ഭാഗ്യം പിന്തുണക്കുന്ന രാശിക്കാര്‍

ഇന്ന് പല രാശിക്കാര്‍ക്കും ചില നല്ല നേട്ടങ്ങള്‍ കാണുന്നു. സാമ്പത്തിക നേട്ടം, ജോലിയില്‍ ആശ്വാസം, ദാമ്പത്യ വിജയം എന്നിവ പലര്‍ക്കും കൈവരും. ചില രാശിക്കാര്‍ അല്‍പം ഒന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇത്തരക്കാര്‍ മെച്ചപ്പെട്ട ഭാവി ആസൂത്രണം ചെയ്യുന്നത് മോശമല്ല, എന്നാല്‍ വെറുതെ വിഷമിക്കുന്നത് നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം നല്‍കുന്നതായിരിക്കും എന്ന് തിരിച്ചറിയുക.

നിങ്ങളുടെ ആശങ്കകള്‍ ഇന്നത്തെ ദിവസത്തെ നശിപ്പിക്കാന്‍ വഴിവയൊരുക്കാതിരിക്കുക. നിങ്ങള്‍ക്ക് ശരിയായ ഫലങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ ക്ഷമയോടെ കാത്തിരിക്കുക, കാരണം നിങ്ങളുടെ ധാരണയും പരിശ്രമവും തീര്‍ച്ചയായും നിങ്ങള്‍ക്ക് വിജയം നല്‍കും. ഇന്നത്തെ രാശിഫലം കൂടുതലറിയാന്‍ വായിക്കൂ.

മേടം

മേടം

സാമ്പത്തികമായി മികച്ച ദിവസമായിരിക്കും. പണവുമായി ബന്ധപ്പെട്ട ആശങ്ക നീങ്ങും. ഓഫീസില്‍ നിങ്ങളുടെ കോപം നിയന്ത്രിക്കുക. നിങ്ങളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. ഇന്ന് നിങ്ങള്‍ക്ക് അല്‍പ്പം തിരക്ക് അനുഭവപ്പെടും. പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ചില നല്ല വാര്‍ത്തകള്‍ ഇന്ന് കുട്ടികളില്‍ നിന്ന് ലഭിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

ഇടവം

ഇടവം

കുടുങ്ങിക്കിടക്കുന്ന പ്രധാന പ്രവര്‍ത്തികള്‍ ഇന്ന് പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. നിങ്ങള്‍ കുട്ടികളോടൊപ്പം സമയം ചെലവഴിക്കും. മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. സംഭാഷണങ്ങളില്‍ നിന്നും കിംവദന്തികളില്‍ നിന്നും മാറിനില്‍ക്കുക. ഓഫീസില്‍, നിങ്ങള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ന് ഏതെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. സാമ്പത്തിക കാര്യങ്ങളില്‍ സ്വയം തീരുമാനമെടുക്കുക. മറ്റുള്ളവരുടെ നിര്‍ദേശപ്രകാരം പണവുമായി ബന്ധപ്പെട്ട ഒന്നും ചെയ്യരുത്. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

മിഥുനം

മിഥുനം

ഇന്ന് പല പ്രവര്‍ത്തിയിലും നല്ല ഫലങ്ങള്‍ ലഭിക്കും. ഇന്ന് ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാം. പ്രണയിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. അവിവാഹിതര്‍ക്ക് ഒരു പ്രണയ നിര്‍ദ്ദേശം ലഭിച്ചേക്കാം. ഇന്ന് സാമ്പത്തിക രംഗത്ത് മികച്ച ദിവസമായിരിക്കും. നിങ്ങളുടെ പിതാവില്‍ നിന്ന് സാമ്പത്തിക നേട്ടം സാധ്യമാണ്.

കര്‍ക്കിടകം

കര്‍ക്കിടകം

പണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കണം. കൂടുതല്‍ ചെലവുകള്‍ വരുത്താതിരിക്കുക. മേലുദ്യോഗസ്ഥരുടെ ഉപദേശത്തില്‍ നിന്ന് ഇന്ന് നിങ്ങള്‍ക്ക് വലിയ നേട്ടം ലഭിക്കും. ബുദ്ധിമുട്ടുള്ള ഏത് ജോലിയും എളുപ്പത്തില്‍ പൂര്‍ത്തിയാക്കും. ബിസിനസ്സുകാര്‍ക്ക് ഒരു വലിയ ജോലി ലഭിക്കും. സത്യസന്ധമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങളുടെ ബിസിനസ്സ് അതിവേഗം വളരും. ദാമ്പത്യ ജീവിതത്തില്‍ നല്ല ഫലങ്ങളുണ്ടാകും. ഇന്ന് ആരോഗ്യം ശ്രദ്ധിക്കുക.

ചിങ്ങം

ചിങ്ങം

നിങ്ങളുടെ സമയം അനാവശ്യ കാര്യങ്ങളില്‍ പാഴാക്കാതിരിക്കുക. തെറ്റായ അഭ്യൂഹങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കുക. നിങ്ങളുടെ പങ്കാളിയുമായി ഉണ്ടായിരുന്ന വിള്ളല്‍ ഇന്ന് നീങ്ങും. സാമ്പത്തികമായി, നിങ്ങളുടെ തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. ആരോഗ്യം ഇന്ന് അല്‍പം ശ്രദ്ധിക്കുക. പ്രണയ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകാമെങ്കിലും വേണ്ടവിധം കൈകാര്യം ചെയ്യും.

