For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ രാശിക്ക് ഇന്ന് ആത്മീയ ചായ്‌വ് വര്‍ധിക്കും

|

ശനിയാഴ്ച ദിവസമായ ഇന്ന് പല രാശിക്കാര്‍ക്കും നല്ല ദിവസമായാണ് കാണുന്നത്. ഇടവം രാശിക്കാര്‍ക്ക് ഇന്ന് വിജയം ലഭിക്കും. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയും. ബഹുമാനം വര്‍ദ്ധിക്കും. കുട്ടികളുടെ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ കഴിയും. ജോലി ചെയ്യുന്നവര്‍ക്ക് ദിവസം ശുഭമാണ്. ആരോഗ്യം മെച്ചപ്പെടും. മറ്റു രാശിക്കാരുടെ ഇന്നത്തെ ഫലം അറിയാന്‍ രാശിഫലം വായിക്കൂ.

കൂടുതല്‍ ലേഖനങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Most read: ധനികനാകാണോ? ഈ മന്ത്രം ചൊല്ലൂMost read: ധനികനാകാണോ? ഈ മന്ത്രം ചൊല്ലൂ

മേടം

മേടം

മേടം രാശിക്കാര്‍ക്ക് ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. നിങ്ങളുടെ ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കും. കൂടുതല്‍ ഉത്തരവാദിത്തമുണ്ടാകും. ജോലിസ്ഥലത്ത് ആരോടെങ്കിലുമായി ചില തര്‍ക്കങ്ങളും ഉയര്‍ന്നേക്കാം. ഒരു കുടുംബാംഗത്തെ സാമ്പത്തികമായി സഹായിക്കാനാകും. ആത്മീയ ചായ്‌വ് വര്‍ധിക്കും. തീരുമാനങ്ങള്‍ എടുക്കാന്‍ തിടുക്കപ്പെടരുത്. ചിലര്‍ക്ക് ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകാം.

ഇടവം

ഇടവം

നിങ്ങള്‍ക്ക് ഇന്ന് വിജയം ലഭിക്കും. ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയും. ബഹുമാനം വര്‍ദ്ധിക്കും. മോശം സാഹചര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് വായ്പ എടുക്കാം. കുട്ടികളുടെ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ കഴിയും. ജോലി ചെയ്യുന്നവര്‍ക്ക് ശുഭമാണ്. ആരോഗ്യം മെച്ചപ്പെടും.

Most read:ഇടവം രാശി: ഓരോ ചുവടും ശ്രദ്ധയോടെ വേണ്ട വര്‍ഷംMost read:ഇടവം രാശി: ഓരോ ചുവടും ശ്രദ്ധയോടെ വേണ്ട വര്‍ഷം

മിഥുനം

മിഥുനം

ഇന്ന് ചില ജോലികളില്‍ നിങ്ങള്‍ക്ക് തടസമുണ്ടായേക്കാം. എതിരാളികളെ കരുകിയിരിക്കുക. ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടാകും. കുടുംബാംഗങ്ങളുമായി തര്‍ക്കമുണ്ടാകാം. ഭക്ഷണം ശ്രദ്ധിക്കുക. നിങ്ങളുടെ ഇണയ്ക്കൊപ്പം സന്തോഷ നിമിഷങ്ങള്‍ ചെലവഴിക്കാനാകും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. പ്രായമായവരുടെ ആരോഗ്യം മോശമായേക്കാം.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് നിങ്ങള്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ മറികടക്കും. സന്തോഷം വര്‍ദ്ധിക്കും. സാമ്പത്തികമായി പ്രയോജനപ്പെടാന്‍ സാധ്യതയുണ്ട്. കുടുങ്ങിയ പണം തിരികെ ലഭിക്കും. ചുമതലകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സമയം ചെലവഴിക്കാനാകും. ഇന്ന് ചില യാത്രകളും സാധ്യമാണ്. ആരോഗ്യം മെച്ചപ്പെടും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും. ശത്രുക്കളില്‍ നിന്ന് ജാഗ്രത പാലിക്കുക.

ചിങ്ങം

ചിങ്ങം

നിങ്ങള്‍ക്ക് പുതിയ ഉത്തരവാദിത്തം ലഭിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാനാകും. കരിയര്‍ മെച്ചപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിസ്ഥലത്ത് ഒരു നല്ല വാര്‍ത്ത കണ്ടെത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും. സാമൂഹിക നില ശക്തമായിരിക്കും. വായ്പാ തുക തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിക്ഷേപ നിര്‍ദേശങ്ങള്‍ ലഭിക്കും. എതിരാളികളെ സൂക്ഷിക്കുക.

Most read:വിരലുകള്‍ക്ക് ഇടയിലെ വിടവ് പറയും രഹസ്യംMost read:വിരലുകള്‍ക്ക് ഇടയിലെ വിടവ് പറയും രഹസ്യം

കന്നി

കന്നി

ഇന്ന് നിങ്ങള്‍ക്ക് തിരക്കുള്ള ദിവസമായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ സാധ്യമാണ്. നിക്ഷേപ നിര്‍ദേശങ്ങള്‍ ലഭിക്കും. ഇന്ന് നിങ്ങള്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം. വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കുക, പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വര്‍ദ്ധിച്ചേക്കാം. കോപം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക.

