സാമ്പത്തിക പ്രശ്‌നങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഫലം

ബുധനാഴ്ച ദിവസം ബുധന്‍ ഗ്രഹം, ശ്രീകൃഷ്ണന്റെ അവതാരമായ വിത്തല്‍ എന്നിവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. ചിലയിടങ്ങളില്‍ വിഷ്ണുവിനെ ആരാധിക്കുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഈ ദിവസം വളരെ ശുഭകരമാണ്. ഇന്ന് വ്രതം അനുഷ്ഠിക്കുന്നവര്‍ ഭാഗ്യങ്ങളാല്‍ അനുഗ്രഹിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു.

നല്ല ബുദ്ധി, വിദ്യാഭ്യാസം, ബിസിനസ്സ്, വാണിജ്യം എന്നിവയിലെ വിജയത്തിനായും ബുധനെ ആരാധിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങള്‍ നല്‍കുന്നു എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം

മേടം

സ്വാര്‍ത്ഥരായ ആളുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ന് നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍ മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുക. നിങ്ങളുടെ ചില സഹപ്രവര്‍ത്തകര്‍ നിങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചേക്കാം. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ബിസിനസ്സുകാരുടെ മനസ്സ് ഇന്ന് അസ്വസ്ഥമാകും. സമയം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമാണ്. വ്യക്തിജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. ഇന്ന് ചെറിയ രോഗങ്ങള്‍ നിങ്ങളെ അലട്ടും.

ഇടവം

ഇടവം

സാമ്പത്തിക രംഗത്ത്, നിങ്ങള്‍ക്ക് ഇന്ന് ഒരു വലിയ പ്രശ്‌നം നേരിടേണ്ടിവരും. ഈ കുഴപ്പത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇപ്പോള്‍ ക്ഷമ കാണിക്കേണ്ടിവരും. വലിയ സാമ്പത്തിക തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ കോപം നിങ്ങളുടെ ഗാര്‍ഹിക ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മാനസിക സമ്മര്‍ദ്ദം കാരണം നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇന്ന് കോപം അകറ്റിനിര്‍ത്തുക.

മിഥുനം

മിഥുനം

ഇന്ന് നിങ്ങളുടെ മനസ്സ് ആശയക്കുഴപ്പത്തിലാകും. മാര്‍ക്കറ്റിംഗ് ആളുകളെ സംബന്ധിച്ചിടത്തോളം വളരെ നല്ല ദിവസമായിരിക്കും ഇന്ന്. ഇന്ന് പുതിയ പദ്ധതിയില്‍ ജോലി ആരംഭിക്കാന്‍ കഴിയും. ക്ഷീര ബിസിനസുകാര്‍ക്കും ലാഭമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബജീവിതത്തെക്കുറിച്ച്, വീട്ടില്‍ സമാധാന അന്തരീക്ഷം ഉണ്ടാകും. ആരോഗ്യവും നന്നായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

വ്യക്തിജീവിതത്തില്‍ നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം. നിങ്ങളുടെ പങ്കാളിയുമായി അസ്വാരസ്യങ്ങള്‍ സാധ്യമാണ്. ജോലിസ്ഥലത്ത് വളരെ തിരക്കുള്ള ദിവസമായിരിക്കും. സാമ്പത്തികം നന്നായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് പഴയ വായ്പകള്‍ ഏതെങ്കിലും തിരിച്ചടയ്ക്കാനാകും. ആരോഗ്യത്തെക്കുറിച്ച് പറഞ്ഞാല്‍, അനാവശ്യമായി ചിന്തിച്ച് ഇന്ന് നിങ്ങളുടെ മാനസിക സമാധാനത്തെ കെടുത്തരുത്.

ചിങ്ങം

ചിങ്ങം

ഇന്ന് നിങ്ങളുടെ സംസാരത്തില്‍ വിനയം കാത്തുസൂക്ഷിക്കുക. അല്ലാത്തപക്ഷം അനാവശ്യ സംവാദത്തില്‍ പെട്ടേക്കാം. ഇന്ന് ജോലിഭാരം കൂടുതലായിരിക്കും. ഇന്ന് നിങ്ങളുടെ ശ്രദ്ധ ജോലിയില്‍ നിന്ന് വ്യതിചലിച്ചേക്കാം. വ്യാപാരികള്‍ക്ക് ശുഭമായിരിക്കും. നിങ്ങളുടെ പദ്ധതി അനുസരിച്ച് എല്ലാം നടക്കും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് സാമ്പത്തികമായി അസ്ഥിരമാകും. നിക്ഷേപങ്ങള്‍ക്ക് സമയം അനുകൂലമല്ല. ഇന്ന് സമ്മര്‍ദ്ദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് ഇന്ന് ആരോഗ്യം വളരെ മികച്ചതായിരിക്കും. സമ്മര്‍ദ്ദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും. കുടുംബത്തോടൊപ്പം, പ്രത്യേകിച്ച് പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടും. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ആരെയെങ്കിലും സഹായിക്കാനുമാകും. ജോലിക്കാര്‍ ഇന്ന് സ്വയം വിശ്വാസം നല്‍കി നിങ്ങളുടെ ജോലി മികച്ചതാക്കാന്‍ ശ്രമിക്കുക.

