ബിസിനസ്സില്‍ ലാഭം നേടും രാശിക്കാര്‍

ഇന്ന് നിങ്ങള്‍ക്ക് രാശിപരമായി പല നല്ല മാറ്റങ്ങളും കാണുന്നു. ചിലര്‍ക്ക് ഇന്നത്തെ ദിവസം വളരെ മികച്ചതാകുന്നു. അവരുടെ ജോലിയില്‍ അഭിവൃദ്ധിയും കുടുംബത്തില്‍ മനസ്സമാധാനവും മെച്ചപ്പെട്ട സാമ്പത്തികവംു വന്നുചേരുന്നു. ബിസിനസ്സുകാര്‍ക്കും സാമ്പത്തികമായി നേട്ടമുണ്ടാകുന്നു. മറ്റു ചിലര്‍ക്ക് ഇന്ന് ഏറെ ശ്രദ്ധിക്കേണ്ട ദിവസമാണ്. അവരുടെ ജീവിതം ഇന്ന് ചില പ്രതിസന്ധികളിലൂടെ കടന്നു പോകുന്നതായിരിക്കും. നിങ്ങളുടെ ഇന്നത്തെ രാശിഫലം കൃത്യമായി അറിയാന്‍ വായിക്കൂ.

മേടം രാശി

മേടം രാശി

സാമ്പത്തികമായി ദിവസം ശുഭമാണ്. വരുമാനം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് ഒരു ചെറിയ നിക്ഷേപവും നടത്താം. വിവാഹിതര്‍ക്ക് സമ്മര്‍ദ്ദം നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കമുണ്ടാകും. പ്രശ്‌നങ്ങള്‍ മുതിര്‍ന്നവരോട് കൂടെയിരുന്ന് ആലോചിച്ച് പരിഹരിക്കുക. പ്രണയപരമായി വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. നിങ്ങള്‍ക്ക് ഒരു പ്രത്യേക വ്യക്തിയെ കാണാനാകും. ആരോഗ്യം ഇന്ന് ശ്രദ്ധിക്കേണ്ടതായുണ്ട്. നിങ്ങളുടെ ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തുക.

ഇടവം രാശി

ഇടവം രാശി

ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തില്‍ നേട്ടമുണ്ടാകും. പങ്കാളിയുടെ മാനസികാവസ്ഥ മികച്ചതായിരിക്കും. വിവാഹിതര്‍ക്ക് ഇണയുമായി യാത്രയ്ക്ക് പോകാവുന്നതാണ്. മാതാപിതാക്കളുടെ സഹായത്തോടെ കുടുംബവുമായി ബന്ധപ്പെട്ട ജോലി പൂര്‍ത്തിയാകും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാവില്ല. ജോലിപരമായി ദിവസം അനുകൂലമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. ബിസിനസുകാര്‍ക്ക് ദിവസം സാധാരണമായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും. മാനസിക വിഷമങ്ങളില്‍ നിന്നു മുക്തരാകും.

മിഥുനം രാശി

മിഥുനം രാശി

ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതിനാല്‍ മികച്ച മാനസികാവസ്ഥയിലായിരിക്കും നിങ്ങള്‍. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചെലവഴിക്കാന്‍ സമയം ലഭിക്കും. സാമൂഹിക ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. പഴയ ചങ്ങാതിമാരെ കണ്ടുമുട്ടും. പങ്കാളിയുമായുള്ള ബന്ധത്തില്‍ യോജിപ്പുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മികച്ചതായിരിക്കും. വരവറിഞ്ഞ് ചെലവഴിക്കുക. സാമ്പത്തിക ഇടപാടുകള്‍ക്ക് ദിവസം നല്ലതല്ല. ഓഫീസില്‍ പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ആരോഗ്യവുമായി ബന്ധപ്പെട്ട ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഭക്ഷണകാര്യത്തില്‍ ശ്രദ്ധ നല്‍കുക.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ജോലിക്കാര്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ കഴിവില്‍ സന്തുഷ്ടരായി മേലുദ്യോഗസ്ഥര്‍ ചില പ്രധാന ജോലികള്‍ ഏല്‍പിക്കും. വിവാഹിതര്‍ക്ക് ദിവസം മികച്ചതാവും. പങ്കാളിയുമായി നല്ല ബന്ധം പുലര്‍ത്തും. ഗാര്‍ഹിക പ്രശ്നങ്ങള്‍ പരിഹരിക്കും. നിങ്ങളുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. അവരുമായി നല്ല സമയം ചെലവഴിക്കും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മികച്ചതായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

