ജോലിയില്‍ അംഗീകാരം ലഭിക്കുന്ന രാശിക്കാര്‍

സൗരയൂഥത്തിന്റെ നടുവിലാണ് സൂര്യന്‍, അത് എല്ലാ ഗ്രഹങ്ങളിലും ഏറ്റവും ശക്തിയുള്ളതാണ്. അതിന്റെ അനുഗ്രഹങ്ങള്‍ നേടാന്‍ സൂര്യദേവനെ സ്തുതിക്കുന്നത് വളരെ പ്രധാനമാണ്. ഞായറാഴ്ച വ്രതം സൂര്യദേവനെ പ്രീതിപ്പെടുത്തുന്നതിനാണ്. ഞായറാഴ്ച ഉപവസിച്ചുകൊണ്ട് സൂര്യനെ സ്തുതിക്കുന്നു. എല്ലാ പാപങ്ങളില്‍ നിന്നും സ്വയം മോചിതരാകാന്‍ ഞായറാഴ്ച വ്രതം നിങ്ങളെ സഹായിക്കുന്നുവെന്ന് പുരാണങ്ങള്‍ പറയുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങള്‍ നല്‍കുന്നു എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം

മേടം

ഐടി മേഖലയുമായോ മാധ്യമങ്ങളുമായോ ബന്ധപ്പെട്ടവര്‍ക്ക് ഇന്ന് വളരെ ശുഭകരമായിരിക്കും. ആവശ്യമായ മാറ്റം ഉണ്ടാകാം അല്ലെങ്കില്‍ വരുമാനം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടേതായ ഒരു ചെറിയ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഇന്ന് നിങ്ങളുടെ ബിസിനസ്സ് വളരാന്‍ സഹായിക്കുന്ന ഒരു അവസരം ലഭിച്ചേക്കാം. കുടുംബജീവിതവുമായി ബന്ധപ്പെട്ട ഏത് ആശങ്കകളും നീങ്ങും. നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും.

ഇടവം

ഇടവം

നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ മികച്ച പ്രകടനത്തിന് അംഗീകാരം ലഭിക്കും. ബിസിനസ്സുകാര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ സാധ്യമാണ്. എന്നിരുന്നാലും, പെട്ടെന്ന് നിങ്ങള്‍ക്ക് ഒരു പ്രശ്‌നം നേരിടേണ്ടിവന്നേക്കാം. കുടുംബ ജീവിതത്തില്‍ സ്ഥിതി സാധാരണമായിരിക്കും. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യം നിലനില്‍ക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് മികച്ചതായിരിക്കും. ആരോഗ്യം സമ്മിശ്രമാകും.

മിഥുനം

മിഥുനം

നിങ്ങളുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങളുണ്ടാകാം. ഇന്ന് നിങ്ങള്‍ എല്ലാവരോടും മാന്യമായി പെരുമാറും. ഉയര്‍ന്ന ജോലിഭാരം കാരണം നിങ്ങള്‍ക്ക് ഇന്ന് സ്വയം മതിയായ സമയം ലഭിക്കിച്ചേക്കില്ല. പ്രതീക്ഷിച്ചപോലെ ഫലം ലഭിക്കാത്തതില്‍ വ്യാപാരികള്‍ നിരാശരായേക്കാം. അനാവശ്യമായ ചിലവ് നിങ്ങളുടെ ബജറ്റിനെ അസന്തുലിതമാക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഹൃദയവുമായി ബന്ധപ്പെട്ട എന്തെങ്കിലും രോഗമുണ്ടെങ്കില്‍, ഈ ദിവസം നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് വ്യാപാരികള്‍ക്ക് ഉയര്‍ച്ച താഴ്ചയുള്ള ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് വിജയം ലഭിക്കാന്‍ സാധ്യതയില്ലെങ്കിലും, നിരാശപ്പെടുന്നതിനുപകരം നിങ്ങളുടെ ശ്രമങ്ങള്‍ തുടരുക. ജോലിക്കാര്‍ അലസത ഉപേക്ഷിച്ച് അവരുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. സഹപ്രവര്‍ത്തകരുമായുള്ള അനാവശ്യ സംവാദങ്ങള്‍ ഒഴിവാക്കുക. പണത്തിന്റെ കാര്യത്തില്‍, ദിവസം സാധാരണമായിരിക്കും.ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇന്ന് പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു.

