കുടുംബബന്ധം താളംതെറ്റും ഈ രാശിക്കാര്‍ക്ക്

നല്ല ചില ഫലങ്ങള്‍ ഇന്ന് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. മിഥുനം രാശിക്കാര്‍ വിട്ടുമാറാത്ത അസുഖത്തില്‍ നിന്ന് ഇന്ന് ആശ്വാസം കാണും. കന്നി രാശിക്കാര്‍ക്ക് പ്രണയജീവിതം ഇന്ന് മികച്ചതായിരിക്കും. മറ്റു പല രാശിക്കാര്‍ക്കും സാമ്പത്തികമായി നേട്ടമുണ്ടാകും. എങ്കിലും ചില രാശിക്കാര്‍ക്ക് ദിവസം മോശം അനുഭവങ്ങള്‍ നല്‍കുന്നു. ഇന്നത്തെ രാശിചക്രം നിങ്ങള്‍ക്ക് പ്രവചിക്കുന്നത് എന്തെന്നറിയാന്‍ തുടര്‍ന്നു വായിക്കൂ.

മേടം രാശി

മേടം രാശി

വീട്ടിലേക്ക് അപ്രതീക്ഷിത അതിഥികളുടെ സന്ദര്‍ശനമുണ്ടായേക്കാം. നിങ്ങളുടെ ചില പദ്ധതികള്‍ക്ക് ഇത് തടസമാകും. എങ്കിലും അനിഷ്ടം കാട്ടാതെ ഇടപഴകുക. സാമ്പത്തികമായി ഇന്ന് ചിലവേറിയ ദിവസമാണ്. വരവിനേക്കാള്‍ കൂടുതല്‍ ചെലവഴിക്കും. ഓഫീസില്‍ മേലുദ്യോഗസ്ഥരോട് ആത്മവിശ്വാസത്തോടെ സംസാരിക്കുക. നിങ്ങള്‍ തീര്‍ച്ചയായും വിജയിക്കും. ബിസിനസ്സുകാര്‍ക്ക് പങ്കാളിയുടെ സഹായത്തോടെ സമ്മര്‍ദ്ദകരമായ സാഹചര്യങ്ങള്‍ തരണം ചെയ്യാനാകും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ പൊരുത്തപ്പെടും. ആരോഗ്യം മികച്ചതായിരിക്കും.

ഇടവം രാശി

ഇടവം രാശി

ഇന്ന് ഓഫീസില്‍ കൂടുതല്‍ ജോലിഭാരം ഉണ്ടായേക്കാം. ഇത് നിങ്ങളുടെ സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കും. വ്യക്തിജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. അത്തരം സാഹചര്യത്തില്‍ നിങ്ങളുടെ ഇണയുടെ പിന്തുണ ലഭിക്കുന്നതാണ്. മാനസിക അസ്വസ്ഥത കാരണം നിങ്ങള്‍ക്കിന്ന് പ്രധാനപ്പെട്ട ഒരു ജോലിയും പൂര്‍ത്തിയാക്കാന്‍ കഴിയില്ല. സാമ്പത്തികമായി ഇന്ന് ഒരു നല്ല ദിവസമായിരിക്കും. ചെലവുകള്‍ കുറവായിരിക്കും. എങ്കിലും ഇടപാടുകള്‍ നടത്താന്‍ സമയം അനുകൂലമല്ല. വ്യാപാരികള്‍ ഇന്ന് പ്രധാനപ്പെട്ട തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.

മിഥുനം രാശി

മിഥുനം രാശി

ആരോഗ്യം ഇന്ന് വളരെ മികച്ചതായിരിക്കും. ഏതെങ്കിലും വിട്ടുമാറാത്ത വേദനയില്‍ നിന്ന് മുക്തരാകും. എങ്കിലും ആരോഗ്യകാര്യത്തില്‍ അശ്രദ്ധ കാണിക്കാതിരിക്കുക. ലഘുവ്യായാമങ്ങള്‍ ചെയ്യുന്നത് തുടരുക. സാമ്പത്തികമായി ഇന്ന് വളരെ ശുഭകരമായിരിക്കും. ഇന്ന് ലഭിക്കുന്ന അവസരങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തും. നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ ശമ്പള വര്‍ദ്ധനവ് നേടിയെടുക്കാവുന്നതാണ്. കുടുംബജീവിതം സാധാരണമായിരിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ശക്തമായി തുടരും. മാതാപിതാക്കളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ സഹോദരങ്ങളോടൊപ്പം നല്ല സമയം ചെലവഴിക്കും.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

