Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
ഈ രാശിക്കാര്‍ക്ക് തൊഴില്‍ അഭിവൃദ്ധി
ഇന്നത്തെ ദിവസം ചില രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ കൊണ്ടുവരുന്നതാണ്. ധനു രാശിക്കാര്‍ക്ക് സാമ്പത്തികമായി നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. അടുത്തിടെയുണ്ടായ ഒരു വലിയ സാമ്പത്തിക നഷ്ടം ഇന്ന് നികത്താനാകും. എങ്കിലും മറ്റു കാര്യങ്ങള്‍ നോക്കുമ്പോള്‍ നിങ്ങള്‍ക്ക് അത്ര നല്ലതല്ല. കൂടുതല്‍ രാശിഫലം അറിയാന്‍ തുടര്‍ന്നു വായിക്കുക.

മേടം രാശി
ഇന്ന് നിങ്ങള്‍ക്ക് വളരെക്കാലത്തിനുശേഷം വൈകാരികമായും ശാരീരികമായും സന്തോഷം ലഭിക്കും. ഓഫീസില്‍ നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥന് വളരെ സന്തുഷ്ടനാകും. ഇത് നിങ്ങളുടെ കരിയറിന് ഗുണം ചെയ്യും. സാമ്പത്തികമായി ഇന്ന് മികച്ച ദിവസമാണ്. നിങ്ങള്‍ക്ക് നല്ലൊരു തുക ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ തര്‍ക്കം അവസാനിക്കും. അവരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. പ്രണയജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയോട് ഇഷ്ടം വര്‍ധിക്കും.

ഇടവം രാശി
ഇന്ന് നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്ര ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ സാധനങ്ങള്‍ സൂക്ഷിക്കുക. നിങ്ങളുടെ പങ്കാളിയുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ സ്നേഹത്തോടെയുള്ള പെരുമാറ്റം കോപം ശമിപ്പിക്കും. ജോലിസ്ഥലത്ത് അമിത സമ്മര്‍ദ്ദത്തില്‍ തളരരുത്. കഠിനാധ്വാനം ചെയ്യുന്നത് ഭാവിയില്‍ ഗുണം ചെയ്യും. ആരോഗ്യകാര്യത്തില്‍, മദ്യം കഴിക്കുന്നത് ഒഴിവാക്കുക. ഇന്ന് നിങ്ങള്‍ക്ക് ഏതെങ്കിലും പ്രണയ നിര്‍ദ്ദേശം ലഭിക്കും. അത് നിങ്ങള്‍ ഊഷ്മളതയോടെ സ്വാഗതം ചെയ്യുക.

മിഥുനം രാശി
സാമ്പത്തികമായി ഇന്ന് സ്ഥിതി പ്രതികൂലമായിരിക്കും. സാമ്പത്തിക പരിമിതികള്‍ കാരണം നിങ്ങളുടെ പല പദ്ധതികളും തടസ്സപ്പെട്ടേക്കാം. ബന്ധുക്കളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം തെറ്റിദ്ധാരണകള്‍ ഉണ്ടാകുകയും ബന്ധം വഷളാക്കുകയും ചെയ്യും. നിങ്ങളുടെ പിതാവിന്റെ ആരോഗ്യം കുറയാനിടയുണ്ട്. ഓഫീസില്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. ദാമ്പത്യ ജീവിതം സാധാരണമായിരിക്കും. പ്രണയിനിയോടുള്ള അനിയന്ത്രിതമായ കോപം നിങ്ങള്‍ക്കിടയില്‍ വലിയ തര്‍ക്കത്തിന് കാരണമാകും.

