Latest Updates
-
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ
രാശിഫലം: ഈ രാശിക്കാര്‍ക്ക് ആഗ്രഹസാഫല്യം
ഇന്ന് മിക്ക രാശിക്കാര്‍ക്കും സമ്മിശ്ര ഫലങ്ങളാണ് രാശിഫലത്തില്‍ കാണുന്നത്. ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. കഷ്ടതകള്‍ നിറയുന്നവര്‍ വിഷമിക്കേണ്ടതില്ല. നിങ്ങള്‍ മനസ്സിലാക്കണം, എല്ലാ ദിവസവും ഒരുപോലെയല്ല. ഇന്ന് പ്രതീക്ഷിച്ചപോലെ നിങ്ങള്‍ക്ക് ഫലങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍, നാളെ നിങ്ങള്‍ക്ക് പ്രതീക്ഷയുടെ ഒരു പുതിയ കിരണം ലഭിക്കും. അതിനാല്‍ നിങ്ങള്‍ നിരാശപ്പെടേണ്ടതില്ല. ഇന്നത്തെ ദിവസം ഓരോ രാശിക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കാം.

മേടം
ഇന്ന് നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയും. ജോലിയുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെങ്കില്‍ വളരെയധികം വിഷമിക്കേണ്ടതില്ല. സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തില്‍ മേലുദ്യോഗസ്ഥരും തൃപ്തരാകും. അതേസമയം, ബിസിനസ്സുകാര്‍ ഏതെങ്കിലും പുതിയ പ്രവൃത്തി ആരംഭിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

ഇടവം
സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ചില ഉത്തരവാദിത്തങ്ങള്‍ വന്നുചേരാം. തിടുക്കവും പരിഭ്രാന്തിയും ഒഴിവാക്കുക. വ്യാപാരികള്‍ക്ക് ഇന്ന് കുറച്ച് നഷ്ടം നേരിടേണ്ടിവരാം. പണത്തിന്റെ കാര്യത്തില്‍, കണ്ണടച്ച് ആരെയും വിശ്വസിക്കരുത്. ജീവിതപങ്കാളിയുടെ ആരോഗ്യസ്ഥിതി മോശമാകാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരേണ്ടതുണ്ട്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, കോപവും സമ്മര്‍ദ്ദവും ഒഴിവാക്കുക.

മിഥുനം
ദീര്‍ഘകാലമായുള്ള ഒരു ആഗ്രഹം ഇന്ന് നിറവേറ്റാന്‍ കഴിയും, അത് നിങ്ങളെ വളരെയധികം സന്തോഷിപ്പിക്കും. ജോലിയില്‍ ഇന്ന് നിങ്ങള്‍ക്ക് പുതിയത് എന്തെങ്കിലും പഠിക്കാനാകും. വ്യാപാരം നടത്തുകയാണെങ്കില്‍ പുതിയ നിക്ഷേപത്തിന് ദിവസം നല്ലതാണ്. ഇതുകൂടാതെ, ഒരു പുതിയ ബിസിനസ്സ് പ്ലാനില്‍ നിങ്ങള്‍ക്ക് ഒരു സുപ്രധാന തീരുമാനമെടുക്കാനും കഴിയും. വ്യക്തിപരമായ ജീവിതത്തില്‍ പങ്കാളിയുമായുള്ള വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാം. നിങ്ങളുടെ വാക്കുകള്‍ ചിന്താപൂര്‍വ്വം ഉപയോഗിക്കുന്നതാണ് നല്ലത്.

കര്‍ക്കിടകം
തൊഴില്‍ മേഖലയിലെ നിങ്ങളുടെ കഴിവുകള്‍ കാണിക്കാനുള്ള അവസരം ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളെ ഏല്‍പ്പിച്ച പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകും. പണത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ ഇന്ന് സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ദിവസമായിരിക്കും. വിദ്യാഭ്യാസ രംഗത്ത് നിങ്ങള്‍ക്ക് മികച്ച വിജയം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും.

ചിങ്ങം
ജോലിരംഗത്ത് വ്യവസ്ഥകള്‍ അനുകൂലമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. അതേസമയം, വ്യാപാരികള്‍ക്കും സാമ്പത്തികമായി നേട്ടമുണ്ടാക്കാം. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. എന്നിരുന്നാലും, പണത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ കുറച്ച് ശ്രദ്ധിക്കേണ്ടതുണ്ട്. പിതാവിന്റെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാകും. തിരക്കുള്ള ദിവസമായിട്ടും നിങ്ങള്‍ക്ക് ഇന്ന് ഊര്‍ജ്ജവും ഉന്മേഷവും അനുഭവപ്പെടും. ഇന്ന് ഏതെങ്കിലും തര്‍ക്കങ്ങള്‍ ഒഴിവാക്കുക, അല്ലാത്തപക്ഷം ഒരു ചെറിയ കാര്യം വലിയ പ്രശ്നത്തെ ക്ഷണിക്കും.

