For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ രാശിക്കാരെ ഇന്ന് ആരോഗ്യം തളര്‍ത്തും

|

ഇന്നത്തെ ദിവസം ചിലര്‍ക്ക് മികച്ചതാകുമ്പോള്‍ മറ്റുള്ളവര്‍ക്ക് ദുരിതങ്ങള്‍ സമ്മാനിക്കും. വൃശ്ചികം രാശിക്കാര്‍ക്ക് ജോലിപരമായി ദിവസം മികച്ചതാണിന്ന്. നല്ല ഫലങ്ങള്‍ അവരുടെ പ്രവൃത്തിയിലൂടെ ലഭിക്കും. അവരുടെ എല്ലാ ശ്രമങ്ങളും വിജയിക്കും. ഇത് എല്ലാവരുടെയും കാര്യമല്ല. മറ്റു ചില രാശിക്കാര്‍ക്ക് ജോലിയില്‍ ഇന്ന് കഠിനമായ ദിനമായിരിക്കും. അത്തരക്കാര്‍ ആരൊക്കെയെന്ന് കൂടുതലറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കൂ.

Most read: ദാരിദ്ര്യമുക്തിക്ക് ഭഗവാന് നെയ്യഭിഷേകം തിങ്കളാഴ്ചMost read: ദാരിദ്ര്യമുക്തിക്ക് ഭഗവാന് നെയ്യഭിഷേകം തിങ്കളാഴ്ച

മേടം രാശി

മേടം രാശി

ഇന്ന് ഒരു വലിയ തര്‍ക്കം ഉണ്ടാകാനിടയുണ്ട്. സന്തോഷകരമായ ദാമ്പത്യജീവിതത്തിന് നിങ്ങളുടെ പെരുമാറ്റം മയപ്പെടുത്താന്‍ ശ്രമിക്കുക. പ്രണയ ജീവിതത്തില്‍ പിരിമുറുക്കങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. സാമ്പത്തികമായി ദിവസം ലാഭകരമായിരിക്കും. പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാം. ഓഫീസിലെ നിങ്ങളുടെ ആത്മാര്‍ത്ഥത വിലമതിക്കപ്പെടും. മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റും. ഇന്ന് ജോലിഭാരം കുറവായിരിക്കും. നിങ്ങള്‍ക്ക് കുടുംബത്തിനൊത്ത് ചെലവഴിക്കാന്‍ വേണ്ടത്ര സമയം ലഭിക്കും.

ഇടവം രാശി

ഇടവം രാശി

നിങ്ങളുടെ കുട്ടികളുമായുള്ള ഏത് പ്രശ്നവും പരിഹരിക്കപ്പെടും. നിങ്ങള്‍ക്കിന്ന് മാനസികോല്ലാസം ലഭിക്കും. ദാമ്പത്യം സുഖകരമായിരിക്കും. നിങ്ങളുടെ രാഷ്ട്രീയം ഓഫീസില്‍ എത്തിക്കാതിരിക്കുക. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസ്സുകാര്‍ക്ക് ഇന്ന് ഒരു വലിയ സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന ചില പ്രധാനപ്പെട്ട ജോലികള്‍ ഇന്ന് പൂര്‍ത്തിയായേക്കാം. ദിവസം യാത്രയ്ക്ക് അനുകൂലമല്ല.

മിഥുനം രാശി

മിഥുനം രാശി

ചെലവുകള്‍ വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ബജറ്റിനെ താളംതെറ്റിക്കും. സാമ്പത്തിക കാര്യങ്ങളും ആരോഗ്യവും ശ്രദ്ധിക്കുക. അമിതമായി വിഷമിക്കുന്നത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനേ ഉപകരിക്കൂ എന്ന് മനസ്സിലാക്കുക. മനസ്സ് ശാന്തമാക്കി വയ്ക്കുക. നിങ്ങളുടെ മോശം മാനസികാവസ്ഥ പങ്കാളിയുമായുള്ള ചില പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കും. കുടുംബത്തെ അവഗണിക്കുന്നത് വീട്ടില്‍ പിരിമുറുക്കം സൃഷ്ടിച്ചേക്കാം. ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് ശുഭകരമാണ്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കുടുംബത്തില്‍ തര്‍ക്കങ്ങളുണ്ടായേക്കാം. സാമ്പത്തികമായി ദിവസം വളരെ നല്ലതാണ്. ഒരു ജോലി പൂര്‍ത്തിയാക്കുന്നതിലൂടെ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലുമധികം ഫലം ലഭിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ മികച്ച ദിവസമാണിന്ന്. നിങ്ങളുടെ പങ്കാളിക്കൊപ്പം നിങ്ങള്‍ വളരെ സന്തുഷ്ടരാകും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഉറക്കം ശ്രദ്ധിക്കുക.

