Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
പണം തളര്‍ത്തും ഈ രാശിക്കാരെ
ആഴ്ചയുടെ ആരംഭം ചില രാശിക്കാര്‍ക്ക് മികച്ചതാണ്. അതുപോലെ തന്നെ അത്ര നല്ല വാര്‍ത്ത ലഭിക്കാത്ത രാശിക്കാരുമുണ്ട്. ഇടവം രാശിക്കാര്‍ക്ക് ജോലിപരമായി ചില വലിയ നേട്ടങ്ങള്‍ ലഭിച്ചേക്കാവുന്നതാണ്. എന്നാല്‍ മീനം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് ഏറെ ശ്രദ്ധിക്കാനുണ്ട്. ഇത്തരം നല്ലതും ചീത്തയും എല്ലാ രാശിക്കാര്‍ക്കുമുണ്ട്. നിങ്ങളുടെ ഇന്നത്തെ ദിവസം നിങ്ങള്‍ക്കായി കരുതിവച്ചതെന്ത് എന്നറിയാന്‍ ഇന്നത്തെ രാശിഫലം വായിച്ചറിയാം.

മേടം രാശി
ഇന്ന് വളരെ പ്രത്യേക ദിവസമായിരിക്കും. നിങ്ങള്‍ ആരെയെങ്കിലും ഇഷ്ടപ്പെടുന്നെങ്കില് നിങ്ങളുടെ പ്രണയ സന്ദേശം അവര്‍ക്ക് കൈമാറുന്നതിന് സമയം വളരെ അനുകൂലമാണ്. വിവാഹിതര്‍ക്കും ദിവസം മികച്ചതായിരിക്കും. നിങ്ങളുടെ ഇണയോടൊപ്പം മികച്ച സമയം ചെലവഴിക്കും. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്‍പ്പം ശ്രദ്ധിക്കണം. സാമ്പത്തിക തീരുമാനം തിടുക്കത്തില്‍ എടുക്കാതിരിക്കുക. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക.

ഇടവം രാശി
ജീവനക്കാര്‍ക്ക് ഇന്ന് ചില വലിയ നേട്ടങ്ങള്‍ ലഭിച്ചേക്കാം. നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ കഴിവിനെ വളരെയധികം വിലമതിക്കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ദാമ്പത്യ ജീവിതത്തില്‍ യോജിപ്പ് നിലനില്ക്കും. നിങ്ങളുടെ പങ്കാളിയുമായി മികച്ച സമയം ചെലവഴിക്കും. മാതാപിതാക്കളുടെ സ്നേഹവും പിന്തുണയും ലഭിക്കും. യാത്രയ്ക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടതായിരിക്കും.

മിഥുനം രാശി
ഇന്ന് ഏതെങ്കിലും തരത്തിലുള്ള സംവാദങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണം. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമല്ല. പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. കച്ചവടക്കാര്‍ക്ക് ദിവസം വളരെ പ്രയാസകരമായിരിക്കും. നിങ്ങളുടെ ദേഷ്യം നിങ്ങളുടെ ദാമ്പത്യജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ശാന്തത പാലിക്കുന്നതാണ് നല്ലത്. നിയമപരമായ ഏത് കാര്യത്തിനും ദിവസം നല്ലതാണ്. ശത്രുപക്ഷം ഇന്ന് സജീവമാകും. നിങ്ങളുടെ മനസ്സ് ഇന്ന് അസ്വസ്ഥമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

കര്‍ക്കിടകം രാശി
ഇന്ന് നിങ്ങള്‍ വളരെ ജാഗ്രത പാലിക്കണം. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സാമ്പത്തിക രംഗത്ത് സ്ഥിതി അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. പണം പ്രതീക്ഷിച്ചപോലെ ലഭിക്കില്ല. പണത്തിന്റെ അഭാവം വീട്ടുത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പ്രശ്നം വരുത്താം. ദാമ്പത്യ ജീവിതം സന്തോഷകരമാകും. പ്രണയജീവിതം മികച്ചതായിരിക്കും. പങ്കാളിയില്‍ നിന്ന് ഇന്ന് ഒരു സര്‍പ്രൈസ് ലഭിച്ചേക്കാം. ആരോഗ്യം നല്ലതായിരിക്കും.

