Latest Updates
-
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ്
ഈ രാശിക്കാര്‍ക്ക് ഭാഗ്യലബ്ധി
രാശിപരമായി ഇന്നത്തെ ദിവസം ചിലര്‍ക്ക് മെച്ചമുള്ളതാണ്. അത്തരക്കാര്‍ക്ക് ബിസിനസ്സില്‍ വളര്‍ച്ച, മനസമാധാനം, കുടുംബപരമായി സ്നേഹബന്ധം എന്നിവ കൈവരും. കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നൊരു നല്ല ദിവസമാണ്. അവരുടെ വൈവാഹിക ജീവിതം മികച്ചതായിരിക്കും. ജോലിക്കായി കാത്തിരിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ബിസിനസുകാര്‍ക്കും മെച്ചമുള്ള ദിവസമാണിന്ന്. അതേസമയം മറ്റുചില രാശിക്കാര്‍ ഇന്നല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവരില്‍ ധനനഷ്ടം, ബിസിനസില്‍ നഷ്ടം, ജോലിപരമായ സമ്മര്‍ദ്ധങ്ങള്‍ എന്നിവ കാണുന്നു. ഓരോ രാശിക്കാര്‍ക്കും ഇന്നത്തെ ദിനം എന്താണ് കരുതിവച്ചിട്ടുള്ളതെന്ന് കൂടുതലറിയാന്‍ വായിക്കൂ.

മേടം രാശി
ഇന്ന് നിങ്ങള്‍ക്ക് മതസ്ഥലങ്ങളിലേക്ക് പോകാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് മനസമാധാനം നല്‍കും. ഓഫീസ് ജോലിയില്‍ വിജയിക്കണമെങ്കില്‍ കുറച്ചുകൂടി ഗൗരവമായിരിക്കണം. ജോലിക്കാര്യത്തില്‍ അശ്രദ്ധ പാടില്ല. അല്ലാത്തപക്ഷം നിങ്ങള്‍ കുഴപ്പത്തിലാകാം. സാമ്പത്തിക കാര്യങ്ങള്‍ ഇന്ന് നന്നായിരിക്കും. പ്രയോജനം ലഭിക്കുന്ന നിക്ഷേപിക്കാന്‍ നടത്താനാവും. നിങ്ങളുടെ സ്വകാര്യ ജീവിതം സന്തോഷകരമാകും. കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാല്‍ വളരെയധികം ആശ്വാസം ലഭിക്കും.

ഇടവം രാശി
നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. ഇന്ന് കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ കഴിയും. ജോലിസ്ഥലത്ത് ലഭിക്കുന്ന അവസരങ്ങള്‍ മുതലെടുക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ ഇന്ന് അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. പഠനത്തിലെ അശ്രദ്ധ ഒഴിവാക്കുക. അനാവശ്യ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്. സാമ്പത്തികമായി ദിവസം നല്ലതാണ്. ഇന്ന് കൂടുതല്‍ ചെലവഴിക്കാന്‍ കഴിയും. വീടിന്റെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതിയിടും. ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത നിലനില്ക്കും.

മിഥുനം രാശി
ജോലിപരമായി നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സന്തുഷ്ടരാകും. ഭാവിയില്‍ ഇത് ഗുണം ചെയ്യും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് കാര്യങ്ങള്‍ അനുകൂലമല്ല. അടുത്തിടെ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ പ്രതീക്ഷിച്ച ആനുകൂല്യം ലഭിക്കാതെ വരും. ഇന്ന് നിങ്ങള്‍ പ്രതീക്ഷിച്ച സ്ഥലത്തു നിന്ന് പണം ലഭിക്കാതെ വരും. നിങ്ങളുടെ വ്യക്തിജീവിതത്തില്‍ ചില സമ്മര്‍ദ്ദങ്ങള്‍ വരാം. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാകും. ഇന്ന് വീട്ടില്‍ ഭിന്നതയുണ്ടാകാം.

