ഇന്നത്തെ രാശിഫലത്തില്‍ നേട്ടം ഇവര്‍ക്ക്

ഇന്ന് രാശിപരമായി നല്ലൊരു ദിവസമാണ് മിക്ക രാശിക്കാര്‍ക്കും. ചില രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ ലഭിക്കുന്നു. എന്നാല്‍, മറ്റു ചില രാശിക്കാര്‍ക്ക് അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇന്നത്തെ തളര്‍ച്ചകളില്‍ പതറാതെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. നിങ്ങള്‍ ആഗ്രഹിച്ച ഫലങ്ങള്‍ ആഗ്രഹിക്കാനായി നിങ്ങള്‍ സത്യസന്ധമായി പ്രവര്‍ത്തിക്കണം. ഇന്നത്തെ കഷ്ടതകളില്‍ വിഷമിക്കാതെ നാളത്തെ നല്ല നേട്ടങ്ങള്‍ക്കായി കാത്തിരിക്കുക. കൂടുതല്‍ അറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കാം.

മേടം

മേടം

കുട്ടികളുടെ ഭാഗത്ത് നിന്ന് ചില പ്രശ്‌നങ്ങളുണ്ടാകാം. പങ്കാളിയുമായുള്ള അശ്രദ്ധമായ മനോഭാവം നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള വിള്ളലിന് കാരണമാകും. പണത്തെക്കുറിച്ചുള്ള ആശങ്ക വര്‍ധിക്കും. സാമ്പത്തിക സ്ഥിതി കുറയാനിടയുണ്ട്. പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പാലിക്കുക. ഇന്ന് നിങ്ങള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സുപ്രധാന തീരുമാനമെടുക്കാം. ആരോഗ്യപരമായ കാര്യങ്ങള്‍ ഇന്ന് വഷളാകും. ശ്രദ്ധിക്കുക.

ഇടവം

ഇടവം

പ്രണയത്തിന്റെ കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനം എടുക്കരുത്. ഇത് നിങ്ങളുടെ പ്രണയം വെളിപ്പെടുത്താനുള്ള ശരിയായ സമയമല്ല. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, ഇന്ന് നിങ്ങളുടെ പങ്കാളി ചില ആവശ്യങ്ങള്‍ ഉന്നയിച്ചേക്കാം. ജോലിപരമായി ഇന്ന് സാധാരണമായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും തടസ്സമില്ലാതെ പൂര്‍ത്തിയാകും. ജോലിയായാലും ബിസിനസ്സായാലും നിങ്ങള്‍ക്ക് ആവശ്യമുള്ള ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പണത്തിന്റെ അവസ്ഥ നന്നായിരിക്കും.

മിഥുനം

മിഥുനം

ബിസിനസ്സുമായി ബന്ധപ്പെട്ട ഉത്കണ്ഠകള്‍ നീങ്ങും. വളരെക്കാലമായി തുടരുന്ന ഏത് പ്രശ്‌നവും പരിഹരിക്കപ്പെടും. നിങ്ങളുടെ കുടുങ്ങിക്കിടക്കുന്ന ജോലി വീണ്ടും ആരംഭിക്കും. ഓഫീസിലെ ജോലിയില്‍ അശ്രദ്ധ പാടില്ല. മേലുദ്യോഗസ്ഥരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. പണത്തിന്റെ അഭാവം മൂലം കുടുങ്ങിയ പ്രവൃത്തി പുനരാരംഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ സമയം അനുകൂലമാണ്.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് സാമ്പത്തിക രംഗത്തെ ശുഭദിനമാണ്. പണവുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടാവില്ല. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങള്‍ യാത്ര ചെയ്യുകയാണെങ്കില്‍ ഇന്ന് കൂടുതല്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ഭക്ഷണം. ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് സാധാരണമായിരിക്കും. നിങ്ങള്‍ക്ക് ഈ രംഗത്ത് മികച്ച ഫലങ്ങള്‍ ലഭിക്കും.

ചിങ്ങം

ചിങ്ങം

ദാമ്പത്യ ജീവിതത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. നിങ്ങള്‍ സംയമനം പാലിക്കണം. പ്രണയിതാക്കള്‍ക്ക് പ്രത്യേക ദിവസമല്ല. ഇന്ന് നിങ്ങളുടെ ബന്ധത്തെക്കുറിച്ച് നിങ്ങള്‍ ആശയക്കുഴപ്പത്തിലാകും. ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രധാനമാണ്. പരീക്ഷയുടെ ഫലങ്ങള്‍ക്കായി നിങ്ങള്‍ കാത്തിരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. സ്വയം ആരോഗ്യവാനായിക്കാന്‍ ശ്രമിക്കുക.

കന്നി

കന്നി

ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുടെ തീരുമാനങ്ങള്‍ക്ക് കൂടി വിലകല്‍പിക്കുക. പ്രതികൂല സാഹചര്യങ്ങളില്‍ സന്തുലിതമായി പെരുമാറുക. സാമ്പത്തികമായയി ഇന്ന് അല്‍പം ശ്രദ്ധിക്കുക. ചെലവുകകള്‍ ചുരുക്കുക. ഓഫീസിലെ നിങ്ങളുടെ ജോലികളില്‍ മാത്രം ശ്രദ്ധിക്കുക. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. പ്രണയിതാക്കള്‍ നിങ്ങളുടെ പങ്കാളിയോട് ശരിയായി പെരുമാറുക, നിരുത്തരവാദപരമായ എന്തെങ്കിലും പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ ആരോഗ്യത്തെ അവഗണിക്കരുത്.

