For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടവം രാശിക്കാര്‍ക്ക് പ്രവര്‍ത്തന തടസ്സം

|

നിങ്ങളുടെ പരാജയം വിജയമാക്കി മാറ്റണമെങ്കില്‍, നിങ്ങളുടെ രാശിഫലം വായിക്കുക. നിങ്ങളുടെ ഇന്നത്തെ ദിവസവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ എല്ലാ വിവരങ്ങളും ഇവിടെ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ഭാവി അറിയുന്നതിലൂടെ, വരാനിരിക്കുന്ന വെല്ലുവിളികളെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ നേരിടാന്‍ കഴിയും, അത് നിങ്ങളുടെ സന്തോഷവും ആത്മശക്തിയും വര്‍ദ്ധിപ്പിക്കും.

Most read: ഐശ്വര്യത്തിനായി ഗണേശ വിഗ്രഹം വയ്‌ക്കേണ്ടതിങ്ങനെMost read: ഐശ്വര്യത്തിനായി ഗണേശ വിഗ്രഹം വയ്‌ക്കേണ്ടതിങ്ങനെ

അതിനാല്‍ ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്താണ് കരുതിവച്ചെതന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം

മേടം

ഇന്ന് ജോലിക്കാര്‍ക്ക് ശുഭമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. ബിസിനസ്സ് നടത്തുന്നവര്‍ക്ക് ഇന്ന് പണവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കപ്പെടും. കുടുംബജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. പിതാവിന്റെ അപ്രീതി മറികടക്കാന്‍ ഇന്ന് നല്ല ദിവസമാണ്. അവിവാഹിതര്‍ക്ക് നിങ്ങളുടെ വിവാഹക്കാര്യം വീട്ടില്‍ ചര്‍ച്ചചെയ്യാം. താമസിയാതെ നിങ്ങളുടെ പങ്കാളിക്കായുള്ള തിരയലും അവസാനിച്ചേക്കാം. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്, നിങ്ങളുടെ ദിനചര്യ ക്രമീകരിക്കേണ്ടതുണ്ട്.

ഇടവം

ഇടവം

ഇന്ന് നിങ്ങളുടെ ചില പ്രധാനപ്പെട്ട പ്രവര്‍ത്തികള്‍ കുടുങ്ങിപ്പോയേക്കാം, അത് നിങ്ങളെ വളരെയധികം നിരാശപ്പെടുത്തും. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. പണത്തിന്റെ അവസ്ഥ നന്നായിരിക്കും. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായി കുറച്ച് സമയം ചിലവഴിക്കുന്നതിലൂടെ നല്ല മനസുഖം തോന്നും.

Most read:ലക്ഷ്മീ വിഗ്രഹം ഇങ്ങനെ വയ്ക്കൂ; ഐശ്വര്യം കൂടെMost read:ലക്ഷ്മീ വിഗ്രഹം ഇങ്ങനെ വയ്ക്കൂ; ഐശ്വര്യം കൂടെ

മിഥുനം

മിഥുനം

ബിസിനസ്സുകാര്‍ക്ക് നിക്ഷേപം നടത്താന്‍ വളരെ നല്ല ദിവസമാണ്. മറുവശത്ത്, നിങ്ങളുടെ എതിരാളികളുമായി ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ജോലിയില്‍ മേലുദ്യോഗസ്ഥര്‍ക്ക് പിന്തുണ ലഭിക്കും. നിങ്ങളുടെ പ്രധാനപ്പെട്ട ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാകും. വ്യക്തിപരമായ ജീവിതത്തില്‍ വീടിന്റെ അന്തരീക്ഷം സന്തോഷപൂര്‍വ്വം തുടരും. നിങ്ങളുടെ പങ്കാളി വളരെ റൊമാന്റിക് മാനസികാവസ്ഥയിലായിരിക്കും. പ്രായമായവരുടെ ആരോഗ്യം മെച്ചപ്പെട്ടേക്കാം. സാമ്പത്തിക രംഗത്ത് ഇന്ന് സാധാരണ നിലയിലായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രധാനമാണ്, പ്രത്യേകിച്ചും നിങ്ങള്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ശ്രമിക്കുകയാണെങ്കില്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുക. ജോലിയില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ജോലിയോ ബിസിനസ്സോ ആകട്ടെ, ഇന്ന് നിങ്ങളുടെ പ്രവര്‍ത്തികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാകും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് കാലുകളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ചിങ്ങം

