Latest Updates
-
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും -
മീനത്തില്‍ ആരംഭമായി ഗ്രഹമാറ്റങ്ങള്‍: ഈ നക്ഷത്രക്കാരില്‍ വെച്ചടി വെച്ചടി കയറ്റം, ധനം കൈനിറയ്ക്കും -
Rashiphalam: ഇന്ന് ശുക്ലയോഗം, അറിയണം 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമെന്ന്
ഈ രാശിയിലെ വിദ്യാര്‍ത്ഥികളുടെ ജീവിതം മാറും
ഇന്നത്തെ ദിവസത്തില്‍ നേട്ടങ്ങളുടെ ഒരു നീണ്ട നിര തന്നെ ചില രാശിക്കാര്‍ക്ക് കാണുന്നുണ്ട്. മീനം രാശിക്കാര്‍ക്ക് മിക്ക ജോലികളും തടസ്സമില്ലാതെ പൂര്‍ത്തിയാകും. സാമ്പത്തികമായി വളരെ ഭാഗ്യകരമായ ദിവസമാണ് ഇന്ന് കുംഭം രാശിക്കാര്‍ക്ക്. സാമ്പത്തിക പരിമിതികള്‍ കാരണം സ്തംഭിച്ച ജോലി പുനരാരംഭിക്കും. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. അതുപോലെ വൃശ്ചികം രാശിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് മികച്ച വാര്‍ത്തകള്‍ ലഭിക്കും. അത് അവരുടെ ഭാവിയെത്തന്നെ മാറ്റിമറിക്കുന്നതായിരിക്കും. അതുപോലെ തന്നെ ഇന്ന് ചില മോശം ഫലങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാവുന്ന രാശിക്കാരുമുണ്ട്. കൂടുതലറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കൂ.

മേടം രാശി
ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. പങ്കാളിയുമൊത്ത് മികച്ച സമയം ചെലവഴിക്കും. പ്രണയിതാക്കളുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങള്‍ രണ്ടുപേരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. നിങ്ങളുടെ ബന്ധം നിലനില്‍ക്കണമെങ്കില്‍ പരസ്പരം മനസുതുറന്ന് സംസാരിക്കുക. സാമ്പത്തിക രംഗത്ത് ദിവസം ലാഭകരമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ കഴിയും. ഏതെങ്കിലും സാമ്പത്തിക നിക്ഷേപം നടത്തുന്നുണ്ടെങ്കില്‍ വിജയം കാണും. നിങ്ങളുടെ വ്യക്തിജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബാംഗങ്ങളുടെ സഹായത്തോടെ നിങ്ങളുടെ പൂര്‍ത്തീകരിക്കാത്ത ജോലി പൂര്‍ത്തിയാക്കാന്‍ കഴിയും. ആരോഗ്യവും മികച്ചതായിരിക്കും.

ഇടവം രാശി
ഇന്ന് നിങ്ങളുടെ ഉത്സാഹം വര്‍ദ്ധിക്കും പോസിറ്റീവ് എനര്‍ജി കൈവരും. വളരെക്കാലമായി കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ശമ്പള വര്‍ദ്ധനവുണ്ടാകും. ദാമ്പത്യജീവിതം സമാധാനപരമായിരിക്കും. നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റം സൗമ്യമായിരിക്കും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ കോപം നിയന്ത്രിക്കുക. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

മിഥുനം രാശി
ഇന്ന് നിങ്ങള്‍ക്ക് നിരവധി ആശങ്കകളുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങള്‍ നിങ്ങളുടെ ചിന്താശേഷി കുറയ്ക്കും. പണത്തിന്റെ അഭാവം പല പ്രവൃത്തികളും മുടക്കും. ജോലിസ്ഥലത്തും ദിവസം നല്ലതല്ല. മാനസിക പിരിമുറുക്കം കാരണം നിങ്ങള്‍ക്ക് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. ഇന്ന് നിങ്ങളുടെ പിതാവുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. വീട്ടന്തരീക്ഷം മികച്ചതാവില്ല. നിങ്ങളുടെ പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്ക് താങ്ങാവും.

