്ല മാനസികാവസ്ഥയിലായിരിക്കും. കുട്ടികളുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍, ഇന്ന് അത് ഒഴിവാക്കാം. നിങ്ങളുടെ കുട്ടികളോടൊപ്പം നിങ്ങള്‍ സമയം ചെലവഴിക്കും. ജോലിയെക്കുറിച്ച് പറയുമ്പോള്‍, ഇന്ന് ജോലിഭാരം കൂടുതലായിരിക്കും, മാത്രമല്ല നിങ്ങള്‍ക്ക് ദേഷ്യം വര്‍ധിക്കുകയും ചെയ്യും. ഓണ്‍ലൈനില്‍ ബിസിനസ്സ് നടത്തുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.

മിഥുനം

മിഥുനം

സാമ്പത്തിക രംഗത്ത്, നിങ്ങള്‍ക്ക് ഇന്ന് സമ്മിശ്ര ഫലങ്ങള്‍ ലഭിച്ചേക്കാം. നിങ്ങളുടെ കഠിനാധ്വാനവും നല്ല ഫലം നല്‍കും. വീടിന്റെ സമാധാനം നിലനിര്‍ത്താന്‍, നിങ്ങളുടെ സംസാരം നിയന്ത്രിക്കേണ്ടതുണ്ട്. പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യം ഉണ്ടാകും. ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് ഇന്ന് നിങ്ങള്‍ അവരെ പിന്തുണയ്ക്കും. ഇന്ന് ജോലി സമ്മര്‍ദ്ദം കുറവായിരിക്കും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങളുടെ മുടങ്ങിയ ജോലികള്‍ പുനരാരംഭിക്കാനാകും. ആരോഗ്യത്തെക്കുറിച്ച്, നിങ്ങള്‍ക്ക് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഇന്ന് അശ്രദ്ധമായിരിക്കരുത്.

Most read:ദുരിതമേകും ചൊവ്വാദോഷം അകറ്റാം; ജ്യോതിഷ പരിഹാരംMost read:ദുരിതമേകും ചൊവ്വാദോഷം അകറ്റാം; ജ്യോതിഷ പരിഹാരം

കര്‍ക്കിടകം

കര്‍ക്കിടകം

നിങ്ങളുടെ പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ഗൗരവമായി എടുക്കുന്നതാണ് നല്ലത്. സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ചില സങ്കീര്‍ണ്ണമായ കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് നിങ്ങള്‍ വിനോദത്തിനായി കൂടുതല്‍ സമയവും പണവും ചെലവഴിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകാം. ഇത് നിങ്ങളുടെ പദ്ധതികളെ തടസ്സപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ പൂര്‍ത്തീകരിക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനു ദിവസം നല്ലതാണ്. നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് ഇന്ന് ഒരു നല്ല അവസരം നേടാന്‍ കഴിയും. ദാമ്പത്യ ജീവിതം സാധാരണമായിരിക്കും. ആരോഗ്യം മെച്ചപ്പെടും.

ചിങ്ങം

ചിങ്ങം

ഇന്ന് കുടുംബജീവിതത്തിന്റെ പിരിമുറുക്കമുള്ള ദിവസമായിരിക്കും. പെട്ടെന്ന് വീട്ടില്‍ ഒരു വലിയ തര്‍ക്കമുണ്ടായേക്കാം. പണം ഇന്ന് നന്നായിരിക്കും. പണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം നേരിടുകയാണെങ്കില്‍ നിങ്ങളുടെ പിതാവില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, ഇന്ന് അധിക ജോലിഭാരം നിങ്ങളെ അലട്ടും. നിങ്ങളുടെ ആരോഗ്യത്തിലും ശ്രദ്ധിക്കണം.

കന്നി

കന്നി

ഇന്ന് നിങ്ങള്‍ക്ക് ശുഭമായിരിക്കും. നിങ്ങള്‍ വളരെ സന്തുഷ്ടരായിരിക്കും, നിങ്ങള്‍ക്ക് പോസിറ്റിവിറ്റി അനുഭവപ്പെടും. വളരെക്കാലത്തിനുശേഷം നിങ്ങളുടെ താല്‍പ്പര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് സമയം ലഭിക്കും. വ്യക്തിപരമായ ജീവിതത്തില്‍, മാതാപിതാക്കളുടെ പ്രോത്സാഹനം ലഭിക്കും. മറുവശത്ത്, ദാമ്പത്യ ജീവിതത്തില്‍ കലഹമുണ്ടാകും. നിങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായേക്കാം. സാമ്പത്തികമായി ഇന്ന് ശരിയായ ഫലങ്ങള്‍ ലഭിക്കും.

Most read:രാഹു കേതു മാറ്റം; ഓരോ രാശിക്കും ഫലങ്ങളും പരിഹാരവുംMost read:രാഹു കേതു മാറ്റം; ഓരോ രാശിക്കും ഫലങ്ങളും പരിഹാരവും

തുലാം

തുലാം

വയറ്റിലെ അസ്വസ്ഥതകള്‍ നിങ്ങളെ അലട്ടുന്നുവെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. വീടിന്റെ അന്തരീക്ഷം മെച്ചപ്പെടും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ച അവസാനിക്കും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ അവിസ്മരണീയമായ ഒരു ദിവസം ചെലവഴിക്കും. ഇന്ന് നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.