ചിങ്ങം

ചിങ്ങം

സാമ്പത്തിക രംഗത്ത്, നിങ്ങള്‍ക്ക് ഇന്ന് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ സമീപകാലത്ത് എടുത്ത തീരുമാനങ്ങള്‍ പ്രതീക്ഷിച്ച ഫലങ്ങള്‍ നല്‍കിയേക്കാം. ഇതുകൂടാതെ, പണവുമായി ബന്ധപ്പെട്ട ചില വലിയ ജോലികള്‍ ചെയ്യാനും നിങ്ങള്‍ക്ക് പദ്ധതിയിടാം. ജോലിക്കാര്‍ക്ക് പതീക്ഷിച്ച ഫലം ലഭിക്കാത്തതിനാല്‍ വളരെ നിരാശരാകും. ജോലി മാറ്റുന്നതും നിങ്ങള്‍ക്ക് പരിഗണിക്കാം. മറുവശത്ത്, വ്യാപാരികള്‍ക്ക് ഇന്ന് വലിയ ആശ്വാസം ലഭിക്കും. സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നം ഇന്ന് പരിഹരിക്കാനാകും, കൂടാതെ മുടങ്ങിയ ജോലികള്‍ പുനരാരംഭിക്കാനുള്ള സാധ്യതയുമുണ്ട്. കുടുംബജീവിതം സന്തോഷകരമാകും. ആരോഗ്യം മികച്ചതായിരിക്കും.

കന്നി

കന്നി

ഇന്ന് നിങ്ങള്‍ക്ക് വേണ്ടത്ര സമയം ലഭിക്കുകയും നിങ്ങളുടെ ദിവസം പരമാവധി ആസ്വദിക്കുകയും ചെയ്യും. നിങ്ങളുടെ താല്‍പ്പര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധ ചെലുത്തും, അത് നിങ്ങളുടെ സമ്മര്‍ദ്ദവും കുറയ്ക്കും. നിങ്ങളുടെ കരിയറിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ഒരാളില്‍ നിന്ന് ചില പ്രധാന ഉപദേശങ്ങള്‍ നേടാനാകും. പ്രത്യേകിച്ചും നിങ്ങള്‍ ജോലിമാറ്റം ആഗ്രഹിക്കുന്നുവെങ്കില്‍. മറുവശത്ത്, നിങ്ങള്‍ വസ്ത്രങ്ങളുടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. കുടുംബജീവിതത്തില്‍ പെട്ടെന്ന് ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കാം. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്നത്തെ ദിവസം ചെലവേറിയതായിരിക്കും.

തുലാം

തുലാം

പിതാവിന്റെ ആരോഗ്യം ദുര്‍ബലമായിരിക്കും, അതിനാല്‍ നിങ്ങളുടെ ആശങ്ക വര്‍ധിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് ഒരു ചെറിയ പ്രശ്‌നമുണ്ടാകാം. എങ്കിലും, ഒരു പ്രധാന ദൗത്യം നിര്‍വഹിക്കുന്നതിന് ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്നത്തെ ദിവസം ചെലവേറിയതായിരിക്കും. ഇന്ന് വ്യാപാരികള്‍ക്ക് സാധാരണമായിരിക്കും.