കര്‍ക്കിടകം രാശി
ഒരു പ്രണയ മാനസികാവസ്ഥയിലായിരിക്കും നിങ്ങളിന്ന്. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി ഇന്ന് പ്രയോജനകരമാകും. വരുമാനത്തിലുണ്ടാവുന്ന വര്‍ധന നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. ബിസിനസ്സുകാര്‍ക്ക് മികച്ച ദിവസമായിരിക്കും. ഏതെങ്കിലും പ്രധാന ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഓഫീസിലെ മേലുദ്യോഗസ്ഥരുടെ പിന്തുണയോടെ ജോലികള്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കും. നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ ലഘു വ്യായാമങ്ങള്‍ ചേര്‍ക്കേണ്ടതുണ്ട്. ഇന്ന് യാത്രയ്ക്ക് ശുഭകരമല്ല.

ചിങ്ങം രാശി
പ്രണയിതാക്കള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. നിങ്ങള്‍ക്ക് പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാന്‍ സാധിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ അധ്വാനം മേലുദ്യോഗസ്ഥര്‍ വിലമതിക്കും. ബിസിനസ്സുകാര്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. ഇടപാടുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുന്നത് നിങ്ങള്‍ക്ക് ആശങ്കയുണ്ടാക്കിയേക്കാം. ജീവിതപങ്കാളിയുടെ സ്നേഹപൂര്‍വമായ പെരുമാറ്റവും ബന്ധവും ശക്തമാക്കും. സാമ്പത്തിക രംഗത്ത് ദിവസം നല്ലതായിരിക്കും. ബജറ്റ് അനുസരിച്ച് ചെലവഴിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടാകാം.

കന്നി രാശി
സാമ്പത്തിക രംഗത്ത് ദിവസം സാധാരണമായിരിക്കും. നിങ്ങളുടെ ചെലവുകളില്‍ ശ്രദ്ധ പുലര്‍ത്തുക. വ്യക്തിജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. പങ്കാളി നിങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും പിന്തുണ നല്‍കുകയും ചെയ്യും. നിങ്ങള്‍ക്ക് മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. ജോലിയുടെ പിരിമുറുക്കം നിങ്ങളെ അസ്വസ്ഥരാക്കും. സൗമ്യമായി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുക. മറ്റുള്ളവരെ കാര്യത്തില്‍ ഇടപെടാതെ നിങ്ങളുടെ കാര്യം മാത്രം ശ്രദ്ധിക്കുക. നിങ്ങളുടെ സ്വഭാവം നിങ്ങളെ മറ്റുള്ളവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുത്തും. ആരോഗ്യം ഇന്ന് നല്ലതല്ല. മനസ്സ് അസ്വസ്ഥമായിരിക്കും.

തുലാം രാശി
സാമ്പത്തികമായി ദിവസം സമ്മിശ്രമായിരിക്കും. ഇന്ന് നിങ്ങള്‍ സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അധിക പണം സമ്പാദിക്കാന്‍ പുതിയ പദ്ധതി തയ്യാറാക്കാം. വീട്ടില്‍ സമാധാനാന്തരീക്ഷമുണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കിടയില്‍ ഐക്യം കാണും. ഓഫീസ് ജോലിഭാരം നിങ്ങളുടെ മാനസികാവസ്ഥയെ തളര്‍ത്തും.മേലുദ്യോഗസ്ഥരോട് സൗമ്യമായി സംസാരിക്കുക. ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ശുഭകരമായ ദിവസമാണ്. ചില മികച്ച വിജയങ്ങള്‍ നേടാന്‍ കഴിയും. അത് നിങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമാണ്. എന്നാല്‍ ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്.

വൃശ്ചികം രാശി
ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ശുഭദിനമായിരിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ തയാറെടുക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. സാമ്പത്തിക രംഗത്ത് ദിവസം മികച്ചതായിരിക്കും. ഗാര്‍ഹികാവശ്യത്തിനായി ഇന്ന് പണം ചിലവഴിക്കാം. വീട്ടില്‍ സമാധാനാന്തരീക്ഷവും കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും ഉണ്ടാകും. ജീവിത പങ്കാളിയുടെ മാനസികാവസ്ഥയും മാറും. പ്രണയിതാക്കള്‍ പരസ്പരം അറിഞ്ഞ് പെരുമാറുക. നിങ്ങളുടെ പങ്കാളിയുടെ കാര്യങ്ങളെ തടസ്സപ്പെടുത്തരുത്. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

