മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്ന രാശിക്കാര്‍

ഹിന്ദു പുരാണപ്രകാരം, ആഴ്ചയിലെ ഓരോ ദിവസവും ഒരോ ആരാധനാ മൂര്‍ത്തിക്കായി സമര്‍പ്പിക്കുന്നു. അത്തരത്തില്‍, വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വ്യാഴം. ഭഗവാന്‍ വിഷ്ണുവിന്റെയും അദ്ദേഹത്തിന്റ അവതാരങ്ങളുടെയും പ്രീതിക്കായി ആളുകള്‍ ഈ ദിനത്തില്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നു.

വ്യാഴാഴ്ച വ്രതത്തിലൂടെ ഒരാള്‍ക്ക് സര്‍വ്വദേവതാ പ്രീതിയും ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം

മേടം

തൊഴില്‍ മേഖലയില്‍ ഇന്ന് നിങ്ങള്‍ക്ക് വെല്ലുവിളികള്‍ നിറയും. ജോലിയായാലും ബിസിനസായാലും ഇന്ന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. നിങ്ങളുടെ ജോലി തടസപ്പെടുത്താന്‍ എതിരാളികള്‍ പരമാവധി ശ്രമിക്കാന്‍ സാധ്യതയുണ്ട്. അതേസമയം, വ്യാപാരികള്‍ക്ക് സാമ്പത്തിക നഷ്ടം വഹിക്കേണ്ടിവരാം. ഇപ്പോള്‍ എന്തെങ്കിലും പുതിയ ജോലി ചെയ്യുന്നത് നിങ്ങള്‍ക്ക് ശരിയല്ല. മാനസിക പിരിമുറുക്കം കാരണം നിങ്ങള്‍ക്ക് ഇന്ന് ക്ഷീണം അനുഭവപ്പെടും. മൊത്തത്തില്‍, ഇന്ന് നിങ്ങള്‍ വളരെ ധൈര്യത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്.

ഇടവം

ഇടവം

ജോലിസ്ഥലത്ത് സ്ഥിതി സാധാരണമായിരിക്കും. നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാകും. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ജീവിത പങ്കാളിയുടെ ആരോഗ്യം ഇന്ന് മെച്ചപ്പെടും. പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ ഇന്ന് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഗ്രഹങ്ങളുടെ സ്ഥാനം ഗുരുതരമായ പ്രശ്‌നം സൃഷ്ടിച്ചേക്കാം.

മിഥുനം

മിഥുനം

നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ മാനസികാവസ്ഥ ഇന്ന് ശരിയായിരിക്കില്ല. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, പ്രധാനപ്പെട്ട ചില ബിസിനസ്സ് വിഷയത്തില്‍ ഒരു വലിയ തീരുമാനം എടുക്കാം. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ചെലവേറിയ ദിവസമായിരിക്കും. നിങ്ങളുടെ ബജറ്റ് അനുസരിച്ച് ചെലവഴിക്കുന്നത് നന്നായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് നിങ്ങള്‍ക്ക് വളരെ രസകരമായ ദിവസമായിരിക്കും. മനസ്സ് സുസ്ഥിരമായിരിക്കുകയും നിങ്ങള്‍ സന്തുഷ്ടരായിരിക്കുകയും ചെയ്യും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ജോലിക്കാര്‍ക്ക് അവരുടെ നൂതന ആശയങ്ങളിലൂടെ ഇന്ന് മികച്ച വിജയം നേടാന്‍ കഴിയും. നിങ്ങളുടെ കഴിവ് മേലുദ്യോഗസ്ഥരെ ആകര്‍ഷിക്കും. മറുവശത്ത്, ബിസിനസ്സുകാര്‍ക്ക് മുടങ്ങിയ പ്രവര്‍ത്തികള്‍ പുനരാരംഭിക്കാനാകും. സ്വകാര്യ ജീവിതത്തില്‍ വ്യവസ്ഥകള്‍ സാധാരണമായി തുടരും. പ്രിയപ്പെട്ടവരുമായുള്ള ബന്ധത്തില്‍ സ്‌നേഹവും സൗഹൃദവും നിലനില്‍ക്കും.

ചിങ്ങം

ചിങ്ങം

നിങ്ങളുടെ ആരോഗ്യം വളരെ മികച്ചതായിരിക്കും, ഊര്‍ജ്ജസ്വലത നിറയും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും ഇരട്ടി വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. നിങ്ങള്‍ക്ക് ഒരു വസ്തു വില്‍ക്കാനോ വാങ്ങാനോ താല്‍പ്പര്യമുണ്ടെങ്കില്‍, സമയം അതിന് അനുകൂലമല്ല. കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വീട്ടിലെ അംഗങ്ങളുമായി തര്‍ക്കമുണ്ടാകാം.

