For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ രാശിക്കാര്‍ ഇന്ന് സംസാരം ശ്രദ്ധിക്കണം

|

ഹിന്ദുമതത്തില്‍, ആഴ്ചയിലെ ഓരോ ദിവസവും ഒരു പ്രത്യേക ദൈവത്തിനോ ദേവതകള്‍ക്കോ ആയി സമര്‍പ്പിക്കുന്നു, അവരെ ആരാധിക്കുന്നു. സന്തോഷവും ഭൗതിക സമ്പത്തും പ്രദാനം ചെയ്യുന്ന ശുക്രനാണ് ഈ ദിവസം ആരാധിക്കുന്ന ഒരു ദേവന്‍. ഒരാളുടെ ജ്യോതിഷ ചാര്‍ട്ടില്‍ ശുക്രന്റെ കാലഘട്ടം ഏറ്റവും ഉല്‍പാദനക്ഷമവും ഭാഗ്യപരവുമായ കാലഘട്ടമായി കണക്കാക്കപ്പെടുന്നു. ശക്തി ആരാധന ദുര്‍ഗ, കാളി, മറ്റ് രൂപങ്ങളെ ആരാധിക്കുന്നതിനും വെള്ളിയാഴ്ച വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. ജീവിതത്തിലെ തടസ്സങ്ങള്‍ നീങ്ങാന്‍, സന്തോഷകരമായ കുടുംബജീവിതം എന്നിവയ്ക്കായി പലരും ഈ ദിനത്തില്‍ വ്രതമെടുക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങള്‍ നല്‍കുന്നു എന്നറിയാന്‍ രശിഫലം വായിക്കൂ.

Most read: വെള്ളിയാഴ്ച ജനിച്ചവര്‍ ആഢംബരപ്രിയര്‍Most read: വെള്ളിയാഴ്ച ജനിച്ചവര്‍ ആഢംബരപ്രിയര്‍

മേടം

മേടം

ഇന്ന് അനാവശ്യമായി ചിന്തിച്ച് നിങ്ങളുടെ മാനസിക സമാധാനം കളയാതിരിക്കുക. ക്ഷമയോടെ നിങ്ങളുടെ ജോലിയില്‍ സമാധാനത്തോടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. വ്യാപാരികള്‍ക്ക് സമ്മിശ്ര ദിവസമാണ് ഇന്ന്. നിങ്ങളുടെ ബിസിനസ്സ് പുരോഗതി സാവധാനത്തിലാകും. ഇന്ന് കുടുംബാംഗങ്ങളുമായി കൂടുതല്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക, ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തെ ഒരു പരിധി വരെ കുറയ്ക്കും. വീട്ടില്‍ പ്രായമായ അംഗങ്ങളുണ്ടെങ്കില്‍ അവരുടെ ആരോഗ്യത്തിന് ശ്രദ്ധ നല്‍കേണ്ടതുണ്ട്.

ഇടവം

ഇടവം

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് അനുകൂലമായ ദിവസമാണ്. നിങ്ങളുടെ പിരിമുറുക്കം കുറയുകയും മാനസികമായും നിങ്ങള്‍ക്ക് സുഖം തോന്നും. നിങ്ങളുടെ ബിസിനസ്സ് ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുകയാണെങ്കില്‍, ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ജോലിക്കാര്‍ക്ക് കഠിനമായ സാഹചര്യങ്ങളില്‍ എളുപ്പത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ഒരു നല്ല ജീവിതം ആസ്വദിക്കണമെങ്കില്‍ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ ഗൗരവമായി എടുക്കുക. പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യം നിലനില്‍ക്കും.