കര്‍ക്കിടകം രാശി
ഇന്ന് നിങ്ങള്‍ക്ക് പ്രണയാര്‍ദ്രമായ ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് പോകാം. ഒരു പ്രത്യേക സമ്മാനം അവരില്‍ നിന്ന് ലഭിക്കുന്നതുമാണ്. വിവാഹിതര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ഇത് നിങ്ങളുടെ ഗൃഹാന്തരീക്ഷം മികച്ചതാകും. ഇന്ന് എടുക്കുന്ന തീരുമാനങ്ങള്‍ ആലോചിച്ചെടുക്കുക. ജോലിക്കാര്‍ക്ക് ദിവസം അനുകൂലമായിരിക്കും. പുതിയ ജോലിക്കായി കാത്തിരിക്കുന്നവരാണെങ്കില്‍ ഇന്ന് നല്ല വാര്‍ത്ത ലഭിക്കും. ബിസിനസുകാര്‍ക്ക് അവരുടെ സ്തംഭിച്ച ജോലികള്‍ പുനരാരംഭിക്കാനാവും.

ചിങ്ങം രാശി
സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ആശങ്കാകുലരാകും. വരുമാനം കുറവാണെന്ന് നിങ്ങള്‍ക്ക് തോന്നും. വരുമാനം വര്‍ദ്ധനവിന് ചില പ്രധാന പദ്ധതികള്‍ ആസൂത്രണം ചെയ്തേക്കാം. നിങ്ങളുടെ ചങ്ങാതിമാരുടെ സഹായം ഇക്കാര്യത്തില്‍ സ്വീകരിക്കാം. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. വളരെക്കാലത്തിനുശേഷം നിങ്ങള്‍ കുട്ടികളുമായി നല്ല സമയം ചെലവഴിക്കും. പങ്കാളിയുടെ പെരുമാറ്റത്തില്‍ ആശങ്കയുണ്ടാകും. അത്തരം സമയങ്ങളില്‍ നിങ്ങള്‍ കോപത്തേക്കാള്‍ സ്നേഹത്തോടെ പ്രവര്‍ത്തിക്കുക. ബിസിനസുകാര്‍ക്ക് ദിവസം സാധാരണമായിരിക്കും. ജോലിക്കാര്‍ ജോലിയില്‍ ശ്രദ്ധ നല്‍കുക.

കന്നി രാശി
സാമ്പത്തികമായി ഇന്ന് അല്പം ശ്രദ്ധിക്കുക. ചെലവുകള്‍ ശ്രദ്ധിക്കുക. പണം നിയന്ത്രിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. ഓഫീസില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ നിങ്ങളോട് ദേഷ്യപ്പെടും. നിങ്ങളുടെ ജോലിയില്‍ അവര്‍ സംതൃപ്തരായിരിക്കില്ല. ജോലിയില്‍ കഠിനാധ്വാനം ചെയ്യുക. ബിസിനസുകാര്‍ക്ക് പ്രധാനപ്പെട്ട ജോലികള്‍ക്കായി യാത്ര ചെയ്യേണ്ടി വന്നേക്കാം. ഇത് പ്രതീക്ഷിച്ച ഫലങ്ങള്‍ നല്‍കും. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാതാപിതാക്കള്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ആരോഗ്യം ഇന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

തുലാം രാശി
ഇന്ന് നിങ്ങളുടെ എല്ലാ ശ്രദ്ധയും ജോലിയിലായിരിക്കും. ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കും. കൂടുതല്‍ ജോലിഭാരം അനുഭവപ്പെടുമെങ്കിലും കൃത്യസമയത്ത് പൂര്‍ത്തിയാക്കും. ബിസിനസുകാര്‍ക്ക് ഇന്ന് ഒരു വലിയ പ്രവര്‍ത്തി കൈയില്‍വരും. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. നിങ്ങളുടെ വരവറിഞ്ഞ് ചെലവഴിക്കുക. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യം നല്ലതായിരിക്കും. ഗൃഹാന്തരീക്ഷവും ശാന്തമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.

വൃശ്ചികം രാശി
ജോലിക്കാര്‍ ഇന്ന് ശ്രദ്ധിക്കുക. നിങ്ങളുടെ ഇപ്പോഴത്തെ ജോലിയില്‍ സംതൃപ്തരല്ലാത്തവര് ജോലി മാറുന്ന കാര്യങ്ങള്‍ തിടുക്കത്തില്‍ തീരുമാനിക്കരുത്. ക്ഷമയോടെ കാത്തിരുന്നാല്‍ പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കും. ബിസിനസുകാര്‍ക്ക് ഇന്ന് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ ബിസിനസ്സിലെ തടസ്സങ്ങള്‍ നിങ്ങളില്‍ ആശങ്കയുണര്‍ത്തും. സാമ്പത്തിക നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. പണവുമായി ബന്ധപ്പെട്ട ചെലവുകളില്‍ ശ്രദ്ധാലുവായിരിക്കുക.