നിങ്ങളുടെ പിതാവുമായി നല്ല ബന്ധം പുലര്‍ത്തുക. അവരുടെ വാക്കുകള്‍ ചെവിക്കൊള്ളുക. ഓഫീസ് ജോലിയിലെ അലസത ഒഴിവാക്കുക. അശ്രദ്ധ പാടില്ല. ഏല്‍പിച്ച ചുമതലകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകാതിരിക്കുക. വ്യാപാരികള്‍ക്ക് ഇന്നൊരു സാധാരണ ദിവസമാണ്. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയോടൊത്ത് കൂടുതല്‍ സമയം ചെലവഴിക്കുക. ആരോഗ്യം ഇന്ന് മികച്ചതല്ല. മാനസികമായി അസ്വസ്ഥത അനുഭവപ്പെടും.

ചിങ്ങം രാശി

ചിങ്ങം രാശി

ദാമ്പത്യബന്ധം മികച്ചതായിരിക്കും. പങ്കാളിയെ വേദനിപ്പിക്കാതിരിക്കാന്‍ വാക്കുകളില്‍ സൗമ്യത പാലിക്കുക. നിങ്ങളുടെ കുട്ടികളുടെ കരിയറിനെക്കുറിച്ചോര്‍ത്ത് ആശങ്കാകുലരാകാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായി ഇന്ന് നല്ല ദിവസമായിരിക്കും. ലാഭം വര്‍ദ്ധിക്കും. എങ്കിലും ചെലവുകള്‍ സൂക്ഷിച്ചു മതി. ഒരു പുതിയ സംരംഭത്തില്‍ പണം നിക്ഷേപിക്കുന്നത് ആലോചനയിലുണ്ടെങ്കില്‍ തീരുമാനം തിടുക്കത്തിലെടുക്കേണ്ട. ചിന്തകള്‍ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കും.

കന്നി രാശി

കന്നി രാശി

പ്രണയ ജീവിതത്തില്‍ നല്ല ദിവസമാണിന്ന്. നിങ്ങളുടെ പങ്കാളിയുമായി മികച്ച സമയം ചെലവഴിക്കും. നിങ്ങളുടെ വിരസത പൂര്‍ണ്ണമായും ഇല്ലാതാകും. അത് നിങ്ങളെ വളരെയധികം സന്തോഷിപ്പിക്കും. ദമ്പതികള്‍ അവരുടെ പങ്കാളിയുമായുള്ള അടുപ്പം വര്‍ധിപ്പിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവന്റെ മാനസികാവസ്ഥ ഇന്ന് മികച്ചതായിരിക്കില്ല. പക്ഷേ ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും. സാമ്പത്തികമായി ദിവസം സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ബിസിനസ്സുകാര്‍ക്ക് ലാഭകരമായ ഇടപാട് നടത്താം.

തുലാം രാശി

തുലാം രാശി

തൊഴില്‍രഹിതര്‍ക്ക് ഇന്ന് സന്തോഷകരമായ ചില വാര്‍ത്തകള്‍ ലഭിക്കും. നിങ്ങള്‍ക്ക് ഒരു നല്ല കമ്പനിയില്‍ ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. ആലോചിച്ച് ചെലവഴിക്കുക. കുടുംബജീവിതം സന്തുഷ്ടമായിരിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് കൂടുതല്‍ വാത്സല്യം ലഭിക്കും. പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയില്ല. ആരോഗ്യം ശ്രദ്ധിക്കുക. ശൈത്യകാല രോഗങ്ങളുടെ പിടിയില്‍പ്പെടാതിരിക്കുക.