കന്നി

കന്നി

ദാമ്പത്യ ജീവിതം സന്തോഷകരമാകും. പങ്കാളിയുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കും. പ്രണയിക്കുന്നവര്‍ക്ക് ചില സമ്മര്‍ദ്ദകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ദിവസത്തിന്റെ രണ്ടാം പകുതി സാമ്പത്തികമായി ഗുണം ചെയ്യും. നിങ്ങളുടെ കടം തിരിച്ചടയ്ക്കാനാകും. ഇന്ന് നിങ്ങളുടെ മാതാവില്‍ നിന്ന് ചില നേട്ടങ്ങള്‍ സാധ്യമാണ്. ചില വലിയ പ്രശ്‌നങ്ങള്‍ ഇന്ന് പരിഹരിക്കപ്പെടും. ജോലിസ്ഥലത്ത് ദിവസം സാധാരണമായിരിക്കും.

തുലാം

തുലാം

ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. വ്യാപാരികള്‍ക്ക് വളരെ ശുഭകരമായ ദിവസമാണ്. ഇന്ന് ഏത് പ്രശ്‌നവും പരിഹരിക്കപ്പെടുകയും നിങ്ങളുടെ ബിസിനസ്സ് വളര്‍ത്താനുള്ള നിങ്ങളുടെ ആഗ്രഹം ഉടന്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. ദാമ്പത്യ ജീവിതത്തില്‍ ചില പിരിമുറുക്കങ്ങളുണ്ടാകാം. ഇന്ന് നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധരാകാതിരിക്കുക.

വൃശ്ചികം

വൃശ്ചികം

ഇന്ന് നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുക. ചിന്തിക്കാതെ എന്തും പറയുന്നത് ഒഴിവാക്കുക. ഇന്ന്, തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കരുത്. നിങ്ങളുടെ പ്രശ്‌നങ്ങള്‍ പങ്കാളിയുമായി പങ്കിടാം, അവരുടെ ഉപദേശങ്ങള്‍ നിങ്ങള്‍ക്കായി പ്രവര്‍ത്തിച്ചേക്കാം. പ്രണയ ജീവിതത്തില്‍ ഇന്ന് നിങ്ങളുടെ പങ്കാളിക്കൊപ്പം മികച്ച സമയം ചെലവഴിക്കും. സാമ്പത്തികം നന്നായിരിക്കും.

ധനു

ധനു

ദാമ്പത്യ ജീവിതത്തിലെ മികച്ച ദിവസങ്ങളിലൊന്നായിരിക്കും ഇന്ന്. സാമ്പത്തിക രംഗത്ത് ഇന്ന് സാധാരണ നിലയിലായിരിക്കും. ഇന്ന് നിങ്ങളുടെ ചെലവുകള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ മനസ്സ് ശാന്തമാക്കി നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കുടുംബകാര്യങ്ങള്‍ പരിഹരിക്കാനുള്ള ഉചിതമായ സമയമാണിത്. ഇന്ന് നിങ്ങളുടെ സംസാരങ്ങള്‍ ശ്രദ്ധിച്ചു മതി.

മകരം

മകരം

സാമ്പത്തികമായി പുരോഗതിയുണ്ടാകും. പെട്ടെന്നുള്ള വലിയ സാമ്പത്തിക നേട്ടം എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. സ്വകാര്യ ജീവിതത്തില്‍ ചില പിരിമുറുക്കമുണ്ടാകാം. ജോലിയിലെ തളര്‍ച്ചകളില്‍ പതറാതെ മുന്നോട്ടു നീങ്ങുക. ഉടന്‍ നല്ല നേട്ടം പ്രതീക്ഷിക്കാം. അമിതമായ സമ്മര്‍ദ്ദം നിങ്ങളുടെ മാനസിക സമാധാനത്തെ ബാധിക്കും. ഇന്ന്, ഓഫീസില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കും.

കുംഭം

കുംഭം

നിങ്ങളുടെ ജോലികളില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ ആകൃഷ്ടരാകും. ഇന്ന് നിങ്ങള്‍ സുഹൃത്തുക്കളുമായും കുടുംബവുമായും നല്ല സമയം ചെലവഴിക്കും. അത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. നിങ്ങളുടെ ഏതെങ്കിലും സാമ്പത്തിക ശ്രമങ്ങള്‍ ഇന്ന് വിജയിക്കും. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഏത് ജോലിയും പൂര്‍ത്തിയാക്കാന്‍ കഴിയും. ദാമ്പത്യ ജീവിതം സന്തോഷകരമാകും.

മീനം

മീനം

മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കും. സാമ്പത്തിക രംഗത്ത് ഇന്ന് നല്ല ദിവസമല്ല. കുടുംബജീവിതത്തില്‍ സമാധാനം കൈവരാന്‍ ശ്രദ്ധിച്ച് പെരുമാറുക. നിങ്ങളുടെ കുടുംബത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുക. നിങ്ങളുടെ അഭിപ്രായം ജീവിതപങ്കാളിയുടെ മേല്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക. .അവരുടെ ആഗ്രഹങ്ങളും താല്‍പ്പര്യങ്ങളും പരിഗണിക്കുക. യാത്രയ്ക്ക് ദിവസം നല്ലതല്ല.

Story first published: Saturday, March 21, 2020, 6:00 [IST]
X
Desktop Bottom Promotion