വൃശ്ചികം

വൃശ്ചികം

ജോലിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ സര്‍ഗ്ഗാത്മകത മറ്റുള്ളവരെ ആകര്‍ഷിക്കും. വ്യാപാരികള്‍ സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ദിവസത്തിന്റെ രണ്ടാം പകുതി സുഹൃത്തുക്കളുമായി ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങളുടെ മാതാപിതാക്കളുടെ സ്‌നേഹവും പിന്തുണയും ലഭിക്കുന്നതിലൂടെ നിങ്ങള്‍ വളരെ സന്തുഷ്ടരാകും. ദാമ്പത്യജീവിതത്തില്‍ പങ്കാളിക്കാകയി ഏതെങ്കിലും തരത്തിലുള്ള വാഗ്ദാനങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കുക. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

ധനു

ധനു

ആരോഗ്യത്തോടെയിരിക്കാന്‍ നിങ്ങളുടെ മോശം ശീലങ്ങളില്‍ നിന്ന് മുക്തി നേടണം. സിഗരറ്റ്, മദ്യം എന്നിവയില്‍ നിന്നും വിട്ടുനില്‍ക്കുക. നിങ്ങളുടെ ജീവിതത്തില്‍ ഒരു പ്രശ്‌നമുണ്ടെങ്കില്‍ വിഷമിച്ച് നിങ്ങളുടെ മാനസിക സമാധാനത്തെ ശല്യപ്പെടുത്തരുത്. ഉചിതമായ സമയം വരുമ്പോള്‍, നിങ്ങളുടെ പ്രശ്‌നം സ്വയം ഒഴിവാക്കും. നിങ്ങളുടെ കുടുംബത്തിന് മതിയായ സമയം നല്‍കാന്‍ ശ്രമിക്കുക. വ്യാപാരികളുടെ വഴിയില്‍ ചില തടസ്സങ്ങളുണ്ടാകാം. സാമ്പത്തിക സ്ഥിതി ഇന്ന് സാധാരണമായിരിക്കും.

മകരം

മകരം

ഇന്ന് നിങ്ങള്‍ക്ക് കുറച്ച് ആശ്വാസം ലഭിക്കും. നിങ്ങളുടെ മാനസിക അസ്വസ്ഥതകള്‍ കുറയും. പണവുമായി ബന്ധപ്പെട്ട പ്രശ്‌നം നീങ്ങും. പണം നേടാനാകും. എന്നിരുന്നാലും, പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധാലുവാണെങ്കില്‍ നന്നായിരിക്കും. കുറച്ച് നാളായി നിങ്ങള്‍ക്ക് സ്വയം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ഇന്ന് നിങ്ങള്‍ക്കായി സമയം കണ്ടെത്തും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കും. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, മേലുദ്യോഗസ്ഥരുടെ സഹായത്തോടെ, ഇന്ന് നിങ്ങളുടെ പ്രധാനപ്പെട്ട ജോലി ഒരു തടസ്സവുമില്ലാതെ പൂര്‍ത്തിയാകും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ നിങ്ങള്‍ക്ക് ഇന്ന് ഒരു പ്രണയ നിര്‍ദ്ദേശം ലഭിക്കാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും.

Most read:മികച്ച രക്ഷിതാക്കള്‍ ഈ രാശിക്കാര്‍Most read:മികച്ച രക്ഷിതാക്കള്‍ ഈ രാശിക്കാര്‍

കുംഭം

കുംഭം

ഇന്ന് മനസ്സ് ശാന്തമായി തുടരും, നിങ്ങള്‍ക്ക് വളരെ ഉന്മേഷം തോന്നും. വ്യാപാരികള്‍ക്ക്് ഇന്ന് വലിയ ആശ്വാസം ലഭിക്കും. നിങ്ങളുടെ പൂര്‍ത്തിയാകാത്ത ചില ജോലികള്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിയും മാത്രമല്ല നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടവും ലഭ്യമാണ്. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇന്ന് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. മുന്നോട്ട് പോകാനുള്ള മികച്ച അവസരം നിങ്ങള്‍ക്ക് ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. കുടുംബാംഗങ്ങള്‍ തമ്മില്‍ അടുപ്പം വര്‍ധിക്കും. ഇന്ന് നിങ്ങള്‍ക്ക് സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാനുള്ള അവസരം ലഭിക്കും. പണത്തെക്കുറിച്ച് ഇന്ന് വളരെയധികം വിഷമിക്കേണ്ട.

മീനം

മീനം

വ്യാപാരികള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ഒരു പുതിയ ഇടപാട് നടത്താന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ജോലികളെക്കുറിച്ച് നിങ്ങള്‍ വളരെ ഗൗരവമായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യും. നിങ്ങള്‍ വായ്പയെടുത്തിട്ടുണ്ടെങ്കില്‍, പണത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആരോടെങ്കിലും തര്‍ക്കമുണ്ടാകാം. വീട്ടില്‍ സമാധാനത്തിന്റെ അന്തരീക്ഷമുണ്ടാകും. പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനാകും. ആരോഗ്യം നന്നായിരിക്കും.

English summary

Daily Horoscope For 24th September 2020

ഇന്ന് ഓരോ രാശിക്കും ഫലം എങ്ങനെ എന്നു നോക്കാം
Story first published: Wednesday, September 23, 2020, 19:08 [IST]
X
Desktop Bottom Promotion