കര്‍ക്കിടകം രാശി
നിങ്ങളുടെ മാനസികാവസ്ഥ ഇന്ന് നല്ലതല്ല. ഒരു കാരണവുമില്ലാതെ നിങ്ങള്‍ക്ക് ദേഷ്യം വരും. അടുത്തവരുമായി തര്‍ക്കത്തിലേര്‍പ്പെടാം. ആവശ്യമെങ്കില്‍ പ്രശ്നങ്ങള്‍ മുതിര്‍ന്നവരുമായും ചര്‍ച്ച ചെയ്യുക. സാമ്പത്തികമായി അവസ്ഥ നല്ലതല്ല. ഇന്ന് വലിയ സാമ്പത്തിക തീരുമാനങ്ങളൊന്നും എടുക്കരുത്. ഉദ്യോഗാര്‍ത്ഥിയാണെങ്കില്‍ മേലുദ്യോഗസ്ഥരുമായും സഹപ്രവര്‍ത്തകരുമായും നിങ്ങള്‍ക്ക് നല്ല ബന്ധമുണ്ടാകും. എല്ലാവരുടെയും സഹായത്തോടെ ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. ദാമ്പത്യ ജീവിതം സാധാരണമായിരിക്കും. നിങ്ങളുടെ മാനസിക സമാധാനം നിലനിര്‍ത്താന്‍ ധ്യാനത്തില്‍ ഏര്‍പ്പെടാവുന്നതാണ്.

ചിങ്ങം രാശി
ബിസിനസ്സുകാര്‍ക്ക് മികച്ച ദിവസമാണ്. ഇന്ന് നിങ്ങള്‍ കഠിനാധ്വാനം ചെയ്യും. ഓഫീസില്‍ നിങ്ങളുടെ പ്രകടനം മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റും. നിങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനം നേടാന്‍ കഴിയും. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. ഇന്ന് നിങ്ങളുടെ സഹോദരങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ബിസിനസ്സുകാര്‍ക്ക് നല്ല ലാഭം പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്ക് ഇന്ന് ഒരു വലിയ നിക്ഷേപം നടത്താം. ചില വിനോദ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാം. സാമ്പത്തികമായി ദിവസം സാധാരണയേക്കാള്‍ മികച്ചതായിരിക്കും.

കന്നി രാശി
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങളുടെ സന്തോഷം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും ലഭിക്കും. സാമ്പത്തികം ഇന്ന് നല്ലതായിരിക്കും. നിങ്ങള്‍ക്ക് ഇന്ന് പ്രധാനപ്പെട്ട ഏത് സാമ്പത്തിക തീരുമാനവും എടുക്കാം. ഓഫീസിലെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഉടന്‍ നല്ല ഫലങ്ങള്‍ ലഭിക്കും. കച്ചവടക്കാര്‍ക്ക് ദിവസം സാധാരണമായിരിക്കും. പ്രണയ ജീവിതം മികച്ചതായിരിക്കും. രണ്ടുപേരും തമ്മിലുള്ള സ്നേഹം നിലനില്ക്കും. വിവാഹിതര്‍ക്കും ഇന്ന് നല്ല ദിവസമായിരിക്കും. ആരോഗ്യകാര്യങ്ങള്‍ മികച്ചതായിരിക്കും.

തുലാം രാശി
ജോലിസ്ഥലത്ത് വ്യവസ്ഥകള്‍ അനുകൂലമായിരിക്കും. ഇന്ന് നിങ്ങള്‍ ഒരു വലിയ മാറ്റം കാണും. ബിസിനസ്സുകാര്‍ക്ക് മികച്ച ഒരു അവസരം ലഭിച്ചേക്കാം. സൗന്ദര്യ വ്യവസായവുമായി ബന്ധമുള്ള ആളുകള്‍ക്ക് വലിയ ലാഭമുണ്ടാകും. ഇന്ന് നിങ്ങളുടെ കുടുംബത്തോടൊപ്പം മതിയായ സമയം ചെലവഴിക്കാന്‍ സാധിക്കും. സാമ്പത്തികപരമായി അപകടകരമായ ഒരു തീരുമാനവും എടുക്കാതിരിക്കുക. അല്ലാത്തപക്ഷം നഷ്ടമുണ്ടാകും. ആരോഗ്യം മെച്ചപ്പെടുത്താന്‍ വ്യായാമം ചെയ്യേണ്ടതുണ്ട്.

വൃശ്ചികം രാശി
ഇന്ന് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാമെങ്കിലും മൊത്തത്തില്‍ ഒരു നല്ല ദിവസം ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ജോലി സംബന്ധമായ ഉത്കണ്ഠയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ഇന്ന് കൂടുതല്‍ സുഖം തോന്നും. വളരെക്കാലമായി കുടുങ്ങിക്കിടക്കുന്ന ഏത് പ്രവൃത്തിയും വീണ്ടും ആരംഭിക്കാന്‍ കഴിയും. സേവന വ്യവസായത്തിലുള്ള ആളുകള്‍ക്ക് സാധാരണ ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതി നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ വ്യക്തിബന്ധം ആനന്ദദായകമാകും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും ഉണ്ടാകും. ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ മാതാപിതാക്കളുമായി പങ്കിടാന്‍ കഴിയും. അവരുടെ പിന്തുണ ലഭിച്ചേക്കാം. നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ സമയം അനുകൂലമാണ്.