Most read:ഇടവം രാശിയിലെ പുരുഷന്‍മാരുടെ പൊതുസ്വഭാവംMost read:ഇടവം രാശിയിലെ പുരുഷന്‍മാരുടെ പൊതുസ്വഭാവം

മിഥുനം

മിഥുനം

ഇന്ന് ജോലി ചെയ്യുന്നവര്‍ക്ക് ദുഷ്‌കരമായ ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യം നേടുന്നതിന് വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരാം. ഇന്ന് നിരുത്തരവാദപരമായ പ്രവര്‍ത്തികള്‍ ഒഴിവാക്കുക. ഇന്ന് മറ്റൊരാളെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യാതിരിക്കുക. കുടുംബജീവിതം സന്തോഷകരമാകും. മാതാപിതാക്കളുടെ പിന്തുണയയും അനുഗ്രഹവും ലഭിക്കും. പണത്തെ സംബന്ധിച്ചിടത്തോളം, ഇപ്പോള്‍ സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇന്ന് നിങ്ങളുടെ ആരോഗ്യം അല്‍പ്പം ദുര്‍ബലമായിരിക്കും. ജലദോഷം സംബന്ധമായ ബുദ്ധിമുട്ട് നേരിടാം.

കര്‍ക്കിടകം

കര്‍ക്കിടകം

വീട്ടിലെ അവസ്ഥകള്‍ അസ്വസ്ഥമായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ സംഭാഷണത്തില്‍ വളരെയധികം നിയന്ത്രണം പാലിക്കേണ്ടതുണ്ട്. നിങ്ങള്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ ഇന്ന് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. വ്യാപാരികള്‍ക്ക് ഇന്ന് ഏതെങ്കിലും സാമ്പത്തിക ഇടപാട് നടത്താന്‍ അവസരം ലഭിക്കും. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍, നിങ്ങള്‍ ഇതിനകം രോഗിയാണെങ്കില്‍ അശ്രദ്ധരാകരുത്.

ചിങ്ങം

ചിങ്ങം

പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭമാണ്. ജോലിക്കാര്‍ക്ക് പ്രതികൂല സാഹചര്യങ്ങളില്‍പ്പോലും എളുപ്പത്തില്‍ പ്രവര്‍ത്തിക്കാനുള്ള നിങ്ങളുടെ കഴിവ് ഇന്ന് വളരെയധികം വിലമതിക്കപ്പെടും. നിങ്ങളുടെ സഹപ്രവര്‍ത്തകരെ കരുതിയിയരിക്കുക. നിങ്ങളുടെ ഇണയോട് സ്‌നേഹത്തോടെ പെരുമാറുക. ചെറിയ കാര്യങ്ങളില്‍ ദേഷ്യപ്പെടുന്ന നിങ്ങളുടെ ശീലം കാരണം നിങ്ങളില്‍ അകല്‍ച്ചയുണ്ടാകാം. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍ ജോലികളില്‍ നിങ്ങള്‍ സ്വയം കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെങ്കില്‍ നന്നായിരിക്കും.

Most read:ഏത് കണ്ടക ശനിദോഷവും മാറ്റുന്ന ശനിജയന്തിMost read:ഏത് കണ്ടക ശനിദോഷവും മാറ്റുന്ന ശനിജയന്തി

കന്നി

കന്നി

ജോലി ചെയ്യുന്നവര്‍ ഇന്ന് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗൗരവമായിരിക്കുക, ഒരു തരത്തിലും അശ്രദ്ധരാകരുത്. സ്വന്തം ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പങ്കാളിത്തത്തില്‍ ചില ചെറിയ ജോലികള്‍ ചെയ്യാന്‍ സമയം അനുകൂലമാണ്. നിങ്ങളുടെ ജീവിത പങ്കാളിയുമായി നിങ്ങള്‍ വൈരുദ്ധ്യത്തിലാണെങ്കില്‍, എത്രയും വേഗം ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുക.

തുലാം

തുലാം

നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ചില അധിക ജോലികള്‍ ലഭിച്ചേക്കാം. പണത്തിന്റെ സാഹചര്യം മെച്ചപ്പെടും. വ്യാപാരികള്‍ ഇന്ന് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ആരോഗ്യം ഇന്ന് സാധാരണമായിരിക്കും.

