Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഇന്നത്തെ രാശിഫലം: ദാരിദ്ര്യത്തില്‍ മുങ്ങും രാശിക്കാര്‍ ഇവരാണ്
നിങ്ങളുടെ ഇന്ന് എങ്ങനെയാണ് എന്ന് അറിയുന്നതിന് വേണ്ടി നമുക്ക് ഇന്നത്തെ രാശിഫലത്തെക്കുറിച്ച് നോക്കാം. ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഇതിലൂടെ സംഭവിക്കുന്നത്,

എന്തൊക്കെയാണ് ജീവിതത്തില്‍ ഇന്നത്തെ ഒരു ദിവസം കൊണ്ട് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ജീവിതത്തിലെ അപ്രതീക്ഷിത മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
ഗ്രഹങ്ങളുടെ ശുഭകരമായ സ്ഥാനം ഇന്ന് ചില വലിയ വിജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിങ്ങളുടെ ഏതെങ്കിലും കാര്യം വളരെക്കാലമായി നിര്‍ത്തി വെച്ചിരിക്കുകയാണെങ്കില്‍, ഇന്ന് അത് പൂര്‍ത്തിയാകാനുള്ള സാധ്യത കാണുന്നു. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ അത് അര്‍പ്പണ ബോധത്തോടെ തന്നെ ചെയ്യുന്നതിന് ശ്രദ്ധിക്കുക. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകളുടെ സാമ്പത്തിക അവസ്ഥയി വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവാം. കഠിനാധ്വാനത്തിന് ഫലം കാണും. കുടുംബ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. നിങ്ങളുടെ പിതാവില്‍ നിന്ന് ചില പ്രധാന ഉപദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും അവരുടെ ഭാഗത്തുനിന്ന് സാധ്യമാണ്. ആരോഗ്യം മെച്ചപ്പെട്ടതിനാല്‍ ഇന്ന് നിങ്ങള്‍ക്ക് കൂടുതല്‍ സുഖം തോന്നും. ജോലിയോടൊപ്പം, നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്.
ഭാഗ്യ നിറം: പിങ്ക്
ഭാഗ്യ നമ്പര്‍: 2
ഭാഗ്യ സമയം: പുലര്‍ച്ചെ 4:05 മുതല്‍ ഉച്ചക്ക് 1 വരെ

ഇടവം (ഏപ്രില്‍ 19-മെയ് 19):
ആരോഗ്യത്തോടുള്ള അശ്രദ്ധ പലപ്പോഴും നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് ഇന്ന് ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് വയറിന് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ബിസിനസ്സ് ആളുകള്‍ക്ക് ഇന്ന് സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ അടുത്തിടെ ഒരു പുതിയ ബിസിനസ്സ് ആരംഭിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് ശ്രദ്ധിക്കണം. കുടുംബ ജീവിതത്തില്‍ സാധാരണ അവസ്ഥകള്‍ ആയിരിക്കും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുടെ സ്‌നേഹവും പിന്തുണയും ലഭിക്കും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ സാധാരണ ദിവസം തന്നെയായിരിക്കും ഇന്ന്.
ഭാഗ്യ നിറം: ഓറഞ്ച്
ഭാഗ്യ നമ്പര്‍: 11
ഭാഗ്യ സമയം: വൈകുന്നേരം 5:20 മുതല്‍ 10 വരെ

മിഥുനം രാശി(മെയ് 20-ജൂണ്‍ 20):
വീട്ടിലെ അന്തരീക്ഷം മികച്ചതായിരിക്കും. നിങ്ങള്‍ ഇന്ന് കുടുംബാംഗങ്ങളുമായി മികച്ച സമയം ചിലവഴിക്കുന്നതിന് സാധിക്കും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധം പുലര്‍ത്തണം. എന്നിരുന്നാലും, പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ക്ലിയറായിരിക്കണം. ഏതെങ്കിലും പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍ പരിചയസമ്പന്നരായ ചില ആളുകളില്‍ നിന്ന് നിങ്ങള്‍ ഉപദേശം സ്വീകരിക്കണം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ശുചിത്വം പാലിക്കാന്‍ ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ നിങ്ങള്‍ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കണം.
ഭാഗ്യ നിറം: പച്ച
ഭാഗ്യ നമ്പര്‍: 21
ഭാഗ്യ സമയം: രാവിലെ 7:15 മുതല്‍ ഉച്ചയ്ക്ക് 12 വരെ