ധനു രാശി
സാമ്പത്തികമായി നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. നിങ്ങള്‍ക്ക് അടുത്തിടെയുണ്ടായ ഒരു വലിയ സാമ്പത്തിക നഷ്ടം ഇന്ന് നികത്താനാകും. തൊഴിലില്ലാത്തവര്‍ നിങ്ങളുടെ കഠിനാധ്വാനം കാരണം ഇന്ന് വിജയം കണ്ടെത്തും. കുടുംബജീവിതം സന്തോഷകരമാകും. മാതാപിതാക്കളുടെ അനുഗ്രഹമുണ്ടാകും. അവിവാഹിതര്‍ക്ക് ദിവസം വളരെ പ്രധാനമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയെ കണ്ടെത്താന്‍ കഴിയും. പ്രണയ ജീവിതം മികച്ചതായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി തികച്ചും സന്തുഷ്ടരാകും. ആരോഗ്യം മികച്ചതായിരിക്കും.

മകരം രാശി
ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. അത്തരം സാഹചര്യത്തില്‍ വളരെ ശാന്തമായി പ്രവര്‍ത്തിക്കുക. ദാമ്പത്യജീവിതത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. നിങ്ങളുടെ പങ്കാളി നിങ്ങളോട് വലിയൊരു കാര്യം ആവശ്യപ്പെട്ടേക്കാം. ഓഫീസില്‍ തിരക്കുള്ള ദിവസമായിരിക്കും. ചെയ്തു തീര്‍ക്കാനുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യാപാരികള്‍ക്ക് ആവശ്യമുള്ള ഫലങ്ങള്‍ ലഭിച്ചേക്കാം. ആരോഗ്യമുള്ളവരായിരിക്കാന്‍ നിങ്ങളുടെ ദിനചര്യയില്‍ മാറ്റം വരുത്തേണ്ടതുണ്ട്.

കുംഭം രാശി
ഇന്ന് നിങ്ങള്‍ വളരെ അസ്വസ്ഥനാകും. ജോലികളൊന്നും ശരിയായി ചെയ്യാന്‍ കഴിയില്ല. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നതാണ് നല്ലത്. വൈവാഹിക ജീവിതത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായേക്കാം. അത്തരം സാഹചര്യങ്ങളില്‍ സൗമ്യമായി പെരുമാറുക. പ്രണയ ബന്ധത്തെക്കുറിച്ച് നിങ്ങള്‍ ആശയക്കുഴപ്പത്തിലാകും. നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റം നിങ്ങളില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയേക്കാം. ഇതിനെക്കുറിച്ച് അവരോട് തുറന്നു സംസാരിക്കുന്നത് നന്നായിരിക്കും. സാമ്പത്തികമായി ദിവസം ചെലവേറിയതായിരിക്കും. വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ ബജറ്റിനെ താളംതെറ്റിക്കും.

മീനം രാശി
കുടുംബപരമായി ഇന്ന് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവരാം. കുടുംബബന്ധങ്ങള്‍ വഷളായതിനാല്‍ വീട്ടില്‍ തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. വീട്ടിലെ അസ്വാരസ്യം നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. വൈകാരിക പ്രശ്നങ്ങള്‍ നിങ്ങളുടെ ജോലിയെയും ബാധിക്കും. നിങ്ങള്‍ക്ക് മാനസിക സമാധാനം വേണമെങ്കില്‍ പ്രശ്നം എന്തെന്നറിഞ്ഞ് പരിഹരിക്കുക. ഒരു പ്രധാന ദൗത്യം പൂര്‍ത്തിയാക്കാന്‍ ഇന്ന് ധാരാളം പണം ചിലവാക്കിയേക്കാം. പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് സാധാരണമായിരിക്കും.



Click it and Unblock the Notifications