കന്നി
ഇന്ന് നിങ്ങള്‍ കുട്ടികളെ ആലോചിച്ച് കുറച്ച് സമ്മര്‍ദ്ദത്തിലാകും. ദാമ്പത്യ ജീവിതത്തില്‍ സമ്മിശ്ര ഫലമായിരിക്കും. ജീവിതപങ്കാളിയുടെ പെരുമാറ്റം സാധാരണമായിരിക്കും. ജോലിയില്‍ പെട്ടെന്നുള്ള പുതിയ ഉത്തരവാദിത്തങ്ങള്‍ കാരണം നിങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും. ഇന്ന് സാമ്പത്തിക രംഗത്ത് ഒരു നല്ല ദിവസമായിരിക്കും. നിങ്ങളുടെ ബജറ്റ് അനുസരിച്ച് നിങ്ങള്‍ ചെലവഴിക്കും. വൈകുന്നേരം ചില നല്ല വാര്‍ത്തകള്‍ ലഭിക്കും.

തുലാം
എല്ലാ ആശങ്കകളും മറന്നുകൊണ്ട്, ഈ സമയത്ത് നിങ്ങള്‍ സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തരുത്. നിങ്ങളുടെ സാമ്പത്തിക ശ്രമങ്ങള്‍ തുടരുക. ജോലിസ്ഥലത്ത്, ദിവസം നല്ലതാണ്. ഇന്ന് എല്ലാ പ്രവൃത്തികളും കൃത്യസമയത്ത് പൂര്‍ത്തിയാകും. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. നിങ്ങള്‍ക്ക് മാതാപിതാക്കളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. വൈകുന്നേരം സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനാകും. ആരോഗ്യം നന്നായിരിക്കും.

വൃശ്ചികം
ഇന്ന് സുഹൃത്തുക്കളുമായി ചല തര്‍ക്കങ്ങള്‍ ഉണ്ടാകാം. ചില വെല്ലുവിളികള്‍ നേരിടാമെങ്കിലും ഈ സാഹചര്യത്തില്‍ നിങ്ങളുടെ ഇണയുടെ സ്നേഹവും പിന്തുണയും കാരണം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. സാമ്പത്തിക രംഗത്ത്, ദിവസം അല്പം കഠിനമായിരിക്കും. നിങ്ങളുടെ വരുമാനവും ചെലവും തമ്മില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നത് നന്നായിരിക്കും. ഇന്ന് നിങ്ങളുടെ എല്ലാ ശ്രദ്ധയും നിങ്ങളുടെ ജോലിയില്‍ സൂക്ഷിക്കുക.

ധനു
മാനസികമായി നിങ്ങള്‍ക്ക് ചില കുഴപ്പങ്ങള്‍ അനുഭവപ്പെടും. പലതരം ചിന്തകളും ഓര്‍മ്മയില്‍ വരും. ഇന്ന് നിങ്ങളുടെ സ്വഭാവത്തില്‍ കോപവുമുണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍, ആരോടെങ്കിലും തര്‍ക്കമുണ്ടാകാം. നിങ്ങളുടെ പെരുമാറ്റം ശരിയായി സൂക്ഷിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ജോലികള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ടതുണ്ട്. ഇന്ന് ബിസിനസ്സുകാര്‍ക്ക് പതിവിലും മികച്ച ദിവസമായിരിക്കും. നിങ്ങളുടെ ജോലി മരവുമായി ബന്ധപ്പെട്ടതാണെങ്കില്‍ നേട്ടം ലഭിക്കും. കുടുംബ ജീവിതത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാം.

മകരം
ഇന്ന് നിങ്ങള്‍ക്ക് പണത്തെക്കുറിച്ച് ആരോടെങ്കിലും തര്‍ക്കമുണ്ടാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ കോപത്തേക്കാള്‍ സമാധാനത്തോടെ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിക്കുന്നു. അല്ലാത്തപക്ഷം നഷ്ടം നിങ്ങളുടേതായിരിക്കും. ഇന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഒരു വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിക്കാന്‍ ചിലര്‍ തുനിഞ്ഞേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് ഒരു സമ്മിശ്ര ദിനമായിരിക്കും.

കുംഭം
മാനസികമായി നിങ്ങള്‍ക്ക് ഇന്ന് നല്ല സുഖം തോന്നും. ആരോടെങ്കിലും നിങ്ങളുടെ മനസ്സ് പങ്കിടാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കും. പണത്തെക്കുറിച്ച് നിങ്ങള്‍ എന്തെങ്കിലും ശ്രമം നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. ചില പഴയ കടം തിരിച്ചടയ്ക്കാനും കഴിയും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. ഇന്ന് കുടുംബവുമൊത്തുള്ള ഒരു രസകരമായ ദിവസമായിരിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ഏത് ഉത്കണ്ഠയും നിങ്ങള്‍ക്ക് ഒഴിവാക്കാം. ആരോഗ്യം നന്നായിരിക്കും.

മീനം
പണത്തിന്റെ കാര്യത്തില്‍ ഇന്ന് ശുഭമാണ്. നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ വിവേകപൂര്‍വ്വം എടുക്കുകയാണെങ്കില്‍, നല്ല നേട്ടങ്ങള്‍ ലഭിക്കും. പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ പരസ്പര ധാരണ മികച്ചതായിരിക്കും. വീട്ടിലെ ആരുടെയെങ്കിലും ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാകും. ജോലിയില്‍ ദിവസം അനുകൂലമാണ്. നിങ്ങളുടെ മാനസിക സമാധാനം നിലനിര്‍ത്താന്‍ നെഗറ്റീവ് ചിന്തകളില്‍ നിന്ന് വിട്ടുനില്‍ക്കുക.



Click it and Unblock the Notifications