Latest Updates
-
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും -
മീനത്തില്‍ ആരംഭമായി ഗ്രഹമാറ്റങ്ങള്‍: ഈ നക്ഷത്രക്കാരില്‍ വെച്ചടി വെച്ചടി കയറ്റം, ധനം കൈനിറയ്ക്കും -
Rashiphalam: ഇന്ന് ശുക്ലയോഗം, അറിയണം 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമെന്ന് -
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം
ഓഫീസില്‍ ബുദ്ധിമുട്ട് നേരിടും ഈ രാശിക്കാര്‍
രാശിപരമായി ചിലര്‍ക്ക് ഇന്ന് ഉന്നതി വന്നുചേരുമെന്നു കാണുന്നു. കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന് നല്ല ചില മാറ്റങ്ങള്‍ വന്നുചേരും. വ്യക്തിജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പ്രിയപ്പെട്ടവരുമായി ധാരാളം സമയം ചെലവഴിക്കാന്‍ സാധിക്കും. സാമ്പത്തികവും മികച്ചതായിരിക്കും. ബിസിനസുകാര്‍ക്കും നല്ല ലാഭമുണ്ടാവും. എന്നാല്‍ മറ്റു ചില രാശിക്കാര്‍ക്ക് ഈ ഗുണങ്ങള്‍ ഇന്നു ലഭിക്കില്ല. അവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇന്നത്തെ രാശിഫലം കൃത്യമായി അറിയാന്‍ വായിക്കൂ.

മേടം രാശി
പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ കാരണം ഇന്ന് നിങ്ങള്‍ ദു:ഖിതരാകും. നിങ്ങളുടെ ബന്ധം തുടരാന്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുക. ജോലിക്കാര്‍ക്ക് ഈ ദിവസം ശുഭമാണ്. ഇന്ന് നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് നടത്തിയ ശ്രമങ്ങള്‍ വിജയം കാണും. പ്രതീക്ഷിച്ചപോലെ ആനുകൂല്യങ്ങള്‍ ലഭിക്കും.

ഇടവം രാശി
ഇന്ന് കാര്യങ്ങള്‍ ചിന്തിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അനാവശ്യ കുഴപ്പങ്ങളില്‍ അകപ്പെട്ടേക്കാം. പ്രണയിതാക്കള്‍ക്ക് ദിവസം നല്ലതാണ്. നിങ്ങളെക്കുറിച്ചുള്ള പങ്കാളിയുടെ വാക്കുകള്‍ നിങ്ങളില്‍ സന്തോഷമുണര്‍ത്തും. ഓഫീസില്‍ മേലുദ്യോഗസ്ഥരുമായി അഭിപ്രായവ്യത്യാസമുണ്ടാകും. അത്തരം സാഹചര്യത്തില്‍ നിങ്ങളുടെ പെരുമാറ്റം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

മിഥുനം രാശി
നിങ്ങളുടെ സ്വകാര്യ ജീവിതം ആനന്ദദായകമായിരിക്കും. സഹോദരീ സഹോദരന്‍മാരെക്കുറിച്ചുള്ള ആശങ്കകള്‍ ഇന്നവസാനിക്കും. നിങ്ങളുടെ ചങ്ങാതിമാരുമായി സമയം ചെലവഴിക്കാനാകും. ചില പ്രശ്‌നങ്ങളെക്കുറിച്ച് ഇന്ന് നിങ്ങള്‍ ആശയക്കുഴപ്പത്തിലാവും. ശരിയായ തീരുമാനം എടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുതിര്‍ന്നവരുടെ സഹായം തേടുക. നിങ്ങളുടെ പങ്കാളിയുടെ വാക്കുകള്‍ കൂടി കണക്കിലെടുക്കുക. ഓഫീസില്‍ മേലുദ്യോഗസ്ഥരുടെ നല്ല മാനസികാവസ്ഥ നിങ്ങളുടെ ജോലി എളുപ്പമാക്കും. സാമ്പത്തികമായി ഇന്ന് ദിവസം ശുഭമായിരിക്കും.

കര്‍ക്കിടകം രാശി
വിനോദത്തിനുള്ള മാനസികാവസ്ഥയിലായിരിക്കും നിങ്ങള്‍. വ്യക്തിജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ധാരാളം സമയം ചെലവഴിക്കാന്‍ സാധിക്കും. നിങ്ങളുടെ പിതാവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. നിങ്ങളുടെ പങ്കാളിക്കൊപ്പം പുറത്തുപോകാവുന്നതാണ്. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ ചില ബന്ധുക്കളുടെ വരവ് ഉണ്ടായേക്കാം. സാമ്പത്തികം മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ഒരു വലിയ നിക്ഷേപവും നടത്താം. പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍ വലിയ ലാഭം ലഭിച്ചേക്കാം.

ചിങ്ങം രാശി
ബന്ധുക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വൈകുന്നേരത്തോടെ പരിഹരിക്കപ്പെടും. നിങ്ങളുടെ പങ്കാളിയോട് നല്ല രീതിയില്‍ ഇടപെടുക. സാമ്പത്തിക രംഗത്ത് ദിവസം നന്നായിരിക്കും. ഇന്നത്തെ നിക്ഷേപം നിങ്ങളുടെ അഭിവൃദ്ധിയും സാമ്പത്തിക സുരക്ഷയും വര്‍ദ്ധിപ്പിക്കും. ഓഫീസ് ജോലിയില്‍ ഒരു തടസ്സമുണ്ടാകാം. ജോലികളിലെ അശ്രദ്ധ പാടില്ല. ശാന്തമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുക. പ്രണയിതാക്കള്‍ക്ക് ഇന്ന് നല്ല ദിനമാണ്. വിശ്രമിക്കാന്‍ ആവശ്യമായ സമയം ഇന്ന് ലഭിക്കും.

