Latest Updates
-
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ന് സാമ്പത്തികം ശ്രദ്ധിക്കേണ്ട രാശിക്കാര്‍
ഇന്നത്തെ ദിവസം പലരിലും നല്ല നേട്ടങ്ങള്‍ കാണുന്നു. സാമ്പത്തികം, ദാമ്പത്യം, ആരോഗ്യ കാര്യങ്ങള്‍ എന്നിവ ചില രാശിക്കാരില്‍ പ്രത്യേകമായി വന്നുചേരുന്നു. ചില രാശിക്കാര്‍ക്ക് ചില തടസങ്ങള്‍ നേരിടേണ്ടി വരുമെങ്കിലും നിങ്ങള്‍ നിരാശപ്പെടേണ്ടതില്ല. നിങ്ങള്‍ തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുക, വേഗത്തില്‍ ലക്ഷ്യത്തിലേക്ക് നീങ്ങുകയും ചെയ്യുക. ഇന്ന്, ഏത് രാശിചിഹ്നങ്ങള്ക്കാണ് മികച്ച വിജയം ലഭിക്കുകയെന്ന് അറിയാന്‍ നിങ്ങളുടെ രാശിഫലം വായിക്കൂ.

മേടം
സാമ്പത്തിക രംഗത്ത് ഇന്ന് നല്ല ദിവസമല്ല. നിക്ഷേപ തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പഠനത്തോടുള്ള അശ്രദ്ധ ഒഴിവാക്കുക. ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ പ്രകടനത്തില്‍ മേലുദ്യോഗസ്ഥര്‍ സംതൃപ്തരാകും. രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ ഇന്ന് അല്പം കരുതലെടുക്കുക.

ഇടവം
ഇന്ന് മനസ്സില്‍ ഒരുപാട് പ്രശ്നങ്ങള്‍ വലയം ചെയ്യും. ഇന്ന് നിങ്ങള്‍ പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും എടുക്കാതിരിക്കുന്നതാണ് നല്ലത്. ജോലിക്കാര്‍ക്ക് ഇന്ന് സാധാരണമായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ വ്യാപാരികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബജീവിതത്തില്‍ വീടിന്റെ അന്തരീക്ഷം ഇന്ന് ശാന്തമായിരിക്കും. കുടുംബാംഗങ്ങള്‍ തമ്മില്‍ മികച്ച ഏകോപനം ഉണ്ടാകും. ഇന്ന് ആരോഗ്യത്തിന്റെ കാര്യത്തില്‍ സമ്മിശ്രമായിരിക്കും.

മിഥുനം
ഇന്ന് നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. അപകടകരമായ ജോലികളൊന്നും ചെയ്യരുത്. നിങ്ങളുടെ സാമ്പത്തിക ശ്രമങ്ങള്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട്. പ്രതികൂല സാഹചര്യങ്ങളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നതിലൂടെ ആശ്വാസം ലഭിക്കും. മാതാപിതാക്കളുടെയും ഭാര്യയുടെയും പൂര്‍ണ്ണ പിന്തുണ ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. വിദ്യാഭ്യാസവുമായി ബന്ധമുള്ള ആളുകളുടെ ദിവസം വളരെ തിരക്കിലായിരിക്കും.

കര്‍ക്കിടകം
ഇന്ന് നിങ്ങള്‍ക്ക് വളരെ ശുഭകരമായ ദിവസമായിരിക്കും. ചില പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജോലിയും വളരെയധികം വിലമതിക്കപ്പെടും. വില്‍പ്പനയും വിപണനവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് ചില ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബജീവിതം സന്തോഷകരമാകും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും, ഒപ്പം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മികച്ച അനുഭവം ലഭിക്കും. സാമ്പത്തികം നന്നായിരിക്കും.

ചിങ്ങം
ഇന്ന് നിങ്ങള്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും പ്ലാന്‍ അനുസരിച്ച് ചെയ്യുന്നതാണ് നല്ലത്. ചെറിയ കാര്യങ്ങളില്‍ ദേഷ്യപ്പെടുന്ന നിങ്ങളുടെ ശീലം കാരണം, ഇന്ന് വീട്ടില്‍ പിരിമുറുക്കത്തിന്റെ അന്തരീക്ഷം ഉണ്ടാകും. സാമ്പത്തിക രംഗത്ത്, ഇന്നത്തെ ദിവസം സമ്മിശ്രമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. യാത്രകള്‍ ഒഴിവാക്കുക.

കന്നി
നിങ്ങള്‍ ഇന്ന് ഒരു സുപ്രധാന തീരുമാനം എടുക്കുകയാണെങ്കില്‍, മറ്റുള്ളവരുടെ വാക്കുകളില്‍ വീഴരുത്. ദാമ്പത്യജീവിതം സന്തോഷകരമാക്കാന്‍, നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നത് നന്ന്. ജോലിയില്‍ നിങ്ങളുടെ കഠിനാധ്വാനം പ്രകടമാക്കേണ്ട ദിനമാണിന്ന്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും.