കര്‍ക്കിടകം (ജൂണ്‍ 21-ജൂലൈ 21):
നിങ്ങള്‍ ഒരു ജോലി ചെയ്യുകയും ഓഫീസില്‍ ഉയര്‍ന്ന സ്ഥാനത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. നിങ്ങള്‍ അനാവശ്യ ദേഷ്യത്തെ നിയന്ത്രിക്കണം. ഇന്ന് ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരിക്കും. നിങ്ങളുടെ സാമ്പത്തിക പ്രശ്‌നവും പരിഹരിക്കപ്പെടും. കുടുംബജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവും. വീട്ടിലെ ഒരു അംഗവുമായി നിങ്ങള്‍ക്ക് തര്‍ക്കമുണ്ടാകാം. ദേഷ്യത്തില്‍ തെറ്റായ വാക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ആലോചിക്കാതെ ആവശ്യത്തിലധികം ചെലവഴിക്കുന്നത് ഒഴിവാക്കുക. ശരീരത്തിന്റെ ഏത് ഭാഗത്തും പെട്ടെന്നുള്ള വേദന ഉണ്ടാകാം.
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യ നമ്പര്‍: 9
ഭാഗ്യ സമയം: രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെ

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കം വര്‍ദ്ധിച്ചേക്കാം. ഇത് ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ജോലിചെയ്യുന്നവര്‍ക്ക് ഇന്ന് മികച്ച പ്രതിഫലം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വളരെയധികം ശ്രദ്ധിച്ചാല്‍ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് സെര്‍വിക്കല്‍ സ്‌പോണ്ടിലൈറ്റിസ് പ്രശ്‌നമുണ്ടെങ്കില്‍, വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ കൂടുതല്‍ അപകടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പണം ചിലവാക്കുമ്പോള്‍ അറിഞ്ഞ് ചിലവാക്കണം.
ഭാഗ്യ നിറം: പിങ്ക്
ഭാഗ്യ നമ്പര്‍: 24
ഭാഗ്യ സമയം: പുലര്‍ച്ചെ 4:20 മുതല്‍ 3 വരെ

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് ഒരു സമ്മിശ്ര ദിവസമായിരിക്കും. നിങ്ങള്‍ വിവേകത്തോടെ പണം ചെലവഴിക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ വലിയ നഷ്ടം സംഭവിക്കും. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, വളരെയധികം ശ്രദ്ധിച്ച് ജോലി ചെയ്യണം. ഇന്ന് ജോലിയില്‍ നിങ്ങള്‍ അല്‍പ്പം അശ്രദ്ധരായാല്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഇന്ന് തിടുക്കവും പരിഭ്രാന്തിയും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. വീഴുന്നതിലൂടെ പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്.
ഭാഗ്യ നിറം: വെള്ള
ഭാഗ്യ നമ്പര്‍: 2
ഭാഗ്യ സമയം: 6 PM മുതല്‍ 9 PM വരെ

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
ജോലിക്കിടയിലുള്ള മത്സരം ഓഫീസില്‍ വളരെയധികം വര്‍ദ്ധിക്കും. അതുകൊണ്ട് തന്നെ കഠിനാധ്വാനം ചെയ്യാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ സഹപ്രവര്‍ത്തകരുമായുള്ള അനാവശ്യ ബന്ധം ഒഴിവാക്കേണ്ടതുണ്ട്. അത്തരം കാര്യങ്ങള്‍ നിങ്ങളുടെ ജോലിയെ ബാധിച്ചേക്കാം. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു നല്ല അവസരം ലഭിക്കും. വീട്ടില്‍ തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ മനസ്സ് കൈവിട്ടു പോവാതെ ശ്രദ്ധിക്കണം. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ ശ്രമിക്കേണ്ടതുണ്ട്. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ക്ക് പനി, ജലദോഷം, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
ഭാഗ്യ നിറം: ഓറഞ്ച്
ഭാഗ്യ നമ്പര്‍: 16
ഭാഗ്യ സമയം: രാവിലെ 8 മുതല്‍ രാത്രി 7 വരെ