തുലാം

തുലാം

ഇന്ന് ബിസിനസ്സില്‍ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ജോലിയില്‍ അന്തരീക്ഷം സൗഹൃദമായിരിക്കും. വീട്ടുത്തരവാദിത്തങ്ങള്‍ ഇന്ന് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ക്ഷീണം നിങ്ങളെ അലട്ടിയേക്കാം. മുടങ്ങിയ ജോലികള്‍ ഇന്ന് പൂര്‍ത്തിയാകും. ദിനചര്യയില്‍ ഒരു മാറ്റമുണ്ടാകും. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം പരിഹരിക്കപ്പെടും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനാകും. ആരോഗ്യം മെച്ചപ്പെടും.

Most read:5 അല്ലി ഗ്രാമ്പൂ; പണവും ജയവും എന്നും കൂടെMost read:5 അല്ലി ഗ്രാമ്പൂ; പണവും ജയവും എന്നും കൂടെ

വൃശ്ചികം

വൃശ്ചികം

ജോലി അന്തരീക്ഷം പോസിറ്റീവ് ആയിരിക്കും. പഴയ ചങ്ങാതിമാരെ കാണും. വിദ്യാര്‍ത്ഥികള്‍ക്ക് ദിവസത്തിന്റെ പ്രയോജനം ലഭിക്കും. യുവാക്കളുടെ കരിയര്‍ പുരോഗമിക്കും. ഇന്ന് സംസാരം ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക പ്രശ്നം നേരിടാം. ആരോഗ്യം നന്നായിരിക്കും. ദാമ്പത്യജീവിതം സന്തോഷകരമാകും. പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടും. ജോലിസ്ഥലത്ത് പ്രശസ്തി നേടും.

ധനു

ധനു

പുതിയ ജോലികള്‍ക്ക് ദിവസം ഗുണം ചെയ്യും. ഇന്ന് അധികച്ചെലവ് ഉണ്ടാകും. കുടുംബാഗത്തിന്റെ ആരോഗ്യം മോശമായേക്കാം. ബിസിനസ്സുമായി ബന്ധപ്പെട്ട് പുതിയ ആളുകളെ കാണും. ഓഫീസ് അന്തരീക്ഷം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ജോലികള്‍ വിലമതിക്കും. ആരെയെങ്കിലും ഇന്ന് സഹായിക്കാനും കഴിയും. യാത്രയ്ക്ക് അവസരം വരും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. സാമ്പത്തിക പ്രശ്നം പരിഹരിക്കും.

മകരം

മകരം

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും കൃത്യമായി പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്. ദിവസം മുഴുവന്‍ തിരക്കിലായിരിക്കും. ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടാകും. അപകടസാധ്യത ഉള്‍പ്പെടുന്ന ജോലി ഒഴിവാക്കുക. ദാമ്പത്യ ജീവിതം മനോഹരമായിരിക്കും.

Most read:അച്ചടക്കമുള്ളവരും മറ്റുള്ളവരെ ആകര്‍ഷിക്കുന്നവരും; മകരം രാശിക്കാര്‍ ഇങ്ങനെMost read:അച്ചടക്കമുള്ളവരും മറ്റുള്ളവരെ ആകര്‍ഷിക്കുന്നവരും; മകരം രാശിക്കാര്‍ ഇങ്ങനെ

കുംഭം

കുംഭം

ബന്ധുക്കളില്‍ നിന്ന് ചില നല്ല വാര്‍ത്ത ലഭിക്കും. ജോലി സമ്മര്‍ദ്ദം കുറവായിരിക്കും. ആരോഗ്യം സമ്മിശ്രമായിരിക്കും. ഇന്ന് നിങ്ങള്‍ വളരെ പോസിറ്റീവ് ആയിരിക്കും. പഴയ ചങ്ങാതിമാരുമായി ഒത്തുകൂടാന്‍ അഴസരമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും. ബഹുമാനം വര്‍ദ്ധിക്കും. നിങ്ങളുടെ ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കും. എതിരാളികളെ ശ്രദ്ധിക്കേണ്ടതുണ്ട്.

മീനം

മീനം

പണ പ്രശ്നം പരിഹരിക്കാന്‍ കഴിയും. വിലയേറിയ സാധനങ്ങള്‍ ഇന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. മുതിര്‍ന്നവരുടെ അനുഭവം നിങ്ങള്‍ക്ക് പ്രയോജനപ്പെടും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. നിങ്ങളുടെ പെരുമാറ്റം സംയമനത്തോടെ നിയന്ത്രിക്കുക. കുടുംബത്തിന്റെ പിന്തുണയോടെ നിങ്ങളുടെ ചില പ്രശ്‌നങ്ങള്‍ മറികടക്കാനാകും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും. ദാമ്പത്യം സുന്തരമാകും.

Most read:ഈ സ്വപ്‌നം കണ്ടാല്‍ പണനഷ്ടം ഫലം; കരുതിയിരിക്കുകMost read:ഈ സ്വപ്‌നം കണ്ടാല്‍ പണനഷ്ടം ഫലം; കരുതിയിരിക്കുക

English summary

Daily Horoscope For 23rd January 2021

Read your daily horoscope for 23rd January 2021 in Malayalam.
Story first published: Friday, January 22, 2021, 17:59 [IST]
X
Desktop Bottom Promotion