തുലാം
ഇന്ന് നിങ്ങള്‍ വിജയിക്കാന്‍ നെഗറ്റീവ് ചിന്തകളില്‍ നിന്ന് സ്വയം അകന്നു നില്‍ക്കേണ്ടത് പ്രധാനമാണ്. പണത്തിന്റെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് കഠിനമായി പരിശ്രമിക്കും. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കിച്ചേക്കില്ല. ആരോഗ്യം പരിപാലിക്കാന്‍ കൃത്യമായൊരു ദിനചര്യ പിന്തുടരുക.

വൃശ്ചികം
ഈ രാശിയിലെ വ്യാപാരികള്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. വളരെക്കാലമായി കുടുങ്ങിയ ജോലികളില്‍ മോചനം ലഭിക്കും. സാമ്പത്തിക രംഗത്തും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ഒരു പുതിയ വരുമാന മാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയും. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. മാതാപിതാക്കള്‍ക്ക് അനുഗ്രഹം ലഭിക്കും. സഹോദരങ്ങളുമായുള്ള ബന്ധവും നല്ലതായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ ഇന്ന് മാനസികമായി വളരെ ശക്തരാകും.

ധനു
പണത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഇന്ന് ഒരാളുമായി തര്‍ക്കമുണ്ടാകാം. ചില നിയമ തടസങ്ങളില്‍ കുടുങ്ങാനും സാധ്യതയുണ്ട്. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ പുതിയ ആശയങ്ങള്‍ ഉപയോഗിക്കുക. ഇന്ന് നിങ്ങള്‍ക്ക് ഒരു പ്രധാന ചുമതല നല്കിയിട്ടുണ്ടെങ്കില്, അത് ശ്രദ്ധാപൂര്‍വ്വം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. വ്യാപാരികള്‍ പണവുമായി ബന്ധപ്പെട്ട വലിയ ജോലികളൊന്നും ചെയ്യുന്നില്ലെങ്കില്‍ അത് നന്നായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും.

മകരം
ഇന്ന്, നിങ്ങളോട് ആരൈങ്കിലും സഹായം അഭ്യര്‍ത്ഥിച്ച് വന്നേക്കാം. വ്യാപാരം നടത്തുന്നവര്‍ നിരവധി തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് പ്രധാനപ്പെട്ട ദിവസമായിരിക്കും. ബുദ്ധിമുട്ടുള്ള ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. പണം നന്നായിരിക്കും. നിങ്ങളുടെ ബജറ്റ് സന്തുലിതമാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍, ഭക്ഷണം പ്രത്യേകം ശ്രദ്ധിക്കുക.

കുംഭം
ഇന്ന് ഉയര്‍ച്ച താഴ്ചകളുടെ ദിവസമായിരിക്കും. നിങ്ങള്‍ക്ക് ചില പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവരാം, പ്രത്യേകിച്ചും പണത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക വര്‍ദ്ധിക്കും. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം സ്വയം വലിയ കുഴപ്പങ്ങളില്‍ അകപ്പെടാം. പങ്കാളിയുമായുള്ള നിങ്ങളുടെ പെരുമാറ്റം ശരിയായി നിലനിര്‍ത്താന്‍ ശ്രമിക്കുക. അനാവശ്യ കാര്യങ്ങളെക്കുറിച്ച് തര്‍ക്കിക്കരുത്. ഇന്ന് മനസ്സ് അസ്വസ്ഥമാകും. ശാരീരികമായി ഇന്ന് ക്ഷീണം അനുഭവപ്പെടും.

മീനം
വീടിന്റെ അന്തരീക്ഷം ഇന്ന് ശാന്തമായിരിക്കും. ഇന്ന് വളരെക്കാലത്തിനുശേഷം നിങ്ങളുടെ കുടുംബവുമായി നിങ്ങള്‍ക്ക് ഒരുപാട് ആസ്വദിക്കാം, സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. നിങ്ങള്‍ വിവാഹിതനാണെങ്കില്, പങ്കാളിയുമായുള്ള നിങ്ങളുടെ സ്നേഹം വര്‍ദ്ധിപ്പിക്കും. സാമ്പത്തിക രംഗത്ത് നല്ല ഫലങ്ങള്‍ ലഭിക്കും. വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. നിക്ഷേപത്തിന് സമയം അനുകൂലമാണ്. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ജോലിക്കാര്‍ക്ക് ജോലിമാറ്റത്തിന് അനുകൂല സമയമല്ല. ഇന്ന് ആരോഗ്യം നന്നായിരിക്കും.



Click it and Unblock the Notifications