ധനു രാശി
ഇന്ന് നിങ്ങള്‍ സമ്മര്‍ദ്ദത്തിനടിപ്പെടും. ഓഫീസില്‍ സഹപ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാകാം. നിങ്ങളുടെ കോപം നിയന്ത്രിക്കുക. ബിസിനസ്സുകാര്‍ പങ്കാളിയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധാലുവായിരിക്കണം. സാമ്പത്തികമായി ദിവസം നന്നായിരിക്കും. ചെലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും നിങ്ങളുടെ കഠിനാധ്വാനത്താല്‍ കൂടുതല്‍ പണം സമ്പാദിക്കാനാകും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യമുണ്ടാകും. പ്രണയിതാക്കള്‍ അല്‍പം ശ്രദ്ധിക്കുക. നിങ്ങളുടെ പങ്കാളിയെ അനാവശ്യമായി സംശയിക്കുന്നത് നിങ്ങളുടെ ബന്ധം ദുര്‍ബലമാക്കും. ഇന്ന് തിടുക്കത്തില്‍ എന്തെങ്കിലും ജോലി ചെയ്യുന്നത് ഒഴിവാക്കുക.

മകരം രാശി
പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. നിസ്സാരകാര്യങ്ങളില്‍ തര്‍ക്കിക്കുന്നത് ഒഴിവാക്കുക, പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുക. ദാമ്പത്യ ജീവിതത്തില്‍ കലഹമുണ്ടാകും. അത്തരം സന്ദര്‍ഭത്തില്‍ പരസ്പരം കോപം നിയന്ത്രിക്കണം. ഓഫീസില്‍ ജോലിയില്‍ മാത്രം ശ്രദ്ധ നല്‍കുക, മറ്റു കാര്യങ്ങളില്‍ ഇടപെടരുത്. ജോലിയും കുടുംബവും തമ്മിലുള്ള സന്തുലിതാവസ്ഥ മെച്ചപ്പെടുത്തേണ്ടതായുണ്ട്. ഇന്ന് മതപരവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ഇന്ന് ഏതെങ്കിലും മതസ്ഥലത്തേക്ക് പോകാം.

കുംഭം രാശി
വ്യാപാരികള്‍ക്ക് മികച്ച ദിവസമായിരിക്കും. വളരെക്കാലമായി കുടുങ്ങിക്കിടക്കുന്ന നിങ്ങളുടെ പ്രധാനപ്പെട്ട ജോലി പൂര്‍ത്തിയാക്കും. ജോലിക്കാര്‍ക്ക് ഓഫീസില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ പിന്തുണയോടെ ഒരു വലിയ നേട്ടം ലഭിക്കും. സാമ്പത്തികം മികച്ചതായിരിക്കും. പെട്ടെന്ന് ചില സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കും. നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. സാമ്പത്തിക പരിമിതികള്‍ കാരണം സ്തംഭിച്ച ജോലി പുനരാരംഭിക്കും. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധരാകരുത്. തുടര്‍ച്ചയായ ജോലി കാരണം ഇന്ന് നടുവേദന അനുഭവപ്പെട്ടേക്കാം.

മീനം രാശി
നിങ്ങളുടെ കുടുംബത്തിന് ഇപ്പോള്‍ നിങ്ങളുടെ സ്‌നേഹവും പിന്തുണയും ആവശ്യമാണ്. അതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതാണ് നല്ലത്. സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. മുന്‍കാലങ്ങളില്‍ നടത്തിയ ചെറിയ നിക്ഷേപങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ജോലിക്കാര്‍ക്ക് വളരെ ശുഭകരമായ ദിവസമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. വ്യാപാരികള്‍ക്ക് അവരുടെ ജോലി സംബന്ധമായ യാത്രയുടെ ഫലം ലഭിക്കും. ദാമ്പത്യജീവിതം കൂടുതല്‍ ആനന്ദകരമാക്കാന്‍ പങ്കാളിക്കായി സമ്മാനങ്ങള്‍ നല്‍കാവുന്നതാണ്.



Click it and Unblock the Notifications