ചിങ്ങം രാശി
സാമ്പത്തികമായി മികച്ച ദിവസമാണിന്ന്. നിങ്ങള്‍ക്ക് വരുമാനം വരും. പക്ഷേ ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബജീവിതത്തില്‍ പിരിമുറുക്കമുണ്ടാകും. നിങ്ങളുടെ ബന്ധങ്ങളില്‍ ചില പൊരുത്തക്കേടുകളുണ്ടാകും. ജോലിസ്ഥലത്ത് സ്ഥിതി അനുകൂലമായിരിക്കും. പ്രമോഷന് സാധ്യതയുമുണ്ട്. സമ്മര്‍ദ്ദവും ജോലിഭാരവും നിങ്ങളെ ആരോഗ്യകരമായി തളര്‍ത്തും. നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുന്നതാണ് നല്ലത്.

കന്നി രാശി
ഇന്ന് നിങ്ങള്‍ക്ക് വളരെക്കാലമായി കാത്തിരുന്ന സാമ്പത്തിക ലാഭം നേടാന്‍ കഴിയും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യം വളരെ മികച്ചതായിരിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ കഠിനാധ്വാനം പ്രതീക്ഷിച്ച ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ബിസിനസ്സ് വളര്‍ത്താനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും. ഓഫീസിലെ നിങ്ങളുടെ മിക്ക ജോലികളും തടസ്സമില്ലാതെ പൂര്‍ത്തിയാക്കും. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും.

തുലാം രാശി
ജോലിസ്ഥലത്ത് സ്ഥിതി അനുകൂലമായിരിക്കും. ഇന്ന് പ്രവൃത്തികളില്‍ തടസ്സമുണ്ടാകില്ല. നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥര്‍ തൃപ്തരാകും. ബിസിനസ്സുകാര്‍ക്ക് പഴയ നിക്ഷേപത്തിന്റെ ആനുകൂല്യം ലഭിച്ചേക്കാം. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാനുള്ള ആഗ്രഹം ഉടന്‍ പൂര്‍ത്തീകരിച്ചേക്കാം. കുടുംബ ജീവിതത്തില്‍ ചില പിരിമുറുക്കങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ ഇന്ന് സാമ്പത്തികം മികച്ചതായിരിക്കും. വരുമാനം വര്‍ദ്ധിക്കുന്നതിനു സാധ്യതയുണ്ട്. വിനോദങ്ങള്‍ക്കായി ഇന്ന് നല്ല സമയം ചെലവഴിക്കാം. ആരോഗ്യസ്ഥിതി നിങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കിയേക്കാം.

വൃശ്ചികം രാശി
കുടുംബജീവിതം സന്തോഷകരമാകും. നിങ്ങളുടെ അനുജനെക്കുറിച്ചോ സഹോദരിയെക്കുറിച്ചോ ഉള്ള എല്ലാ ആശങ്കകളും ഇന്ന് അവസാനിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. ഇന്ന് നിങ്ങള്‍ ഒരു കാര്യവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പത്തിലാകും. ശരിയായ തീരുമാനം പരിചയസമ്പന്നനായ ഒരാളെ സമീപിച്ച് കൈക്കൊള്ളുക. നിങ്ങളുടെ പങ്കാളിയുടെ വാക്കുകള്‍ക്ക് ചെവികൊടുക്കുക. ഇന്ന് നിങ്ങളുടെ മേലധികാരിയുടെ പെരുമാറ്റം സന്തോഷം പകരും. ജോലികള്‍ എളുപ്പമാകും. സാമ്പത്തികമായി ദിവസം മികച്ചതാണ്.