ചിങ്ങം രാശി

ചിങ്ങം രാശി

ജോലിപരമായി ദിവസം നല്ലതായിരിക്കും. നിങ്ങളുടെ പ്രവൃത്തികള്‍ സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും പിന്തുണയ്ക്ക് സഹായിക്കും. ബുദ്ധിമുട്ടുള്ള ജോലികള്‍ പോലും ഇന്ന് എളുപ്പത്തില്‍ പൂര്‍ത്തിയാകും. ബിസ്സിനസ്സുകാര്‍ക്ക് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട ദിവസമാണ് ഇന്ന്. നിങ്ങളുടെ ശത്രുക്കളില്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കും. തുണി, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഇരുമ്പ് എന്നിവയുടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് മികച്ച വിജയം നേടാന്‍ കഴിയും. പ്രണയ ജീവിതത്തില്‍ സ്‌നേഹവും സന്തോഷവും ഉണ്ടാകും. പങ്കാളിയുമായുള്ള സ്‌നേഹം കൂടുതല്‍ ആഴത്തിലാക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

കന്നി രാശി

കന്നി രാശി

നിങ്ങളുടെ ആരോഗ്യം ഇന്ന് നല്ലതല്ല. സ്വയം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഗൃഹാന്തരീക്ഷം ഇന്ന് ശാന്തമായിരിക്കും. വളരെക്കാലത്തിനുശേഷം സന്തോഷകരമായ ചില നിമിഷങ്ങള്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ദാമ്പത്യം മികച്ചതായിരിക്കും. ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി നല്ലതാണ്. പ്രണയ ജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയോട് എന്തെങ്കിലും വാഗ്ദാനം നല്‍കുന്നതിനുമുമ്പ് രണ്ടുതവണ ചിന്തിക്കുക.

തുലാം രാശി

തുലാം രാശി

പ്രണയിതാക്കള്‍ നിങ്ങളുടെ ബന്ധത്തില്‍ സുതാര്യത നിലനിര്‍ത്തുക. എന്തെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ നിങ്ങളുടെ പങ്കാളിയോട് സംസാരിച്ച് പരിഹരിക്കുക. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ചില പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാനാകും. ജോലിസ്ഥലത്ത് നിങ്ങള്‍ മികച്ച പ്രകടനം നടത്തുകയും സംതൃപ്തരാവുകയും ചെയ്യും. ജോലിയുമായി ബന്ധപ്പെട്ട് ഒരു ചെറിയ യാത്രയ്ക്ക് സാധ്യതയുണ്ട്. അച്ഛനുമായുള്ള ബന്ധം മെച്ചപ്പെടും. ആരോഗ്യകാര്യങ്ങള്‍ നന്നായിരിക്കും. നിങ്ങള്‍ക്ക് മാനസിക സമാധാനം അനുഭവപ്പെടും.

വൃശ്ചികം രാശി

വൃശ്ചികം രാശി

ജോലിസ്ഥലത്ത് മികച്ച ഫലം ലഭിക്കും. ഇന്ന് നിങ്ങളുടെ എല്ലാ ശ്രമങ്ങളും വിജയിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. നിങ്ങളുടെ പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ലക്ഷ്യത്തെക്കുറിച്ച് മാത്രം ചിന്തിക്കുക. പ്രതിസന്ധി ഘട്ടങ്ങളില്‍ ധൈര്യത്തോടെ പ്രവര്‍ത്തിക്കുക. ഒരു സുഹൃത്തിന്റെ സഹായത്തോടെ പൂര്‍ത്തിയാകാത്ത ഏതെങ്കിലും പ്രവൃത്തി പൂര്‍ത്തിയാക്കാനാകും. അത് നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ നല്‍കും. ആരെയെങ്കിലും സഹായിക്കുന്നതിലൂടെ ഇന്ന് നിങ്ങള്‍ക്ക് മാനസിക സമാധാനവും സന്തോഷവും ലഭിക്കും.