വൃശ്ചികം

വൃശ്ചികം

നിങ്ങളുടെ ജോലി ഓട്ടോമൊബൈല്‍, പ്രിന്റിംഗ് പ്രസ്സ്, ഗ്യാസ്, പെട്രോള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണെങ്കില്‍ നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. നിങ്ങള്‍ സാമ്പത്തികമായി ശക്തരായി തുടരും. ഇന്ന് നിങ്ങള്‍ക്ക് ഒരു അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ സാമ്പത്തികമായി സഹായിക്കാന്‍ കഴിയും. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. നിങ്ങള്‍ക്ക് കുട്ടികളുമായി മികച്ച സമയം ചെലവഴിക്കാനാകും. ആരോഗ്യത്തോടെയിരിക്കാന്‍ ജോലിയോടൊപ്പം, നിങ്ങള്‍ വിശ്രമത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം നിങ്ങളുടെ ക്ഷീണം വര്‍ദ്ധിച്ചേക്കാം.

ധനു

ധനു

ധനു രാശിക്കാര്‍ക്ക് ഇന്ന് സമ്മിശ്രമായ ദിവസമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ബലഹീനതകളെ മറികടന്ന് ശക്തനാവേണ്ടതുണ്ട്. നിങ്ങള്‍ കഠിനാധ്വാനത്തോടെയും ആത്മാര്‍ത്ഥതയോടെയും പ്രവര്‍ത്തിക്കുക. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നിരാശ തോന്നും. പ്രതീക്ഷിച്ച സാമ്പത്തിക ലാഭം ലഭിക്കാത്തതിനാല്‍ നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദത്തിലാകും. ഇന്ന്, പണത്തെക്കുറിച്ച് വീട്ടിലെ ആരോടെങ്കിലും തര്‍ക്കവുമുണ്ടാകാം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, മാനസിക സമ്മര്‍ദ്ദം കാരണം ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളെ ചുറ്റിപ്പറ്റിയേക്കാം.

മകരം

മകരം

ഇന്ന് തൊഴില്‍ ചെയ്യുന്നവരുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാകാം. ബിസിനസുകാര്‍ക്ക് ഇന്ന് ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. നിങ്ങളുടെ ജോലി അതിവേഗം പുരോഗമിക്കും. സാമ്പത്തിക രംഗത്ത്, ദിവസം സമ്മിശ്രമായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കുക. കുടുംബ ജീവിതത്തില്‍ സ്ഥിതി സാധാരണമായിരിക്കും.

കുംഭം

കുംഭം

നിങ്ങളുടെ ഉയര്‍ച്ച താഴ്ചകളില്‍ കുറച്ചുനാളായി അസ്വസ്ഥരായിരുന്നുവെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ഈ അവസ്ഥയില്‍ ഒരു പുരോഗതി അനുഭവപ്പെടും. കുടുംബത്തില്‍ സമാധാനമുണ്ടാകും. നിങ്ങളുടെ മാതാവിന്റെ ആരോഗ്യത്തില്‍ പുരോഗതി കാണുന്നത് നിങ്ങളുടെ ഉത്കണ്ഠ നീക്കും. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തിടുക്കപ്പെടുന്നത് ഒഴിവാക്കണം. ദാമ്പത്യ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ദൈവത്തോടുള്ള ഭക്തിയിലൂടെ നിങ്ങള്‍ക്ക് ഇന്ന് മാനസിക സമാധാനം അനുഭവപ്പെടും.

മീനം

മീനം

ഇന്ന്, നിങ്ങളുടെ പങ്കാളിയുമായി പണത്തെച്ചൊല്ലി തര്‍ക്കമുണ്ടാകാം, ഇത് വീടിന്റെ അന്തരീക്ഷത്തെ ബാധിക്കും. ജോലിക്കാര്‍ക്ക് ഇന്ന് അല്‍പ്പം ക്ഷീണം തോന്നാം, നിങ്ങള്‍ സമയമെടുത്ത് സ്വയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു പ്രധാന മീറ്റിംഗിന്റെ ഭാഗമാകാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് സമ്മിശ്ര ഫലമായിരിക്കും.

Story first published: Sunday, June 21, 2020, 6:00 [IST]
X
Desktop Bottom Promotion