കന്നി

കന്നി

ഇന്ന് നിങ്ങള്‍ക്ക് ഒരു സുവര്‍ണ്ണാവസരം ലഭിക്കും ഒപ്പം നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ എല്ലാ പരാതികളും നീക്കാന്‍ കഴിയും. മറുവശത്ത്, വ്യാപാരികള്‍ക്ക് പ്രയോജനം നേടാം, പ്രത്യേകിച്ചും നിങ്ങള്‍ വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ അല്ലെങ്കില്‍ ഭക്ഷ്യവസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ടാണെങ്കില്‍ ലാഭം പ്രതീക്ഷിക്കാം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നടക്കുമ്പോഴോ വാഹനം ഉപയോഗിക്കുമ്പോഴോ ഇന്ന് ശ്രദ്ധിക്കുക.

തുലാം

തുലാം

ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങള്‍ ഇതിനകം രോഗിയാണെങ്കില്‍ ശാരീരിക ക്ലേശങ്ങള്‍ വര്‍ദ്ധിക്കും. ചെറിയ കാര്യങ്ങളില്‍, ജീവിത പങ്കാളിയുമായി തര്‍ക്കങ്ങള്‍ സാധ്യമാണ്. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, പഴയ കടങ്ങള്‍ ഇന്ന് നിങ്ങളുടെ ഉത്കണ്ഠ വര്‍ദ്ധിപ്പിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ദിവസം അനുകൂലമാണ്. നിങ്ങള്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് പിന്തുണ ലഭിക്കും, ഇന്ന് അവരോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരവും ലഭിക്കും.

വൃശ്ചികം

വൃശ്ചികം

തൊഴില്‍ മേഖലയില്‍ സാധ്യമായ മാറ്റങ്ങളുണ്ടാകും. ബിസിനസ്സ് രംഗത്ത് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. നിങ്ങള്‍ ഒരു ഹോട്ടല്‍ ബിസിനസ്സുമായി ബന്ധപ്പെട്ടവരാണെങ്കില്‍ സാഹചര്യത്തില്‍ പുരോഗതി കാണും. വ്യക്തിജീവിതത്തില്‍ ഇന്ന് ഇണയുടെ പെരുമാറ്റം നിങ്ങള്‍ക്കിടയില്‍ പ്രശ്‌നം സൃഷ്ടിക്കും. പണത്തിന്റെ അവസ്ഥ നന്നായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് ഒരു സമ്മിശ്ര ദിനമായിരിക്കും.

ധനു

ധനു

മറ്റുള്ളവരെ വളരെയധികം ആശ്രയിക്കുന്നത് ഒഴിവാക്കുക. ഈ ശീലം കാരണം, നിങ്ങള്‍ക്ക് വലിയ കുഴപ്പങ്ങളില്‍ അകപ്പെടാം. വിവാഹിതര്‍ക്ക് വളരെ റൊമാന്റിക് ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി അവിസ്മരണീയമായ ദിവസം ചെലവഴിക്കും. വീട്ടംഗങ്ങളുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനാകും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും സുഗമമായി പൂര്‍ത്തിയാക്കും.

മകരം

മകരം

ഇന്ന് കുടുംബത്തോടൊപ്പം വളരെ രസകരമായ ദിവസമായിരിക്കും. നിങ്ങളുടെ സമ്മര്‍ദ്ദം കുറയും. ദിവസത്തിന്റെ രണ്ടാം ഭാഗത്ത് നിങ്ങള്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍ ഇന്ന് ജോലിയെക്കുറിച്ച് അശ്രദ്ധരാകരുത്. സഹപ്രവര്‍ത്തകരുമായുള്ള പോരാട്ടങ്ങള്‍ ഒഴിവാക്കുക. പണത്തിന്റെ സാഹചര്യം ശക്തമായിരിക്കും.

കുംഭം

കുംഭം

ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവര്‍ ശ്രദ്ധിക്കുക. കുടുംബ ജീവിതത്തില്‍ ചില കലഹങ്ങളുണ്ടാകും. നിങ്ങളുടെ ഗാര്‍ഹിക കാര്യങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ട്. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ തീരുമാനങ്ങള്‍ വളരെ വിവേകത്തോടെ എടുക്കുക.

മീനം

മീനം

ജോലിക്കാര്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കണം. ഇന്ന് വ്യാപാരികള്‍ക്ക് സാധാരണമായിരിക്കും. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങളുടെ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും, പ്രത്യേകിച്ചും ഇന്ന് നിങ്ങള്‍ മാതാപിതാക്കളോടൊപ്പം ധാരാളം സമയം ചെലവഴിക്കും. വിവാഹിതര്‍ക്ക് പങ്കാളിയുമായി മികച്ച ധാരണയുണ്ടാകും, ഒപ്പം നിങ്ങളുടെ സ്‌നേഹവും വര്‍ദ്ധിക്കും.

Story first published: Thursday, July 23, 2020, 6:00 [IST]
X
Desktop Bottom Promotion