ധനു രാശി
ഇന്ന് സാമ്പത്തികം മികച്ചതായിരിക്കും. പെട്ടെന്നു പണം നേടാനുള്ള സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയും നിങ്ങള്‍ക്ക് ഗുണം ചെയ്യും. ജോലിസ്ഥലത്ത് സ്ഥിതി അനുകൂലമായിരിക്കും. നിങ്ങള്‍ കഠിനാധ്വാനം ചെയ്യും. വ്യാപാരികള്‍ക്ക് പ്രതീക്ഷിച്ചപോലെ ലാഭം നേടാനാകും. ഒന്നിനെക്കുറിച്ചും അമിതമായി ധാര്‍ഷ്ട്യം കാണിക്കരുത്. കുടുംബജീവിതം മികച്ചതായിരിക്കും. വീട്ടില്‍ സന്തോഷം വരും. നിങ്ങളുടെ പങ്കാളിയുടെ മാനസികാവസ്ഥ മികച്ചതായിരിക്കും. അവരുടെ അതൃപ്തി മറികടക്കാന്‍ കഴിയും. ആരോഗ്യം മികച്ചതായിരിക്കും.

മകരം രാശി
സമ്മര്‍ദ്ദം കാരണം നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. എങ്കിലും ദിവസം മികച്ചതായിരിക്കും. ആരോഗ്യവാനായിരിക്കാന്‍ നല്ല ഭക്ഷണവും വ്യായാമവും പ്രധാനമാണ്. നിങ്ങളുടെ കുടുംബത്തോടൊപ്പം മതിയായ സമയം ചെലവഴിക്കാം. പങ്കാളിയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുക. ജോലിപരമായി ദിവസം സമ്മിശ്രമായിരിക്കും. വ്യാപാരികള്‍ക്ക് ചില തടസ്സങ്ങളുണ്ടാകാം. അശ്രദ്ധ ഒഴിവാക്കുന്നതാണ് നല്ലത്. സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. പെട്ടെന്നുള്ള യാത്ര നിങ്ങളുടെ ക്ഷീണം വര്‍ദ്ധിപ്പിക്കും.

കുംഭം രാശി
സാമ്പത്തികമായി ദിവസം നല്ലതല്ല. ചില വെല്ലുവിളികള്‍ നേരിടാം. ഇതിനായി തയാറായിരിക്കുക. ചില നല്ല ഫലങ്ങള്‍ ഇന്ന് ജോലിപരമായി ലഭിക്കാം. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. വ്യാപാരികള്‍ക്കും ദിവസം ഗുണം ചെയ്യും. കുടുംബവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഇന്ന് മറികടക്കാന്‍ കഴിയും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

മീനം രാശി
ജോലിസ്ഥലത്ത് ഇന്ന് നിങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങളില്‍ നിന്ന് മികച്ച പ്രകടനം മേലുദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. വ്യാപാരികള്‍ക്ക് ദിവസം സാധാരണമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ യോജിപ്പ് നിലനില്ക്കും. ഇന്ന് നിങ്ങളുടെ കുട്ടികള്‍ക്ക് കുറച്ച് സമയം നല്കാന് ശ്രമിക്കുക. സാമ്പത്തികമായി ദിവസം നല്ലതാണ്. ഒന്നില്‍ കൂടുതല്‍ ഉറവിടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിച്ചേക്കാം. പ്രണയിതാക്കള്‍ക്ക് ദിവസം നല്ലതായിരിക്കും. ഇരുവരും തമ്മിലുള്ള സ്നേഹം കൂടുതല്‍ ആഴത്തിലാകും. ഗാര്‍ഹിക പ്രശ്നങ്ങള്‍ അവസാനിക്കുകയും നിങ്ങള്‍ക്ക് മനസമാധാനം ലഭിക്കുകയും ചെയ്യും. ആരോഗ്യകാര്യങ്ങള്‍ ഇന്ന് നല്ലതായിരിക്കും.



Click it and Unblock the Notifications