സാമ്പത്തിക പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകും. അവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ഒഴിവാക്കുക. ഓഫീസില്‍ നിങ്ങള്‍ക്കിന്ന് കഠിനാധ്വാനം ചെയ്യേണ്ടി വരും. എങ്കിലും പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ പ്രശ്‌നമുണ്ടാകാം. തെറ്റിദ്ധാരണകള്‍ തര്‍ക്കങ്ങള്‍ക്ക് കാരണമാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമല്ല. അസംതൃപ്തിയും അസ്വസ്ഥതയും അനുഭവപ്പെടും.

കന്നി രാശി

കന്നി രാശി

ഓഫീസിലെ നിങ്ങളുടെ പ്രകടനം കണക്കിലെടുത്ത് മേലുദ്യോഗസ്ഥര്‍ നിങ്ങള്‍ക്ക് ഒരു നല്ല സ്ഥാനം വാഗ്ദാനം ചെയ്‌തേക്കാം. സാമ്പത്തികമായി ദിവസം ലാഭകരമായിരിക്കും. നല്ല നിക്ഷേപങ്ങള്‍ നടത്താനാവും. ഒരു ബന്ധുവിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ചില വലിയ സാമ്പത്തിക ലാഭങ്ങളുണ്ടാകും. നിങ്ങളുടെ ദാമ്പത്യജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കേണ്ടതായുണ്ട്. നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റം തൃപ്തികരമായിരിക്കും. കുട്ടികള്‍ ഇന്ന് നിങ്ങളെ നിരാശരാക്കിയേക്കാം. മാനസിക സമാധാനത്തിനായി പ്രയത്‌നിക്കുക.

തുലാം രാശി

തുലാം രാശി

ജോലിക്കാര്‍ക്ക് വളരെ പ്രധാനമായിരിക്കും ദിവസം. ഇന്ന് ഓഫീസില്‍ നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാനാകും. നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ സന്തുഷ്ടരാകും. നിങ്ങളുടെ വ്യക്തിബന്ധങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകും. കുടുംബാംഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍ ചിന്തിച്ച് പെരുമാറുക. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളിയുമായി പ്രണയനിമിഷങ്ങള്‍ ചെലവഴിക്കും. സാമ്പത്തികമായി ദിവസം സാധാരണമായിരിക്കും. നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും. പ്രണയിതാക്കള്‍ക്കും ദിവസം വളരെ നല്ലതായിരിക്കും. നിങ്ങളുടെ ആരോഗ്യവും മികച്ചതായിരിക്കും.

വൃശ്ചികം രാശി

വൃശ്ചികം രാശി

സാമ്പത്തികമായി ദിവസം നല്ലതാണ്. വളരെക്കാലമായി കാത്തിരുന്ന സാമ്പത്തിക ലാഭം കൈവരും. ഇണയെ മനസ്സിലാക്കുന്നതില്‍ നിന്ന് ചില സാമ്പത്തിക നേട്ടങ്ങളുണ്ടാകും. മാതാപിതാക്കള്‍ ഇന്ന് സന്തുഷ്ടരാകും. ഓഫീസില്‍ ജോലികള്‍ എളുപ്പത്തില്‍ ചെയ്യും. ബിസിനസുകാര്‍ക്ക് അവരുടെ പഴയ കോണ്‍ടാക്റ്റുകളില്‍ നിന്ന് പ്രയോജനം ലഭിക്കും. കുടുംബപരമായി ദിവസം മികച്ചതായിരിക്കും. വീട്ടില്‍ സമാധാനമുണ്ടാകും. പ്രണയത്തിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധിക്കണം. വിവാദ വിഷയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. ആരോഗ്യം നിലനിര്‍ത്താന്‍ വ്യായാമങ്ങള്‍ ചെയ്യുക.