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടും നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെങ്കില്‍ പോലും ഒരിക്കലും നിരുത്സാഹപ്പെടരുത്. ശരിയായ സമയം വരുമ്പോള്‍, നിങ്ങളുടെ കഠിനാധ്വാനത്തിന്റെ നല്ല ഫലങ്ങള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ലഭിക്കും. നിങ്ങള്‍ക്ക് സാമ്പത്തികനഷ്ടം സംഭവിക്കാം. നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുക. പണത്തിന്റെ സ്ഥാനം തൃപ്തികരമായിരിക്കും. നിങ്ങളുടെ വരുമാനവും ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യപരമായി നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മൈഗ്രെയ്ന്‍ പോലുള്ള പ്രശ്‌നങ്ങളെ ശ്രദ്ധിക്കണം.
ഭാഗ്യ നിറം: പര്‍പ്പിള്‍
ഭാഗ്യ നമ്പര്‍: 5
ഭാഗ്യ സമയം: 6:45 PM മുതല്‍ 10 PM വരെ

ധനു (നവംബര്‍ 21-ഡിസംബര്‍ 20):
പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല മികച്ച ഫലങ്ങളാണ് നല്‍കുന്നത്. ജീവിതത്തില്‍ പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കേണ്ടതാണ്. നിങ്ങള്‍ ഓണ്‍ലൈനില്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ചെറുകിട വ്യാപാരികള്‍ക്കും സാമ്പത്തിക ലാഭത്തിനുള്ള സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമാകും. മാനസികമായി നിങ്ങള്‍ വളരെ നല്ല അവസ്ഥയിലായിരിക്കും. ശാരീരികമായി നിങ്ങള്‍ വളരെ ശക്തരാകും.
ഭാഗ്യ നിറം: ക്രീം
ഭാഗ്യ നമ്പര്‍: 35
ഭാഗ്യ സമയം: രാവിലെ 7:15 മുതല്‍ 2 വരെ

മകരം (ഡിസംബര്‍ 21-ജനുവരി 19):
നിങ്ങള്‍ ജോലി വളരെയധികം ശ്രദ്ധാപൂര്‍വ്വം ചെയ്യണം. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസംമികച്ചതായിരിക്കും. നിങ്ങളുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. പണത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. സുഖസൗകര്യങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ധാരാളം പണം ചിലവഴിക്കും. പാന്‍, ഗുട്ട്ക, സിഗരറ്റ് മുതലായവ കഴിക്കുന്നത് ഒഴിവാക്കണം. ഇത് ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന പ്രശ്‌നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.
ഭാഗ്യ നിറം: തവിട്ട്
ഭാഗ്യ നമ്പര്‍: 30
ഭാഗ്യ സമയം: ഉച്ചക്ക് 1 മുതല്‍ 7 വരെ

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18):
നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. നിങ്ങള്‍ ഇന്ന് പലരുമായും വഴക്കുണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. ജോലിക്കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും. അനാവശ്യമായി പുറത്ത്‌പോവുന്നത് ഒഴിവാക്കുക.
ഭാഗ്യ നിറം: ചുവപ്പ്
ഭാഗ്യ നമ്പര്‍: 20
ഭാഗ്യ സമയം: രാവിലെ 10:50 മുതല്‍ വൈകുന്നേരം 4:20 വരെ

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, കടം വാങ്ങുന്നത് ഒഴിവാക്കാന്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വളരെ പ്രധാനപ്പെട്ടതല്ലാതെ വായ്പ എടുക്കരുത്, അത് കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നു. ജോലിക്കാര്യത്തില്‍ സമ്മര്‍ദ്ദം ഉണ്ടായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ജോലിയില്‍ ശരിയായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. നിങ്ങളുടെ മനസ്സ് ശാന്തമാക്കി പോസിറ്റിവിറ്റിയുമായി മുന്നോട്ട് പോകുന്നതാണ് നല്ലത്. ഇന്നത്തെ കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ മനസമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യ നമ്പര്‍: 9
ഭാഗ്യ സമയം: 2 PM മുതല്‍ 10 PM വരെ



Click it and Unblock the Notifications