കന്നി രാശി
സാമ്പത്തിക രംഗത്ത് ദിവസം സമ്മിശ്രമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് പണം സമ്പാദിക്കാനുള്ള നല്ലൊരു അവസരം ലഭിക്കും. എങ്കിലും വലിയ ചെലവുകളുണ്ടാകും. പ്രണയത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതല്ല. പങ്കാളിയുമായി വിള്ളലുണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകും. നിങ്ങളുടെ പങ്കാളി നിങ്ങളുമായി സന്തുഷ്ടനല്ലെന്ന് തോന്നും. നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് സ്‌നേഹവും പിന്തുണയും ലഭിക്കും. നിങ്ങളുടെ ഇന്നത്തെ ജോലികള്‍ അപൂര്‍ണ്ണമായിരിക്കും.

തുലാം രാശി
ജോലിപരമായി ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഓഫീസ് അന്തരീക്ഷത്തില്‍ നിങ്ങള്‍ വളരെ സന്തുഷ്ടരാകും. മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ ലഭിക്കും. ബിസിനസ്സുകാര്‍ക്ക് പുതിയ പദ്ധതികളില്‍ ആരംഭിക്കുന്നതിനുള്ള നല്ല സമയമാണിത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പഴയ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയും. കുടുംബജീവിതം സ്‌നേഹസുരഭിലമാവും. പങ്കാളിക്കൊപ്പം മനോഹരമായ സമയം ചെലവഴിക്കാന്‍ കഴിയും. ആരോഗ്യവും അനുകൂലമായിരിക്കും.

വൃശ്ചികം രാശി
സാമ്പത്തിക കാര്യങ്ങള്‍ ഇന്ന് നല്ലതല്ല. വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ജോലി വഴിയിലാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധം ഉണ്ടായിരിക്കും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. നിങ്ങളുടെ ഇളയ സഹോദരന് ചില വലിയ നേട്ടങ്ങള്‍ നേടാനാകും. പ്രണയ ജീവിതത്തില്‍ അല്‍പ്പം ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ തമാശകള്‍ അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനാല്‍ വിവേകത്തോടെ സംസാരിക്കുക. നിങ്ങളുടെ മനസ്സ് ഇന്ന് അസ്വസ്ഥമാകും.

ധനു രാശി
ജീവിതത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാം. കഠിനാധ്വാനത്തിന്റെ ഫലം ഇന്ന് ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്ക് ആത്മവിശ്വാസമുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധം സൗഹാര്‍ദ്ദപരമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതല്ല. പെട്ടെന്ന് ഒരു വലിയ ചെലവ് വന്നുപെടും. നിങ്ങളുടെ ആരോഗ്യം ഇന്ന് നല്ലതായിരിക്കും.

മകരം രാശി
പെട്ടെന്ന് ചില വിഷമകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നേക്കാം. പ്രണയജീവിതം മികച്ചതാവില്ല. നിങ്ങളുടെ നിരാശ കാരണം നിങ്ങളുടെ പങ്കാളിയുടെ മാനസികാവസ്ഥ ഇന്ന് ശരിയായിരിക്കില്ല. ദമ്പതികള്‍ക്ക് പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ചെലവേറിയ ദിവസമായിരിക്കും. വീടിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് ഇന്ന് വളരെയധികം ചെലവഴിക്കേണ്ടിവരാം. മുതിര്‍ന്നവരുടെ സഹായത്തോടെ നിങ്ങളുടെ പ്രശ്‌നം പരിഹരിക്കപ്പെടും.

കുംഭം രാശി
ഇന്ന് ഏതെങ്കിലും തരത്തിലുള്ള സംവാദങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കില്ല. പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ബിസിനസുകാര്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ ജോലികള്‍ കുടുങ്ങും. നിങ്ങളുടെ പെരുമാറ്റം ദാമ്പത്യ ജീവിതത്തെയും പ്രതികൂലമായി ബാധിക്കും. കോടതി കേസുകള്‍ക്കു ദിവസം നല്ലതല്ല. നിങ്ങളുടെ എതിരാളികള്‍ ഇന്ന് സജീവമായിരിക്കും. നെഗറ്റീവ് ചിന്തകള്‍ കാരണം ഇന്ന് നിങ്ങള്‍ക്ക് സുഖം തോന്നില്ല.

മീനം രാശി
ഇന്ന് നിങ്ങള്‍ക്ക് ഒരു സമ്മിശ്ര ഫലമായിരിക്കും. കുറച്ച് നിരാശയുണ്ടാകാം. വളരെയധികം കഠിനാധ്വാനത്തിനുശേഷവും നിങ്ങളുടെ പ്രകടനം വിലമതിക്കപ്പെടില്ല. പക്ഷേ കഠിനാധ്വാനം തുടരുക, ഭാവിയില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും. വീട്ടില്‍ പിരിമുറുക്കങ്ങളുണ്ടാകും. നിങ്ങളുടെ അശ്രദ്ധയില്‍ നിങ്ങളുടെ മാതാപിതാക്കള്‍ അസന്തുഷ്ടരാകും. അവരുടെ ഉപദേശം പിന്തുടരുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് പ്രധാനമാണ്. നിങ്ങള്‍ക്ക് ഒരു വലിയ തീരുമാനം എടുക്കാവുന്നതാണ്.



Click it and Unblock the Notifications