ചിങ്ങം

ഇന്ന് നിങ്ങളുടെ അസൂയാലുക്കള്‍ നിങ്ങളുടെ പ്രശസ്തിയെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചേക്കാം. അത്തരം ആളുകളുമായി നിങ്ങള്‍ ശ്രദ്ധാലുവായിരിക്കുന്നതാണ് നല്ലത്. സാമൂഹികമായി ഇന്ന് നിങ്ങള്‍ വളരെ സജീവമായിരിക്കും. എങ്കിലും, ആരോഗ്യം അവഗണിക്കുന്നത് നിങ്ങള്‍ക്ക് ഒരു തരത്തിലും നല്ലതല്ല. വ്യക്തിജീവിതത്തിന് ഇന്ന് നല്ല ദിവസമല്ല. നിങ്ങളുടെ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഉള്ള ബന്ധത്തില്‍ കയ്പുണ്ടാകാം. നിങ്ങളുടെ കോപവും സംസാരവും നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഇന്ന് നിങ്ങള്‍ ജോലിയില്‍ വളരെ തിരക്കിലായിരിക്കും, പ്രത്യേകിച്ചും നിങ്ങള്‍ ബിസിനസ്സ് ചെയ്യുകയാണെങ്കില്‍.

Most read:വലംകണ്ണ് തുടിക്കുന്നത് സൂചിപ്പിക്കുന്നത് ഇത്‌Most read:വലംകണ്ണ് തുടിക്കുന്നത് സൂചിപ്പിക്കുന്നത് ഇത്‌

കന്നി

കന്നി

ഇന്ന് ദാമ്പത്യ ജീവിതത്തിന് പ്രത്യേക ദിവസമായിരിക്കും. ജീവിത പങ്കാളിയുമായുള്ള ബന്ധം വളരും. ഇന്ന് നിങ്ങളുടെ പ്രണയിനിയുമായ വളരെ നല്ല സമയം ചെലവഴിക്കും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയും ഉയര്‍ന്ന സ്ഥാനം നേടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍ ഈ സമയം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ബിസിനസ്സ് കാര്യങ്ങളില്‍, നിങ്ങള്‍ തീരുമാനങ്ങള്‍ വിവേകത്തോടെ എടുക്കേണ്ടതുണ്ട്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

തുലാം

തുലാം

ഇന്ന് നിങ്ങള്‍ക്ക് ശാരീരികമായും മാനസികമായും മികച്ച അനുഭവം ലഭിക്കും. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങളുടെ കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തും. ഇന്ന് വീട്ടിലെ ഇളയ അംഗങ്ങളുമായി ബന്ധം നല്ലതായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്‌നേഹവും പിന്തുണയും നേടുന്നതിലൂടെ, നിങ്ങളുടെ സമ്മര്‍ദ്ദവും കുറയും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍ അശ്രദ്ധ ഒഴിവാക്കുക. പണത്തിന്റെ കാര്യത്തില്‍ വ്യാപാരികള്‍ ജാഗ്രത പാലിക്കുക.