തുലാം

തുലാം

സ്വകാര്യ ജീവിതത്തില്‍ വ്യവസ്ഥകള്‍ സാധാരണമാണ്. പങ്കാളിയുടെ ദേഷ്യം വിട്ടകലും. സാമ്പത്തിക രംഗത്ത് ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ ആശങ്കയ്ക്ക് കാരണമായേക്കാം. പ്രതികൂല സാഹചര്യങ്ങളിലും നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണ ലഭിക്കും. അത് നിങ്ങളെ ആത്മവിശ്വാസത്തോടെ നിലനിര്‍ത്തും. ജോലിയെ സംബന്ധിച്ചിടത്തോളം, കൂടുതല്‍ ജോലി സമ്മര്‍ദ്ദം ചെലുത്തിആരോഗ്യം തളര്‍ത്താതിരിക്കുക.

വൃശ്ചികം

വൃശ്ചികം

ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയത്ത് അല്‍പ്പം അശ്രദ്ധപോലും നിങ്ങള്‍ക്ക് നല്ലതല്ല. ഇന്ന് ബിസിനസ്സുകാര്‍ക്ക് മുമ്പ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ കഴിയും. ഇതുകൂടാതെ, ബിസിനസ്സുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, ഇന്ന് പരിഹരിക്കപ്പെടും. കുടുംബജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകും. നിങ്ങളുടെ തീരുമാനങ്ങളൊന്നും അംഗീകരിക്കാതെ വരും. ഈ സമയത്ത് ആരോഗ്യം കാക്കാന്‍ ഭക്ഷണം ശ്രദ്ധിക്കുക.

ധനു

ധനു

ഇന്ന് മനസ്സ് അസ്വസ്ഥമായിരിക്കും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടാം. ജോലി ചെയ്യുന്നവര്‍ക്ക് നേട്ടമുണ്ടാകും. സാമ്പത്തികമായി വ്യാപാരികള്‍ക്ക് ഇന്ന് നല്ല ദിവസമല്ല. ഇന്ന് നിങ്ങള്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ ഒന്നും ചെയ്യാതിരിക്കുക. സഹോദരങ്ങളുമയുള്ള പെരുമാറ്റം സന്തുലിതമായി നിലനിര്‍ത്തുക.

മകരം

മകരം

ഇന്ന് തൊഴില്‍ ചെയ്യുന്നവര്‍ക്ക് സമ്മര്‍ദ്ദകരമായ ദിവസമായിരിക്കും. നിങ്ങള്‍ ചെയ്ത കാര്യങ്ങളില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ സംതൃപ്തരായേക്കില്ല. ബിസിനസ്സുകാര്‍ സാമ്പത്തിക കാര്യങ്ങളില്‍ തിടുക്കപ്പെടാതിരിക്കുക. പ്രതികൂല സാഹചര്യങ്ങളില്‍ നിങ്ങളുടെ ഇണയുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ നിങ്ങള്‍ പരമാവധി ശ്രമിക്കും. സാമ്പത്തിക രംഗത്ത് ഒരു സമ്മിശ്ര ദിവസമായിരിക്കും.

കുംഭം

കുംഭം

പണത്തിന്റെ കാര്യത്തില്‍, ഈ ദിവസം നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഇന്ന് ആരെങ്കിലും നിങ്ങളോട് വായ്പ ചോദിക്കാന്‍ രണ്ടുവട്ടം ചിന്തിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ സമയം അനുകൂലമാണ്. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. ഇന്ന് കുടുംബവുമായി വളരെ നല്ല ദിവസമായിരിക്കും. മാതാപിതാക്കളുടെ വാത്സല്യവും അനുഗ്രഹവും ലഭിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ശരീരഭാരം ശ്രദ്ധിക്കുക.

മീനം

മീനം

ജോലികളില്‍ തിടുക്കപ്പെടാതിരിക്കുക. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ നിങ്ങളുടെ ശത്രുക്കളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ ഏതെങ്കിലും പ്രവൃത്തിയെ തടസ്സപ്പെടുത്താന്‍ അവര്‍ ശ്രമിക്കാന്‍ സാധ്യതയുണ്ട്. വീട്ടില്‍ വിയോജിപ്പിന്റെ സാഹചര്യം ഉണ്ടാകാം. ഇന്ന് നിങ്ങളുടെ കോപം നിയന്ത്രിക്കുക.

Story first published: Wednesday, July 22, 2020, 6:00 [IST]
X
Desktop Bottom Promotion