ധനു രാശി

ധനു രാശി

ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമുണ്ടാകാം. ഉദരരോഗം നിങ്ങളെ തളര്‍ത്തും. പുറത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ബിസിനസുകാര്‍ക്ക് ഇന്ന് മികച്ചതല്ല. നിങ്ങള്‍ ആഗ്രഹിച്ച വലിയ ലാഭം ഇന്നുണ്ടാകില്ല. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വീട്ടിലെ മുതിര്‍ന്നവരുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിക്കും. അവര്‍ നിങ്ങളെ മനസ്സിലാക്കും. പ്രണയത്തിന്റെ കാര്യത്തില്‍ തിടുക്കപ്പെടരുത്. ആരെയെങ്കിലും പ്രൊപ്പോസ് ചെയ്യാന്‍ കരുതുന്നുണ്ടെങ്കില്‍ കുറച്ച് സമയം കാത്തിരിക്കുക. സാമ്പത്തികമായി പതിവിലും മികച്ചതായിരിക്കും ദിവസം.

മകരം രാശി

മകരം രാശി

പ്രശ്‌നങ്ങള്‍ വിട്ടൊഴിഞ്ഞ് ഇന്ന് നിങ്ങള്‍ക്ക് കുറച്ച് ആശ്വാസം ലഭിക്കും. നിങ്ങളുടെ മനസ്സ് ശാന്തവും സംതൃപ്തവും ആയിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സമാധാനവും ഉണ്ടാകും. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വലിയ നഷ്ടം സംഭവിച്ചേക്കാമെന്നതിനാല്‍ സാമ്പത്തിക തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. ദമ്പതികള്‍ക്ക് ദിവസം മികച്ചതല്ല. നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള അകലം വര്‍ദ്ധിച്ചേക്കാം. ഓഫീസിലെ നിങ്ങളുടെ പൂര്‍ത്തിയാകാത്ത ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കുക.

കുംഭം രാശി

കുംഭം രാശി

ദിവസം ഇന്ന് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ പങ്കാളിയുമായി ചില പിണക്കങ്ങളുണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ പെരുമാറ്റം സൗമ്യമായി നിലനിര്‍ത്തുക. ആരോഗ്യം ഇന്ന് മികച്ചതാണ്. നിങ്ങള്‍ക്ക് വളരെ ഊര്‍ജ്ജസ്വലതയും ഉന്മേഷവും അനുഭവപ്പെടും. വളരെക്കാലത്തിനുശേഷം നിങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങളും ഇന്ന് കഴിക്കാനാകും. ജോലിപരമായി ഇന്ന് കഠിനാധ്വാനം വേണ്ടിവരും.

മീനം രാശി

മീനം രാശി

നിങ്ങളുടെ മനസ്സ് ഇന്ന് അസ്വസ്ഥമായിരിക്കും. ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകള്‍ മാറാന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടാതിരിക്കുക. സാമ്പത്തിക രംഗത്ത് ദിവസം സാധാരണമായിരിക്കും. നിങ്ങളുടെ ചെലവുകളില്‍ ശ്രദ്ധാലുവാകുക. ജീവിത പങ്കാളി നിങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും നിങ്ങള്‍ക്ക് പിന്തുണ തരികയും ചെയ്യും. ജോലിക്കാര്യത്തില്‍ അല്‍പം ശ്രദ്ധ കേന്ദ്രീകരിക്കുക. അനാവശ്യ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് സമയം പാഴാക്കരുത്.

English summary

Daily Horoscope For 22nd December 2019

Read your daily horoscope for 22nd December 2019 in Malayalam.
Story first published: Saturday, December 21, 2019, 17:52 [IST]
X
Desktop Bottom Promotion