തുലാം

തുലാം

പ്രണയ ജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുടെ മുന്നില്‍ ഹൃദയം തുറക്കും. നിങ്ങള്‍ക്ക് വിവാഹാഭ്യര്‍ത്ഥന നടത്താം. കുടുംബജീവിതം സന്തുഷ്ടവും നിങ്ങളുടെ കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണയും ലഭിക്കും. ഇന്ന് ഓഫീസ് അന്തരീക്ഷം വളരെ മികച്ചതായിരിക്കും, അതിനാല്‍ നിങ്ങളുടെ എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റും. ദാമ്പത്യജീവിതം സന്തോഷകരമാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരും.

വൃശ്ചികം

വൃശ്ചികം

ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ അനാവശ്യ സമ്മര്‍ദ്ദം കൊണ്ടുവരും. മാനസിക പ്രശ്‌നങ്ങള്‍ അലട്ടും. വീട്ടിലോ ഓഫീസിലോ നിങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടാം. തെറ്റായ തീരുമാനങ്ങള്‍ കൈക്കൊള്ളാതിരിക്കുക. സാമ്പത്തിക രംഗത്തും ദിവസം നല്ലതല്ല. പണത്തിന്റെ അഭാവം ദൈനംദിന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടാം. ബിസിനസ്സുകാര്‍ക്ക് കുറച്ച് നഷ്ടമുണ്ടാകാം. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ധനു

ധനു

ദാമ്പത്യജീവിതത്തില്‍ ഇന്ന് സമാധാനമുണ്ടാകും. പ്രണയിതതാക്കള്‍ക്കും ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ ഒരുപാട് ആസ്വദിക്കും. സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. നിങ്ങള്‍ വളരെക്കാലമായി ശ്രമിച്ച പ്രവൃത്തിയില്‍ നിന്ന് സാമ്പത്തിക ലാഭത്തിനു സാധ്യതയുണ്ട്. നിങ്ങള്‍ക്ക് പ്രധാനപ്പെട്ട ഏതെങ്കിലും ജോലികള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ഓഫീസിലെ ജോലിഭാരം നീങ്ങും. ആരോഗ്യത്തിന്റെ കാര്യത്തില്‍ സമയം അനുകൂലമാണ്.

മകരം

മകരം

വിദ്യാര്‍ത്ഥികള്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടായിരിക്കും ഇന്ന്. നിങ്ങളുടെ പഠനത്തിന് ഒരു തടസ്സമുണ്ടാകാം. ദാമ്പത്യ ജീവിതത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകും, നിങ്ങളും പങ്കാളിയും തമ്മിലുള്ള പിരിമുറുക്കം വര്‍ദ്ധിക്കുന്നത് വീടിന്റെ അന്തരീക്ഷത്തെ നശിപ്പിക്കും. നിങ്ങളുടെ ബിസിനസ്സ് ഔദ്യോഗികമായി നിലനിര്‍ത്തുന്നതാണ് നല്ലത്. മറ്റുള്ളവരുടെ പ്രേരണയാല്‍ എന്തെങ്കിലും പ്രവര്‍ത്തി ചെയ്യുന്നത് ഒഴിവാക്കണം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. ഇന്ന് ചിന്താപൂര്‍വ്വം ചെലവഴിക്കുക.

കുംഭം

കുംഭം

കുടുംബജീവിതത്തില്‍ ചില പിരിമുറുക്കമുണ്ടാകാം. വീട്ടിലെ അംഗങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. ഈ സമയത്ത്, നിങ്ങളുടെ മാതാപിതാക്കളുടെ കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യം നല്‍കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. ഇന്ന് ഒരു പഴയ സുഹൃത്തിനെ കാണാന്‍ കഴിയും. സാമ്പത്തികമായി നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും.

മീനം

മീനം

ഇന്ന് നിങ്ങളുടെ വഴിയില്‍ നിരവധി തടസ്സങ്ങള്‍ ഉണ്ടാകും. എന്നാല്‍ അതൊക്കെ തരണം ചെയ്യാനാവും. മികച്ച പ്രകടനത്തിന് ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്ന് ബഹുമതികള്‍ ലഭിക്കും. വീട്ടില്‍ സന്തോഷം ഉണ്ടാകും. നിങ്ങളുടെ പിതാവിന്റെ ആരോഗ്യത്തില്‍ വലിയ പുരോഗതി കാണും. ദാമ്പത്യ ജീവിതം മനോഹരമാകും, പങ്കാളിയോടൊത്ത് സമയം ചെലവഴിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ ചിന്താപൂര്‍വ്വം ചെലവഴിക്കുക.

Story first published: Monday, March 23, 2020, 6:00 [IST]
X
Desktop Bottom Promotion