ധനു രാശി
നിങ്ങളുടെ ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും. ഇന്ന് നിങ്ങള്‍ക്ക് ഒരു ബന്ധുവീട് സന്ദര്‍ശിക്കാനാകും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ ഐക്യമുണ്ടാകും. നിങ്ങളുടെ സ്നേഹം വര്‍ദ്ധിക്കും. കുട്ടികളുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം എടുക്കാം. ബിസിനസ്സുകാര്‍ക്ക് ദിവസം അനുകൂലമാണ്. നിങ്ങള്‍ അടുത്തിടെ കൈകാര്യം ചെയ്ത പ്രവര്‍ത്തിയില്‍ വലിയ നേട്ടം ലഭിക്കും. ജോലിക്കാര്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. എങ്കിലും നിക്ഷേപത്തിന് നല്ല ദിവസമല്ല. ആരോഗ്യകാര്യങ്ങള്‍ ഇന്ന് നല്ലതായിരിക്കും.

മകരം രാശി
വിദ്യാര്‍ത്ഥികള്‍ ഇന്ന് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. പഠനത്തില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ സുഹൃത്തുക്കളില്‍ നിന്നോ അധ്യാപകരില്‍ നിന്നോ സഹായം തേടണം. ഓഫീസ് അന്തരീക്ഷം ഇന്ന് വളരെ മികച്ചതായിരിക്കും. നിങ്ങള്‍ ചെയ്യുന്ന ജോലികള്‍ വിലമതിക്കപ്പെടും. നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ നിങ്ങളെ അഭിനന്ദിക്കും. ഇത് നിങ്ങളുടെ ഉത്സാഹവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കും. ധനസ്ഥിതി മികച്ചതായിരിക്കും. ചെറിയ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കും. വീട്ടില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകും. നിങ്ങളുടെ തീരുമാനങ്ങള്‍ നിങ്ങളുടെ കുടുംബാംഗങ്ങള്‍ അംഗീകരിച്ചേക്കില്ല.

കുംഭം രാശി
മറ്റുള്ളവരെ പ്രീതിപ്പെടുത്താനോ മതിപ്പുളവാക്കാനോ ഒന്നും ചെയ്യരുത്. നിങ്ങള്‍ക്ക് സന്തോഷം നല്കുന്ന കാര്യങ്ങള്‍ ചെയ്യുക. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും മികച്ച സമയം ചെലവഴിക്കും. നിരവധി ദിവസമായി ഉണ്ടായ ജോലിത്തിരക്കില്‍ നിന്ന്് മുക്തനാകും. ഇന്ന് നിങ്ങള്‍ ഹോബികള്‍ക്കായി പണം ചിലവഴിക്കും. നിങ്ങളുടെ പ്രണയബന്ധം മികച്ചതാവും. നിങ്ങളുടെ പങ്കാളിയുടെ നല്ല വശങ്ങള് തിരിച്ചറിയും. നിങ്ങളുടെ ആരോഗ്യവും മികച്ചതായിരിക്കും.

മീനം രാശി
ഒരു കാരണവുമില്ലാതെ ഇന്ന് സങ്കടം തോന്നാം. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ വിഷമങ്ങള്‍ അടുപ്പമുള്ളവരോട് പങ്കിടാം. ജോലിപരമായി നിങ്ങള്‍ക്ക് ഏത് ക്രിയേറ്റീവ് പ്രോജക്റ്റിലും പ്രവര്‍ത്തിക്കാം. മേലുദ്യോഗസ്ഥരുടെ സഹായത്തോടെ വിജയം നേടാനാവും. സാമ്പത്തിക രംഗത്ത് ലാഭകരമായ ദിവസമായിരിക്കും. എവിടെയും നിക്ഷേപം നടത്തുന്നതിനുള്ള നല്ല ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റം ഇന്ന് നല്ലതാവില്ല.



Click it and Unblock the Notifications