വൃശ്ചികം രാശി

വൃശ്ചികം രാശി

ഇന്ന് നിങ്ങളുടെ മനസ്സ് പ്രണയസുരഭിലമായിരിക്കും. നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ കണ്ടെത്തിയെന്നു വരാം. ദമ്പതികള്‍ ഒന്നിച്ച് മികച്ച സമയം ചെലവഴിക്കും. ഇന്ന് വ്യാപാരികള്‍ക്ക് വളരെ ഗുണമുള്ള ദിവസമാണ്. പെട്ടെന്ന് ചില വലിയ നേട്ടങ്ങള്‍ ലഭിക്കും. തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കാതിരിക്കുക. സാമ്പത്തികം മികച്ച നിലയില്‍ തുടരും. വരുമാനം വര്‍ദ്ധിക്കും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

ധനു രാശി

ധനു രാശി

സാമ്പത്തികമായി ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് പ്രതീക്ഷിച്ചിരുന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞെന്നുവരില്ല. എങ്കിലും പരിശ്രമം കൈവിടരുത്, ഫലം ലഭിക്കും. നിങ്ങളുടെ ആരോഗ്യം വളരെ ശ്രദ്ധിക്കുക. ചില ദീര്‍ഘകാല രോഗങ്ങളുടെ പിടിയില്‍ അകപ്പെടാതിരിക്കുക. കുടുംബ ജീവിതത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകും. കുടുംബാംഗങ്ങളുമായി തര്‍ക്കമുണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ വാക്കുകള്‍ സൂക്ഷിക്കുക. ഇന്ന് നിങ്ങള്‍ യാത്ര ഒഴിവാക്കേണ്ടതായുണ്ട്.

മകരം രാശി

മകരം രാശി

ഏതെങ്കിലും മതപരമോ സാമൂഹ്യ പരിപാടിയിലോ പങ്കെടുക്കാം. ദരിദ്രരെ സഹായിക്കും. ഓഫീസില്‍ ജോലി സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. നിങ്ങളുടെ പ്രകടനം വളരെ മികച്ചതായിരിക്കും. മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ബിസിനസ്സുകാര്‍ ജോലിയെക്കുറിച്ച് കുറച്ചുകൂടി ഗൗരവമായി ചിന്തിക്കണം. ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പ്രണയ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുക.

കുംഭം രാശി

കുംഭം രാശി

ജോലിക്കാര്യത്തില്‍ അല്‍പം ജാഗ്രത കാണിക്കുക. സത്യസന്ധതയോടെ ജോലി പൂര്‍ത്തിയാക്കുക. മേലുദ്യോഗസ്ഥരുടെ വിശ്വാസ്യത നേടുക. സാമ്പത്തികമായി ഇന്ന് പുരോഗതിയുണ്ടാകും. ഇന്നത്തെ യാത്ര സാമ്പത്തികമായി പ്രയോജനകരമാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് സ്‌നേഹം ലഭിക്കും. ദിവസത്തിന്റെ രണ്ടാം പകുതി ശ്രദ്ധിക്കേണ്ടതുണ്ട്. ഏതെങ്കിലും കോടതി കേസുകളില്‍ നിങ്ങള്‍ അകപ്പെട്ടേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിവസമാണ്. പഠനത്തില്‍ താല്‍പ്പര്യമുണ്ടാവുകയും അധ്യാപകരുടെ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കുകയും ചെയ്യും. മാനസികാരോഗ്യം മികച്ചതായിരിക്കും.

മീനം രാശി

മീനം രാശി

ഏറെക്കാലത്തിനുശേഷം മാനസികമായി സന്തുഷ്ടരായിരിക്കും നിങ്ങള്‍. പ്രിയപ്പെട്ടവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും. ഓഫീസില്‍ ഇന്നൊരു പ്രധാന ജോലിയുടെ ഭാഗമാകാനാകും. വ്യാപാരികള്‍ക്ക് പ്രധാനപ്പെട്ട ദിവസമാണ്. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ ചില തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. ജോലിക്കാര്‍ക്ക് ദിവസം സാധാരണമായിരിക്കും. സാമ്പത്തികമായി ഇന്ന് വലിയ വിജയം നേടാന്‍ കഴിയും. ആരോഗ്യകാര്യങ്ങള്‍ നന്നായിരിക്കും.

Story first published: Tuesday, December 24, 2019, 6:00 [IST]
X
Desktop Bottom Promotion