വൃശ്ചികം

വൃശ്ചികം

ഇന്ന് പണം സമ്പാദിക്കാനുള്ള അവസരം നിങ്ങളില്‍ വന്നുചേരും. ചെറിയ നിക്ഷേപങ്ങള്‍ക്ക് ദിവസം നല്ലതാണ്. ജോലി ചെയ്യുന്നവര്‍ കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കുകയാണെങ്കില്‍ നല്ല നേട്ടങ്ങള്‍ ലഭിക്കും. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങള്‍ വിവാഹിതനാണെങ്കില്‍ നിങ്ങളുടെ പങ്കാളിയുമായി ശാന്തമായ ഒരു ദിവസം ആസ്വദിക്കും. നിങ്ങളുടെ ആരോഗ്യവും ഇപ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Most read:2020ല്‍ കേതുവിന്റെ കോട്ടങ്ങള്‍ ഈ രാശിക്കാരില്‍Most read:2020ല്‍ കേതുവിന്റെ കോട്ടങ്ങള്‍ ഈ രാശിക്കാരില്‍

ധനു

ധനു

ജോലിക്കായി അന്വേഷിക്കുന്നവര്‍ ഇന്ന് കുറച്ച് സമ്മര്‍ദ്ദത്തിലാകും. നിങ്ങളുടെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ കൂടുതല്‍ ചടുലതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുകള്‍ ഇന്ന് ശ്രദ്ധിച്ച് ചെയ്യുക. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍, നിങ്ങളുടെ ഇണയുടെ വികാരങ്ങളും മനസ്സിലാക്കുക. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും.

മകരം

മകരം

ഇന്ന് നിങ്ങളുടെ പ്രവര്‍ത്തന ശേഷി മികച്ചതായിരിക്കും. ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങളുടെ കഠിനാധ്വാനത്തിന്റെ നേട്ടം കാണും. നിങ്ങളുടെ ബിസിനസ്സ് മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, കുടുംബവുമായുള്ള ബന്ധത്തില്‍ പൊരുത്തം നിലനില്‍ക്കും. സാമ്പത്തിക രംഗത്ത് നല്ല ദിവസമായിരിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്.

Most read:ലക്ഷ്മീകടാക്ഷത്തിന് പതിവാക്കൂ ഈ ശീലങ്ങള്‍Most read:ലക്ഷ്മീകടാക്ഷത്തിന് പതിവാക്കൂ ഈ ശീലങ്ങള്‍

കുംഭം

കുംഭം

കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായൊരു പ്രശ്‌നം പെട്ടെന്ന് ഇന്ന് നിങ്ങളുടെ മുന്നിലെത്താം. ജോലിക്കാര്‍ക്ക് നിങ്ങളുടെ എതിരാളികള്‍ക്ക് കടുത്ത മത്സരം നല്‍കാന്‍ കഴിയും. ബിസിനസ്സുകാരുടെ ജോലികളില്‍ അല്‍പം മന്ദത അനുഭവപ്പെടാം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ആരെയും കൂടുതല്‍ വിശ്വസിക്കരുത്, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ഇന്ന് വഞ്ചിക്കപ്പെടാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്.

മീനം

മീനം

ഇന്ന് നിങ്ങള്‍ ദിവസം മുഴുവന്‍ സന്തോഷത്തോടെ ആസ്വദിക്കും. വിവാഹിതനാണെങ്കില്‍ നിങ്ങളുടെ ഇണയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഒരു ജോലി ചെയ്യുകയാണെങ്കില്‍, മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ പ്രകടനത്തില്‍ വളരെ സന്തുഷ്ടരാകും. നിങ്ങള്‍ക്ക് പുതിയ ഐഡന്റിറ്റി ലഭിക്കും. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധമുണ്ടാകും. ബിസിനസുകാര്‍ക്ക് അവരുടെ പുതിയ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ഏതെങ്കിലും ഒരു പ്രധാന വ്യക്തിയെ നിങ്ങള്‍ക്ക് ഇന്ന് കാണാന്‍ കഴിയും. ആരോഗ്യകാര്യങ്ങള്‍ നന്നായിരിക്കും.

English summary

Daily Horoscope For 22nd May 2020

Read your daily horoscope for 22nd May 2020 in Malayalam.
Story first published: Thursday, May 21, 2020, 20:51 [IST]
X
Desktop Bottom Promotion