Most read:ദാമ്പത്യം സന്തുഷ്ടമാക്കാന്‍ ഫെങ് ഷൂയി വിദ്യകള്‍Most read:ദാമ്പത്യം സന്തുഷ്ടമാക്കാന്‍ ഫെങ് ഷൂയി വിദ്യകള്‍

വൃശ്ചികം

വൃശ്ചികം

നിങ്ങളുടെ ബിസിനസ്സ് കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമയം അതിന് അനുകൂലമാണ്. പങ്കാളിത്തത്തോടെ ഒരു ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വരും ദിവസങ്ങളില്‍ നല്ല നേട്ടമുണ്ടാക്കും. ജോലി ചെയ്യുന്നവര്‍ക്കും ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. കുടുംബ ജീവിതത്തില്‍ സമ്മര്‍ദ്ദം കുറയും. നിങ്ങളുടെ വീടിന്റെ അന്തരീക്ഷത്തില്‍ മാറ്റം കാണും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള അകല്‍ച്ചകള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ പരമാവധി ശ്രമിക്കും.

ധനു

ധനു

ഇന്ന് നിങ്ങളുടെ ആരോഗ്യം വളരെ മികച്ചതായിരിക്കും. എങ്കിലും വീട്ടിലെ ഒരു അംഗത്തിന്റെ ആരോഗ്യം അല്‍പം മോശമാകാം. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. ജോലിയെക്കുറിച്ച് പറയുമ്പോള്‍, ഓഫീസിലെ സഹപ്രവര്‍ത്തകരുമായി ചില അസംതൃപ്തി ഉണ്ടായേക്കാം. വ്യാപാരികള്‍ക്ക് ഇന്ന് തര്‍ക്കമുണ്ടായേക്കാം. പണത്തിന്റെ അവസ്ഥ ഇന്ന് സാധാരണമായിരിക്കും.

മകരം

മകരം

ഇന്ന് ചില സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെങ്കിലും നിങ്ങളുടെ പരിശ്രമത്തോടെ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ നിങ്ങള്‍ക്ക് കഴിയും. ജോലി ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ പ്രകടനം വിലമതിക്കപ്പെടും. എന്നിരുന്നാലും, ഇന്ന് ഉയര്‍ന്ന ജോലിഭാരം അനുഭവപ്പെടും. ഇന്ന് ചെറുകിട വ്യാപാരികള്‍ക്ക് അല്‍പം ലാഭം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതത്തില്‍ ഇന്ന് പങ്കാളിയുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?

കുംഭം

കുംഭം

ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് ഇന്ന് ബുദ്ധിമുട്ട് അനുഭവപ്പെടാം. ബിസിനസുകാര്‍ തിടുക്കത്തില്‍ എന്തെങ്കിലും തീരുമാനമെടുക്കുകയാണെങ്കില്‍, അതിന് തെറ്റായ ഫലം അനുഭവിക്കേണ്ടിവരാം. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഇന്ന് നിങ്ങളെ വേട്ടയാടും. ഈ ചിന്ത ഇന്ന് നിങ്ങളെ വലിയ സമ്മര്‍ദ്ദത്തിലാകും. സാമ്പത്തിക രംഗത്ത്, ദിവസം നന്നായിരിക്കും. ചെലവുകള്‍ കുറവായിരിക്കും.

മീനം

മീനം

പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ നിക്ഷേപവും നടത്താം. കുടുംബ ജീവിതത്തില്‍ ചില പിരിമുറുക്കങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ അശ്രദ്ധമായ മനോഭാവം കാരണം മാതാപിതാക്കള്‍ നിങ്ങളോട് ദേഷ്യപ്പെട്ടേക്കാം. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, നിങ്ങളുടെ ഇണയുടെ വാക്കുകള്‍ അവഗണിക്കാതിരിക്കുക. ജോലിയില്‍ ഇന്ന് സാധാരണമായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ലഘുവ്യായാമങ്ങള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും.

English summary

Daily Horoscope For 22nd August 2020

Read your daily horoscope for 22nd August 2020 in Malayalam. നിങ്ങളുടെ ഇന്നത്തെ രാശിഫലം എന്താണെന്ന് അറിയുന്നതിന് ഈ ലേഖനം വായിക്കൂ
Story first published: Friday, August 21, 2020, 18:28 [IST]
X
Desktop Bottom Promotion