ധനു രാശി

ധനു രാശി

സാമ്പത്തികമായി ഇന്ന് നല്ല ദിവസമായിരിക്കും. നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും. സുഹൃത്തുക്കളോടൊപ്പം രസകരമായ സമയം ചെലവഴിക്കും. ബിസിനസുകാര്‍ക്ക് പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. കുറച്ച് കാലമായി അലട്ടുന്ന ജോലിഭാരം ഇന്ന് വിട്ടൊഴിയും. എളുപ്പത്തില്‍ നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്തരാകും. ദാമ്പത്യ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. നിങ്ങളുടെ ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ആരോഗ്യം മികച്ചതായിരിക്കും.

മകരം രാശി

മകരം രാശി

പ്രണയിതാക്കള്‍ക്ക് ദിവസം മികച്ചതാണ്. ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും. പങ്കാളിയുടെ പൂര്‍ണ പിന്തുണ ലഭിക്കും. പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ സഹായിക്കും. സാമ്പത്തിക രംഗത്ത് ദിവസം സാധാരണമായിരിക്കും. ചെലവുകള്‍ നിയന്ത്രിക്കുക. സുഹൃത്തുക്കളുമായി വാഗ്വാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. ജോലിയുടെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലനായിരിക്കും.

കുംഭം രാശി

കുംഭം രാശി

സാമ്പത്തികമായി ദിവസം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. പണം സമ്പാദിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. വിജയം ലഭിക്കുമെങ്കിലും പദ്ധതികള്‍ക്കനുസരിച്ച് സാമ്പത്തിക കാര്യങ്ങളില്‍ മുന്നോട്ട് പോകില്ല. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് ദിവസം അനുകൂലമല്ല. ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കമുണ്ടാകും. നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കുമ്പോള്‍ സൂക്ഷിക്കുക. ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ശുഭകരമായിരിക്കും. എം.ബി.എ, ആര്‍ട്‌സ് മേഖലയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിജയം നേടാന്‍ കഴിയും. മാതാപിതാക്കളുടെ ആരോഗ്യം മികച്ചതായിരിക്കും. അവരിലൂടെ നിങ്ങള്‍ക്ക് പ്രധാനപ്പെട്ട ഏത് ജോലിയും പൂര്‍ത്തിയാക്കാന്‍ കഴിയും.

മീനം രാശി

മീനം രാശി

സാമ്പത്തികം ഇന്ന് നല്ലതായിരിക്കില്ല. ചെലവുകള്‍ വര്‍ദ്ധിക്കുന്നത് നിങ്ങളെ അസ്വസ്ഥരാക്കും. അടുത്ത സ്ഥലങ്ങളില്‍ നിന്നു സാമ്പത്തിക സഹായം ലഭിക്കാത്തതില്‍ നിരാശനാകും. ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത ഉണ്ടാകും. പങ്കാളിയുമായി സ്‌നേഹവും പരസ്പര ധാരണയും വര്‍ദ്ധിക്കും. നിങ്ങളുടെ കുട്ടികളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. ബന്ധുക്കളുടെ സമ്പര്‍ക്കത്താല്‍ നിങ്ങളുടെ വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. പ്രണയിതാക്കള്‍ക്ക് ചെലവഴിക്കാന്‍ മതിയായ സമയം ലഭിക്കും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

Story first published: Thursday, January 23, 2020, 6:00 [IST]
X
Desktop Bottom Promotion